IPL 2021: അവസാന പന്തില്‍ സിക്‌സടിച്ച് സെഞ്ചുറി; റുതുരാജ് തകര്‍ത്തിട്ടത് റെക്കോര്‍ഡുകളുടെ നീണ്ട നിര
അബുദാബി: രാജസ്ഥാനെതിരെ വെടിക്കെട്ട് ബാറ്റിംഗുമായി ചെന്നൈ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദ്. അവസാന പന്തില്‍ സിക്‌സ് പറത്തി സെഞ്ചുറി നേടിയ റുതുരാജിന്റെ 101 റണ്‍സിന്റെ കരുത്തില്‍ ചെന്നൈ രാജസ്ഥാനെതിരെ നേടിയത് 189 റണ്‍സാണ്. ഈ ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന ടോട്ടലാണിത്. അതേസമയം തന്റെ ആദ്യത്തെ ഐപിഎല്‍ സെഞ്ചുറിയാണ് റുതുരാജ് ഇന്ന് നേടിയത്. ഒമ്പത് ഫോറും അഞ്ച് സിക്‌സുമായി രാജസ്ഥാന്‍ ബൗളര്‍ തലങ്ങും വിലങ്ങും പായിച്ചാണ് റുതുരാത് മാന്ത്രിക അക്കത്തിലെത്തിയത്.
ഇന്നത്തെ സെഞ്ചുറിയിലൂടെ ഈ സീസണിലെ ഓറഞ്ച് ക്യാപ്പ് റുതുരാജ് തന്റേതാക്കി മാറ്റി. 489 റണ്‍സ് നേടിയ കെഎല്‍ രാഹുലില്‍ നിന്നുമാണ് റുതുരാജ് ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയത്. 508 റണ്‍സാണ് ഇതുവരെ റുതുരാജ് നേടിയത്. ഇതോടെ ഈ സീസണില്‍ 500 റണ്‍സ് പിന്നിടുന്ന ആദ്യത്തെ താരവുമായി റുതുരാജ് മാറിയിരിക്കുകയാണ്. ഐപിഎല്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ചെന്നൈ താരവുമായി മാറിയിരിക്കുകയാണ് 24 കാരനായ റുതുരാജ്.

വെറും 60 പന്തുകളില്‍ നിന്നുമാണ് റുതുരാജ് സെഞ്ചുറി തികച്ചത്. അതും സിക്‌സിലൂടെ. ഐപിഎല്ലില്‍ സെഞ്ചുറി നേടുന്ന 24-ാമത്തെ ഇന്ത്യന്‍ താരവും ഒമ്പതാമത്തെ ചെന്നൈ താരവുമാണ് റുതുരാജ്. ഐപിഎല്ലില്‍ അതിവേഗം ഏഴ് അര്‍ധ 50+ സ്‌കോര്‍ നേടുന്ന താരവുമായി മാറി ഇന്ന് റുതുരാജ്. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ഫോറുകള്‍ നേടിയ താരമായി മാറിയ റുതുരാജ് ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയ താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം പങ്കിടുകയും ചെയ്തു. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന സിക്‌സും ഇന്ന് റുതുരാജ് നേടി. 108 മീറ്ററിന്റെ സിക്‌സിലൂടെയാണ് റുതുരാജ് ഈ നേട്ടം തന്റേതാക്കി മാറ്റിയത്.

വെറും 18 ഇന്നിംഗ്‌സുകള്‍ മാത്രമാണ് ഐപിഎല്ലില്‍ ഇതുവരെ റുതുരാജ് കളിച്ചിട്ടുള്ളത്. ഇതില്‍ നിന്നും 700 റണ്‍സും നേടി. രാജസ്ഥാനെതിരെ സെഞ്ചുറി നേടുന്ന ഏഴാമത്തെ താരമാണ് റുതുരാജ്. രാജസ്ഥാനെതിരെ ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം ചെന്നൈ താരവുമാണ് റുതുരാജ്. നാടകീയമായാണ് റുതുരാജ് ഇന്ന് സെഞ്ചുറി തികച്ചത്. 18-ാം ഓവറില്‍ തന്നെ റുതുരാജ് 93 ലെത്തിയിരുന്നു. എന്നാല്‍ പിന്നീടുള്ള പന്ത്രണ്ടില്‍ മൂന്നെണ്ണം മാത്രമാണ് റുതുരാജിന് നേരിടാന്‍ സാധിച്ചത്. 20-ാം ഓവറിന്റെ അവസാന പന്തിലായിരുന്നു റുതുരാജ് സെഞ്ചുറി തികച്ചത്.

വെടിക്കെട്ട് ബാറ്റിംഗാണ് ചെന്നൈ ഇന്ന് രാജസ്ഥാനെതിരെ പുറത്തെടുത്തത്. ഓപ്പണിംഗില്‍ റുതുരാജിന്റെ പങ്കാളിയായ ഫാഫ് ഡുപ്ലെസിസ് 25 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ഒരിക്കല്‍ കൂടി പരാജയപ്പെട്ട സുരേഷ് റെയ്നയ്ക്ക് മൂന്ന് റണ്‍സ് മാത്രമാണ് നേടാനായത്. മോയിന്‍ അലി 21 റണ്‍സ് നേടിയപ്പോള്‍ അമ്പാട്ടി റായ്ഡു വെറും രണ്ട് റണ്‍സാണ് സംഭാവന ചെയ്തത്. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച രവീന്ദ്ര ജഡേജ 32 റണ്‍സെടുത്തു. 15 പന്തില്‍ നാല് ഫോറും ഒരു സിക്സും അടക്കമാണ് ജഡേജയുടെ ഇന്നിംഗ്സ്. അവസാന ഓവറുകളില്‍ ജഡേജ ബൗണ്ടറികള്‍ പായിച്ചപ്പോള്‍ റുതുരാജിന് സെഞ്ചുറി പൂര്‍ത്തിയാക്കാനുള്ള പന്തുകള്‍ ലഭിക്കുമോ എന്ന ഭയത്തിലായിരുന്നു സത്യത്തില്‍ ചെന്നൈ ആരാധകര്‍.

അതേസമയം ഇന്നത്തെ മത്സരത്തില്‍ യാതൊരു സമ്മര്‍ദവുമില്ലാതെയാണ് ചെന്നൈ ഇറങ്ങിയത്. നേരത്തെ തന്നെ പ്ലേ ഓഫ് ടിക്കറ്റ് എടുത്തിരുന്നു ചെന്നൈ. പോയന്റ് പട്ടികയില്‍ ഒന്നാമതുള്ള ടീമായ ചെന്നൈ തന്നെയാണ് ഈ സീസണില്‍ ആദ്യം പ്ലേ ഓഫ് ബര്‍ത്ത് ഉറപ്പിച്ചത്. എന്നാല്‍ മറുവശത്തുള്ള രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യതകള്‍ ഏറെക്കുറെ മങ്ങിയിരിക്കുകയാണ്. അതുകൊണ്ട് ഇന്നത്തെ മത്സരം രാജസ്ഥാന് നിര്‍ണായകമായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications