
കൊല്‍ക്കത്തയും ഡല്‍ഹിയും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം. കൊല്‍ക്കത്തയുടെ ഫീല്‍ഡര്‍ എറിഞ്ഞ പന്ത് തന്റെ പങ്കാളിയായ ഋഷഭ് പന്തിന്റെ ദേഹത്ത് കൊണ്ട് തെറിച്ചു പോയ സമയത്ത് സിംഗിള്‍ എടുക്കാന്‍ ശ്രമിക്കുകയായിരുന്നു അശ്വിന്‍ ചെയ്തത്. ഇതിനെതിരെ മോര്‍ഗന്‍ രംഗത്ത് എത്തുകയായിരുന്നു. പേസര്‍ ടിം സൗത്തിയായിരുന്നു ആദ്യം അശ്വിനുമായി കോര്‍ത്തത്. അടുത്ത ഓവറില്‍ അശ്വിന്റെ വിക്കറ്റ് എടുത്ത ശേഷമാണ് സൗത്തി പ്രകോപനം നടത്തിയത്. പിന്നാലെ മോര്‍ഗനുമെത്തി. ഇതോടെ വാക്‌പോര് മുറുകയായിരുന്നു. പ്രശ്‌നം വഷളാകുന്നത് കണ്ട് കാര്‍ത്തിക് ഇടപെടുകയും രണ്ട് കൂട്ടരേയും പിരിച്ചുവിടുകയുമായിരുന്നു.

മത്സര ശേഷം സംസാരിക്കുമ്പോഴാണ് എന്താണ് സംഭവിച്ചതെന്ന് കാര്‍ത്തിക് വിശദമാക്കിയത്. എന്നാല്‍ ആ അധിക റണ്‍ മോര്‍ഗന്‍ പ്രോത്സാഹിപ്പിക്കില്ലെന്നും അത് ക്രിക്കറ്റിന്റെ സ്പിരിറ്റിന് നിരക്കാത്തതുമാണെന്നും കാര്‍ത്തിക് പറഞ്ഞിരുന്നു. ഇതോടെയാണ് സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും ചര്‍ച്ച ആരംഭിക്കുന്നത്. അശ്വിന്റേത് ക്രിക്കറ്റിന്റെ സ്പിരിറ്റിന് നിരക്കാത്ത പ്രവര്‍ത്തിയാണെന്നും അല്ലെന്നും പറഞ്ഞ് നിരവധി പേര്‍ രംഗത്ത് എത്തി. അശ്വിനെ അനുകൂലിക്കുന്നവരും മോര്‍ഗനെ അനുകൂലിക്കുന്നവരുമെല്ലാം രംഗത്ത് എത്തിയിട്ടുണ്ട്.
ഈ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സെവാഗ്. ക്രിക്ക്ബസിനോട് സംസാരിക്കുകയായിരുന്നു സെവാഗ്. സംഭവത്തിന്റെ തീവ്രത കുറയ്ക്കുകയായിരുന്നു ദിനേശ് കാര്‍ത്തിക് ചെയ്യേണ്ടിയിരുന്നത് എന്നാണ് സെവാഗ് പറയുന്നത്. സെവാഗിന്റെ വാക്കുകളിലേക്ക്.

''ഇതിലെയെല്ലാം വലിയ പ്രതി ദിനേശ് കാര്‍ത്തിക് ആണെന്നാണ് എന്റെ അഭിപ്രായം. എന്താണ് മോര്‍ഗന്‍ പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞില്ലായിരുന്നുവെങ്കില്‍ ഇത്രത്തോളം ചര്‍ച്ചയുണ്ടാകുമായിരുന്നില്ല. കാര്യമായിട്ടൊന്നുമില്ല, ചെറിയൊരു വാക്‌പ്പോര്, കളിയില്‍ ഇതൊക്കെ സംഭവിക്കും എന്നാണ് പറഞ്ഞിരുന്നതെങ്കില്‍ ആ അര്‍ത്ഥത്തില്‍ മാത്രമായിരുന്നു അത് കാണപ്പെടുകയുള്ളൂ. ഒരാള്‍ എന്താണ് ചിന്തിക്കുന്നത് എന്ന് വിശദീകരിക്കുന്നത് എന്തിനാണ്?'' എന്നായിരുന്നു സെവാഗിന്റെ പ്രതികരണം.
സംഭവത്തില്‍ നേരത്തെ പ്രതികരണവുമായി അശ്വിനും രംഗത്ത് എത്തിയിരുന്നു. തന്റെ ഭാഗത്തുള്ള ന്യായം വ്യക്തമാക്കുകയായിരുന്നു അശ്വിന്‍ ചെയ്തത്. നിയമത്തിന് വിരുദ്ധമായൊന്നും ചെയ്തിട്ടില്ലെന്നും അശ്വിന്‍ പറഞ്ഞിരുന്നു. അതേസമയം താനും അശ്വിനും ഉള്‍പ്പെടുന്നൊരു കഥയും സെവാഗ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

''ഞാന്‍ പഞ്ചാബിനെതിരെ കളിക്കുമ്പോള്‍ അശ്വിന്‍ മാക്‌സ് വെല്ലിനെ പുറത്താക്കി. മണ്ണ് വാരിയെറിഞ്ഞാണ് ആഘോഷിച്ചത്. അതെനിക്ക് ഇഷ്ടമായില്ല. പക്ഷെ ഞാനത് പരസ്യമായി വന്ന് പറഞ്ഞില്ല. അത് ക്രിക്കറ്റിന്റെ സ്പിരിറ്റിന് എതിരാണെന്ന് പറഞ്ഞില്ല. അതിന്റെ പേരില്‍ ധോണിയ്ക്ക് ദേഷ്യം പിടിക്കുകയും അവനോട് ദേഷ്യപ്പെടുകയും ചെയ്തുവെങ്കിലും. എന്ത് ചെയ്യണമെന്നത് അശ്വിന്റെ ഇഷ്ടമാണ്. ആരെങ്കിലും മീഡിയയിലോ സോഷ്യല്‍ മീഡിയയിലോ വന്ന് പറഞ്ഞിരുന്നുവെങ്കില്‍ ചര്‍ച്ചയാകുമായിരുന്നു. അതല്ലേ ഒരു താരത്തിന്റെ ഉത്തരവാദിത്തം?'' സെവാഗ് ചോദിക്കുന്നു.
അകത്ത് നടക്കുന്നത് അകത്തു തന്നെ തീരണം. അകത്ത് നടക്കുന്നതൊക്കെ പുറത്ത് വന്ന് പറയാന്‍ തുടങ്ങിയാല്‍ എല്ലാ മത്സരത്തിലും ഇതുപോലെ എന്തെങ്കിലും കാണും. സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് എന്ന് പറയുന്നത് അവിടെ നടക്കുന്നത് അവിടെ തന്നെ ഉപേക്ഷിച്ച് മുന്നോട്ട് പോകണം എന്നു കൂടിയാണ് എന്നും സെവാഗ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്.


Click it and Unblock the Notifications