
എന്നാല്‍ ബാറ്റു കൊണ്ട് മാത്രമല്ല, പന്തുകൊണ്ടും അയ്യര്‍ താരമായി മാറുന്നതും കണ്ടു. ബാറ്റു കൊണ്ടും പന്തുകൊണ്ടും ടീമിന് വലിയ വലിയ മുതല്‍ക്കൂട്ടായി മാറിയിരിക്കുകയാണ് അയ്യര്‍. ഇതോടെ അയ്യര്‍ ഇന്ത്യയുടെ ഭാവി താരമാണെന്ന് പലരും അഭിപ്രായപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്. ഇന്ത്യയുടെ ബെന്‍ സ്റ്റോക്‌സ് ആണ് അയ്യര്‍ എന്നുവരെ കൊല്‍ക്കത്തയുടെ നായകന്‍ ഇയോന്‍ മോര്‍ഗന്‍ പറഞ്ഞു. ഇന്ത്യയ്ക്ക് വേണ്ട ഓള്‍ റൗണ്ടര്‍ ആണ് അയ്യര്‍ എന്നാണ് ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍ പോലും പറഞ്ഞിരിക്കുന്നത്.

കഴിഞ്ഞ ദിവസം പഞ്ചാബിനെതിരായ മത്സരം കൊല്‍ക്കത്ത നഷ്ടപ്പെടുത്തിയെങ്കിലും അയ്യരുടെ പ്രകടനം കയ്യടി അര്‍ഹിക്കുന്നതായിരുന്നു. 67 റണ്‍സാണ് അയ്യര്‍ നേടിയത്. മികച്ച ടോട്ടലിലേക്ക് കൊല്‍ക്കത്തയെ എത്തിക്കുന്നതില്‍ അയ്യരുടെ ഇന്നിംഗ്‌സ് വളരെ പ്രധാനപ്പെട്ടതാണ്. പിന്നാലെ പന്തുകൊണ്ടും അയ്യര്‍ തിളങ്ങി. അവസാന ഓവറില്‍ വിക്കറ്റ് നേടി പഞ്ചാബിനെ അവസാന നിമിഷം പോലും വിറപ്പിക്കാന്‍ അയ്യര്‍ക്ക് സാധിച്ചിരുന്നു. ഇപ്പോഴിതാ അയ്യരെക്കുറിച്ചുള്ള സഞ്ജയ് മഞ്ചരേക്കറുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

''എനിക്ക് തോന്നുന്നത് അടുത്ത ലേലത്തില്‍ 12 മുതല്‍ 14 കോടി വരെ വെങ്കടേഷ് അയ്യര്‍ക്ക് ലഭിക്കുമെന്നാണ്. കാരണം ഇതൊരു ഫളൂക്ക് അല്ല. അവന്റെ ലിസ്റ്റ് എ ക്രിക്കറ്റിലെ റെക്കോര്‍ഡ് അതിഗംഭീരമാണ്. 47 ആണ് ആവറേജ്. ഐപിഎല്ലിലെ മാത്രമല്ല ആഭ്യന്തര ട്വിന്റ-20 മത്സരങ്ങളിലേയും റെക്കോര്‍ഡ് മികച്ചതാണ്. എങ്ങനെ ബാറ്റ് ചെയ്യണമെന്ന് അറിയുന്ന ബാറ്റര്‍ ആണിത്. അവനൊരു ബൗളറുമാമണ്. അവസാന മത്സരത്തില്‍ സമ്മര്‍ദ്ദ ഘട്ടത്തിലും നന്നായി ബൗള്‍ ചെയ്യാനാകുമെന്ന് അവന്‍ കാണിച്ചു തന്നു. അതുകൊണ്ട് ധാരാളം പണം നേടാന്‍ പോകുന്ന വ്യക്തിയാണ് അവന്‍'' എന്നാണ് മഞ്ചരേക്കര്‍ പറഞ്ഞത്.
അതേസമയം കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബ് കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെ അഞ്ചു വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. ഇതോടെ പഞ്ചാബ് പ്ലേഓഫ് പ്രതീക്ഷകള്‍് കാത്തുസൂക്ഷിക്കുകയും ചെയ്തു. പഞ്ചാബ് 10 പോയിന്റോടെ പട്ടികയില്‍ അഞ്ചാംസ്ഥാനത്തേക്കു കയറിയിരിക്കുകയാണ്. 10 പോയിന്റ് തന്നെയുള്ള കൊല്‍ക്കത്ത ആണ് നാലാം സ്ഥാനത്തുള്ളത്. 10 പോയിന്റുള്ള മുംബൈ ഇന്ത്യന്‍സ് തൊട്ടു പിന്നിലുമുണ്ട്. ഇവരിലാരാകും പ്ലേ ഓഫിലേക്ക ് കടക്കുക എന്നാണ് ക്രിക്കറ്റ് ലോകം ആകാംഷയോടെ നോക്കി നില്‍ക്കുന്നത്.

166 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു കൊല്‍ക്കത്ത ഇന്നലെ പഞ്ചാബിന് മുന്നില്‍ ഉയര്‍ത്തിയത്. എന്നാല്‍ ക്യാപ്റ്റന്‍ രാഹുലിന്റെ (62) അര്‍ധ സെഞ്ചുറിയും ഓപ്പണിങ് പങ്കാളി മായങ്ക് അഗര്‍വാളിന്റെ (40) വെടിക്കെട്ട് ഇന്നിങ്സും പഞ്ചാബിന് ശക്തമായ അടിത്തറ നല്‍കുകയും ഇത് വിജയത്തിലേക്ക് എത്തുകയുമായിരുന്നു.. പക്ഷെ അവസാന ഓവറുകളില്‍ പതറുകയെന്ന പതിവ് പഞ്ചാബ് ഈ കളിയിലും ആവര്‍ത്തിച്ചു. എന്നാല്‍ അവസാന ഓവറുകളില്‍ ഷാരൂഖ് ഖാന്‍ ആഞ്ഞടിച്ച് പഞ്ചാബിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നു. വെറും ഒമ്പത് പന്തുകളില്‍ നിന്നും 22 റണ്‍സാണ് ഷാരൂഖ് നേടിയത്. മൂന്നു പന്തുകള്‍ ബാക്കിനില്‍ക്കെ ആയിരുന്നു പഞ്ചാബിന്റെ വിജയം. അവസാന ഓവര്‍ എറിഞ്ഞതും അയ്യര്‍ ആയിരുന്നു. ഒരു വിക്കറ്റും അയ്യര്‍ ഈ ഓവറില്‍ നേടിയിരുന്നു.


Click it and Unblock the Notifications