
ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 165 എന്ന സ്‌കോര്‍ നേടിയിട്ടും മൂന്ന് പന്തുകള്‍ ബാക്കി നിര്‍ത്തി പഞ്ചാബ് വിജയലക്ഷ്യം മറികടക്കുകയായിരുന്നു. പഞ്ചാബിന്റെ ജയത്തോടെ പ്ലേ ഓഫ് പോരാട്ടം ഒന്നു കൂടി കടുത്തിരിക്കുകയാണ്. സിഎസ്‌കെയും ഡല്‍ഹിയും പ്ലേ ഓഫ് ഉറപ്പിച്ചതിനാല്‍ത്തന്നെ ശേഷിക്കുന്ന രണ്ട് സ്ഥാനങ്ങള്‍ക്കായാണ് വാശിയേറിയ പോരാട്ടം നടക്കുന്നത്.
Also Read: IPL 2021: സിഎസ്‌കെയുടെ ഗംഭീര തിരിച്ചുവരവിന് പിന്നില്‍ ധോണിയുടെ വാക്കുകള്‍! വെളിപ്പെടുത്തി സിഇഒ

പഞ്ചാബിനെതിരേ കെകെആര്‍ ടിം സീഫെര്‍ട്ടിന് അരങ്ങേറ്റത്തിന് അവസരം നല്‍കിയിരുന്നു. ഷക്കീബ് അല്‍ ഹസനെപ്പോലൊരു സൂപ്പര്‍ ഓള്‍റൗണ്ടര്‍ അവസരം കാത്ത് പുറത്തിരിക്കവെയാണ് കെകെആര്‍ ടിം സീഫെര്‍ട്ടിന് അവസരം നല്‍കിയത്. പഞ്ചാബിനെതിരായ തോല്‍വിക്ക് പിന്നാലെ ടീം തിരഞ്ഞെടുപ്പിലെ ഈ പോരായ്മ ചര്‍ച്ചാ വിഷയം ആവുകയും ചെയ്തു. ഇപ്പോഴിതാ എന്തുകൊണ്ടാണ് ഷക്കീബിനെ മറികടന്ന് സീഫെര്‍ട്ടിന് അവസരം നല്‍കിയതെന്ന് കെകെആറിന്റെ മുഖ്യ പരിശീലകനായ ബ്രണ്ടന്‍ മക്കല്ലം തന്നെ വിശദീകരിച്ചിരിക്കുകയാണ്.
Also Read: കുറ്റം പറയുന്നത് ആളാകാനും ശ്രദ്ധ നേടാനും; അശ്വിന് പൂര്‍ണ പിന്തുണയെന്ന് ഗൗതം ഗംഭീര്‍

'ഷക്കീബിന് ഫിറ്റ്‌നസ് പ്രശ്‌നങ്ങളില്ല. എന്നാല്‍ ഞങ്ങളുടെ ടീമില്‍ നിരവധി പ്രതിഭാശാലികളായ താരങ്ങളുണ്ട്. ചില സമയങ്ങളില്‍ പരിശീലകനെന്ന നിലയില്‍ ചില നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കേണ്ടി വരും.സിപിഎല്ലില്‍ മികച്ച പ്രകടനമാണ് ടിം സീഫെര്‍ട്ട് നടത്തിയത്.ടികെആറിനുവേണ്ടിയാണ് അവന്‍ കളിക്കുന്നത്. മധ്യനിരയില്‍ നന്നായി ബാറ്റ് ചെയ്യാനും അവന് സാധിച്ചിരുന്നു. ഞങ്ങളുടെ മധ്യനിരയുടെ കരുത്ത് അല്‍പ്പം കൂടി ഉയര്‍ത്തണമെന്ന് ആഗ്രഹിച്ചിരുന്നു. അതിനാലാണ് അവനെ പരിഗണിച്ചത്.
Also Read: അശ്വിനോ മോര്‍ഗനോ അല്ല, യഥാര്‍ത്ഥ കുറ്റവാളി ദിനേശ് കാര്‍ത്തിക് ആണ്; തുറന്നടിച്ച് സെവാഗ്

മികച്ച തുടക്കം ലഭിച്ചതിനാലാണ് മോര്‍ഗനും കാര്‍ത്തികിനും ശേഷം സീഫെര്‍ട്ടിനെ ഇറക്കിയത്. ഷക്കീബ് എല്ലാത്തരത്തിലും പ്രതിഭാശാലിയായ താരമാണ്. ഇടം കൈയന്‍ സ്പിന്നുകൊണ്ടും ബാറ്റിങ്ങുകൊണ്ടും തിളങ്ങാന്‍ അവന് സാധിക്കും.ടോപ് ഓഡറിലേക്കാവും അവനെ ബാറ്റിങ്ങില്‍ പരിഗണിക്കാനാവുക. ഷക്കീബിന്റെ കാര്യം ടീം തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ തീര്‍ച്ചയായും ഉണ്ടാവും'-ബ്രണ്ടന്‍ മക്കല്ലം പറഞ്ഞു.
Also Read: IPL 2021: മല്‍സരത്തിനായി ബുംറയുടെ തയ്യാറെടുപ്പ് എങ്ങനെ? ഭാര്യ സഞ്ജനയുടെ വെളിപ്പെടുത്തല്‍

വെടിക്കെട്ട് ബാറ്റ്‌സ്മാനായ ടിം സീഫെര്‍ട്ട് ഇറങ്ങുമ്പോഴേക്കും മത്സരം അവസാന ഓവറിലേക്കെത്തിയിരുന്നു. ഡെത്ത് ഓവറില്‍ പഞ്ചാബ് ബൗളര്‍മാര്‍ മിടുക്കുകാട്ടിയതോടെ നാല് പന്തില്‍ രണ്ട് റണ്‍സാണ് സീഫെര്‍ട്ടിന് നേടാനായത്. മുഹമ്മദ് ഷമിയുടെ ഓവറില്‍ റണ്ണൗട്ടായാണ് അദ്ദേഹം മടങ്ങിയത്.ആന്‍ഡ്രേ റസല്‍ ടീമിലില്ലാത്തതിനാല്‍ത്തന്നെ ഉത്തമ പകരക്കാരനായി കെകെആര്‍ സീഫെര്‍ട്ടിനെ പരിഗണിച്ചെങ്കിലും നിലയുറപ്പിച്ച് മികച്ച പ്രകടനം നടത്താനുള്ള അവസരം ലഭിച്ചില്ല. വരുന്ന മത്സരത്തിലും കെകെആര്‍ നിലനിര്‍ത്താന്‍ സാധ്യതയുള്ള താരങ്ങളിലൊരാളാണ് സീഫെര്‍ട്ട്.
Also Read: ടീച്ചറെ കണ്ട കുട്ടിയെ പോലെ...; ഡ്രസിംഗ് റൂമില്‍ പ്രതീക്ഷിക്കാതെ സച്ചിനെ കണ്ട് കിളി പോയ ഇഷാന്‍ കിഷന്‍

Also Read: IPL 2021: കഴിഞ്ഞതൊന്നും ഓര്‍മയില്ല! അപ്പോള്‍ ബൗളിങും മറന്നോ? ഹാര്‍ദിക്കിനു ട്രോള്‍
കൈകആറിന് വരുന്ന മത്സരങ്ങള്‍ വളരെ നിര്‍ണ്ണായകമാണ്. മോശം ഫോമിലുള്ള ഓയിന്‍ മോര്‍ഗന്‍ ബാറ്റിങ് ഓഡറില്‍ പിന്നോട്ടിറങ്ങി ടിം സീഫെര്‍ട്ടിന് അഞ്ചാം നമ്പറിലെങ്കിലും അവസരം നല്‍കിയാല്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചേക്കും. ഇതിനോടകം തന്റെ ബാറ്റിങ് മികവെന്തെന്ന് തെളിയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ്,രാജസ്ഥാന്‍ റോയല്‍സ് എന്നിവരാണ് കെകെആറിന്റെ വരുന്ന എതിരാളികള്‍. അടുത്ത മത്സരത്തില്‍ ആന്‍ഡ്രേ റസല്‍ തിരിച്ചുവരാനും സാധ്യതകളേറെയാണ്. ടോപ് ഓഡര്‍ ബാറ്റ്‌സ്മാന്‍മാരുടെ മികച്ച ഫോമാണ് കെകെആറിന്റെ കരുത്ത്.


Click it and Unblock the Notifications











