Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World cup: കോലിയും താരങ്ങളും തമ്മില്‍ പൊരിഞ്ഞയടി! ധോണിയെത്തിയത് നിയന്ത്രിക്കാനോ?

1

വിരാട് കോലി ഇന്ത്യന്‍ ടി20 ടീമിന്റെ നായകസ്ഥാനം ഒഴിയുകയാണെന്ന പ്രഖ്യാപനം വന്നതോടെ ടീമിനുള്ളതിലെ അസ്വാരസ്യങ്ങള്‍ പലതും മറനീക്കി പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. കോലിയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ച് ടീമിലെ ചില സീനിയര്‍ താരങ്ങള്‍ക്കു അതൃപ്തിയുണ്ടന്നും ഇവര്‍ ഇക്കാര്യം ബിസിസിഐയെ നേരിട്ട് അറിയിച്ചിട്ടുണ്ടെന്നുമാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. അടുത്ത മാസം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ഉപദേശകനായി മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ എംഎസ് ധോണിയെ നിയമിച്ചിരുന്നു. ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ 'രഹസ്യനീക്കമാണ്' ധോണിയുടെ സേവനം വീണ്ടും ഇന്ത്യന്‍ ടീമിനു ലഭ്യമാക്കിയത്.

പരിചയസമ്പന്നനായ ധോണിയെ ടീമിന്റെ ഉപദേശകനാക്കിയതിനെ പല മുന്‍ താരങ്ങളും പ്രശംസിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് ഇന്ത്യന്‍ ഡ്രസിങ് റൂമിലെ തര്‍ക്കം പരിഹരിച്ച് ലോകകപ്പില്‍ ഒറ്റക്കെട്ടായി ടീമിനെ ഇറക്കുന്നതിനു വേണ്ടിയാണ് ധോണി എത്തിയിരിക്കുന്നത് എന്നാണ്.

 ലോകകപ്പില്‍ ബാധിക്കും

ലോകകപ്പില്‍ ബാധിക്കും

വിരാട് കോലിയും ടീമിലെ ചില കളിക്കാരും തമ്മിലുള്ള തര്‍ക്കവും പിണക്കവുമെല്ലാം ലോകപ്പില്‍ ഇന്ത്യയുടെ പ്രകടനത്തെ ബാധിക്കുമോയെന്ന ആശങ്ക ബിസിസിഐയ്ക്കുണ്ട്. ഇത് പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ധോണിയെ ജയ് ഷാ തന്നെ മുന്നിട്ടിറങ്ങി കൊണ്ടു വരാന്‍ കാരണമെന്നാണ് വിവരം.
ഇന്ത്യന്‍ ഡ്രസിങ് റൂമിനുള്ളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവാത്ത വിധത്തില്‍ വഷളായതായും ടീമിനു ഇതു ലോകകപ്പില്‍ കനത്ത പ്രഹരമായേക്കുമെന്നും ബിസിസിഐയ്ക്കു ഭയമുണ്ടെന്നാണ് ബന്ധപ്പെട്ട ചില വൃത്തങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

 പരാതി നല്‍കി രഹാനെയും പുജാരയും

പരാതി നല്‍കി രഹാനെയും പുജാരയും


ഈ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ന്യൂസിലാന്‍ഡിനോടു ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഈ മല്‍സരത്തിനു ശേഷമാണ് കോലിയും ടീമംഗങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളയാതയെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പുജാര എന്നിവര്‍ കോലിയുടെ ക്യാപ്റ്റന്‍സിയില്‍ അസ്വസ്ഥരായി ബിസിസിഐ സെക്രട്ടറി ജയ് ഷായെ ഫോണില്‍ വിളിച്ച് പരാതി പറഞ്ഞിരുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്നു ടീമിലെ മറ്റു കളിക്കാരെ വിളിച്ച് ബിസിസിഐ അഭിപ്രായം തേടുകയും ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞാല്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് തീര്‍ത്തും അപ്രതീക്ഷിതമായി ഐപിഎല്ലിനു വേണ്ടി യുഎഇയിലെത്തിയപ്പോള്‍ ടി20 ടീമിന്റെ നായകസ്ഥാനം ലോകകപ്പിനു ശേഷം ഒഴിയുകയാണെന്നു കോലി പ്രഖ്യാപിക്കുന്നത്.
ഫൈനലിനു ശേഷം രഹാനെ, പുജാര ഉള്‍പ്പെടെയുള്ളവരെ പേരെടുത്ത് പറയാതെ കോലി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതാണ് ഇവരെ ചൊടിപ്പിച്ചതും തുടര്‍ന്നു പരാതി നല്‍കുന്നതിലേക്കു നയിച്ചതെന്നുമാണ് വിവരം.

 ബിസിസിഐ തള്ളുകയായിരുന്നു

ബിസിസിഐ തള്ളുകയായിരുന്നു

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ തന്നെ വിരാട് കോലി ഇന്ത്യയുടെ നായകസ്ഥാനമൊഴിഞ്ഞേക്കുമെന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പക്ഷെ ബിസിസിഐ ഇവ തള്ളുകയായിരുന്നു. എന്നാല്‍ ഇംഗ്ലണ്ട് പര്യടനം അവസാനിച്ചതിനു പിന്നാലെ കോലി ടി20യില്‍ നായകസ്ഥാനം ഒഴിയുകയാെണന്നും വരാനിരിക്കുന്ന ടി20 ലോകകപ്പ് അവസാനത്തേത് ആയിരിക്കുമെന്നും പ്രഖ്യാപിക്കുകയായിരുന്നു.
ഇതു കഴിഞ്ഞ് ദിവസങ്ങള്‍ക്കം അദ്ദേഹം മറ്റൊരു പ്രഖ്യാപനവും കൂടി നടത്തിയിരുന്നു. യുഎഇയില്‍ നടക്കുന്ന ഐപിഎല്ലിന്റെ രണ്ടാംപാദത്തിനു ശേഷം റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിന്റെയും ക്യാപ്റ്റന്‍സി താന്‍ ഒഴിയുകയാണെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. ടീമിനു ഒരു കിരീടം പോലും നേടിക്കൊടുക്കാന്‍ സാധിക്കാത്തതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങള്‍ അദ്ദേഹത്തിനെതിരേ ഓരേ സീസണിലും ഉയരാറുണ്ട്.

ഇന്ത്യയുടെ ലോകകപ്പ് ടീം

ഇന്ത്യയുടെ ലോകകപ്പ് ടീം

വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുല്‍ ചാഹര്‍, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി.

റിസര്‍വ് താരങ്ങള്‍- ശ്രേയസ് അയ്യര്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, ദീപക് ചാഹര്‍

Story first published: Wednesday, September 29, 2021, 22:37 [IST]
Other articles published on Sep 29, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+