Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: മല്‍സരത്തിനായി ബുംറയുടെ തയ്യാറെടുപ്പ് എങ്ങനെ? ഭാര്യ സഞ്ജനയുടെ വെളിപ്പെടുത്തല്‍

ഇന്ത്യന്‍ പേസ് ബൗളിങിന്റെ കുന്തമുനയായ സ്റ്റാര്‍ പ്ലെയര്‍ ജസ്പ്രീത് ബുംറയുടെ മല്‍സരത്തിനു മുമ്പുള്ള തയ്യാറെടുപ്പുകളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഭാര്യയും പ്രശ്‌സത അവതാരകയുമായ സഞ്ജന ഗണേശന്‍. ഈ വര്‍ഷമാദ്യമായിരുന്നു ഇരുവരും വിവാഹിതരായത്. നിലവില്‍ ഐപിഎല്ലിന്റെ രണ്ടാംപാദത്തിനായി മുംബൈ ഇന്ത്യന്‍സിനൊപ്പം യുഎഇയിലുള്ള ബുംറയോടൊപ്പം സഞ്ജനയുമുണ്ട്.

നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ മുംബൈ മോശം പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നതെങ്കിലും ബുംറ പതിവുപോലെ ബൗളിങില്‍ ഉജ്ജ്വല പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഐപിഎല്ലിനു പിന്നാലെ യുഎഇയില്‍ തന്നെ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിലും മികച്ച പ്രകടനം നടത്താനുള്ള തയ്യാറെടുപ്പിലാണ് ബുംറ.

 മാച്ച് ഡേ തയ്യാറെടുപ്പ്

മാച്ച് ഡേ തയ്യാറെടുപ്പ്

മല്‍സരമില്ലാത്ത സാധാരണ ദിവസങ്ങളില്‍ ബുംറ വളരെ റിലാക്‌സായിട്ടാണ് കാണപ്പെടാറുള്ളത്. ഉച്ചഭക്ഷണത്തിന്റെ സമയത്ത് ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നത് പോലും അദ്ദേഹം ശ്രദ്ധിക്കാറില്ല. എന്നാല്‍ മല്‍സരമുള്ളള ദിവസങ്ങളില്‍ ബുംറ മറ്റൊരു ആളായിരിക്കും. തന്റെ ദിനചര്യയെക്കുറിച്ച് വളരെയധികം വ്യക്തതയുണ്ടായിരിക്കും. മല്‍സരത്തിനായി ടീം ബസിലേക്കു കയറുന്നതിനു മുമ്പ് തനിക്ക് എന്തൊക്കെയാണ് ചെയ്യേണ്ടതെന്നു ബുംറയ്ക്കു നന്നായി അറിയാമെന്നും സഞ്ജന വെളിപ്പെടുത്തി.
കളിക്കു മുമ്പ് പൂജയുള്‍പ്പെടെയുള്ള മതപരമായ കാര്യങ്ങളൊന്നും ബുംറ ചെയ്യാറില്ല. പക്ഷെ മാച്ച് ദിവസം അദ്ദേഹത്തിന് കൃത്യമായ ദിനചര്യയുണ്ട്. താന്‍ ചെയ്യേണ്ട ഓരോ കാര്യത്തെക്കുറിച്ചും ബുംറയ്ക്കു നന്നായി അറിയുകയും ചെയ്യാമെന്നും മുംബൈ ഇന്ത്യന്‍സിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ സഞ്ജന പറഞ്ഞു.

 തിരിച്ചടികളെ മറികടക്കുന്നത് എങ്ങനെ?

തിരിച്ചടികളെ മറികടക്കുന്നത് എങ്ങനെ?

ഒരു മല്‍സരത്തിലെ പ്രകടനം മോശമായാല്‍ അതിനെ ബുംറ എങ്ങനെയാണ് നോക്കിക്കാണാറുള്ളതെന്നും മറികടക്കാന്‍ എന്തൊക്കെയാണ് ചെയ്യാറുള്ളതെന്നും സഞ്ജന തുറന്നു പറഞ്ഞു.
ഒരു ദിവസം മോശമായാല്‍ അടുത്ത മല്‍സരത്തില്‍ തനിക്കു തിരിച്ചു വരേണ്ടതുണ്ടെന്നും ഇതിനായി പ്ലാന്‍ പുനപ്പരിശോധിക്കണമെന്നും ബുംറയ്ക്കു നന്നായി അറിയാം. അടുത്ത മല്‍സരത്തിലെ പ്ലാനിങില്‍ എന്തു മാറ്റമാണ് വരുത്തേണ്ടതെന്നും അദ്ദേഹത്തിനു നല്ല ബോധ്യമുണ്ടാവും. ഏതെങ്കിലുമൊരു സാഹചര്യത്തില്‍ നിന്നും സ്വയം നീക്കം ചെയ്യാനും വസ്തുനിഷ്ഠമായി കാര്യങ്ങള്‍ നോക്കാനും എന്താണ് ചെയ്യേണ്ടതെന്നു ആസൂത്രണം ചെയ്യാനും അദ്ദേഹം വളരെ മിടുക്കനാണെന്നും സഞ്ജന കൂട്ടിച്ചേര്‍ത്തു.

 ബുംറയുടെ ഈ സീസണിലെ പ്രകടനം

ബുംറയുടെ ഈ സീസണിലെ പ്രകടനം

ഈ സീസണിലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി മികച്ച പ്രകടനമാണ് ബുംറ നടത്തിക്കൊണ്ടിരിക്കുന്നത്. ടീമിനായി ഏറ്റവുമധികം വിക്കറ്റുകളെടുത്തതും അദ്ദേഹമാണ്. 11 മല്‍സരങ്ങളില്‍ നിന്നും 16 വിക്കറ്റുകള്‍ പേസര്‍ വീഴ്ത്തിയിട്ടുണ്ട്. 36 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റുകളെടുത്തതാണ് ബുംറയുടെ ഏറ്റവും മികച്ച പ്രകടനം. രാഹുല്‍ ചാഹര്‍ (13 വിക്കറ്റ്), ട്രെന്റ് ബോള്‍ട്ട് (11) എന്നിവരാണ് കൂടുതല്‍ വിക്കറ്റുകളെടുത്ത മറ്റു ബൗളര്‍മാര്‍.
ഐപിഎല്ലിനു മുമ്പ് ഇംഗ്ലണ്ടിനെതിരായ നാലു ടെസ്റ്റുകളുടെ പരമ്പരയിലായിരുന്നു ബുംറ കളിച്ചത്. ഇതിലും മികച്ച പ്രകടനമായിരുന്നു താരത്തിന്റേത്. ഇന്ത്യക്കു വേണ്ടി കൂടുതല്‍ വിക്കറ്റുകളെടുത്തത് അദ്ദേഹമായിരുന്നു. നാലു ടെസ്റ്റുകളില്‍ നിന്നും 18 വിക്കറ്റുകള്‍ ബുംറയ്ക്കു ലഭിച്ചിരുന്നു. 64 റണ്‍സിനു അഞ്ചു വിക്കറ്റുകളെടുത്തതായിരുന്നു മികച്ച പ്രകടനം.

Story first published: Thursday, September 30, 2021, 19:24 [IST]
Other articles published on Sep 30, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+