
കെകെആറിനോട് തോറ്റാല്‍ പഞ്ചാബിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്കത് കടുത്ത തിരിച്ചടിയാവും. മുംബൈ ഇന്ത്യന്‍സ്,രാജസ്ഥാന്‍ റോയല്‍സ് എന്നിവരെല്ലാം പഞ്ചാബിന് ശക്തമായി വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ ജയിച്ചാല്‍ പോലും പഞ്ചാബിന് പ്ലേ ഓഫില്‍ കടക്കുക പ്രയാസമായിരിക്കും. എങ്കിലും ഭാഗ്യത്തിന്റെ അകമ്പടിയില്‍ പ്ലേ ഓഫില്‍ കടക്കാന്‍ പഞ്ചാബിന് ജയം അനിവാര്യമാണ്.
Also Read: IPL 2021: 'അവനെ അധികനാള്‍ മാറ്റിനിര്‍ത്താനാവില്ല', സഞ്ജു ഇന്ത്യക്കായി വീണ്ടും കളിക്കുമെന്ന് സംഗക്കാര

ബാറ്റിങ്ങിലാണ് പഞ്ചാബിന്റെ പ്രശ്‌നം
ബാറ്റിങ് നിരയിലാണ് പഞ്ചാബിന്റെ പ്രശ്‌നം. കെ എല്‍ രാഹുല്‍,മായങ്ക് അഗര്‍വാള്‍ കൂട്ടുകെട്ട് പെട്ടെന്ന് മടങ്ങിയാല്‍ പിന്നാലെ ടീമിന് കൂട്ടത്തകര്‍ച്ച നേരിടുന്ന അവസ്ഥ. കഴിഞ്ഞ മത്സരത്തില്‍ മായങ്ക് അഗര്‍വാളിന് പകരം മന്ദീപ് സിങ്ങാണ് രാഹുലിനൊപ്പം ഓപ്പണ്‍ ചെയ്തത്. എന്നാല്‍ നിര്‍ണ്ണായക മത്സരത്തില്‍ മായങ്ക് ഓപ്പണിങ്ങിലേക്ക് തിരിച്ചെത്തിയേക്കും. മൂന്നാം നമ്പറില്‍ യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലിന്റെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നു. രണ്ടാം പാദത്തില്‍ ടീമിലെത്തിച്ച ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മാര്‍ക്രമിന് വലിയ സ്‌കോറിലേക്ക് ഉയരാനാവുന്നില്ല.
Also Read: T20 World cup: കോലിയും താരങ്ങളും തമ്മില്‍ പൊരിഞ്ഞയടി! ധോണിയെത്തിയത് നിയന്ത്രിക്കാനോ?

നിക്കോളാസ് പുരാന്റെയും അവസ്ഥ ഇതുതന്നെയാണ്. മധ്യനിരയില്‍ ഓള്‍റൗണ്ടര്‍ ദീപക് ഹൂഡക്കും പ്രതീക്ഷക്കൊത്ത് ഉയരാനാവുന്നില്ല. അതേ സമയം ബൗളിങ്ങില്‍ ടീം തിളങ്ങുന്നു. 14 വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയും 13 വിക്കറ്റുള്ള അര്‍ഷദീപ് സിങ്ങും മികച്ച ഫോമില്‍. സ്പിന്നര്‍ രവി ബിഷ്‌നോയിയും സ്ഥിരത കാട്ടുന്നു. ആറ് മത്സരത്തില്‍ നിന്ന് ഒമ്പത് വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്.
Also Read: T20 World Cup 2021: ഏറ്റവും പ്രതിഫലമുള്ള പരിശീലകനാര്? രവി ശാസ്ത്രി തലപ്പത്ത്, മറ്റുള്ളവരെ അറിയാം

സ്പിന്‍ കരുത്തില്‍ കെകെആര്‍
ആദ്യ പാദത്തില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ കെകെആര്‍ രണ്ടാം പാദത്തില്‍ ശ്രദ്ധേയ തിരിച്ചുവരവ് നടത്തിയത് സ്പിന്നര്‍മാരുടെ മികവിലാണ്. വരുണ്‍ ചക്രവര്‍ത്തി,സുനില്‍ നരെയ്ന്‍ എന്നിവര്‍ ഗംഭീര പ്രകടനം നടത്തുന്നു. ശുഭ്മാന്‍ ഗില്‍,വെങ്കടേഷ് അയ്യര്‍,രാഹുല്‍ ത്രിപതി,ദിനേഷ് കാര്‍ത്തിക്,നിധീഷ് റാണ എന്നിവരെല്ലാം ബാറ്റിങ്ങില്‍ ഫോമിലാണെങ്കിലും നായകന്‍ ഓയിന്‍ മോര്‍ഗന് മികവ് കാട്ടാനാവുന്നില്ലെന്നത് ടീമിന് തലവേദനയാവുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് കെകെആറിന്റെ വരവ്. വിശ്രമത്തിലായിരുന്ന ആന്‍ഡ്രേ റസല്‍ കെകെആര്‍ നിരയിലേക്ക് മടങ്ങിയെത്തിയേക്കും.
Also Read: IPL 2021: ടി20 ലോകകപ്പില്‍ ഇഷാന്‍ വേണ്ട, പകരമാര്? സഞ്ജു ഉള്‍പ്പെടെ മൂന്ന് പേരെ പരിഗണിക്കാം

നേര്‍ക്കുനേര്‍ കണക്ക്
നേര്‍ക്കുനേര്‍ കണക്കില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വ്യക്തമായ മുന്‍തൂക്കമുണ്ട്. 28 മത്സരത്തില്‍ നിന്ന് 19 ജയമാണ് കെകെആര്‍ നേടിയത്. പഞ്ചാബിന് ജയിക്കാനായത് 9 തവണ മാത്രം. ഈ കണക്കുകളില്‍ കെകെആറിന് വലിയ മുന്‍തൂക്കമുണ്ട്. നിലവിലെ ഫോം വിലയിരുത്തുമ്പോള്‍ കെകെആറിന് തന്നെയാണ് മുന്‍തൂക്കം. എന്നാല്‍ ഫോമിലേക്കെത്തിയാല്‍ കെകെആറിന് വലിയ ഭീഷണി ഉയര്‍ത്താന്‍ കെല്‍പ്പുള്ള താരനിര തന്നെയാണ് പഞ്ചാബിന്റേത്.
Also Read: കോലിയുടെ ക്യാപ്റ്റന്‍സി ശരിയല്ല, ഇടപെടണം- രഹാനെയും പുജാരയും ജയ് ഷായെ വിളിച്ചു!

സാധ്യതാ 11
കെകെആര്‍- ശുഭ്മാന്‍ ഗില്‍, വെങ്കടേഷ് അയ്യര്‍, രാഹുല്‍ ത്രിപാതി, ഓയിന്‍ മോര്‍ഗന്‍, ദിനേഷ് കാര്‍ത്തിക്, സുനില്‍ നരെയ്ന്‍, ടിം സൗത്തി/ആന്‍ഡ്രേ റസല്‍, ലോക്കി ഫെര്‍ഗൂസന്‍, സന്ദീപ് വാര്യര്‍, വരുണ്‍ ചക്രവര്‍ത്തി.
പഞ്ചാബ് കിങ്‌സ്- കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ക്രിസ് ഗെയ്ല്‍, എയ്ഡന്‍ മാര്‍ക്രം, നിക്കോളാസ് പുരാന്‍, ദീപക് ഹൂഡ, ഹര്‍പ്രീത് ബ്രാര്‍, നതാന്‍ ഇല്ലിസ്, മുഹമ്മദ് ഷമി, രവി ബിഷ്‌നോയ്, അര്‍ഷദീപ് സിങ്.


Click it and Unblock the Notifications