For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: കഴിഞ്ഞതൊന്നും ഓര്‍മയില്ല! അപ്പോള്‍ ബൗളിങും മറന്നോ? ഹാര്‍ദിക്കിനു ട്രോള്‍

മുംബൈയ്ക്കായി മോശം പ്രകടനമാണ് താരം നടത്തുന്നത്

ക്രിക്കറ്റ് കരിയറിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടറും ഇന്ത്യന്‍ താരവുമായ ഹാര്‍ദിക് പാണ്ഡ്യ കടന്നുപോവുന്നത്. ബാറ്റിങില്‍ റണ്ണെടുക്കാന്‍ വിഷമിക്കുന്ന അദ്ദേഹം ഫിറ്റ്‌നസ് പ്രശ്‌നങ്ങളെ തുടര്‍ന്ന് ബൗളിങില്‍ നിന്നു മാറി നില്‍ക്കുകയുമാണ്. ഐസിസിയുടെ ടി20 ലോകകപ്പ് അടുത്ത മാസം മടക്കാനിരിക്കെ ഹാര്‍ദിക്കിന്റെ ഫിറ്റ്‌നസില്ലായ്മയും മോശം ഫോമും ഇന്ത്യക്കും തലവേദനയായി മാറിയിരിക്കുകയാണ്.

മുംബൈയ്ക്കു വേണ്ടി മാത്രമല്ല ദേശീയ ടീമിനു വേണ്ടിയും ഹാര്‍ദിക് ഇപ്പോള്‍ ബൗള്‍ ചെയ്യാറില്ല. പുറം ഭാഗത്തേറ്റ പരിക്കില്‍ നിന്നും മോചിതനായി മടങ്ങിവന്ന ശേഷം ഏതൊക്കെ മല്‍സരങ്ങളില്‍ ബൗള്‍ ചെയ്യാമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഹാര്‍ദിക്കിന് തന്നെ സ്വാതന്ത്ര്യം നല്‍കിയിരിക്കുകയാണ്. ഐപിഎല്ലിലെ അവസാന കളിയില്‍ പഞ്ചാബ് കിങ്‌സിനെതിരേ ഫോം വീണ്ടെടുക്കുന്നതിന്റെ ചില സൂചനകള്‍ താരം നല്‍കിയിരുന്നു. റണ്‍ചേസില്‍ 30 ബോളില്‍ നിന്നും പുറത്താവാതെ 40 റണ്‍സ് ഹാര്‍ദിക് നേടിയിരുന്നു. അതിനിടെ മുംബൈ ഇന്ത്യന്‍സിന്റെ ട്വിറ്റര്‍ ഹാന്റിലില്‍ പോസ്റ്റ് ചെയ്ത ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളുടെ പേരില്‍ ട്രോളിന് ഇരയായിരിക്കുകയാണ് അദ്ദേഹം.

 തൊട്ടുമുമ്പത്തെ ബോള്‍ ഓര്‍മിക്കാറില്ല

തൊട്ടുമുമ്പത്തെ ബോള്‍ ഓര്‍മിക്കാറില്ല

എല്ലായ്‌പ്പോഴും ബോള്‍ കണ്ട ശേഷം ശേഷം കളിക്കുന്ന ക്രിക്കറ്റര്‍മാരില്‍ ഒരാളാണ് ഞാന്‍. കഴിഞ്ഞതിനെക്കുറിച്ച് ഞാന്‍ മറക്കാറുണ്ട്, തൊട്ടുമുമ്പത്തെ ബോള്‍ പോളും ഞാന്‍ ഓര്‍മിക്കാറില്ല. തൊട്ടുമുമ്പത്തെ ബോളിനെക്കുറിച്ച് മറന്ന് അടുത്ത ബോള്‍ വരുമ്പോള്‍ അതില്‍ 100 ശതമാനവും നല്‍കാനാണ് ഞാന്‍ ശ്രമിക്കാറുള്ളത് എന്ന് ഹാര്‍ദിക് വ്യക്തമാക്കി.
താരത്തിന്റെ ഈ വാക്കുകളാണ് സോഷ്യല്‍ മീഡിയകളില്‍ ചിലര്‍ ട്രോളിയിരിക്കുന്നത്. ബൗള്‍ ചെയ്യാതെ തന്നെ ഒാള്‍റൗണ്ടറായി ഹാര്‍ദിക്കിനെ ടി20 ലോകകപ്പ് ടീമിലില്‍ ഉള്‍പ്പെടുത്തിയതിനെയും ട്രോളര്‍മാര്‍ പരിഹസിക്കുന്നു.

 ബൗളിങ് തുടങ്ങിയാല്‍ എല്ലാം ഓര്‍മവരും

ബൗളിങ് തുടങ്ങിയാല്‍ എല്ലാം ഓര്‍മവരും

വീണ്ടും ബൗളിങ് ആരംഭിക്കുകയാണെങ്കില്‍ കഴിഞ്ഞ കാര്യങ്ങളെല്ലാം ഹാര്‍ദിക് പാണ്ഡ്യക്കു വീണ്ടും ഓര്‍മ വരുമെന്നായിരുന്നു ഒരു യൂസര്‍ പരിഹസിച്ചത്.
നല്ലത്, അദ്ദേഹം ബൗള്‍ ചെയ്യുന്നത് എങ്ങനെയാണെന്നു മറന്നിട്ടുണ്ടാവില്ലെന്നു പ്രതീക്ഷിക്കുന്നു. ഓള്‍റൗണ്ട് മികവിന്റെ പേരിലാണ് അദ്ദേഹത്തെ ടീമിലെടുത്തത്, ലോകകപ്പില്‍ ബൗളില്‍ നാലോവറുകള്‍ ഹാര്‍ദിക്കില്‍ നിന്നും കൂടിയേ തീരൂ, പാര്‍ട് ടൈമര്‍മാരെ ഞങ്ങള്‍ക്കു ആവശ്യമില്ല എന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.

 ചെയ്തു കാണിക്കണം

ചെയ്തു കാണിക്കണം

ഓരോ ബോളിലും 100 ശതമാനം ശ്രമിക്കാറുണ്ടെന്നു പറഞ്ഞതു കൊണ്ടു മാത്രം കാര്യമില്ല, അത് കാണിച്ചു തരിക കൂടി വേണമെന്നായിരുന്നു ഒരു യൂസറുടെ പ്രതികരണം.
ബാറ്റിങില്‍ ഓരോ ബോളിലും 100 ശതമാനം നല്‍കിയതു കൊണ്ടു മാത്രം കാര്യമില്ല, ബൗളിങിലും ഹാര്‍ദിക് പാണ്ഡ്യ പെര്‍ഫോം ചെയ്യേണ്ടതുണ്ടെന്നായിരുന്നു മറ്റൊരു ട്വീറ്റ്.

 കോഫി വിത്ത് കരണ്‍ എപ്പിസോഡാണോ?

കോഫി വിത്ത് കരണ്‍ എപ്പിസോഡാണോ?

ഓക്കെ, പക്ഷെ കഴിഞ്ഞ കാലത്ത് എന്താണ് സംഭവിച്ചത്? കോഫി വിത്ത് കരണ്‍ എപ്പിസോഡാണോ? എന്നായിരുന്നു ഒരു യൂസറുടെ ട്രോള്‍.
നേരത്തേ കോഫി വിത്ത് കരണ്‍ ചാറ്റ് ഷോയിലെ ചില തുറന്നു പറച്ചിലുകള്‍ വിവാദമായതിനെ തുടര്‍ന്ന് ബിസിസിഐയുടെ സസ്‌പെന്‍ഷന്‍ നേരിട്ട താരം കൂടിയാണ് ഹാര്‍ദിക്. ഇന്ത്യന്‍ ടീമിലെ സഹതാരമായ കെഎല്‍ രാഹുലും ഇതേ ഷോയിലെ വെളിപ്പെടുത്തലുകളുടെ പേരില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയും സസ്‌പെന്‍ഷന്‍ നേരിടുകയും ചെയ്തിരുന്നു.

ഹാര്‍ദിക്കിനെ ഒഴിവാക്കിയേക്കും

ഹാര്‍ദിക്കിനെ ഒഴിവാക്കിയേക്കും

പൂര്‍ണ ഫിറ്റ്‌നസില്ലാത്തതിന്റെ പേരില്‍ വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും ഹാര്‍ദിക് പാണ്ഡ്യയെ ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പകരം ശ്രേയസ് അയ്യര്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവരിലൊരാളായിരിക്കും ടീമിലേക്കു വരികയെന്നാണ് സൂചനകള്‍. നിലവില്‍ ലോകകപ്പ് ടീമിലെ റിസര്‍വ് സംഘത്തില്‍പെട്ടവരാണ് രണ്ടു പേരും.
ലോകകപ്പിനു വേണ്ടി തിരഞ്ഞെടുത്ത ടീമുകളില്‍ മാറ്റം വരുത്താന്‍ ഒക്ടോബര്‍ 10 വരെ ഐസിസി സമയം അനുവദിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഹാര്‍ദിക്കിനു പകരം മറ്റൊരാള്‍ ടീമിലെത്താന്‍ സാധ്യത കൂടുതലാണ്.

Story first published: Thursday, September 30, 2021, 18:23 [IST]
Other articles published on Sep 30, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+