IPL 2021: ടി20 ലോകകപ്പില്‍ ഇഷാന്‍ വേണ്ട, പകരമാര്? സഞ്ജു ഉള്‍പ്പെടെ മൂന്ന് പേരെ പരിഗണിക്കാം
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദം പുരോഗമിക്കവെ ഏറ്റവും കൂടുതല്‍ ആശങ്കപ്പെടുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമാണ്. വളരെ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ ടീം താരങ്ങള്‍ യുഎഇ ഐപിഎല്ലിനെത്തിയതെങ്കിലും താരങ്ങളുടെ പ്രകടനം നിലവാരത്തിനൊത്ത് ഉയരുന്നില്ല. വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ട്. എന്നാല്‍ സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, റിഷഭ് പന്ത് എന്നിവരെല്ലാം മോശം ഫോമിലാണ്.

ഇതില്‍ ഏറ്റവും നിരാശപ്പെടുത്തുന്നത് ഇഷാന്‍ കിഷനാണ്. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ ഇഷാന്‍ 2020ലെ യുഎഇ ഐപിഎല്ലില്‍ മുംബൈയുടെ കിരീടക്കുതിപ്പില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ്. എന്നാല്‍ ആ മികവ് ഇത്തവണത്തെ ടൂര്‍ണമെന്റില്‍ കാണുന്നില്ല. ഇതോടെ ടി20 ലോകകപ്പിലെ ഇന്ത്യയുടെ മധ്യനിരയുടെ പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ക്കും സാധ്യത തെളിഞ്ഞിരിക്കുകയാണ്. ഇഷാന്‍ കിഷനെ മാറ്റിയാല്‍ പകരം ഇന്ത്യയുടെ 15 അംഗ ടീമിലേക്ക് പരിഗണിക്കാന്‍ സാധിക്കുന്ന മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ശ്രേയസ് അയ്യര്‍
ഡല്‍ഹി ക്യാപിറ്റല്‍സ് മുന്‍ നായകനായ ശ്രേയസ് അയ്യര്‍ നിലവില്‍ ഇന്ത്യയുടെ ടി20 ലോകകപ്പിലെ റിസര്‍വ് താരമായാണ് ഇടം പിടിച്ചിരിക്കുന്നത്. നാലാം നമ്പറിലെ ഇന്ത്യയുടെ വിശ്വസ്തനായ താരമായിരുന്ന ശ്രേയസിന് പരിക്കേറ്റതോടെയാണ് റിസര്‍വ് താരമായി ഒതുങ്ങേണ്ടി വന്നത്. ശ്രേയസിന് പകരക്കാരനായി എത്തിയ സൂര്യകുമാറും ഇഷാന്‍ കിഷനും നാലാം നമ്പറില്‍ തിളങ്ങിയതോടെ ഇവരെ 15 അംഗ ടീമിലേക്കും പരിഗണിച്ചു. എന്നാല്‍ ശ്രേയസ് മടങ്ങിയെത്തിയ ശേഷം മികച്ച ഫോം നിലനിര്‍ത്തുന്നു. ടി20 ലോകകപ്പ് പോലൊരു വലിയ ടൂര്‍ണമെന്റില്‍ പരിചയസമ്പത്തിന് വലിയ പ്രാധാന്യമുണ്ട്. അതിനാല്‍ത്തന്നെ ഏറ്റവും അനുയോജ്യനായ താരങ്ങളിലൊരാള്‍ ശ്രേയസ് അയ്യരാണ്. മികച്ച ബാറ്റിങ് റെക്കോഡും കുട്ടി ക്രിക്കറ്റ് ഫോര്‍മാറ്റില്‍ ശ്രേയസിനുണ്ട്.

മായങ്ക് അഗര്‍വാള്‍
പഞ്ചാബ് കിങ്‌സിന്റെ ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ രണ്ടാം പാദത്തില്‍ മികച്ച ബാറ്റിങ് പ്രകടനമാണ് നടത്തുന്നത്. കെ എല്‍ രാഹുലിനൊപ്പം ഓപ്പണറെന്ന നിലയിലാണ് അദ്ദേഹം തിളങ്ങുന്നത്. എന്നാല്‍ മധ്യനിരയിലും പരീക്ഷിക്കാന്‍ സാധിക്കുന്ന താരങ്ങളിലൊരാളാണ് മായങ്ക് അഗര്‍വാള്‍. അതിവേഗം റണ്‍സുയര്‍ത്താന്‍ മിടുക്കുള്ള താരമാണവന്‍. 2020 സീസണില്‍ യുഎഇയില്‍ 11 മത്സരത്തില്‍ നിന്ന് 424 റണ്‍സാണ് അദ്ദേഹം നേടിയത്. അതും 156.45 എന്ന മികച്ച സ്‌ട്രൈക്കറേറ്റില്‍. ഈ സീസണില്‍ ഒമ്പത് മത്സരത്തില്‍ നിന്ന് 41.50 ശരാശരിയില്‍ 332 റണ്‍സും അദ്ദേഹം നേടി. 142.48 എന്ന മികച്ച സ്‌ട്രൈക്കറേറ്റിലാണ് മായങ്കിന്റെ പ്രകടനം. ഇന്ത്യ വേണ്ടവിധത്തില്‍ ഉപയോഗിക്കാത്ത താരങ്ങളിലൊരാള്‍ക്കൂടിയാണ് മായങ്ക് അഗര്‍വാള്‍.

സഞ്ജു സാംസണ്‍
രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു സാംസണ്‍ ക്യാപ്റ്റനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും മികച്ച ബാറ്റിങ് പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചപ്പോഴൊന്നും തിളങ്ങാനായില്ലെങ്കിലും അസാമാന്യ പ്രതിഭയുള്ള താരങ്ങളിലൊരാളാണ് സഞ്ജു. ഐപിഎല്ലിലൂടെ ഇതിനോടകം തന്റെ ബാറ്റിങ് മികവ് എന്തെന്ന് സഞ്ജു കാട്ടിത്തന്നിട്ടുണ്ട്. ഈ സീസണില്‍ 10 മത്സരത്തില്‍ നിന്ന് 52.75 ശരാശരിയില്‍ 433 റണ്‍സാണ് സഞ്ജു നേടിയത്. അതും 141.96 എന്ന മികച്ച സ്‌െൈട്രക്കറേറ്റില്‍. രണ്ട് അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. യുഎഇയിലെ പിച്ചില്‍ മികച്ച ബാറ്റിങ് റെക്കോഡാണ് സഞ്ജുവിനുള്ളത്. ഇപ്പോള്‍ സ്ഥിരതയും കാട്ടുന്നു. അതിനാല്‍ത്തന്നെ ബാറ്റ്‌സ്മാനെന്ന നിലയില്‍ സഞ്ജുവിനെ പരിഗണിക്കാവുന്നതാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായതിനാല്‍ ഇഷാന്റെ ഉത്തമ പകരക്കാരനാവാനും സഞ്ജുവിന് സാധിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications