IPL 2021: 'മോര്‍ഗനെ മാറ്റൂ, ക്യാപ്റ്റനായി ഷക്കീബ് അല്‍ ഹസന്‍ വരട്ടെ', നിര്‍ദേശിച്ച് ആകാശ് ചോപ്ര
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദത്തില്‍ ഭേദപ്പെട്ട പ്രകടനമാണ് കെകെആര്‍ നടത്തുന്നത്. ആദ്യ പാദത്തിലെ നിരാശപ്രകടനത്തില്‍ നിന്ന് ശക്തമായ തിരിച്ചുവരവ് നടത്താന്‍ ഓയിന്‍ മോര്‍ഗനും സംഘത്തിനുമാവുന്നുണ്ട്. 12 മത്സരത്തില്‍ നിന്ന് 10 പോയിന്റുമായി കെകെആര്‍ നാലാം സ്ഥാനത്തുണ്ട്. പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കിത്തന്നെയാണ് കെകെആറിന്റെ കുതിപ്പ്. അവസാന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനോട് അഞ്ച് വിക്കറ്റിന് തോറ്റത് കെകെആറിനെ സംബന്ധിച്ച് തിരിച്ചടിയാണ്. എങ്കിലും പ്ലേ ഓഫ് സാധ്യതകള്‍ ഇപ്പോഴും ടീമിനുണ്ട്.

എന്നാല്‍ നായകനായ ഓയിന്‍ മോര്‍ഗന്‍ ബാറ്റിങ്ങില്‍ തീര്‍ത്തും നിരാശപ്പെടുത്തുന്നു. നായകനെന്ന നിലയില്‍ അദ്ദേഹം ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നുമുണ്ട്. ഈ സീസണില്‍ ഒമ്പത് തവണയാണ് ഓയിന്‍ മോര്‍ഗന്‍ രണ്ടക്കം കാണാതെ പുറത്തായത്. 12 മത്സരത്തില്‍ നിന്ന് 10.90 ശരാശരിയില്‍ നേടിയത് വെറും 109 റണ്‍സ് മാത്രം. 47 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഇംഗ്ലണ്ട് ടീം ക്യാപ്റ്റനായ മോര്‍ഗന്‍ ടി20യില്‍ മികച്ച റെക്കോഡുള്ള താരമാണെങ്കിലും മികവിനൊത്ത് ഇപ്പോള്‍ ഉയരാനാവുന്നില്ല.
Also Read: കുറ്റം പറയുന്നത് ആളാകാനും ശ്രദ്ധ നേടാനും; അശ്വിന് പൂര്‍ണ പിന്തുണയെന്ന് ഗൗതം ഗംഭീര്‍

ഇപ്പോഴിതാ മോര്‍ഗനെ നായകസ്ഥാനത്ത് നിന്ന് മാറ്റി ബംഗ്ലാദേശ് സ്പിന്‍ ഓള്‍റൗണ്ടര്‍ ഷക്കീബ് അല്‍ ഹസനെ കെകെആറിന്റെ നായകനാക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും ക്രിക്കറ്റ് നിരൂപകനുമായ ആകാശ് ചോപ്ര. നിലവില്‍ കെകെആറിന്റെ പ്ലേയിങ് 11 പുറത്താണ് ഷക്കീബ്. എന്നാല്‍ നായകസ്ഥാനത്തേക്ക് പരിഗണിക്കാനുള്ള മികവും യോഗ്യതയും ഷക്കീബിനുണ്ടെന്നാണ് ആകാശിന്റെ വിലയിരുത്തല്‍.
Also Read: അശ്വിനോ മോര്‍ഗനോ അല്ല, യഥാര്‍ത്ഥ കുറ്റവാളി ദിനേശ് കാര്‍ത്തിക് ആണ്; തുറന്നടിച്ച് സെവാഗ്

'നിര്‍ണ്ണായക സമയത്ത് തെറ്റായ തീരുമാനങ്ങള്‍.വരുന്ന മത്സരങ്ങളില്‍ ഷക്കീബ് അല്‍ഹസനെ കെകെആറിന് നായകനാക്കി കൊണ്ടുവരാനാവുമോ?.മോര്‍ഗനോട് യാതൊരു വിരോധവുമില്ല. എന്നാല്‍ റണ്‍സ് നേടാന്‍ അവനാവുന്നില്ല. മികച്ച താരങ്ങള്‍ക്കും ഇത്തരത്തില്‍ സംഭവിക്കാം. ബാറ്റിങ്ങിലും ഷക്കീബിന് തിളങ്ങാനാവും.മോര്‍ഗന്റെ ബാറ്റിങ്ങാണ് നിലവില്‍ ടീമിന്റെ പ്രധാന ദൗര്‍ബല്യം. ടീമിന്റെ നായകനായിരിക്കുമ്പോള്‍ റണ്‍സ് നേടുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. മോര്‍ഗന്റെ ബാറ്റിങ്ങാണ് ടീമിനെ ദൗര്‍ബല്യത്തിലാക്കുന്നത്. മധ്യനിരയില്‍ ഒരു നീക്കവും നടക്കുന്നില്ല. നിധീഷ് റാണയിലും ദിനേഷ് കാര്‍ത്തികിലുമാണ് ടീമിന്റെ പ്രതീക്ഷ'-ആകാശ് ചോപ്ര പറഞ്ഞു.
Also Read: ടീച്ചറെ കണ്ട കുട്ടിയെ പോലെ...; ഡ്രസിംഗ് റൂമില്‍ പ്രതീക്ഷിക്കാതെ സച്ചിനെ കണ്ട് കിളി പോയ ഇഷാന്‍ കിഷന്‍

എന്നാല്‍ കെകെആര്‍ മുഖ്യ പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലം മോര്‍ഗന് പിന്തുണ അറിയിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ വലിയ പരിചയസമ്പത്തുള്ള താരവും ഇംഗ്ലണ്ട് നായകനുമായ മോര്‍ഗന്‍ ശക്തമായ തിരിച്ചുവരവ് നടത്തുമെന്നാണ് മക്കല്ലം പ്രതീക്ഷ പങ്കുവെച്ചത്. എന്നാല്‍ ക്യാപ്റ്റനെന്ന നിലയില്‍ മോര്‍ഗന്റെ പല തീരുമാനങ്ങളും തെറ്റുന്നു. മോര്‍ഗന്‍ പെട്ടെന്ന് മടങ്ങുന്നത് ടീമിനെയും സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടുന്ന അവസ്ഥയാണുള്ളത്.
Also Read: IPL 2021: ഇഷാന് മുംബൈ ടീമില്‍പ്പോലും ഇടമില്ല, ഇന്ത്യന്‍ 15 അംഗ ടീമില്‍ എങ്ങനെയെത്തി?

2020 സീസണിന്റെ പാതിവഴിയില്‍ ദിനേഷ് കാര്‍ത്തിക് നായകസ്ഥാനം ഒഴിഞ്ഞതോടെയാണ് ഓയിന്‍ മോര്‍ഗന്‍ കെകെആര്‍ നായകസ്ഥാനത്തേക്കെത്തുന്നത്. ഇതുവരെ എടുത്തുപറയാവുന്ന പ്രകടനം നടത്താന്‍ മോര്‍ഗന് സാധിച്ചിട്ടില്ല. ടീമിലെ മറ്റ് താരങ്ങളെല്ലാം തന്നെ ഫോമിലാണ്. എന്നാല്‍ ഇതിനെ വേണ്ടവിധത്തില്‍ ഉപയോഗിക്കാന്‍ മോര്‍ഗന് സാധിക്കുന്നില്ല. ബൗളിങ് ചെയിഞ്ചുകളില്‍ പലപ്പോഴും പിഴവ് സംഭവിക്കുന്നു. ഇതെല്ലാം ടീമിന്റെ കുതിപ്പിനെ പ്രതികൂലമായി ബാധിക്കുന്നു.
Also Read: IPL 2021: മല്‍സരത്തിനായി ബുംറയുടെ തയ്യാറെടുപ്പ് എങ്ങനെ? ഭാര്യ സഞ്ജനയുടെ വെളിപ്പെടുത്തല്‍

Also Read: IPL 2021: കഴിഞ്ഞതൊന്നും ഓര്‍മയില്ല! അപ്പോള്‍ ബൗളിങും മറന്നോ? ഹാര്‍ദിക്കിനു ട്രോള്‍
എന്നാല്‍ ഷക്കീബിനെ നായകസ്ഥാനത്തേക്കെത്തിക്കാന്‍ സാധ്യത വളരെ കുറവാണ്. മികച്ച താരമാണെങ്കിലും അച്ചടക്കമില്ലാത്ത താരവും പെട്ടെന്ന് പ്രകോപിതനാകുന്ന സ്വഭാവക്കാരനുമാണ്. അതിനാല്‍ത്തന്നെ ഷക്കീബിനെ നായകസ്ഥാനത്തേക്കെത്തിക്കാന്‍ കെകെആര്‍ ശ്രമിച്ചേക്കില്ല. ഇപ്പോഴും ടീമിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാണ്. മുഖ്യ പരിശീലകനടക്കം മോര്‍ഗനെന്ന നായകനെ വിശ്വസിക്കുന്നതിനാല്‍ നായകസ്ഥാനത്ത് മാറ്റം ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications