For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഇന്ന് വമ്പന്‍ പോരാട്ടം, മുംബൈ X ഡല്‍ഹി, രോഹിത് ശര്‍മയെ കാത്ത് ചരിത്ര റെക്കോഡ്

ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും നേര്‍ക്കുനേര്‍. കരുത്തരായ രണ്ട് ടീമുകളായതിനാല്‍ത്തന്നെ പോരാട്ടവും അതി ശക്തം. 11 മത്സരത്തില്‍ നിന്ന് 16 പോയിന്റുമായി ഡല്‍ഹി ക്യാപിറ്റല്‍സ് പ്ലേ ഓഫ് ഉറപ്പിച്ചുകഴിഞ്ഞു. മുംബൈ ഇന്ത്യന്‍സ് 11 മത്സരത്തില്‍ നിന്ന് 10 പോയിന്റുമായി ആറാം സ്ഥാനത്താണ്. അതിനാല്‍ത്തന്നെ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ മുംബൈക്ക് ഇന്ന് ജയം അനിവാര്യമാണ്. തോറ്റാല്‍ പ്രതീക്ഷകള്‍ ഏറെക്കുറെ അസ്തമിക്കും.

1

മുംബൈ ഇന്ത്യന്‍സ് സമ്മര്‍ദ്ദത്തോടെ ഇറങ്ങുമ്പോള്‍ ഡല്‍ഹിക്ക് വലിയ ആശങ്കകളില്ല. ജയത്തോടെ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് ഉറപ്പിക്കാനുറച്ചാവും ഡല്‍ഹി ഇറങ്ങുക. മുംബൈ ഇന്ത്യന്‍സിന് ബാറ്റിങ്ങിലാണ് പ്രശ്‌നം. സൂര്യകുമാര്‍ യാദവിന് ഫോമിലേക്കെത്താനായില്ലെങ്കില്‍ അത് വലിയ തിരിച്ചടിയാവും. മധ്യനിരയില്‍ ഹര്‍ദിക് പാണ്ഡ്യ ഫോമിലേക്കെത്തിയത് നിലവിലെ ചാമ്പ്യന്മാരായ മുംബൈയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നു.

Also Read: IPL 2021: ഇത്തവണ മുംബൈ ഇന്ത്യന്‍സ് കപ്പടിക്കരുത്! കാരണം തുറന്നു പറഞ്ഞ് സെവാഗ്

2

ഹാട്രിക് കിരീടം തേടി ഇറങ്ങിയ മുംബൈക്ക് നിലവിലെ ഫോമില്‍ ഡല്‍ഹി കടുത്ത വെല്ലുവിളി തന്നെയാവും. അവസാന സീസണിലെ ഫൈനലിസ്റ്റുകളായ ഡല്‍ഹിയും മുംബൈയും തമ്മില്‍ നേര്‍ക്കുനേര്‍ എത്തുമ്പോള്‍ താരങ്ങളെ കാത്തിരിക്കുന്ന എല്ലാ റെക്കോഡുകളും പരിശോധിക്കാം. നേര്‍ക്കുനേര്‍ കണക്കില്‍ മുംബൈക്കാണ് ആധിപത്യം 29 മത്സരങ്ങളില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 16 തവണയും ജയം രോഹിത് ശര്‍മയും സംഘവും സ്വന്തമാക്കി.13 തവണയാണ് ഡല്‍ഹിക്ക് ജയിക്കാനായത്. അവസാന അഞ്ച് നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ നാല് തവണ ഡല്‍ഹി ജയിച്ചപ്പോള്‍ ഒരു തവണയാണ് മുംബൈക്ക് ജയിക്കാനയത്.

Also Read: IPL 2021: ലോകകപ്പിനു മുമ്പ് അഞ്ചു പേരുടെ ഫോമില്‍ ഇന്ത്യ ഹാപ്പി, രണ്ടു പേര്‍ റിസര്‍വ് താരങ്ങള്‍!

3

മുംബൈ ഇന്ത്യന്‍സിന് അഞ്ച് കിരീടം സമ്മാനിച്ച നായകനാണ് രോഹിത് ശര്‍മ. രണ്ട് സിക്‌സുകള്‍ കൂടി നേടിയാല്‍ ടി20യില്‍ 400 സിക്‌സുകള്‍ പൂര്‍ത്തിയാക്കാന്‍ രോഹിത്തിനാവും. ഈ നേട്ടത്തിലെത്തുന്ന ആദ്യത്തെ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് രോഹിത്തിനെ കാത്തിരിക്കുന്നത്. ഈ നേട്ടത്തിലെത്തുന്ന ഏഴാമത്തെ താരമാവാനും അദ്ദേഹത്തിനാവും. ഭേദപ്പെട്ട പ്രകടനം നടത്തുന്ന രോഹിത് ഡല്‍ഹിക്കെതിരേ തന്നെ ഈ നേട്ടത്തിലെത്തുമെന്ന് പ്രതീക്ഷിക്കാം.

Also Read: വെങ്കി, ഇന്ത്യന്‍ കാത്തിരുന്ന ഓള്‍റൗണ്ടര്‍ ഇവനാണ്!- പുകഴ്ത്തി ഗവാസ്‌കര്‍, ഹാര്‍ദിക് കാണുന്നില്ലേ?

4

ഹര്‍ദിക് പാണ്ഡ്യക്ക് ഐപിഎല്ലില്‍ 100 സിക്‌സ് പൂര്‍ത്തിയാക്കാന്‍ വേണ്ടത് മൂന്ന് സിക്‌സുകള്‍. അവസാന മത്സരത്തിലെ പ്രകടനത്തോടെ ഫോമിലേക്ക് തിരിച്ചെത്തിയ ഹര്‍ദിക്കില്‍ നിന്ന് മികച്ച പ്രകടനം തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഡല്‍ഹി ഓപ്പണര്‍ ശിഖര്‍ ധവാന് 67 റണ്‍സുകൂടിനേടിയാല്‍ ഡല്‍ഹിക്കായി 2000 റണ്‍സ് പൂര്‍ത്തിയാക്കാനാവും. ഈ നേട്ടത്തിലെത്തുന്ന നാലാമത്തെ താരമെന്ന റെക്കോഡാണ് ധവാനെ കാത്തിരിക്കുന്നത്. 24 റണ്‍സുകൂടി നേടിയാല്‍ സ്റ്റീവ് സ്മിത്തിന് 2500 റണ്‍സ് ഐപിഎല്ലില്‍ പൂര്‍ത്തിയാക്കാനാവും. കെകെആറിനെതിരേ കളിച്ച സ്മിത്തിനെ മുംബൈക്കെതിരേ പുറത്തിരുത്താനാണ് സാധ്യത.

Also Read: ടീമംഗങ്ങളോടു മോശം പെരുമാറ്റം ഗാംഗുലി വച്ചുപൊറുപ്പിക്കില്ല! അതു കോലിയായാലും രക്ഷയില്ല

5

ഡല്‍ഹി നായകന്‍ റിഷഭ് പന്തിന് കടുത്ത വെല്ലുവിളി ഉയര്‍ത്തി ജസ്പ്രീത് ബുംറ. 36 പന്തുകള്‍ റിഷഭിനെതിരേ എറിഞ്ഞ ബുംറ ആറ് തവണ റിഷഭിന്റെ വിക്കറ്റ് നേടിയിട്ടുണ്ട്. അതിനാല്‍ത്തന്നെ ഈ നേര്‍ക്ക് നേര്‍ പോരാട്ടത്തിന് പ്രാധാന്യമേറെ. മുംബൈ ഇന്ത്യന്‍സിനെതിരേ മികച്ച റെക്കോഡാണ് ധവാനുള്ളത്. 25 ഇന്നിങ്‌സില്‍ നിന്ന് 793 റണ്‍സാണ് അദ്ദേഹം നേടിയത്. മുംബൈക്കെതിരേ കൂടുതല്‍ റണ്‍സുള്ള രണ്ടാമത്തെ താരമാണ് ധവാന്‍. ഡല്‍ഹിക്കെതിരേ കൂടുതല്‍ റണ്‍സ് രോഹിത് ശര്‍മയുടെ പേരിലാണ്. 862 റണ്‍സാണ് രോഹിത് നേടിയത്. 133.64 ആണ് രോഹിത്തിന്റെ സ്‌ട്രൈക്കറേറ്റ്.

Also Read: IPL 2021: സിഎസ്‌കെയുടെ ഗംഭീര തിരിച്ചുവരവിന് പിന്നില്‍ ധോണിയുടെ വാക്കുകള്‍! വെളിപ്പെടുത്തി സിഇഒ

6

Also Read: കുറ്റം പറയുന്നത് ആളാകാനും ശ്രദ്ധ നേടാനും; അശ്വിന് പൂര്‍ണ പിന്തുണയെന്ന് ഗൗതം ഗംഭീര്‍

1 റണ്‍സുകൂടി നേടിയാല്‍ മുംബൈ ഇന്ത്യന്‍സിനായി 1000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ ഇഷാന്‍ കിഷനാവും. നിലവില്‍ 39 ഇന്നിങ്‌സില്‍ നിന്ന് 999 റണ്‍സാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. ഈ നേട്ടത്തിലെത്തുന്ന 10ാമത്തെ താരമെന്ന നേട്ടമാണ് ഇഷാനെ കാത്തിരിക്കുന്നത്. എന്നാല്‍ മോശം ഫോമിലുള്ള ഇഷാന്‍ നിലവില്‍ മുംബൈ പ്ലേയിങ് 11 നിന്ന് പുറത്താണ്.

Story first published: Saturday, October 2, 2021, 14:08 [IST]
Other articles published on Oct 2, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+