IPL 2021: കെഎല്‍ രാഹുല്‍ ഔട്ടോ നോട്ടൗട്ടോ? ത്രിപാഠിയുടെ ക്യാച്ചില്‍ വിവാദം കത്തുന്നു, 'വില്ലന്‍' അംപയര്‍
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിലെ പ്ലേ ഓഫ് പ്രതീക്ഷ കാത്തിരിക്കുകയാണ് പഞ്ചാബ് കിങ്‌സ്. അവസാന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ അഞ്ച് വിക്കറ്റിനാണ് പഞ്ചാബ് കിങ്‌സ് തോല്‍പ്പിച്ചത്. ഇതോടെ 12 മത്സരത്തില്‍ നിന്ന് 10 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്കുയരാന്‍ പഞ്ചാബിനായി. ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ ജയിക്കുകയും മറ്റ് ടീമുകളുടെ പ്രകടനം അനുകൂലമാവുകയും ചെയ്താല്‍ പഞ്ചാബിന് പ്ലേ ഓഫിലേക്കെത്താനാവും.

ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് നേടിയപ്പോള്‍ പഞ്ചാബ് കിങ്‌സ് മൂന്ന് പന്ത് ബാക്കിനിര്‍ത്തിയാണ് വിജയം നേടിയത്. മത്സരത്തില്‍ പഞ്ചാബ് വിജയം നേടിയതിന് പിന്നാലെ ക്യാച്ച് വിവാദവും പുകയുകയാണ്. പഞ്ചാബ് നായകന്‍ കെ എല്‍ രാഹുലിന്റെ ക്യാച്ച് കെകെആറിന്റെ രാഹുല്‍ ത്രിപാഠി മനോഹരമായി കൈയിലൊതുക്കിയെങ്കിലും തേര്‍ഡ് അംപയറുടെ പരിശോധനക്കൊടുവില്‍ അത് നോട്ടൗട്ട് വിളിക്കുകയായിരുന്നു. മത്സരവിധിയെ മാറ്റിമറിച്ച തീരുമാനമായിരുന്നു ഇത്. അതിനാല്‍ത്തന്നെ സാമൂഹ്യ മാധ്യമങ്ങളിലടക്കം തേര്‍ഡ് അംപയറുടെ തെറ്റായ തീരുമാനത്തിനെതിരേ വലിയ വിമര്‍ശനം ഉയരുന്നുണ്ട്.
Also Read: IPL 2021: സിഎസ്‌കെയുടെ ഗംഭീര തിരിച്ചുവരവിന് പിന്നില്‍ ധോണിയുടെ വാക്കുകള്‍! വെളിപ്പെടുത്തി സിഇഒ

പഞ്ചാബിന് ജയിക്കാന്‍ 10 പന്തില്‍ 11 റണ്‍സ് വേണ്ട സമയത്താണ് നാടകീയമായ സംഭവം നടന്നത്. കെകെആര്‍ പേസര്‍ ശിവം മാവിയുടെ പന്തില്‍ മിഡ് വിക്കറ്റിലേക്ക് രാഹുലിന്റെ വമ്പന്‍ ഷോട്ടിനായുള്ള ശ്രമം. എന്നാല്‍ ഉദ്ദേശിച്ച ദൂരത്തേക്ക് പന്ത് എത്തിയില്ല. ബൗണ്ടറി ലൈനിനരികെ നിന്ന് മുന്നോട് ഡൈവ് ചെയ്ത് രാഹുല്‍ ത്രിപാഠി മനോഹരമായി പന്ത് കൈയിലാക്കി. കെകെആര്‍ ടീം ആഹ്ലാദ പ്രകടനം ആരംഭിച്ചതോടെ ഫീല്‍ഡ് അംപയര്‍ തേര്‍ഡ് അംപയറുടെ സഹായം തേടി. നിലവില്‍ സോഫ്റ്റ് സിഗ്നല്‍ ഇല്ലാത്തതിനാല്‍ തേര്‍ഡ് അംപയരുടെ തീരുമാനമാവും അന്തിമം.
Also Read: കുറ്റം പറയുന്നത് ആളാകാനും ശ്രദ്ധ നേടാനും; അശ്വിന് പൂര്‍ണ പിന്തുണയെന്ന് ഗൗതം ഗംഭീര്‍

കെകെആര്‍ വിക്കറ്റെന്ന് ഉറപ്പിച്ചെങ്കിലും തേര്‍ഡ് അംപയര്‍ അനില്‍ ദണ്ഡേക്കറുടെ തീരുമാനം ഞെട്ടിക്കുന്നതായിരുന്നു. പല തരത്തിലും ബോളിന്റെ ആംഗിളുകള്‍ പരിശോധിച്ച അദ്ദേഹം നോട്ടൗട്ട് വിധിക്കുകയായിരുന്നു. പന്ത് നിലത്തുകുത്തുന്നതിന് മുമ്പ് ത്രിപാഠി കൈയിലൊതുക്കിയെന്നത് വ്യക്തമായിരുന്നു. എന്നാല്‍ തേര്‍ഡ് അംപയര്‍ നോട്ടൗട്ട് എന്ന നിലപാടില്‍ ഉറച്ചുനിന്നു. ഏവരെയും അത്ഭുതപ്പെടുത്തുന്ന തീരുമാനം തന്നെയായിരുന്നു ഇത്.
Also Read: അശ്വിനോ മോര്‍ഗനോ അല്ല, യഥാര്‍ത്ഥ കുറ്റവാളി ദിനേശ് കാര്‍ത്തിക് ആണ്; തുറന്നടിച്ച് സെവാഗ്

സോഫ്റ്റ് സിഗ്നല്‍ എന്താണെന്ന് എനിക്ക് മനസിലാകുന്നില്ലെന്നാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍ കമന്ററി ബോക്‌സിലിരുന്ന് പ്രതികരിച്ചത്. മുന്‍ ഇംഗ്ലണ്ട് നായകന്‍ കെവിന്‍ പീറ്റേഴ്‌സനും ക്യാച്ചെടുക്കുമ്പോള്‍ പന്ത് ത്രിപാഠിയുടെ ഉള്ളില്‍ത്തന്നെയായിരുന്നുവെന്ന നിലപാടാണെടുത്തത്. അതേ സമയം വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ഇയാന്‍ ബിഷോപും ഇത് ഔട്ടാണെന്ന് തന്നെയാണ് വിലയിരുത്തിയത്. മത്സര ശേഷം സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ കളി വിലയിരുത്തവെ മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ ഗ്രയിം സ്വാനും അംപയറുടെ തീരുമാനത്തെ വിമര്‍ശിക്കുകയാണ് ചെയ്തത്. കണ്ടതില്‍വെച്ചുള്ള അംപയരുടെ ഏറ്റവും മോശം തീരുമാനമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Also Read: ടീച്ചറെ കണ്ട കുട്ടിയെ പോലെ...; ഡ്രസിംഗ് റൂമില്‍ പ്രതീക്ഷിക്കാതെ സച്ചിനെ കണ്ട് കിളി പോയ ഇഷാന്‍ കിഷന്‍

മുന്‍ കെകെആര്‍ നായകന്‍ ഗൗതം ഗംഭീറും അംപയറുടെ തീരുമാനത്തെ വിമര്‍ശിക്കുകയാണ് ചെയ്തത്. കെ എല്‍ രാഹുല്‍ ഔട്ടായിരുന്നുവെന്നും മത്സരഫലത്തില്‍ മാറ്റമുണ്ടാക്കാന്‍ സാധ്യതയുള്ള കാര്യമായിരുന്നു ഇതെന്നുമാണ് ഗംഭീര്‍ അഭിപ്രായപ്പെട്ടത്. കൃത്യ സമയത്ത് തന്നെയാണ് ത്രിപാഠി ക്യാച്ച് എടുത്തതെന്ന് കെകെആര്‍ നായകന്‍ ഓയിന്‍ മോര്‍ഗനും പ്രതികരിച്ചു. എന്നാല്‍ അന്തിമ തീരുമാനം തേര്‍ഡ് അംപയറുടേത് തന്നെയാണ്. ജിമ്മി നിഷാം,ആകാശ് ചോപ്ര,അഭിനവ് മുകുന്ദ് തുടങ്ങി പലരും അംപയറുടെ തീരുമാനത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്.
Also Read: IPL 2021: ഇഷാന് മുംബൈ ടീമില്‍പ്പോലും ഇടമില്ല, ഇന്ത്യന്‍ 15 അംഗ ടീമില്‍ എങ്ങനെയെത്തി?

Also Read: IPL 2021: മല്‍സരത്തിനായി ബുംറയുടെ തയ്യാറെടുപ്പ് എങ്ങനെ? ഭാര്യ സഞ്ജനയുടെ വെളിപ്പെടുത്തല്‍
ഇതിന് മുമ്പും വിവാദ തീരുമാനങ്ങളെടുത്തിട്ടുള്ള അംപയറാണ് അനില്‍ ദണ്ഡേക്കര്‍. ഇത്രയും ഉയര്‍ന്ന നിലവാരമുള്ള ഐപിഎല്‍ പോലുള്ള ടൂര്‍ണമെന്റുകളിലെ അംപയറുടെ തീരുമാനത്തിലെ പാളിച്ചക്കെതിരേ നേരത്തെ ആര്‍സിബി നായകന്‍ വിരാട് കോലിയടക്കം രംഗത്തെത്തിയിരുന്നു. എന്തായാലും രാഹുല്‍ ത്രിപാഠിയുടെ ക്യാച്ച് ഇതിനോടകം വലിയ ചര്‍ച്ചാ വിഷയമായിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications