എല്ലാവരും കയ്യടിക്കട്ടെ, പക്ഷെ അവന്റെ കളിയില്‍ ഞാന്‍ സന്തോഷിക്കുന്നില്ല; രാഹുലിനെതിരെ സെവാഗ്
കൊല്‍ക്കത്തയ്‌ക്കെതിരെ അവസാന ഓവറില്‍ ആവേശകരമായൊരു ജയം സ്വന്തമാക്കിയിരിക്കുകയാണ് പഞ്ചാബ് കിംഗ്‌സ്. ടീമിനെ അര്‍ധ സെഞ്ചുറിയുമായി മുന്നില്‍ നിന്ന് നയിച്ച നായകന്‍ കെഎര്‍ രാഹുലാണ് കളിയിലെ താരം. ഒമ്പത് ഫോറുകളും ഒരു സിക്‌സുമടക്കം 49 പന്തുകളില്‍ നിന്നും 67 റണ്‍സാണ് രാഹുല്‍ കൊല്‍ക്കത്തയ്‌ക്കെതിരെ നേടിയത്. എന്നാല്‍ എല്ലാവരും രാഹുലിന്റെ പ്രകടനത്തിന് കയ്യടിക്കുമ്പോള്‍ ഒരാള്‍ മാത്രം രാഹുലിന്റെ പ്രകടനത്തില്‍ സന്തുഷ്ടനല്ല.
മുന്‍ പഞ്ചാബ് താരവും ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസവുമായ വിരേന്ദര്‍ സെവാഗാണ് രാഹുലിന്റെ പ്രകടനത്തില്‍ അതൃപ്തിയറിയിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. നായകനായ രാഹുല്‍ അവസാന നിമിഷം വരെ ക്രീസിലുണ്ടാകണമായിരുന്നുവെന്നും ടീമിനെ വിജയത്തിലേക്ക് നയിക്കണമായിരുന്നുവെന്നുമാണ് സെവാഗ് പറയുന്നത്. വിജയം ഉറപ്പിച്ചിരുന്നിടത്തു നിന്നും ആശങ്കയിലേക്ക് പഞ്ചാബ് നീങ്ങാന്‍ കാരണമായി രാഹുലിന്റെ പേരാണ് സെവാഗ് പറയുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

''എനിക്ക് തോന്നുന്നത് തന്റെ ജോലി അവന്‍ കൃത്യമായി ചെയ്തിട്ടില്ലെന്നാണ് 42 പന്തുകളില്‍ നിന്നും 46 റണ്‍സ് വേണ്ടിയിരുന്ന ഘട്ടമായിരുന്നു. അവന്‍ പുറത്താകാതെ നിന്ന് വിജയ റണ്‍ നേടിയിരുന്നുവെങ്കില്‍ തന്റെ റോള്‍ അവന്‍ ഭംഗിയാക്കിയെന്ന് ഞാന്‍ പറയുമായിരുന്നു'' എന്നാണ് സെവാഗ് പറഞ്ഞത്. ''രാഹുല്‍ പുറത്തായ ശേഷം ഷാരൂഖ് ഖാന്റെ ക്യാച്ച് എടുത്തിരുന്നുവെങ്കില്‍ പഞ്ചാബ് മത്സരം തോല്‍ക്കുമായിരുന്നു. ആരായിരിക്കും അതിന് ഉത്തരവാദിയാവുക? മത്സരം അവസാന ഓവറിലേക്ക് കൊണ്ടു പോയതിന് നമ്മള്‍ രാഹുലിനെ കുറ്റം പറയുമായിരുന്നു. ഇന്നും ടീമിനെ ജയിപ്പിക്കുന്നതിന് മുമ്പാണ് അവന്‍ പുറത്താകുന്നത്'' എന്നും സെവാഗ് പറയുന്നു.

അവസാന ഓവറിലായിരുന്നു രാഹുല്‍ പുറത്താകുന്നത്. വെങ്കടേഷ് അയ്യരുടെ പന്തിലാണ് രാഹുല്‍ പുറത്താകുന്നത്. ബൗണ്ടറി നേടാനുള്ള രാഹുലിന്റെ ശ്രമം ക്യാച്ചില്‍ അവസാനിക്കുകയായിരുന്നു. ഇതിന് തൊട്ട് മുമ്പ് രാഹുലിനെ തൃപാഠി ക്യാച്ച് ചെയ്തുവെങ്കിലും തേര്‍ഡ് അമ്പയര്‍ നോട്ട് ഔട്ട് വിധിച്ചതോടെ രാഹുല് രക്ഷപ്പെടുകയായിരുന്നു. അവസാന ഓവറില്‍ രാഹുല്‍ സ്‌ട്രൈക്ക് റൊട്ടേട്ട് ചെയ്തു തന്നെ വിജയത്തിലേക്ക് എത്തുമായിരുന്നുവെന്നും സെവാഗ് അഭിപ്രായപ്പെടുന്നുണ്ട്.

''നിങ്ങള്‍ക്ക് ആറ് പന്തില്‍ അഞ്ച് റണ്‍സ് വേണമെങ്കില്‍ അഞ്ച് സിംഗിളുകളാണ് എടുക്കേണ്ടത്. എന്താണ് സിക്‌സിന്റെ ആവശ്യം? അവന്‍ പുറത്താകാതെ നിന്നിരുന്നുവെങ്കില്‍ അവന്‍ കളിച്ചത് ക്യാപ്റ്റന്റെ ഇന്നിംഗ്‌സ് ആയിരുന്നുവെന്ന് ഞാന്‍ പറയുമായിരുന്നു. അവന്റെ ടീമും മാനേജുമെന്റും പ്രശംസിച്ചാലും ഞാന്‍ അവന്റെ പ്രകടനത്തില്‍ സന്തുഷ്ടനല്ല'' സെവാഗ് കൂട്ടിച്ചേര്‍ക്കുന്നു. നാല് പന്തുകളില്‍ നിന്നും മൂന്ന് റണ്‍സ് വേണമെന്ന്ിരിക്കെ ഷാരൂഖ് ഖാന്‍ സിക്‌സ് പറത്തിയാണ് കൊല്‍ക്കത്തയ്‌ക്കെതിരെ പഞ്ചാബിന് വിജയം നേടിക്കൊടുത്തത്. ഈ സീസണിലെ പഞ്ചാബിന്റെ അഞ്ചാമത്തെ വിജയമാണിത്. ഇതോടെ കൊല്‍ക്കത്തയുടെ പ്ലേ ഓഫ് മോഹത്തിന് തിരിച്ചടി ലഭിച്ചിരിക്കുകയാണ്. ഇനിയുള്ള മത്സരങ്ങള്‍ കൊല്‍ക്കത്തയ്ക്ക് ഏറെ നിര്‍ണായകമാണ്.

തോറ്റാല്‍ പുറത്താവുമെന്നിരിക്കെ പഞ്ചാബ് മ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെ അഞ്ചു വിക്കറ്റിനു മറികടക്കുകയായിരുന്നു. ഇതോടെ പഞ്ചാബ് പ്ലേഓഫ് പ്രതീക്ഷകള്‍് കാത്തുസൂക്ഷിക്കുകയും ചെയ്തു. പഞ്ചാബ് ഈ ജയത്തോടെ 10 പോയിന്റോടെ പട്ടികയില്‍ അഞ്ചാംസ്ഥാനത്തേക്കു കയറിയിരിക്കുകയാണ്. 10 പോയിന്റ് തന്നെ നേടിയ കെകെആറാണ് തൊട്ടുമുകളില്‍. 10 പോയിന്റുള്ള മുംബൈ ഇന്ത്യന്‍സ് തൊട്ടു പിന്നിലുമുണ്ട്. ഇവരിലാരാകും പ്ലേ ഓഫിലേക്ക ് കടക്കുക എന്നത് കണ്ടറിയേണ്ട കാഴ്ചയായി മാറിയിരിക്കുകയാണ്.
166 എന്ന വിജയലക്ഷ്യമായിരുന്നു പഞ്ചാബിന് മോര്‍ഗനും സംഘവും നല്‍കിയത്. ക്യാപ്റ്റന്‍ രാഹുലിന്റെ (62) ഫിഫ്റ്റിയും ഓപ്പണിങ് പങ്കാളി മായങ്ക് അഗര്‍വാളിന്റെ (40) വെടിക്കെട്ട് ഇന്നിങ്സും പഞ്ചാബ് വിജയത്തിനു അടിത്തറയിടുകയായിരുന്നു. പക്ഷെ അവസാന ഓവറുകളില്‍ പതറുകയെന്ന പതിവ് പഞ്ചാബ് ഈ കളിയിലും ആവര്‍ത്തിച്ചു. പക്ഷെ അവസാന ഓവറുകളില്‍ ഷാരൂഖ് ഖാന്‍ ആഞ്ഞടിക്കുകയായിരുന്നു. വെറും ഒമ്പ്ത പന്തുകളില്‍ നിന്നും 22 റണ്‍സാണ് ഷാരൂഖ് നേടിയത്. ഇതോടെ മൂന്നു പന്തുകള്‍ ബാക്കിനില്‍ക്കെ പഞ്ചാബിന് ജയം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications