
സിഎസ്‌കെയുടെ തോല്‍വിക്കിടയിലും റുതുരാജ് ഗെയ്ക്‌വാദിന്റെ പ്രകടനം കൈയടി നേടുകയാണ്. 60 പന്തുകള്‍ നേരിട്ട് 9 ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെ 101* റണ്‍സാണ് താരം അടിച്ചെടുത്തത്. സെഞ്ച്വറി നേടാന്‍ അവസാന രണ്ട് പന്തില്‍ അഞ്ച് റണ്‍സായിരുന്നു ഗെയ്ക് വാദിന് വേണ്ടിയിരുന്നത്. അഞ്ചാം പന്ത് ഡോട്ട് ബോളായെങ്കിലും അവസാന പന്തില്‍ സിക്‌സര്‍ പറത്തിയ ഗെയ്ക്‌വാദ് സെഞ്ച്വറി പൂര്‍ത്തിയാക്കുകയായിരുന്നു. 168.33 എന്ന മികച്ച സ്‌ട്രൈക്കറേറ്റിലായിരുന്നു ഗെയ്ക്‌വാദിന്റെ പ്രകടനം.താരത്തിന്റെ കന്നി ഐപിഎല്‍ സെഞ്ച്വറിയാണിത്.
Also Read: യുവാക്കളെ വളര്‍ത്താന്‍ ഇവനാ ബെസ്റ്റ്! കോഹ്ലിയ്ക്ക് ശേഷം ഇന്ത്യയെ നയിക്കേണ്ട് ആരെന്ന് സ്‌റ്റെയ്ന്‍

ഇന്ത്യയുടെ യുവതാരങ്ങളില്‍ പൃഥ്വി ഷാക്കും ദേവ്ദത്ത് പടിക്കലിനും ശുഭ്മാന്‍ ഗില്ലിനുമൊക്കെ ലഭിക്കുന്ന തരത്തില്‍ വാര്‍ത്താ പ്രാധാന്യം ഗെയ്ക്‌വാദിന് ലഭിച്ചിരുന്നില്ല. എന്നാല്‍ സെഞ്ച്വറി പ്രകടനത്തോടെ ഇപ്പോള്‍ ഗെയ്ക് വാദ് താരമായിരിക്കുകയാണ്. 'ഇന്ത്യയുടെ അടുത്ത വിരാട് കോലിയെ കണ്ടെത്തിയിരിക്കുന്നു' എന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ശാന്തശീലനായ താരം ക്ലാസിക് ശൈലിയിലാണ് കളിക്കുന്നത്. കൂടാതെ സാഹചര്യത്തിനനുസരിച്ച് ആക്രമിച്ച് കളിക്കാനും നിലയുറപ്പിച്ച് കളിക്കാനും ഗെയ്ക് വാദിന് മികവുണ്ട്.
Also Read: IPL 2021: ഹര്‍ദിക് പാണ്ഡ്യ പന്തെറിയില്ലെന്ന് മുംബൈ, ആശങ്ക ഇന്ത്യക്ക്? ലോകകപ്പില്‍ പകരക്കാരനെത്തുമോ?

ട്വിറ്ററില്‍ നിരവധി ആരാധകരാണ് അദ്ദേഹത്തിന്റെ സെഞ്ച്വറി പ്രകടനത്തെ പ്രശംസിച്ചിരിക്കുന്നത്. ദേവ്ദത്ത് പടിക്കലും റുതുരാജ് ഗെയ്ക് വാദും ആദ്യ ഐപിഎല്‍ സെഞ്ച്വറി നേടിയത് രാജസ്ഥാന്‍ റോയല്‍സിനെതിരെയാണെന്നാണ് ഒരു ആരാധകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അടുത്ത കാലത്ത് കണ്ട ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നെന്നാണ് മറ്റൊരു ആരാധകന്‍ കുറിച്ചത്. സിഎസ്‌കെയുടെ ഏറ്റവും മികച്ച കണ്ടെത്തലുകളിലൊന്നാണ് ഗെയ്ക് വാദ്. അവന്റെ ഷോട്ടുകളുടെ കൃത്യതയും ബാറ്റിങ്ങിലെ സ്ഥിരതയും അത്ഭുതപ്പെടുത്തുന്നതാണെന്നാണ് രത്‌നകുമാര്‍ എന്ന ആരാധകന്‍ അഭിപ്രായപ്പെട്ടത്.
Also Read: IPL 2021: ഇന്ന് വമ്പന്‍ പോരാട്ടം, മുംബൈ X ഡല്‍ഹി, രോഹിത് ശര്‍മയെ കാത്ത് ചരിത്ര റെക്കോഡ്

അടുത്ത വിരാട് കോലി ശുഭ്മാന്‍ ഗില്ലും പ്രിയം ഗാര്‍ഗും പൃഥ്വി ഷായുമൊന്നുമല്ല അത് ഗെയ്ക് വാദാണെന്നാണ് സാല കിഷന്‍സിങ് എന്ന ആരാധകന്‍ കുറിച്ചത്. സവിശേഷമായ ഇന്നിങ്‌സാണെന്നും സിഎസ്‌കെയുടെ ഏറ്റവും മികച്ച കണ്ടെത്തലാണെന്നും തുടങ്ങി നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. സിഎസ്‌കെയുടെ അടുത്ത നായകന്‍ ഗെയ്ക് വാദാണെന്നും ടീമിന്റെ സൂപ്പര്‍സ്റ്റാറാണ് അവനെന്നുമെല്ലാം ആരാധകര്‍ കുറിക്കുന്നു.
Also Read: 20 ലക്ഷത്തില്‍ നിന്നും 14 കോടിയിലേക്ക്; അടുത്ത ലേലത്തിലെ താരം വെങ്കടേഷ് അയ്യര്‍ എന്ന് മഞ്ചരേക്കര്‍

സവിശേഷമായ പ്രതിഭയുള്ള താരം. വലിയ കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടി സൃഷ്ടിക്കപ്പെട്ടവനാണ്. ലോകക്രിക്കറ്റിനെ അടിക്കിഭരിക്കേണ്ട സമയത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നുവെന്നാണ് ഗെയ്ക്‌വാദ് പറഞ്ഞത്. മഹാരാഷ്ട്രക്കാരന്റെ രക്തം ചെന്നൈയ്ക്കായി തിളങ്ങുന്നു എന്നാണ് മിസ്റ്റര്‍ ക്രിട്ടിക് എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുള്ള പ്രതികരണം. തകര്‍പ്പന്‍ സെഞ്ച്വറിയോടെ സീസണിലെ റണ്‍വേട്ടക്കാരില്‍ തലപ്പത്തേക്കെത്തിയ ഗെയ്ക് വാദ് അവസാന ശ്രീലങ്കന്‍ പര്യടനത്തിലൂടെ ഇന്ത്യന്‍ ടീമിലും അരങ്ങേറ്റം കുറിച്ച് കഴിഞ്ഞു.
Also Read: IPL 2021: ഷക്കീബിനെ പുറത്തിരുത്തി എന്തിന് സീഫെര്‍ട്ടിനെ കളിപ്പിച്ചു? വിശദീകരിച്ച് ബ്രണ്ടന്‍ മക്കല്ലം

Also Read: എല്ലാവരും കയ്യടിക്കട്ടെ, പക്ഷെ അവന്റെ കളിയില്‍ ഞാന്‍ സന്തോഷിക്കുന്നില്ല; രാഹുലിനെതിരെ സെവാഗ്
അധികം വൈകാതെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ നിര്‍ണ്ണായക താരമായി മാറാന്‍ കെല്‍പ്പുള്ള താരമാണ് ഗെയ്ക്‌വാദ്. എംഎസ് ധോണിയെന്ന നായകന് കീഴില്‍ കളിച്ച് വളര്‍ന്നതിന്റെ എല്ലാ ഗുണങ്ങളും ഗെയ്ക് വാദില്‍ കാണാനാവുന്നുണ്ട്. ഇന്ത്യയുടെ യുവതാരങ്ങളില്‍ ഏറ്റവും പ്രാധാന്യം നല്‍കി വളര്‍ത്തിക്കൊണ്ടുവരേണ്ട താരം തന്നെയാണ് ഗെയ്ക് വാദ്. ഈ സീസണ്‍ അവസാനിക്കുമ്പോള്‍ റണ്‍വേട്ടക്കാരില്‍ ഗെയ്ക് വാദ് തലപ്പത്ത് തന്നെ എത്തുമെന്ന് പ്രത്യാശിക്കാം.


Click it and Unblock the Notifications











