For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ലോകകപ്പിനു മുമ്പ് അഞ്ചു പേരുടെ ഫോമില്‍ ഇന്ത്യ ഹാപ്പി, രണ്ടു പേര്‍ റിസര്‍വ് താരങ്ങള്‍!

ഈ മാസമാണ് ടി20 ലോകകപ്പ് ടീമിലുള്ളത്

ഐപിഎല്ലിനു പിറകെ ഐസിസിയുടെ ടി20 ലോകകപ്പ് വരാനിരിക്കെ ചില താരങ്ങളുടെ മോശം ഫോം ഇന്ത്യയെ ആശങ്കയിലാക്കുന്നുണ്ടെങ്കിലും മറ്റു ചിലരുടെ തകര്‍പ്പന്‍ ഫോമില്‍ ആശ്വസിക്കാന്‍ വകയുണ്ട്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, രാഹുല്‍ ചാഹര്‍, ഭുവനേശ്വര്‍ കുമാര്‍, ആര്‍ അശ്വിന്‍ എന്നിവരാണ് ഐപിഎല്ലില്‍ ഫോം കണ്ടെത്താന്‍ പാടുപെടുന്ന താരങ്ങള്‍. ലോകകപ്പ് പടിവാതില്‍ക്കെ എത്തി നില്‍ക്കെ ഇവരുടെയൊന്നും പ്രകടനങ്ങള്‍ ഇന്ത്യക്കു ആശ്വസിക്കാന്‍ വക നല്‍കുന്നതല്ല.

എന്നാല്‍ ചിലരുടെ മികച്ച ഫോം ഇന്ത്യക്കു ലോകകപ്പില്‍ പ്രതീക്ഷ നല്‍കുന്നുണ്ട്. ഐപിഎല്ലിലെ ഫോം താരം ലോകകപ്പിലും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്‌മെന്റും ആരാധകരും. ആരൊക്കെയാണ് ഈ അഞ്ചു പേരെന്നു നോക്കാം.

 വിരാട് കോലി

വിരാട് കോലി

നായകന്‍ വിരാട് കോലി തന്നെയാണ് ഇവരില്‍ ആദ്യത്തെയാള്‍. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ കൂയിയായ അദ്ദേഹം യുഎഇയിലെ രണ്ടാംപാദത്തില്‍ തകര്‍പ്പന്‍ ബാറ്റിങാണ് കാഴ്ചവയ്ക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സ്, മുംബൈ ഇന്ത്യന്‍സ് എന്നിവര്‍ക്കെതിരേ തുടര്‍ച്ചയായി അദ്ദേഹം ഫിഫ്റ്റിയടിച്ചിരുന്നു. അന്താരാഷ്ട്ര ടി20യിലെ ഏറ്റവുമുയര്‍ന്ന റണ്‍വേട്ടക്കാരന്‍ കൂടിയായ കോലി ലോകകപ്പിലും ഈ മികവ് ആവര്‍ത്തിക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ്.
ടി20 ക്യാപ്റ്റനെന്ന നിലയില്‍ കോലിയുടെ ആദ്യത്തെയും അവസാനത്തെയും ലോകകപ്പ് കൂടിയാണിത്. ടൂര്‍ണമെന്റിനു ശേഷം ടി20 ടീമിന്റെ നായകസ്ഥാനമൊഴിയുമെന്നു അദ്ദേഹം ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. അതുകൊണ്ടു തന്നെ ലോക കിരീടവുമായി പടിയിറങ്ങുകയാവും കോലിയുടെ സ്വപ്നം. ഐസിസിയുടെ ഒരു ടൂര്‍ണമെന്റിലും ഇന്ത്യയെ ചാംപ്യന്‍മാരാക്കിയിട്ടില്ലെന്ന നാണക്കേടും അദ്ദേഹത്തിനു മായ്‌ക്കേണ്ടതുണ്ട്. രണ്ടാംപാദത്തില്‍ ഇതിനകം കളിച്ച നാലു ഇന്നിങ്‌സുകളില്‍ 5, 53, 51, 25 എന്നിങ്ങനെയാണ് ഇന്ത്യന്‍ നായകന്റെ സ്‌കോറുകള്‍.

 ജസ്പ്രീത് ബുംറ

ജസ്പ്രീത് ബുംറ

സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ഐപിഎല്ലില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ കുപ്പായത്തില്‍ വീണ്ടും മിന്നിക്കുകയാണ്. യുഎഇയിലെ രണ്ടാംപാദത്തില്‍ നാലു മല്‍സരങ്ങളില്‍ നിന്നും 10 വിക്കറ്റുകള്‍ താരം കൊയ്തുകഴിഞ്ഞു. ഇംഗ്ലണ്ടില്‍ നടന്ന ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേ ബുംറയുടെ പ്രകടനം വിമര്‍ശിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിനെതിരേ തൊട്ടു പിന്നാലെ നടന്ന നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ അദ്ദേഹം ശക്തമായ തിരിച്ചുവരവ് നടത്തി. 18 വിക്കറ്റുകളുമായി പരമ്പരയില്‍ ഇന്ത്യക്കായി കൂടുതല്‍ വിക്കറ്റെടുത്ത താരമായി ബുംറ മാറി.
ഇപ്പോള്‍ ഐപിഎല്ലിലും അദ്ദേഹം ഈ ഫോം തുടരുകയാണ്. രണ്ടാംപാദത്തില്‍ കളിച്ച നാലു മല്‍സരങ്ങളിലും ബുംറ വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. 2/33, 3/43, 3/36, 2/24 എന്നിങ്ങനെയാണ് പേസറുടെ പ്രകടനം.

 ശ്രേയസ് അയ്യര്‍

ശ്രേയസ് അയ്യര്‍

നിര്‍ഭാഗ്യവശാല്‍ ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമില്‍ ഇടം ലഭിച്ചിട്ടില്ലാത്ത ശ്രേയസ് അയ്യര്‍ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി മികച്ച പ്രകടനമാണ് നടത്തുന്നത്. തന്നെ ലോകകപ്പ് ടീമില്‍ നിന്നും തഴഞ്ഞ സെലക്ടര്‍മാരുടെ തീരുമാനം തെറ്റായിരുന്നുവെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് ശ്രേയസ്. നിലവില്‍ ലോകകപ്പിനുള്ള റിസര്‍വ് സംഘത്തിലാണ് അദ്ദേഹം ഉള്‍പ്പെട്ടിരിക്കുന്നത്.
തോളിലെ പരിക്കും ശസ്ത്രക്രിയയും കാരണം ഐപിഎല്ലിന്റെ ആദ്യപാദത്തില്‍ നിന്നും ശ്രേയസിനു പിന്‍മാറേണ്ടി വന്നിരുന്നു. അതുകൊണ്ടു തന്നെ താരത്തിന്റെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ സെലക്ഷന്‍ കമ്മിറ്റിക്കു സംശയമുണ്ടായിരുന്നു. ഈ കാരണത്താലാണ് ലോകകപ്പ് ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടത്. എന്നാല്‍ ഫിറ്റ്്‌നസും ഫോമും തനിക്ക് ഇപ്പോഴുമുണ്ടെന്നു ഡിസി ജഴ്‌സിയില്‍ കാണിച്ചു തന്നിരിക്കുകയാണ് ശ്രേയസ്. രണ്ടാംപാദത്തില്‍ ഇതുവരെ കളിച്ച മൂന്നു ഇന്നിങ്‌സുകളില്‍ 47*, 43, 1 എന്നിങ്ങങനെയാണ് താരത്തിന്റെ സ്‌കോറുകള്‍.

 ശര്‍ദ്ദുല്‍ ടാക്കൂര്‍

ശര്‍ദ്ദുല്‍ ടാക്കൂര്‍

ശ്രേയസിനെപ്പോലെ തന്നെ ലോകകപ്പിനുള്ള പ്രധാന ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട മറ്റൊരു പ്രധാന താരമാണ് ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂര്‍. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരമായ അദ്ദേഹം യുഎഇയിലെ രണ്ടാംപാദത്തില്‍ നാലു മല്‍സരങ്ങളില്‍ നിന്നുമ ആറു വിക്കറ്റുകള്‍ നേടിക്കഴിഞ്ഞു. 1/29, 2/29, 2/20, 1/37 എന്നിങ്ങനെയാണ് നാല് ഇന്നിങ്‌സുകളില്‍ ശര്‍ദ്ദുവിന്റെ ബൗളിങ് പ്രകടനം.

 രവീന്ദ്ര ജഡേജ

രവീന്ദ്ര ജഡേജ

ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ പതിവു തെറ്റിക്കാതെ ഐപിഎഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടിയും ഉജ്ജ്വല പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ബാറ്റിങിലും ബൗളിങിലും ജഡ്ഡു രണ്ടാംപാദത്തിലും നിരാശപ്പെടുത്തിയിട്ടില്ല. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ മല്‍സരത്തില്‍ റണ്‍ചേസില്‍ തോല്‍വി മുന്നില്‍ കണ്ട സിഎസ്‌കെ രക്ഷിച്ചത് അദ്ദേഹത്തിന്റെ തീപ്പൊരി ഇന്നിങ്‌സായിരുന്നു. വെറും എട്ടു ബോളില്‍ രണ്ടു വീതം ബൗണ്ടറികളും സിക്‌സറുമടക്കം 22 റണ്‍സാണ് ജഡ്ഡു അടിച്ചെടുത്തത്. സിഎസ്‌കെ അവസാന ബോളില്‍ ജയിച്ച മല്‍സരത്തില്‍ അദ്ദേഹം മാന്‍ ഓഫ് ദി മാച്ചാവുകയും ചെയ്തിരുന്നു. മുംബൈയ്‌ക്കെതിരേ 26 റണ്‍സ്, 0/13, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ 0/31, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ 28 റണ്‍സ്, 1/21, സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ 1/14 എന്നിങ്ങനെയായിരുന്നു ജഡേജയുടെ പ്രകടനം.

Story first published: Friday, October 1, 2021, 21:04 [IST]
Other articles published on Oct 1, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+