For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടീമംഗങ്ങളോടു മോശം പെരുമാറ്റം ഗാംഗുലി വച്ചുപൊറുപ്പിക്കില്ല! അതു കോലിയായാലും രക്ഷയില്ല

കോലിക്കെതിരേ സീനിയര്‍ താരങ്ങള്‍ പരാതിപ്പെട്ടതായി റിപോര്‍ട്ടുണ്ടായിരുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ചില സീനിയര്‍ താരങ്ങള്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കെതിരേ പരാതി നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിനു പിന്നാലെ ഈ വിഷയത്തില്‍ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് പാകിസ്താന്റെ മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. കഴിഞ്ഞ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനു ശേഷം കോലിയുടെ പെരുമാറ്റത്തില്‍ അതൃപ്തിയറിയിച്ച് വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ, മറ്റൊരു സീനിയര്‍ താരം ചേതേശ്വര്‍ പുജാര എന്നിവര്‍ ബിസിസിഐ സെക്രട്ടറി ജയ് ഷായെ ഫോണില്‍ വിളിച്ച് പരാതി പറഞ്ഞിരുന്നു. കൂടാതെ ടീമിലെ പരിചയസമ്പന്നനായ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനും കോലിക്കെതിരേ ബിസിസിഐയെ അതൃപ്തി അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ ടെസ്റ്റ് പരമ്പരയിലെ നാലു മല്‍സരങ്ങളിലും അശ്വിനു പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചിരുന്നില്ല.

ഇതേക്കുറിച്ചാണ് തന്റെ യൂട്യൂബ് ചാനലിലൂടെ കനേരിയ അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്. കോലി ടീമംഗങ്ങളോടു മോശമായി പെരുമാറിയിട്ടുണ്ടെങ്കില്‍ അത് അംഗീകരിക്കാനാവാത്ത കാര്യം തന്നെയാണെന്നും കനേരിയ തുറന്നടിച്ചു.

 ഗാംഗുലി വച്ചുപൊറുപ്പിക്കില്ല

ഗാംഗുലി വച്ചുപൊറുപ്പിക്കില്ല

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനുള്ളിലെ അച്ചടക്കമില്ലായ്മത ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും വച്ചുപൊറുപ്പിക്കില്ലെന്നു കനേരിയ ചൂണ്ടിക്കാട്ടി. വിരാട് കോലിയുടെ ക്യാപ്റ്റന്‍സി ഒരു ആശയക്കുഴപ്പത്തിലാണ്. കാരണം ആര്‍ക്കു നേരെയും അച്ചടക്കമില്ലാത്ത പെരുമാറ്റം സൗരവ് ഗാംഗുലിയും ജയ് ഷായും അംഗീകരിക്കില്ല. അവന്‍ ഒരു വലിയ കളിക്കാരനാണോയെന്ന് അവര്‍ നോക്കില്ല, ടീമിലെ എല്ലാവരെയും ഒരുപോലെയാണ് ഗാംഗുലിയും ജയ് ഷായും പരിഗണിക്കുന്നത്. പാകിസ്താനില്‍ നിന്നും വ്യത്യസ്തമാണ് ഇന്ത്യ. പാകിസ്താനില്‍ ഇതു നടന്നേക്കാം, പക്ഷെ ഇന്ത്യയില്‍ ഇതു നടക്കുന്ന കാര്യമല്ല. കാരണം മുന്‍നിര ക്രിക്കറ്ററാണ് ഇവിടുത്തെ ബിസിസിഐ പ്രസിഡന്റെന്നും കനേരിയ നിരീക്ഷിച്ചു.

 ഇന്ത്യന്‍ ക്രിക്കറ്റിനെ മാറ്റി

ഇന്ത്യന്‍ ക്രിക്കറ്റിനെ മാറ്റി

ഇന്ത്യന്‍ ക്രിക്കറ്റിനെ മാറ്റിയ വ്യക്തിയാണ് സൗരവ് ഗാംഗുലി. അദ്ദേഹം വ്യത്യസ്ത കളിക്കാരെ വ്യത്യസ്ത രീതിയില്‍ ഒരിക്കലും കാണാറില്ല. അതുകൊണ്ടു തന്നെ ഭാവിയില്‍ ഒരു താരവും ടീമംഗങ്ങളോടു പരുഷമായി പെരുമാറില്ലെന്നു ഉറപ്പു വരുത്താന്‍ ബിസിസിഐ ശ്രമിക്കുമെന്ന് താന്‍ വിശ്വസിക്കുകയും ചെയ്യുന്നതായും കനേരിയ വ്യക്തമാക്കി.
പാകിസ്താനു വേണ്ടി 61 ടെസ്റ്റുകളിലും 19 ഏകദിനങ്ങളിലും കളിച്ചിട്ടുള്ള താരമാണ് അദ്ദേഹം. ടെസ്റ്റ് ഫോര്‍മാറ്റില്‍ 261ഉം ഏകദിനത്തില്‍ 15ഉം വിക്കറ്റുകള്‍ കനേരിയ വീഴ്ത്തിയിട്ടുണ്ട്.

 കോലിയുടെ അഗ്രസീവ് ശൈലി

കോലിയുടെ അഗ്രസീവ് ശൈലി

ഇന്ത്യന്‍ ടീമിനെ നയിക്കുമ്പോള്‍ വിരാട് കോലിയുടെ അഗ്രസീവ് ശൈലി എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്. പക്ഷെ സ്വന്തം ടീമംഗങ്ങളോടു മോശമായി പെരുമാറുന്നത് അംഗീകരിക്കാന്‍ കഴിയില്ല. തന്റെ മുന്‍ഗാമിയായ എംഎസ് ധോണിയെ മാതൃകയാക്കാന്‍ കോലി ശ്രമിക്കണം. ജയിച്ചാലും തോറ്റാലും ടീമംഗങ്ങളെ ഒപ്പം ചേര്‍ത്തു നിര്‍ത്തിയിരുന്ന നായകനായിരുന്നു ധോണി. അവര്‍ക്കു എല്ലായ്‌പ്പോഴും അദ്ദേഹം പിന്തുണയും നല്‍കിയിരുന്നു. ഐസിസിയുടെ ടി20 ലോകകപ്പ് ഈ മാസം നടക്കാനിരിക്കുകയാണ്. അതുകൊണ്ടു തന്നെ ടീമിനെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടുപോവാന്‍ കോലി ശ്രദ്ധിക്കണം. ആര്‍ അശ്വിന്‍ ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ്. കോലി വളരെ ശ്രദ്ധാപൂര്‍വ്വം ടീമിനെ കൈകാര്യം ചെയ്യാന്‍ ശ്രമിക്കണമെന്നും കനേരിയ ആവശ്യപ്പെട്ടു.

 കോലിയും ക്യാപ്റ്റന്‍സിയും

കോലിയും ക്യാപ്റ്റന്‍സിയും

ഈ മാസം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനു ശേഷം ടി20 ടീമിന്റെ നായകസ്ഥാനമൊഴിയുമെന്നു വിരാട് കോലി പ്രഖ്യാപിച്ചിരുന്നു. ഇതിനു ശേഷമാണ് ടീമിനകത്തെ ചില അസ്വാരസ്യങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. കളിക്കാരോടു കോലിയുടെ പെരുമാറ്റം ചില സമയങ്ങളില്‍ അസഹനീയമാണെന്നായിരുന്നു സീനിയര്‍ താരങ്ങളുടെ പരാതി. ന്യൂസിലാന്‍ഡിനെതിരായ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ എട്ടു വിക്കറ്റിനു ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഈ മല്‍സരത്തിനു ശേഷം രഹാനെ, പുജാര എന്നിവരുടെ പേരെടുത്തു പരാമര്‍ശിക്കാതെ ഇവരുടെ ബാറ്റിങിനെ കോലി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതാണ് രണ്ടു താരങ്ങളെയും ചൊടിപ്പിച്ചത്. പിന്നാലെ ഇവര്‍ ജയ് ഷായെ വിളിച്ച് പരാതി പറയുകയും അടിയന്തിരമായി വിഷയത്തില്‍ ഇടപെടണമെന്നു അഭ്യര്‍ഥിക്കുകയുമായിരുന്നു. പിന്നാലെ ജയ് ഷാ ടീമിലെ മറ്റു താരങ്ങളെ വിളിച്ച് അഭിപ്രായം തേടിയിരുന്നു. മാത്രമല്ല ഇംഗ്ലീഷ് പര്യടനത്തിനു ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും അവരെ അറിയിച്ചിരുന്നു.
ഇംഗ്ലീഷ് പര്യടനത്തിനു ശേഷം ഐപിഎല്ലിനായി യുഎഇയിലെത്തിയതിനു പിന്നാലെയാണ് തികച്ചും അപ്രതീക്ഷിതമായി കോലി ടി20യില്‍ നിന്നും നായകസ്ഥാനമൊഴിയുന്നതായി പ്രഖ്യാപിക്കുന്നത്. കൂടാതെ ഐപിഎല്‍ കഴിഞ്ഞാല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റന്‍സിയും ഒഴിയുകയാണെന്നു അദ്ദേഹം അറിയിച്ചിരുന്നു.

Story first published: Saturday, October 2, 2021, 8:50 [IST]
Other articles published on Oct 2, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+