IPL 2021: ഇത്തവണ മുംബൈ ഇന്ത്യന്‍സ് കപ്പടിക്കരുത്! കാരണം തുറന്നു പറഞ്ഞ് സെവാഗ്
ഐപിഎല്ലിന്റെ ഈ സീസണില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ പ്ലേഓഫ് പ്രതീക്ഷകള്‍ തുലാസില്‍ നില്‍ക്കവെ ടീമിന്റെ ആരാധകരെ ഞെട്ടിക്കുന്ന അഭിപ്രായ പ്രകടനം നടത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. മുംബൈ ഇത്തവണ ചാംപ്യന്‍മാരാവരുതെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നു വീരു വ്യക്തമാക്കി.
ആറാം കിരീടം ലക്ഷ്യമിട്ടാണ് രോഹിത് ശര്‍മയും സംഘവും ഇത്തവണ ഇറങ്ങിയിരിക്കുന്നത്. മാത്രമല്ല ഹാട്രിക് കിരീടം കൂടിയാണ് മുംബൈയുടെ ലക്ഷ്യം. ടൂര്‍ണമെന്റില്‍ മറ്റൊരു ടീമിനും സാധിച്ചിട്ടില്ലാത്ത ഈ നേട്ടം മുംബൈ കുറിക്കുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്.

മുംബൈ ചാംപ്യന്‍മാര്‍ ആവരുത്
മുംബൈ ഇന്ത്യന്‍സ് ഈ സീസണിലും കിരീടം നേടരുതെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പുതിയൊരു ടീം പ്ലേഓഫിലേക്കു യോഗ്യത നേടണം, അതിലൂടെ നമുക്ക് പുതിയൊരു ചാംപ്യന്‍ ടീമിന ലഭിക്കുകയും ചെയ്യും. വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, റിഷഭ് പന്തിന്റെ ഡല്‍ഹി ക്യാപ്പിറ്റല്‍സ്, കെഎല്‍ രാഹുലിന്റെ പഞ്ചാബ് കിങ്‌സ് ഇവരിലൊരാള്‍ ജേതാക്കളാവണമെന്നാണ് തന്റെ ആഗ്രഹമെന്നും സെവാഗ് ഒരു ഷോയില്‍ വ്യക്തമാക്കി.
ടൂര്‍ണമെന്റിന്റെ ഇതുവരെയുള്ള ചരിത്രമെടുത്താല്‍ ഒരിക്കല്‍പ്പോലും ചാംപ്യന്‍മാരാവാന്‍ സാധിച്ചിട്ടില്ലാത്ത മൂന്നു ടീമുകള്‍ കൂടിയാണ് ബാംഗ്ലൂര്‍, ഡല്‍ഹി, പഞ്ചാബ് എന്നിവര്‍. ഇവരെല്ലാം ഫൈനലിലെത്തിയിട്ടുണ്ടെങ്കിലും കിരീടത്തിനരികെ കാലിടറുകയായിരുന്നു.

മുംബൈയെ എഴുതിത്തള്ളരുത്
പുതിയ ടീം ചാംപ്യന്‍മാരാവണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെങ്കിലും മുംബൈ ഇന്ത്യന്‍സ് ഇത്തവണയും കിരീടം നേടിയാല്‍ അദ്ഭുതപ്പെടാനില്ലെന്നു സെവാഗ് അഭിപ്രായപ്പെട്ടു. പ്ലേഓഫ് ഇനിയും ഉറപ്പിച്ചിട്ടില്ലെങ്കിലും എഴുതിത്തള്ളാനാവാത്ത ടീമാണ് മുംബൈയെന്നു അദ്ദേഹം പറഞ്ഞു.
സീസമണിലെ ശേഷിച്ച മല്‍സരങ്ങളില്‍ വിജയിക്കാനായാല്‍ മുംബൈ ഇന്ത്യന്‍സ് അനായാസം പ്ലേഓഫിലെത്തുമെന്നാണ് ഞാന്‍ കരുതുന്നത്. കാരണം ബാക്കിയുള്ള മല്‍സരങ്ങളെല്ലാം ജയിച്ചാല്‍ പഞ്ചാബിന് 16 പോയിന്റാവും. പക്ഷെ അതു അത്ര എളുപ്പമുള്ള കാര്യമല്ല. ചിലപ്പോള്‍ വിജയിച്ചേ തീരൂവെന്ന ലക്ഷ്യത്തോടെ കളിക്കുമ്പോള്‍ പിഴവുകള്‍ വരുത്താം, ഈ പിഴവുകള്‍ നിങ്ങളെ തോല്‍വിയിലേക്കു നയിക്കുകയും ചെയ്യുമെന്നും സൊവാഗ് അഭിപ്രായപ്പെട്ടു.

മുംബൈയുടെ ചരിത്രം
ഇതുവരെയുള്ള ചരിത്രമെടുക്കുകയാണെങ്കില്‍ മുംബൈയെ നമുക്ക് എഴുതിത്തള്ളാനാവില്ല. ഈ സീസണിലേതു പോലെയുള്ള പ്രതിസന്ധി ഘട്ടങ്ങളില്‍ നിന്നും നേരത്തേ തിരിച്ചുവന്നിട്ടുള്ള ടീമാണ് മുംബൈ. ജയിച്ചേ തീരൂവെന്ന വെല്ലുവിളിയുള്ള മല്‍സരങ്ങളില്‍ അവര്‍ നേരത്തേ വിജയിക്കുകയും ഫൈനലില്‍ കടക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടു ചരിത്ര പരമായി നോക്കിയാല്‍ മുംബൈ ഇന്ത്യന്‍സിനു വീണ്ടും അത്തരമൊരു തിരിച്ചുവരവിലൂടെ ടൂര്‍ണമെന്റിലേക്കു മടങ്ങിവരാനാവും. പക്ഷെ ഞാന്‍ ചരിത്രത്തിലൊന്നും അത്ര വിശ്വസിക്കുന്നില്ലെന്നും സെവാഗ് വിശദമാക്കി.

മുംബൈയ്ക്കു നിര്‍ണായകം
ഇനി മൂന്നു മല്‍സരങ്ങളാണ് മുംബൈയ്ക്കു സീസണില്‍ ശേഷിക്കുന്നത്. 10 പോയിന്റുമായി നിലവില്‍ ആറാമതാണ് മുംബൈ. ശനിയാഴ്ച മികച്ച ഫോമിലുള്ള ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ മുംബൈയ്ക്കു ജയിച്ചേ തീരൂ. തോല്‍ക്കുകയാണെങ്കില്‍ പ്ലേഓഫ് പ്രതീക്ഷ ഏറെക്കുറെ അവസാനിക്കും. എന്നാല്‍ ജയിക്കാനായാല്‍ അവര്‍ ഏഴാംസ്ഥാനത്തു നിന്നും ഒറ്റയടിക്കു നാലാംസ്ഥാനത്തേക്കു കയറും. കാരപണം നാലു മുതല്‍ ആറു വരെയുള്ള ടീമുകള്‍ക്കു തുല്യ പോയിന്റാണുള്ളത്.
തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ പഞ്ചാബ് കിങ്‌സിനെ തോല്‍പ്പിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് മുംബൈ ഡിസിയുമായി പോരടിക്കുന്നത്. യുഎഇയിലെ രണ്ടാംപാദത്തിലെ ഹാട്രിക് തോല്‍വികള്‍ക്കു ശേഷം മുംബൈയുടെ ആദ്യം ജയം കൂടിയായിരുന്നു പഞ്ചാബിനെതിരേയുള്ളത്.
കഴിഞ്ഞ സീസണിലെ ഫൈനലിന്റെ റീപ്ലേ കൂടിയാണ് ശനിയാഴ്ചത്തെ മുംബൈ- ഡല്‍ഹി പോരാട്ടം. അന്നു ഡിസിയെ തകര്‍ത്താണ് മുംബൈ തങ്ങളുടെ അഞ്ചാം കിരീടത്തില്‍ മുത്തമിട്ടത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications