For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: രവി ബിഷ്‌നോയ് ഇന്ത്യയുടെ റാഷിദ് ഖാനോ? കണക്കുകള്‍ നിരത്തി സാമ്യത പരിശോധിക്കാം

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണ്‍ പുരോഗമിക്കുമ്പോള്‍ ഇന്ത്യയുടെ യുവ സ്പിന്നര്‍ രവി ബിഷ്‌നോയ് ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെക്കുന്നത്. പഞ്ചാബ് കിങ്‌സിന്റെ കുതിപ്പിന് നിര്‍ണ്ണായക പങ്കാണ് രവി ബിഷ്‌നോയിക്കുള്ളത്. ടീമില്‍ സ്ഥിര സ്ഥാനം ഇല്ലെങ്കിലും ലഭിക്കുന്ന അവസരങ്ങളിലെല്ലാം കൈയടി നേടാന്‍ ബിഷ്‌നോയ്ക്ക് സാധിക്കുന്നുണ്ട്. ഏഴ് മത്സരം ഈ സീസണില്‍ കളിച്ച യുവതാരം 11 വിക്കറ്റാണ് വീഴ്ത്തിയത്. അതും 6 എന്ന മികച്ച ഇക്കോണമിയില്‍. ഇന്ത്യയുടെ യുവ സ്പിന്നര്‍മാരില്‍ വരുണ്‍ ചക്രവര്‍ത്തി,രാഹുല്‍ ചഹാര്‍ എന്നിവരെല്ലാം കൈയടി നേടുമ്പോഴും അര്‍ഹിച്ച പരിഗണന ബിഷ്‌നോയ്ക്ക് ലഭിക്കുന്നില്ല.

1

എന്നാല്‍ തുടര്‍ച്ചയായി സ്ഥിരത കാട്ടുന്ന ബിഷ്‌നോയ് ഇന്ത്യയുടെ സെലക്ടര്‍മാര്‍ക്ക് വലിയ തലവേദനയാണുണ്ടാക്കുന്നത്. കുല്‍ദീപ് ചഹാല്‍-യുസ് വേന്ദ്ര ചഹാല്‍ കൂട്ടുകെട്ട് പൊളിഞ്ഞതിനാല്‍ത്തന്നെ ഇന്ത്യക്ക് അടുത്ത മികച്ച സ്പിന്‍ കൂട്ടുകെട്ട് ആവിശ്യമാണ്. വരുണ്‍ ചക്രവര്‍ത്തിയുടെ ഇന്ത്യന്‍ പിച്ചുകളില്‍ ബൗളിങ് പ്രകടനം അത്ര മികച്ചതല്ല. അതിനാല്‍ത്തന്നെ രവി ബിഷ്‌നോയ്ക്ക് മുന്നില്‍ ദേശീയ ടീമിന്റെ വാതില്‍ അധികം വൈകാതെ തുറന്നേക്കും.

Also Read: IPL 2021: ലോകകപ്പിനു മുമ്പ് അഞ്ചു പേരുടെ ഫോമില്‍ ഇന്ത്യ ഹാപ്പി, രണ്ടു പേര്‍ റിസര്‍വ് താരങ്ങള്‍!

2

ഇന്ത്യയുടെ റാഷിദ് ഖാന്‍ എന്ന നിലയിലേക്ക് ബിഷ്‌നോയ് വളര്‍ന്നു കഴിഞ്ഞു. 2020ലെ അണ്ടര്‍ 19 ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം നടത്തി ശ്രദ്ധ പിടിച്ചുപറ്റിയ താരം ഗൂഗ്ലിയും ലെഗ് ബ്രേക്കുമെല്ലാം നന്നായി കൈകാര്യം ചെയ്യുന്ന താരങ്ങളിലൊരാളാണ്. പന്തിലെ വ്യത്യാസങ്ങള്‍ക്കൊണ്ടും വേഗം കൊണ്ടും റാഷിദ് ഖാനോട് കിടപിടിക്കാന്‍ കെല്‍പ്പുള്ള ആധുനിക സ്പിന്നര്‍മാരിലൊരാളായി റാഷിദ് മാറിക്കഴിഞ്ഞു. റണ്ണപ്പിലും വളരെ വ്യത്യസ്തയുള്ളവരാണ് രണ്ട് പേരും. പന്തിലെ വ്യത്യാസങ്ങള്‍ വരുത്താനുള്ള മികവില്‍ റാഷിദ് ഖാന്റെ പോലും പ്രശംസ പിടിച്ചുപറ്റാന്‍ ബിഷ്‌നോയ്ക്ക് സാധിച്ചിട്ടുണ്ട്.

Also Read: വെങ്കി, ഇന്ത്യന്‍ കാത്തിരുന്ന ഓള്‍റൗണ്ടര്‍ ഇവനാണ്!- പുകഴ്ത്തി ഗവാസ്‌കര്‍, ഹാര്‍ദിക് കാണുന്നില്ലേ?

രണ്ട് പേരുടെയും കളിക്കണക്കുകള്‍

രണ്ട് പേരുടെയും കളിക്കണക്കുകള്‍

2016ലെ ടി20 ലോകകപ്പിലെ പ്രകടനത്തോടെ ലോക ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് റാഷിദ് ഖാന്‍. തുടക്കം മുതല്‍ ഇക്കാലയളവ് വരെ തന്റെ സ്ഥിരത നിലനിര്‍ത്താന്‍ റാഷിദ് ഖാന് സാധിച്ചിട്ടുണ്ട്. രവി ബിഷ്‌നോയ് 21 മത്സരങ്ങള്‍ ഐപിഎല്ലില്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 6.91 ഇക്കോണമിയില്‍ 22 വിക്കറ്റാണ് വീഴ്ത്തിയത്. ശരാശരി 23.74 ആണ്. റാഷിദ് ഖാന്‍ 21 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 6.82 ഇക്കോണമിയില്‍ 24 വിക്കറ്റാണ് റാഷിദ് നേടിയത്. 21.50 ആയിരുന്നു അദ്ദേഹത്തിന്റെ ശരാശരി.

Also Read: ടീമംഗങ്ങളോടു മോശം പെരുമാറ്റം ഗാംഗുലി വച്ചുപൊറുപ്പിക്കില്ല! അതു കോലിയായാലും രക്ഷയില്ല

ഈ സീസണിലെ രവി ബിഷ്‌നോയുടെ പ്രകടനം

ഈ സീസണിലെ രവി ബിഷ്‌നോയുടെ പ്രകടനം

21-4,19-0,17-2,42-0,24-3,25-2,22-2 എന്നിങ്ങനെയാണ് ഈ സീസണിലെ ഐപിഎല്ലിലെ രവി ബിഷ്‌നോയിയുടെ പ്രകടനം. 21 വയസിനുള്ളില്‍ തന്റെ ബൗളിങ് മികവ് തെളിയിച്ച യുവതാരം വരാനിരിക്കുന്ന ഇന്ത്യയുടെ ന്യൂസീലന്‍ഡ് പരമ്പരയിലൂടെ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കാന്‍ സാധ്യതകളുണ്ട്. ഇന്ത്യന്‍ ടീമില്‍ സ്പിന്നര്‍മാര്‍ക്ക് അവസരമുണ്ട്. അതിനാല്‍ത്തന്നെ നിലവിലെ സാഹചര്യത്തില്‍ ഇന്ത്യക്ക് പരിഗണിക്കാന്‍ കഴിയുന്ന സ്പിന്നര്‍ രവി ബിഷ്‌നോയ് തന്നെയാണ്.

Also Read: IPL 2021: സിഎസ്‌കെയുടെ ഗംഭീര തിരിച്ചുവരവിന് പിന്നില്‍ ധോണിയുടെ വാക്കുകള്‍! വെളിപ്പെടുത്തി സിഇഒ

അനില്‍ കുംബ്ലെയുടെ പരിശീലനം മികവുയര്‍ത്തി

അനില്‍ കുംബ്ലെയുടെ പരിശീലനം മികവുയര്‍ത്തി

ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ ഭാഗമായത് ബിഷ്‌നോയിയെ സംബന്ധിച്ച് വളരെ നേട്ടമാണ്. കാരണം അനില്‍ കുംബ്ലെയെന്ന പരിശീലകന്‍ തന്നെയാണ് അതിന് കാരണം. മുന്‍ ഇന്ത്യന്‍ ഇതിഹാസ സ്പിന്നറായ കുംബ്ലെക്ക് കീഴില്‍ പരിശീലിച്ചത് യുവതാരത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. വരുന്ന സീസണില്‍ പഞ്ചാബ് കിങ്‌സ് രവി ബിഷ്‌നോയിയെ ഒഴിവാക്കിയാല്‍ വലിയ നേട്ടം തന്നെ ലേലത്തില്‍ അദ്ദേഹത്തിന് ലഭിച്ചേക്കും. എന്തായാലും ഇന്ത്യയുടെ ഭാവിയിലെ പ്രധാന സ്പിന്നര്‍മാരിലൊരാളായി രവി കുംബ്ലെ മാറുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്.

Story first published: Saturday, October 2, 2021, 16:05 [IST]
Other articles published on Oct 2, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+