
ആദ്യ ബാറ്റ് ചെയ്ത കെകെആര്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ നേടിയ 165 റണ്‍സിനെ മൂന്ന് പന്ത് ബാക്കിനിര്‍ത്തിയാണ് പഞ്ചാബ് മറികടന്നത്. നായകന്‍ കെ എല്‍ രാഹുലിന്റെ (67) ബാറ്റിങ്ങാണ് ടീമിന് കരുത്തായത്. മായങ്ക് അഗര്‍വാളും (40) തകര്‍പ്പന്‍ പ്രകടനം (40) നടത്തി. മധ്യനിരയില്‍ ഷാരൂഖ് ഖാന്‍ നടത്തിയ (9 പന്തില്‍ 22*) ബാറ്റിങ് വെടിക്കെട്ടാണ് പഞ്ചാബിന് നിര്‍ണ്ണായക ജയം സമ്മാനിച്ചത്. രാഹുലാണ് കളിയിലെ താരം. പഞ്ചാബിനായി അര്‍ഷദീപ് മൂന്ന് വിക്കറ്റും രവി ബിഷ്‌നോയ് രണ്ട് വിക്കറ്റും മുഹമ്മദ് ഷമി ഒരു വിക്കറ്റും വീഴ്ത്തി. മത്സരത്തില്‍ നിരവധി റെക്കോഡുകളും പിറന്നിട്ടുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.
Also Read: അശ്വിനോ മോര്‍ഗനോ അല്ല, യഥാര്‍ത്ഥ കുറ്റവാളി ദിനേശ് കാര്‍ത്തിക് ആണ്; തുറന്നടിച്ച് സെവാഗ്

ഈ സീസണിലെ റണ്‍വേട്ടക്കാരില്‍ തലപ്പത്തേക്കെത്താന്‍ കെ എല്‍ രാഹുലിനായി. 489 റണ്‍സുമായാണ് അദ്ദേഹം ഓറഞ്ച് തൊപ്പി തലയില്‍ അണിയുന്നത്. രണ്ടാം സ്ഥാനത്തുള്ള ഡല്‍ഹി ഓപ്പണര്‍ ശിഖര്‍ ധവാന്റെ പേരില്‍ 454 റണ്‍സാണുള്ളത്. ഈ സീസണില്‍ ധവാനും സഞ്ജു സാംസണിനും ശേഷം 450 റണ്‍സ് പിന്നിടുന്ന താരമാവാനും രാഹുലിനായി. 55 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെയായിരുന്നു രാഹുലിന്റെ ശ്രദ്ധേയ പ്രകടനം.
Also Read: ടീച്ചറെ കണ്ട കുട്ടിയെ പോലെ...; ഡ്രസിംഗ് റൂമില്‍ പ്രതീക്ഷിക്കാതെ സച്ചിനെ കണ്ട് കിളി പോയ ഇഷാന്‍ കിഷന്‍

കൂടാതെ പഞ്ചാബ് കിങ്‌സിനായി 100 സിക്‌സര്‍ പൂര്‍ത്തിയാക്കുന്ന ആദ്യത്തെ താരമാവാനും രാഹുലിനായി. രണ്ടാം സ്ഥാനത്ത് 98 സിക്‌സുമായി ക്രിസ് ഗെയ്‌ലാണുള്ളത്. കൂടാതെ പഞ്ചാബിനായി 2400 റണ്‍സ് പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ താരമാവാനും രാഹുലിനായി. ഷോണ്‍ മാര്‍ഷാണ് നേരത്തെ ഈ നേട്ടത്തിലെത്തിയ പഞ്ചാബ് താരം. ഈ സീസണില്‍ രാഹുല്‍ നേടുന്ന അഞ്ചാമത്തെ അര്‍ധ സെഞ്ച്വറിയാണിത്. ഈ സീസണില്‍ കൂടുതല്‍ അര്‍ധ സെഞ്ച്വറിയെന്ന റെക്കോഡ് ഇതോടെ അദ്ദേഹം സ്വന്തം പേരിലാക്കിയിരിക്കുകയാണ്.നാല് അര്‍ധ സെഞ്ച്വറിയുമായി ഫഫ് ഡുപ്ലെസിസും ഗ്ലെന്‍ മാക്‌സ് വെല്ലുമാണ് രണ്ടാം സ്ഥാനത്തുള്ളത്.
Also Read: IPL 2021: ഇഷാന് മുംബൈ ടീമില്‍പ്പോലും ഇടമില്ല, ഇന്ത്യന്‍ 15 അംഗ ടീമില്‍ എങ്ങനെയെത്തി?

മായങ്ക് അഗര്‍വാള്‍ 27 പന്തില്‍ മൂന്ന് വീതം ഫോറും സിക്‌സും ഉള്‍പ്പെടെ 40 റണ്‍സും നേടി. പഞ്ചാബിനുവേണ്ടി 50 സിക്‌സുകള്‍ നേടുന്ന ഏഴാമത്തെ താരമായും മായങ്ക് മാറി. സീസണില്‍ പഞ്ചാബിനായി ഗംഭീര ബൗളിങ് പ്രകടനമാണ് മുഹമ്മദ് ഷമി നടത്തുന്നത്. നാല് മത്സരത്തില്‍ നിന്ന് 23 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് കെകെആറിനെതിരേ നേടിയത്. മികച്ച വേഗത്തിനൊപ്പം യോര്‍ക്കറിലെ കൃത്യതയും ഷമിക്ക് കരുത്ത് പകരുന്നു. ഈ സീസണില്‍ കൂടുതല്‍ ഡോട്ട് ബോള്‍ എറിയുന്ന താരമാവാനും ഷമിക്ക് സാധിച്ചു. 125 ഡോട്ട് ബോളുകള്‍ ഇതിനോടകം എറിയാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. 123 ഡോട്ട് ബോളുമായി മുംബൈ ഇന്ത്യന്‍സിന്റെ ട്രന്റ് ബോള്‍ട്ടാണ് രണ്ടാം സ്ഥാനത്ത്.
Also Read: IPL 2021: മല്‍സരത്തിനായി ബുംറയുടെ തയ്യാറെടുപ്പ് എങ്ങനെ? ഭാര്യ സഞ്ജനയുടെ വെളിപ്പെടുത്തല്‍

Also Read: IPL 2021: കഴിഞ്ഞതൊന്നും ഓര്‍മയില്ല! അപ്പോള്‍ ബൗളിങും മറന്നോ? ഹാര്‍ദിക്കിനു ട്രോള്‍
അഞ്ച് ഇന്നിങ്‌സില്‍ തന്റെ രണ്ടാമത്തെ അര്‍ധ സെഞ്ച്വറിയാണ് കെകെആര്‍ ഓപ്പണര്‍ വെങ്കടേഷ് അയ്യര്‍ നേടിയിരിക്കുന്നത്. 49 പന്തില്‍ 9 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 67 റണ്‍സാണ് അദ്ദേഹം നേടിയത്. ആദ്യ അഞ്ച് ഇന്നിങ്‌സില്‍ നിന്ന് 193 റണ്‍സാണ് വെങ്കടേഷ് നേടിയിരിക്കുന്നത്. കെകെആറിനായി ആദ്യ അഞ്ച് ഇന്നിങ്‌സ് പൂര്‍ത്തിയാക്കുമ്പോള്‍ കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്റ്‌സ്മാനെന്ന റെക്കോഡില്‍ ജാക്‌സ് കാലിസിനൊപ്പം വെങ്കടേഷ് എത്തിയിരിക്കുകയാണ്. കെകെആര്‍ നായകന്‍ ഓയിന്‍ മോര്‍ഗന്റെ ബാറ്റിങ് പ്രകടനമാണ് ഏറ്റവും നിരാശപ്പെടുത്തുന്നത്. 10.9 ശരാശരിയില്‍ 109 റണ്‍സാണ് അദ്ദേഹം നേടിയത്. ഈ സീസണിലെ നായകന്മാരിലെ ഏറ്റവും മോശം ബാറ്റിങ് പ്രകടനം മോര്‍ഗന്റെ പേരിലാണ്.


Click it and Unblock the Notifications











