കുറ്റം പറയുന്നത് ആളാകാനും ശ്രദ്ധ നേടാനും; അശ്വിന് പൂര്‍ണ പിന്തുണയെന്ന് ഗൗതം ഗംഭീര്‍
ക്രിക്കറ്റ് പ്രേമികളെല്ലാം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന പ്രധാന സംഭവങ്ങളിലൊന്നാണ് അശ്വിനും മോര്‍ഗനും തമ്മിലുണ്ടായ വാക്‌പ്പോര്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം. അശ്വിനെ ടിം സൗത്തി പുറത്താക്കിയതിന് പിന്നാലെയായിരുന്നു സംഭവം നടന്നത്. കൊല്‍ക്കത്തയുടെ ഫീല്‍ഡര്‍ എറിഞ്ഞ പന്ത് ഋഷഭ് പന്തിന്റെ ദേഹത്ത് കൊണ്ട സമയത്ത് അശ്വിന്‍ സിംഗിളിന് ശ്രമിച്ചതായിരുന്നു സംഭവങ്ങളുടെ തുടക്കം.
ഇതിനെ ചൊല്ലി പലരും ഇതിനോടകം തന്നെ പക്ഷം പിടിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. അശ്വിന്‍ ചെയ്തത് ക്രിക്കറ്റിന്റെ സ്പിരിറ്റിന് എതിരാണെന്നാണ് ചിലര്‍ ഉയര്‍ത്തുന്ന വിമര്‍ശനം. എന്നാല്‍ അശ്വിന്‍ നിയമവിരുദ്ധമായൊന്നും ചെയ്തില്ലെന്ന് താരത്തെ അനുകൂലിച്ച് രംഗത്ത് എത്തിയവര്‍ പറയുന്നു. ഇപ്പോഴിതാ കൊല്‍ക്കത്തയുടെ മുന്‍ നായകനും മുന്‍ ഇന്ത്യന്‍ ഓപ്പണറുമായ ഗൗതം ഗംഭീറും തന്റെ അഭിപ്രായം രേഖപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ്.

അശ്വിന് പിന്തുണയുമായാണ് ഗംഭീര്‍ എത്തിയത്. അശ്വിന്‍ ചെയ്തതില്‍ തെറ്റൊന്നുമില്ലെന്നും അശ്വിനെ വിമര്‍ശിക്കുന്നവര്‍ ശ്രദ്ധ പിടിച്ചു പറ്റാന്‍ ശ്രമിക്കുന്നവരാണെന്നുമാണ് ഗംഭീര്‍ പറയുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെയായിരുന്നു ഗംഭീറിന്റെ പ്രതികരണം. ആ വാക്കുകള്‍ വായിക്കാം.
''ഞാന്‍ നൂറ് ശതമാനവും അശ്വിനെ പിന്തുണയ്ക്കുന്നു. അദ്ദേഹം ചെയ്തത് നിയമം പാലിച്ച് കൊണ്ട് തന്നെയാണ്. അതേസമയം ഇതിലൊന്നും യാതൊരു കാര്യവുമില്ലാത്ത ചിലര്‍ ഇടപെടുന്നുണ്ട്. സോഷ്യല്‍ മീഡിയയിലെ ഫോളോവേഴ്‌സിനെ കൂട്ടുകയോ ആളുകള്‍ക്കിടയിലെ സംസാര വിഷയം ആകാനോ ആണത്. ഒരു യുക്തിയുമില്ല. അശ്വിന്‍ പൂര്‍ണമായും ശരിയാണ്'' എന്നാണ് ഗംഭീര്‍ പറഞ്ഞത്. സംഭവത്തില്‍ നേരത്തെ അശ്വിന്‍ തന്റെ ഭാഗം വിശദീകരിച്ച് രംഗത്ത് എത്തിയിരുന്നു. താന്‍ നിയമവിരുദ്ധമായിട്ടൊന്നും ചെയ്തിട്ടില്ലെന്നാണ് അശ്വിന്‍ പറഞ്ഞത്.

അശ്വിനെതിരെ രംഗത്ത് എത്തിയവരില്‍ സപിന്‍ ഇതിഹാസം ഷെയ്ന്‍ വോണുമുണ്ടായിരുന്നു. നാണക്കേട് എന്നായിരുന്നു സംഭവത്തെ വോണ്‍ വിശേഷിപ്പിച്ചത്. താന്‍ മോര്‍ഗന്റെ ഭാഗത്താണെന്നും വോണ്‍ പറഞ്ഞിരുന്നു. അതേസമയം പന്ത് ഋഷഭ് പന്തിന്റെ ദേഹത്ത് കൊണ്ടത് തനിക്കറിയില്ലായിരുന്നുവെന്നും എന്നാല്‍ അറിഞ്ഞിരുന്നാലും താന്‍ ഓടുമായിരുന്നുവെന്നാണ് അശ്വിന്‍ സംഭവത്തെക്കുറിച്ച് പറഞ്ഞത്. നിയമത്തിന് അനുസരിച്ച് തന്നെയാണ് താന്‍ കളിക്കുന്നതെന്നും അശ്വിന്‍ പറഞ്ഞു.
ഇതിനിടെ സംഭവത്തില്‍ അശ്വിനേയും മോര്‍ഗനേയും അല്ല യഥാര്‍ത്ഥത്തില്‍ പഴിക്കേണ്ടത് ദിനേശ് കാര്‍ത്തിക്കിനെയാണെന്നാണ് സെവാഗ് പറഞ്ഞത്. എന്താണ് മോര്‍ഗന്‍ പറഞ്ഞതെന്ന് കാര്‍ത്തിക് പറഞ്ഞില്ലായിരുന്നുവെങ്കില്‍ ഇത്രത്തോളം ചര്‍ച്ചയുണ്ടാകുമായിരുന്നില്ല. കാര്യമായിട്ടൊന്നുമില്ല, ചെറിയൊരു വാക്പ്പോര്, കളിയില്‍ ഇതൊക്കെ സംഭവിക്കും എന്നാണ് പറഞ്ഞിരുന്നതെങ്കില്‍ ആ അര്‍ത്ഥത്തില്‍ മാത്രമായിരുന്നു അത് കാണപ്പെടുകയുള്ളൂവെന്നുമാണ് സെവാഗ് പറഞ്ഞത്. ഒരാള്‍ എന്താണ് ചിന്തിക്കുന്നത് എന്ന് വിശദീകരിക്കുന്നത് എന്തിനാണ്? എന്നും സെവാഗ് ചോദിക്കുന്നു.

കളിക്കളത്തിലെ സ്പിരിറ്റ് എന്ന് പറയുന്നത് അവിടെ നടക്കുന്നത് അവിടെ ഉപേക്ഷിക്കുന്നതിലും കൂടിയാണെന്നാണ് സെവാഗ് പറയുന്നത്. ഇവിടെ നടക്കുന്നത് അവിടെ തീരണമെന്നും കളിക്കളത്തിലുള്ളതെല്ലാം പുറത്ത് വന്ന് വിളിച്ച് പറഞ്ഞാല്‍ എന്നും ഇതുപോലെ വിവാദങ്ങളുണ്ടാകുമെന്നും സെവാഗ് അഭിപ്രായപ്പെടുന്നുണ്ട്. താരങ്ങളെന്ന നിലയില്‍ പ്രശ്‌നങ്ങളെ പുറത്തേക്ക് എത്തിക്കാതിരിക്കുകയും തങ്ങളുടെ ഉത്തരവാദിത്തമാണെന്നും മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ പറഞ്ഞിരുന്നു. അശ്വിനും മോര്‍ഗനും തമ്മില്‍ വാക് പോര് മുറുകിയപ്പോള്‍ പിടിച്ചു മാറ്റിയത് ദിനേശ് കാര്‍ത്തിക് ആയിരുന്നു. പിന്നീടാണ് എന്താണ് സംഭവിച്ചതെന്ന് ദിനേശ് കാര്‍ത്തിക് വെളിപ്പെടുത്തിയത്. ക്രിക്കറ്റിന്റെ സ്പിരിറ്റിന് നിരക്കാത്ത കാര്യം മോര്‍ഗന്‍ അംഗീകരിക്കില്ലെന്നാണ് കാര്‍ത്തിക് പറഞ്ഞത്.
ഇതിന് പിന്നാലെയാണ് സംഭവം ചര്‍ച്ചയായി മാറുന്നത്. അശ്വിനെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു. നേരത്തെ മങ്കാഡിംഗിന്റെ പേരിലും അശ്വിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. അതേസമയം അശ്വിനെതിരെ ഇത്തവണ പിന്തുണയുമായി എത്തിയവരും ഒരുപാടുണ്ട്. ലോകകപ്പ് ഫൈനലില്‍ പന്ത് ബാറ്റില്‍ കൊണ്ട് ഓവര്‍ ത്രോ ആയപ്പോള്‍ ഇംഗ്ലണ്ട് ഓടിയത് ഓര്‍മ്മിപ്പിച്ചു കൊണ്ടായിരുന്നു സെവാഗിന്‌റെ ആദ്യ പ്രതികരണം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications