
പലരും പല പേരുകളും ഇതിനോടകം തന്നെ നിര്‍ദ്ദേശിച്ചു കഴിഞ്ഞിട്ടുണ്ട്. നിലവിലെ വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മ്മ മുതല്‍ യുവതാരം ഋഷഭ് പന്ത് വരെയുള്ളവരുടെ പേരുകള്‍ ആരാധകരും മറ്റും നിര്‍ദ്ദേശിക്കുന്നുണ്ട്. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ശ്രേയസ് അയ്യരുടെ പേരും പലരും ചൂണ്ടിക്കാണിക്കുന്നത്. ഈ വിഷയത്തില്‍ ഇപ്പോഴിതാ തന്റെ അഭിപ്രായം പങ്കുവച്ചു കൊണ്ട് എത്തിയിരിക്കുകയാണ് പേസ് ഇതിഹാസം ഡെയ്ല്‍ സ്റ്റെയ്ന്‍. ഈയ്യടുത്തായിരുന്നു ദക്ഷിണാഫ്രിക്കന്‍ താരം ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്.

അടുത്ത നായകനെ തിരഞ്ഞെടുക്കാന്‍ ഇന്ത്യയ്ക്ക് ഒരുപാട് ഓപ്ഷനുകളുണ്ടെന്നാണ് സ്റ്റെയ്ന്‍ പറയുന്നത്. അനുഭവ സമ്പത്തുള്ളവര്‍ മുതല്‍ പുതുമുഖങ്ങള്‍ വരെ കഴിവുള്ള ഒരുപാട് താരങ്ങള്‍ ഇന്ത്യയ്ക്കുണ്ടെന്നാണ് സ്റ്റെയ്ന്‍ പറയുന്നത്. എന്നാല്‍ താന്‍ മനസില്‍ കാണുന്ന വ്യക്തിയുടെ പേര് പറയാനും സ്റ്റെയ്ന്‍ മറന്നില്ല. സ്റ്റെയ്‌ന്റെ വാക്കുകളിലേക്ക്.
''അവര്‍ക്ക് ഒരുപാട് പേരുണ്ട്. ഐപിഎല്ലില്‍ മാത്രം നോക്കിയാല്‍ മതിയാകും, ഒരുപാട് കളിക്കാരുണ്ട്. സൂര്യകുമാര്‍ യാദവുണ്ട്, വൈകാതെ തന്നെ കടന്നു വരുമെന്ന് എനിക്ക് തോന്നുന്ന താരമാണ്, ഋഷഭ് പന്തുണ്ട്, നല്ല ഫോമിലാണ്. ഒരുപാട് താരങ്ങളുണ്ട്. അയ്യരുണ്ട്, രോഹിത്തുണ്ട്. അവര്‍ക്കെല്ലാം അതിന് സാധിക്കും. ഒരാള്‍ക്ക് ആ ഉത്തരവാദിത്തം നല്‍കുകയേ വേണ്ടൂ. അക്കാര്യത്തില്‍ ഇന്ത്യ എന്നും മുന്നിട്ട് നില്‍ക്കുന്നുണ്ട്. നീണ്ട നാളത്തേക്ക് ഒരാള്‍ക്ക് ക്യാപ്റ്റന്‍സി നല്‍കുന്നതും അയാളത് നന്നായി തന്നെ പൂര്‍ത്തിയാക്കുന്നതും കണ്ടിട്ടുള്ളതാണ്'' എന്നാണ് അദ്ദേഹം പറഞ്ഞത്.

അതേസമയം തന്റെ തിരഞ്ഞെടുപ്പായി സ്റ്റെയ്ന്‍ പറഞ്ഞ പേര് നിലവിലെ വൈസ് ക്യാപ്റ്റനും പലരുടേയും തിരഞ്ഞെടുപ്പുമായ രോഹിത് ശര്‍മയുടെ പേരാണ്. ട്വന്റി-20 ക്രിക്കറ്റില്‍ രോഹിത്തിന് നല്ല റെക്കോര്‍ഡുണ്ട്. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ വിജയം നേടിയ ക്യാപ്റ്റനാണ്. എട്ട് വര്‍ഷത്തിനിടെ മുംബൈയെ അഞ്ച് തവണ ചാമ്പ്യന്മാരാക്കിയിട്ടുണ്ട് രോഹിത്. കോഹ്ലിയുടെ അഭാവത്തില്‍ ഇന്ത്യയേയും വലിയ വിജയങ്ങളിലേക്ക് നയിക്കാന്‍ രോഹിത്തിന് സാധിച്ചിട്ടുണ്ട്. രോഹിത്തിന്റെ നായകത്വത്തിലാണ് 2018 ലെ നിദാഹാസ് ട്രോഫിയും ഇന്ത്യ നേടിയത്. രോഹിത് നയിച്ച 19 ല്‍ 15 കളി ഇന്ത്യ ജയിച്ചു. യുവാക്കളെ ഒരുക്കാനും രോഹിത്തിന്റെ ക്യാപ്റ്റന്‍സിക്ക് സാധിക്കുമെന്നാണ് സ്റ്റെയ്ന്‍ പറയുന്നത്.

''അവര്‍ക്ക് വ്യത്യസ്തരായ ഒരുപാട് പേരില്‍ നിന്നുമാണ് തിരഞ്ഞെടുപ്പ് നടത്താനുള്ളത്. ഏറ്റവും ആവേശകരമായ കാര്യം ഒരുപാട് യുവതാരങ്ങള്‍ ടീമിലേക്ക് വരുന്നുണ്ടെന്നതാണ്. എല്ലാവരും ലോകത്തോര താരങ്ങളാണ്. മുഹമ്മദ് സിറാജിനേയും ഋഷഭ് പന്തിനേയും നോക്കൂ. രാജ്യാന്തര തലത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന യുവതാരങ്ങളാണ് അവര്‍. അതുകൊണ്ട് രോഹിത്തിനെ ക്യാപ്റ്റന്‍ ആക്കിയാല്‍ അതൊരു മികച്ച തീരുമാനമാകും. കാരണം യുവാക്കളെ വളര്‍ത്തിയെടുക്കാന്‍ അവനാകും'' എന്നാണ് സ്‌റ്റെയ്ന്‍ പറഞ്ഞത്.


Click it and Unblock the Notifications











