
ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടെ സൂര്യകുമാര്‍ യാദവ്,ഇഷാന്‍ കിഷന്‍ എന്നിവരെല്ലാം മോശം ഫോമില്‍ തുടരുകയാണ്. ഇതിനിടെ ഇന്ത്യന്‍ ടീമിന് തലവേദനായിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സിന്റെ അടുത്ത പ്രഖ്യാപനം. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ സീസണില്‍ മുംബൈക്കായി പന്തെറിയില്ലെന്നാണ് മുംബൈ വ്യക്തമാക്കിയിരിക്കുന്നത്. തുടര്‍ച്ചയായി പരിക്ക് വേട്ടയാടുന്ന ഹര്‍ദിക്ക് ഏറെ നാളുകളായി പന്തെറിഞ്ഞിരുന്നില്ല.
Also Read: IPL 2021: 'വെങ്കടേഷ് അയ്യര്‍ ബെന്‍സ്‌റ്റോക്‌സിനെപ്പോലെ', ഇന്ത്യയുടെ ഭാവിതാരം- ബ്രണ്ടന്‍ മക്കല്ലം

ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ട അദ്ദേഹം ഐപിഎല്‍ രണ്ടാം പാദത്തിലൂടെ ഫിറ്റ്‌നസ് വീണ്ടെടുത്ത് തിരിച്ചെത്തുമെന്നായിരുന്നു ബിസിസി ഐയുടെ കണക്കുകൂട്ടല്‍. എന്നാല്‍ രണ്ടാം പാദത്തില്‍ മുംബൈക്കായി ഹര്‍ദിക് പന്തെറിയില്ലെന്ന് വ്യക്തമായതോടെ ബിസിസി ഐയും ആശയക്കുഴപ്പത്തിലാണ്. ടി20 ലോകകപ്പില്‍ പേസ് ഓള്‍റൗണ്ടര്‍ ടീമിന് അത്യാവശ്യമാണ്. ഹര്‍ദിക്കിന് പന്തെറിയാന്‍ സാധിക്കാത്ത പക്ഷം ദീപക് ചഹാര്‍,ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവരിലൊരാളെ പരിഗണിക്കുമോയെന്നും കണ്ടറിയണം.
Also Read: IPL 2021: ഇത്തവണ മുംബൈ ഇന്ത്യന്‍സ് കപ്പടിക്കരുത്! കാരണം തുറന്നു പറഞ്ഞ് സെവാഗ്

ഹര്‍ദിക്കിന് പന്തെറിയാന്‍ സാധിക്കാത്തതിനെ ദൗര്‍ഭാര്യകരമെന്നാണ് മുംബൈ ഇന്ത്യന്‍സ് മുഖ്യ പരിശീലകനായ മഹേല ജയവര്‍ധന വിശേഷിപ്പിച്ചത്. മുംബൈയെ സംബന്ധിച്ചും ഹര്‍ദിക്കിന്റെ ഫിറ്റ്‌നസ് പ്രശ്‌നം വലിയ തലവേദനയാണ്. ഹര്‍ദിക്കിന് പന്തെറിയാന്‍ സാധിക്കാത്തതിനാല്‍ അധിക ബൗളറെ പരിഗണിക്കേണ്ട സാഹചര്യമാണ് മുംബൈക്കുള്ളത്.
Also Read: IPL 2021: ലോകകപ്പിനു മുമ്പ് അഞ്ചു പേരുടെ ഫോമില്‍ ഇന്ത്യ ഹാപ്പി, രണ്ടു പേര്‍ റിസര്‍വ് താരങ്ങള്‍!

മോശം ഫോമിലായിരുന്ന ഹര്‍ദിക് പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിലൂടെ ഫോമിലേക്ക് തിരിച്ചെത്തി. എന്നാല്‍ പന്തെറിയാത്ത പക്ഷം സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനെന്ന നിലയില്‍ ഹര്‍ദിക്കിനെ ഇന്ത്യ ലോകകപ്പിലേക്ക് പരിഗണിക്കുമോയെന്നത് കണ്ടുതന്നെ അറിയണം. 'പ്രതീക്ഷിച്ചതുപോലെയല്ല കാര്യങ്ങള്‍. അവന്‍ മത്സരങ്ങളില്‍ പന്തെറിയേണ്ടതായുണ്ട്. ടി20 ലോകകപ്പിലെ നിര്‍ണ്ണായക താരങ്ങളിലൊരാളാണവന്‍. ഇത് ദൗര്‍ഭാഗ്യകരമായിപ്പോയി. അവന്റെ ഫിറ്റ്‌നസ് പ്രശ്‌നം തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. എന്നാല്‍ പാകിസ്താനെതിരായ മത്സരത്തിന് മുമ്പായി അവന്‍ പഴയ അവസ്ഥയിലേക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു. അവനെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്'-സീനിയര്‍ ബിസിസി ഐ വൃത്തത്തെ ഉദ്ധരിച്ച് ഇന്‍സൈഡ്‌സ്‌പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തു.
Also Read: വെങ്കി, ഇന്ത്യന്‍ കാത്തിരുന്ന ഓള്‍റൗണ്ടര്‍ ഇവനാണ്!- പുകഴ്ത്തി ഗവാസ്‌കര്‍, ഹാര്‍ദിക് കാണുന്നില്ലേ?

'നിലവിലെ സാഹചര്യത്തില്‍ ഹര്‍ദിക്കിനോട് പന്തെറിയാന്‍ പറയാനാവില്ല.അവന് ചില ഫിറ്റ്‌നസ് പ്രശ്‌നങ്ങളുണ്ട്. ബാറ്റ്‌സ്മാനെന്ന നിലയില്‍ ഏറ്റവും മികച്ചത് അവനില്‍ നിന്ന് സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. പ്രതീക്ഷയോടെ അവന്‍ മുന്നോട്ട് പോകുന്നു. അവന്‍ പന്തെറിഞ്ഞാലും ഇല്ലെങ്കിലും ഐപിഎല്ലില്‍ പ്രതീക്ഷയോടെയാണ് ഞങ്ങള്‍ അവനെ കാണുന്നത്'-മുംബൈ ഇന്ത്യന്‍സ് മുഖ്യ പരിശീലകന്‍ മഹേല ജയവര്‍ധന പറഞ്ഞു.
Also Read: ടീമംഗങ്ങളോടു മോശം പെരുമാറ്റം ഗാംഗുലി വച്ചുപൊറുപ്പിക്കില്ല! അതു കോലിയായാലും രക്ഷയില്ല

ഫിനിഷര്‍ റോളില്‍ ഇന്ത്യ വളരെ പ്രതീക്ഷയോടെയാണ് ഹര്‍ദിക്കിനെ കാണുന്നത്. എന്നാല്‍ പന്തെറിയാന്‍ അദ്ദേഹത്തിന് സാധിക്കാത്ത പക്ഷം ഫിനിഷര്‍ റോളിലേക്ക് മാത്രമായി പരിഗണിക്കാന്‍ സാധ്യതയില്ല. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ പൊളിച്ചെഴുത്തിനുള്ള സാധ്യതകളും കൂടുതലാണ്. സീസണില്‍ മൂന്ന് മത്സരങ്ങള്‍ക്കൂടി മുംബൈക്ക് ശേഷിക്കുന്നുണ്ട്. ഇതില്‍ തിളങ്ങിയാല്‍ ബാറ്റ്‌സ്മാനെന്ന നിലയിലെങ്കിലും ഹര്‍ദിക്കിന് അവസരം ലഭിച്ചേക്കും. അല്ലാത്ത പക്ഷം ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഹര്‍ദിക്കിന് സ്ഥാനം നഷ്ടപ്പെടാനും സാധ്യതകളേറെ.
Also Read: IPL 2021: സിഎസ്‌കെയുടെ ഗംഭീര തിരിച്ചുവരവിന് പിന്നില്‍ ധോണിയുടെ വാക്കുകള്‍! വെളിപ്പെടുത്തി സിഇഒ

Also Read: കുറ്റം പറയുന്നത് ആളാകാനും ശ്രദ്ധ നേടാനും; അശ്വിന് പൂര്‍ണ പിന്തുണയെന്ന് ഗൗതം ഗംഭീര്‍
വലിയ ഇടവേളക്ക് ശേഷം ഹര്‍ദിക് പാണ്ഡ്യ ശ്രീലങ്കയ്‌ക്കെതിരേ പന്തെറിഞ്ഞിരുന്നുവെങ്കിലും മികച്ചൊരു പ്രകടനം നടത്താനായില്ല. ഓള്‍റൗണ്ടറെന്ന നിലയില്‍ അസാമാന്യ മികവുള്ള താരമാണെങ്കിലും തുടര്‍ച്ചയായ പരിക്ക് കരിയറില്‍ വലില തിരിച്ചടിയായിരിക്കുകയാണ്. സിഎസ്‌കെയ്ക്കായി ശര്‍ദുല്‍ ഠാക്കൂര്‍ ശ്രദ്ധേയ പ്രകടനം നടത്തുന്നുണ്ട്. അതിനാല്‍ ഹര്‍ദിക്കിന് പകരക്കാരനായി ശര്‍ദുല്‍ ടി20 ലോകകപ്പ് ടീമിലെത്തിയാലും അത്ഭുതപ്പെടാനാവില്ല.


Click it and Unblock the Notifications











