For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: 'ഒന്നും അവസാനിച്ചിട്ടില്ല', ടി20 ലോകകപ്പ് ടീമില്‍ ഇനിയും ഇടം ലഭിച്ചേക്കും, അഞ്ച് താരങ്ങളിതാ

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദം യുഎഇയില്‍ പുരോഗമിക്കുമ്പോള്‍ ചില ദേശീയ ടീമുകള്‍ സന്തോഷിക്കുമ്പോള്‍ മറ്റ് ചില ടീമുകളുടെ ചങ്കിടിപ്പേറുകയാണ്. താരങ്ങളുടെ ഫോം തന്നെയാണ് ടീമുകളെ ആശങ്കപ്പെടുത്തുന്ന പ്രധാന കാര്യം. ഐപിഎല്ലിന് ശേഷം ഇതേ വേദിയിലാണ് ടി20 ലോകകപ്പും നടക്കുന്നത്. അതിനാല്‍ത്തന്നെ ഇത്തവണത്തെ ഐപിഎല്ലിന് പ്രാധാന്യവുമേറെയാണ്.

1

ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് വലിയ ആശങ്കയാണ് മുന്നിലുള്ളത്. കാരണം ടീമിലേക്ക് പരിഗണിച്ചിരിക്കുന്നവരില്‍ മിക്കവരും ഫോം ഔട്ടാണ്. വിരാട് കോലിയും രോഹിത് ശര്‍മയും വലിയ മികവ് കാട്ടുന്നില്ല. യുവതാരങ്ങളായ സൂര്യകുമാര്‍ യാദവിനും ഇഷാന്‍ കിഷനും പഴയ മികവില്ല. സൂര്യകുമാര്‍ യാദവ് ആത്മവിശ്വാസം നഷ്ടപ്പെട്ടപോലെ ബാറ്റുവീശുമ്പോള്‍ ഇഷാന്‍ പ്ലേയിങ് 11 പുറത്താണ്. റിഷഭ് പന്തിനും ഡല്‍ഹിക്കൊപ്പം തിളങ്ങാനാവുന്നില്ല.

Also Read: 20 ലക്ഷത്തില്‍ നിന്നും 14 കോടിയിലേക്ക്; അടുത്ത ലേലത്തിലെ താരം വെങ്കടേഷ് അയ്യര്‍ എന്ന് മഞ്ചരേക്കര്‍

2

ബൗളിങ് നിരയിലേക്ക് വന്നാല്‍ ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും ഭേദപ്പെട്ട നില്‍ക്കുമ്പോള്‍ ഭുവനേശ്വര്‍ കുമാര്‍ നിരാശപ്പെടുത്തുന്നു. റിസര്‍വ് പേസര്‍മാരായ ദീപക് ചഹാറിനും ശര്‍ദുല്‍ ഠാക്കൂറിനും പഴയ മികവിലേക്കുയരാനാവുന്നില്ല. വരുണ്‍ ചക്രവര്‍ത്തി സ്പിന്നില്‍ മികവ് കാട്ടുമ്പോള്‍ അശ്വിനും അക്ഷര്‍ പട്ടേലും രാഹുല്‍ ചഹാറുമെല്ലാം ശരാശരി മാത്രം.

Also Read: IPL 2021: ഷക്കീബിനെ പുറത്തിരുത്തി എന്തിന് സീഫെര്‍ട്ടിനെ കളിപ്പിച്ചു? വിശദീകരിച്ച് ബ്രണ്ടന്‍ മക്കല്ലം

3

വെസ്റ്റ് ഇന്‍ഡീസിന്റെ ആന്‍ഡ്രേ റസല്‍,കീറോണ്‍ പൊള്ളാര്‍ഡ്,എവിന്‍ ലെവിസ് എന്നിവരെല്ലാം മികവ് കാട്ടുമ്പോള്‍ ഇംഗ്ലണ്ടിനെ സംബന്ധിച്ച് ലിയാം ലിവിങ്‌സ്റ്റണിന്റെയും നായകന്‍ ഓയിന്‍ മോര്‍ഗന്റെയും ഫോം ഔട്ട് വലിയ തലവേദനയാണ്. ആദില്‍ റഷീദിനും മികവ് കാട്ടാനായില്ല. ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണും ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറുമെല്ലാം നിരാശപ്പെടുത്തുകയാണ്.

Also Read: എല്ലാവരും കയ്യടിക്കട്ടെ, പക്ഷെ അവന്റെ കളിയില്‍ ഞാന്‍ സന്തോഷിക്കുന്നില്ല; രാഹുലിനെതിരെ സെവാഗ്‌

4

നേരത്തെ തന്നെ ടി20 ലോകകപ്പിന്റെ ടീം പ്രഖ്യാപിക്കേണ്ടി വന്നത് ടീമുകള്‍ക്കെല്ലാം വലിയ തിരിച്ചടിയാണ്. എന്നാല്‍ ഐപിഎല്‍ രണ്ടാം പാദം അവസാനിക്കുന്നതോടെ ടീമില്‍ വലിയ അഴിച്ചുപണികള്‍ക്ക് സാധ്യതകാണുന്നുണ്ട്. നിലവില്‍ ടീമിന്റെ ഭാഗമാവാത്തവരും എന്നാല്‍ രണ്ടാം പാദത്തിലെ പ്രകടനം കൊണ്ട് ടി20 ലോകകപ്പ് ടീമില്‍ ഇടം ലഭിക്കാന്‍ സാധ്യതയുള്ളവരുമായ അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

Also Read: IPL 2021: കെഎല്‍ രാഹുല്‍ ഔട്ടോ നോട്ടൗട്ടോ? ത്രിപാഠിയുടെ ക്യാച്ചില്‍ വിവാദം കത്തുന്നു, 'വില്ലന്‍' അംപയര്‍

ഫഫ് ഡുപ്ലെസിസ്

ഫഫ് ഡുപ്ലെസിസ്

ദക്ഷിണാഫ്രിക്കയുടെ ടി20 ലോകകപ്പ് ടീം പ്രഖ്യാപിച്ചപ്പോള്‍ സീനിയര്‍ താരം ഫഫ് ഡുപ്ലെസിസിനെ തഴഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. ഐപിഎല്‍ ഉള്‍പ്പെടെയുള്ള പല പ്രമുഖ ഫ്രാഞ്ചൈസി ക്രിക്കറ്റിലും സ്ഥിരതകൊണ്ട് മികവ് കാട്ടിയിരുന്ന ഡുപ്ലെസിസിന് എന്തുകൊണ്ടോ ദക്ഷിണാഫ്രിക്കയുടെ ടി20 ലോകകപ്പ് ടീമില്‍ ഇടം ലഭിച്ചില്ല. 37കാരനായ താരത്തിന്റെ പ്രായം പരിഗണിച്ചാണോ ഇത്തരമൊരു തഴയലെന്നും വ്യക്തമല്ല. സിപിഎല്ലില്‍ സെന്റ് ലൂസിയ കിങ്‌സിന്റെ നായകനാണ് അദ്ദേഹം. ഒരു സെഞ്ച്വറിയടക്കം മിന്നും പ്രകടനം കാഴ്ചവെക്കുകയും ചെയ്തു.

Also Read: IPL 2021: 'മോര്‍ഗനെ മാറ്റൂ, ക്യാപ്റ്റനായി ഷക്കീബ് അല്‍ ഹസന്‍ വരട്ടെ', നിര്‍ദേശിച്ച് ആകാശ് ചോപ്ര

6

ഐപിഎല്ലിന്റെ നടന്നുകൊണ്ടിരിക്കുന്ന രണ്ടാംപാദത്തിലും ശ്രദ്ധേയ പ്രകടനമാണ് അദ്ദേഹം കാഴ്ചവെക്കുന്നത്. 11 മത്സരത്തില്‍ നിന്ന് 48.33 എന്ന മികച്ച ശരാശരിയില്‍ 435 റണ്‍സ് അദ്ദേഹത്തിന്റെ പേരിലുണ്ട്. 138.91 സ്‌ട്രൈക്കറേറ്റില്‍ കളിക്കുന്ന അദ്ദേഹം നാല് അര്‍ധ സെഞ്ച്വറിയും നേടി. മികച്ചൊരു ബാറ്റ്‌സ്മാന്റെ അഭാവം വേട്ടയാടുന്ന ദക്ഷിണാഫ്രിക്ക ടീമിലേക്ക് ഡുപ്ലെസിസിനെ തിരികെ വിളിക്കാനുള്ള സാധ്യതയേറെയാണ്.

Also Read: IPL 2021: പടനയിച്ച് കെ എല്‍ രാഹുല്‍, വെട്ടിപ്പിടിച്ചത് നിരവധി റെക്കോഡുകള്‍, എല്ലാ കണക്കുകളും ഇതാ

യുസ്‌വേന്ദ്ര ചഹാല്‍

യുസ്‌വേന്ദ്ര ചഹാല്‍

ഇന്ത്യ ടി20 ലോകകപ്പിലെ കിരീട സാധ്യത കല്‍പ്പിക്കുന്നവരില്‍ മുന്നിലുള്ള ടീമാണ്. മികച്ച താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ടീം പ്രഖ്യാപിച്ചതും. അഞ്ച് സ്പിന്നര്‍മാരെ ഇന്ത്യ പരിഗണിച്ചപ്പോള്‍ യുസ് വേന്ദ്ര ചഹാലിനെ തഴഞ്ഞത് എല്ലാവരെയും ഞെട്ടിച്ചിരുന്നു. ആര്‍സിബിയിലെ വിരാട് കോലിയുടെ വിശ്വസ്തനായ യുസ് വേന്ദ്ര ചഹാല്‍ ഇന്ത്യക്കായി കൂടുതല്‍ ടി20 വിക്കറ്റ് നേടിയ താരം കൂടിയാണ്. എന്നാല്‍ ടീമില്‍ ഇടം പിടിക്കാന്‍ അദ്ദേഹത്തിനായില്ല.

Also Read: IPL 2021: 'വെങ്കടേഷ് അയ്യര്‍ ബെന്‍സ്‌റ്റോക്‌സിനെപ്പോലെ', ഇന്ത്യയുടെ ഭാവിതാരം- ബ്രണ്ടന്‍ മക്കല്ലം

7

ഇതിനോടുള്ള പ്രതികാരം പോലെയാണ് രണ്ടാം പാദത്തില്‍ ചഹാല്‍ പന്തെറിയുന്നത്. റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്കുകാട്ടുന്ന ചഹാല്‍ ഏഴ് വിക്കറ്റാണ് രണ്ടാം പാദത്തില്‍ ഇതുവരെ വീഴ്ത്തിയത്. ഇക്കോണമി 5.57ഉും. 11 മത്സരത്തില്‍ നിന്ന് 11 വിക്കറ്റാണ് സീസണിലെ ചഹാലിന്റെ ആകെ സമ്പാദ്യം. മിന്നും ഫോമിലുള്ള ചഹാലിനെ ഇനിയും ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയേറെ.

Also Read: IPL 2021: ഇത്തവണ മുംബൈ ഇന്ത്യന്‍സ് കപ്പടിക്കരുത്! കാരണം തുറന്നു പറഞ്ഞ് സെവാഗ്

സുനില്‍ നരെയ്ന്‍

സുനില്‍ നരെയ്ന്‍

സൂപ്പര്‍ സ്പിന്‍ ഓള്‍റൗണ്ടറായ സുനില്‍ നരെയ്‌നെ ടി20 ലോകപ്പിലേക്ക് വെസ്റ്റ് ഇന്‍ഡീസ് പരിഗണിച്ചിട്ടില്ല. കളിക്കാനില്ലെന്ന നിലപാടിലേക്ക് നരെയ്ന്‍ തന്നെ എത്തുകയായിരുന്നു. എന്നാല്‍ മികച്ച ഫോമില്‍ പന്തെറിയുന്ന നരെയ്‌നെ പുറത്തിരുത്തിയാല്‍ നഷ്ടം വെസ്റ്റ് ഇന്‍ഡീസിന് തന്നെയാവും. നിലവില്‍ മികച്ച ബാറ്റിങ് കരുത്ത് വെസ്റ്റ് ഇന്‍ഡീസിനുണ്ടെങ്കിലും ബൗളിങ്ങില്‍ വലിയ മികവ് അവകാശപ്പെടാനാവില്ല. അതിനാല്‍ത്തന്നെ നരെയ്‌ന്റെ സാന്നിധ്യം ടീമിന് കരുത്താകും.

Also Read: IPL 2021: ലോകകപ്പിനു മുമ്പ് അഞ്ചു പേരുടെ ഫോമില്‍ ഇന്ത്യ ഹാപ്പി, രണ്ടു പേര്‍ റിസര്‍വ് താരങ്ങള്‍!

കെകെആറിനൊപ്പം ഓള്‍റൗണ്ട് മികവ് കാട്ടുന്ന നരെയ്‌നെ വെസ്റ്റ് ഇന്‍ഡീസ് ഇനിയും ടീമിലേക്ക് പരിഗണിക്കാന്‍ സാധ്യതകളേറെയാണ്. രണ്ടാം പാദത്തില്‍ കളിച്ച നാല് മത്സരത്തില്‍ രണ്ട് തവണയും കളിയിലെ താരമാവാന്‍ നരെയ്‌ന് സാധിച്ചു. ആറ് വിക്കറ്റും വീഴ്ത്തി. അതും 6.2 എന്ന മികച്ച ഇക്കോണമിയില്‍. ഒമ്പത് മത്സരത്തില്‍ നിന്ന് 10 വിക്കറ്റാണ് സീസണില്‍ ഇതുവരെ നരെയ്‌ന്റെ പേരിലുള്ളത്. മാച്ച് വിന്നറായ താരമാണ് നരെയ്ന്‍.

Also Read: വെങ്കി, ഇന്ത്യന്‍ കാത്തിരുന്ന ഓള്‍റൗണ്ടര്‍ ഇവനാണ്!- പുകഴ്ത്തി ഗവാസ്‌കര്‍, ഹാര്‍ദിക് കാണുന്നില്ലേ?

ശര്‍ദുല്‍ ഠാക്കൂര്‍

ശര്‍ദുല്‍ ഠാക്കൂര്‍

ഇന്ത്യയുടെ ടി20 ലോകകപ്പിനുള്ള ടീമില്‍ റിസര്‍വ് താരമായി പരിഗണിച്ചിട്ടുള്ള പേസ് ഓള്‍റൗണ്ടറാണ് ശര്‍ദുല്‍ ഠാക്കൂര്‍. പന്തില്‍ നല്ല വ്യതിയാനങ്ങള്‍ വരുത്താന്‍ കെല്‍പ്പുള്ള ശര്‍ദുല്‍ സിഎസ്‌കെയ്‌ക്കൊപ്പം മികച്ച പ്രകടനമാണ് നടത്തുന്നത്. 11 മത്സരത്തില്‍ നിന്ന് 11 വിക്കറ്റുകള്‍ ശര്‍ദുല്‍ വീഴ്ത്തിയിട്ടുണ്ട്. ബാറ്റുകൊണ്ടും മികവ് കാട്ടാന്‍ ശര്‍ദുലിന് സാധിക്കും. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യക്ക് പന്തെറിയാന്‍ സാധിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. അതിനാല്‍ത്തന്നെ തല്‍സ്ഥാനത്തേക്ക് ഇന്ത്യക്കൊരു പേസ് ഓള്‍റൗണ്ടറെ ആവിശ്യമാണ്. കൃത്യമായ ഇടവേളയില്‍ വിക്കറ്റ് വീഴ്ത്താന്‍ കെല്‍പ്പുള്ള ശര്‍ദുലിന് തന്നെയാവും മുഖ്യ പരിഗണന ലഭിക്കാന്‍ സാധ്യത.

Also Read: ടീമംഗങ്ങളോടു മോശം പെരുമാറ്റം ഗാംഗുലി വച്ചുപൊറുപ്പിക്കില്ല! അതു കോലിയായാലും രക്ഷയില്ല

ജേസന്‍ ഹോള്‍ഡര്‍

ജേസന്‍ ഹോള്‍ഡര്‍

നിലവില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ടി20 ടീമില്‍ റിസര്‍വ് താരമായി പരിഗണിച്ചിരിക്കുന്ന താരമാണ് ജേസന്‍ ഹോള്‍ഡര്‍. പേസ് ഓള്‍റൗണ്ടറായ ഹോള്‍ഡര്‍ സണ്‍റെസേഴ്‌സ് ഹൈദരാബാദിനൊപ്പം ആര്‍സിബിക്കായി തിളങ്ങുന്നുണ്ട്. രണ്ടാം പാദത്തില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ താരം പുറത്താവാതെ 47 റണ്‍സ് നേടിയതടക്കം ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിരുന്നു. മികച്ച പ്രകടനം പരിഗണിച്ച് ജേസന്‍ ഹോള്‍ഡറെ വെസ്റ്റ് ഇന്‍ഡീസ് ടീമിലേക്ക് പരിഗണിക്കാനുള്ള സാധ്യതകളേറെയാണ്.

Story first published: Saturday, October 2, 2021, 18:58 [IST]
Other articles published on Oct 2, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+