
പഞ്ചാബിന്റെ അവസ്ഥ ഇതിലും പരിതാപകരമാണ്. 12 മത്സരത്തില്‍ നിന്ന് 10 പോയിന്റാണ് പഞ്ചാബിനുള്ളത്. ഇനിയുള്ള രണ്ട് മത്സരം ജയിച്ച് നാലാം സ്ഥാനക്കാരായി പ്ലേ ഓഫ് പ്രവേശനമാണ് രാഹുലും സംഘവും സ്വപ്‌നം കാണുന്നത്. എന്നാല്‍ അതിന് ആദ്യം മറികടക്കേണ്ടത് ആര്‍സിബിയെന്ന കടമ്പയാണ്. തോറ്റാല്‍ പ്ലേ ഓഫ് കാണാതെ പുറത്തുപോവേണ്ടിവരുമെന്നതിനാല്‍ സര്‍വ്വ സന്നാഹങ്ങളുമായി പഞ്ചാബും പൊരുതും. ഇതോടെ വൈകീട്ട് 3.30ന് ആരംഭിക്കുന്ന മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം നടന്ന നടക്കുമെന്നുറപ്പ്.
Also Read: എല്ലാവരും കയ്യടിക്കട്ടെ, പക്ഷെ അവന്റെ കളിയില്‍ ഞാന്‍ സന്തോഷിക്കുന്നില്ല; രാഹുലിനെതിരെ സെവാഗ്

ആത്മവിശ്വാസത്തോടെ ആര്‍സിബി
ഇത്തവണ മികച്ച പോരാട്ടവീര്യം ആര്‍സിബി കാട്ടുന്നു. വിരാട് കോലിയും ദേവ്ദത്ത് പടിക്കലും നല്‍കുന്ന മികച്ച തുടക്കം ടീമിന് വളരെ പ്രധാനപ്പെട്ടതാണ്. രണ്ട് താരങ്ങളും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നുമുണ്ട്. എബി ഡിവില്ലിയേഴ്‌സ് ഫോമിലല്ലെങ്കിലും ഗ്ലെന്‍ മാക്‌സ് വെല്‍ തുടര്‍ച്ചയായി രണ്ട് അര്‍ധ സെഞ്ച്വറിയടക്കം നേടി തകര്‍പ്പന്‍ ഫോമിലാണ്. ഇത് ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. മൂന്നാം നമ്പറിലെത്തിയ കെ എസ് ഭരതും ഭേദപ്പെട്ട പ്രകടനമാണ് നടത്തുന്നത്. ബൗളിങ്ങിലും ആര്‍സിബി താരങ്ങള്‍ ശോഭിക്കുന്നു. യുസ് വേന്ദ്ര ചഹാലിന്റെ മിന്നും ഫോമിനൊപ്പം ഹര്‍ഷല്‍ പട്ടേലിന്റെ വിക്കറ്റ് വീഴ്ത്താനുള്ള മികവും ടീമിന്റെ പ്രതീക്ഷകളെ സജീവമാക്കുന്നു.

പഞ്ചാബും നിസാരരല്ല
കരുത്തരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയും തോല്‍പ്പിച്ചാണ് പഞ്ചാബ് കിങ്‌സിന്റെ വരവെന്നത് ആര്‍സിബിക്ക് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. കെ എല്‍ രാഹുല്‍,മായങ്ക് അഗര്‍വാള്‍ എന്നിവരുടെ ഫോമിലാണ് ടീമിന്റെ പ്രതീക്ഷകള്‍. നിക്കോളാസ് പൂരാന്‍,എയ്ഡന്‍ മാര്‍ക്രം,ദീപക് ഹൂഡ എന്നിവര്‍ മികവ് കാട്ടേണ്ടതായുണ്ട്. മധ്യനിരയില്‍ ഫിനിഷര്‍ റോളിലേക്ക് ഷാരൂഖ് ഖാന്‍ മടങ്ങിയെത്തിയത് ടീമിന്റെ പ്രതീക്ഷ ഉയര്‍ത്തുന്നു.
Also Read: IPL 2021: 'മോര്‍ഗനെ മാറ്റൂ, ക്യാപ്റ്റനായി ഷക്കീബ് അല്‍ ഹസന്‍ വരട്ടെ', നിര്‍ദേശിച്ച് ആകാശ് ചോപ്ര

പേസ് നിരയില്‍ മുഹമ്മദ് ഷമിയും അര്‍ഷദീപ് സിങ്ങും സ്ഥിരതകാട്ടുമ്പോള്‍ കറക്കി വീഴ്ത്താന്‍ രവി ബിഷ്‌നോയിയുമുണ്ട്. ക്യാപ്റ്റനെന്ന നിലയില്‍ കെ എല്‍ രാഹുലും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നു. ജയിക്കാത്ത പക്ഷം പ്ലേ ഓഫ് പ്രതീക്ഷ അവസാനിക്കുമെന്നതിനാല്‍ ഏറ്റവും മികച്ച പ്രകടനം നടത്താനാവും പഞ്ചാബ് ശ്രമിക്കുക.
Also Read: IPL 2021: പടനയിച്ച് കെ എല്‍ രാഹുല്‍, വെട്ടിപ്പിടിച്ചത് നിരവധി റെക്കോഡുകള്‍, എല്ലാ കണക്കുകളും ഇതാ

നേര്‍ക്കുനേര്‍ കണക്കില്‍ പഞ്ചാബ്
ഇരു ടീമും തമ്മിലുള്ള നേര്‍ക്കുനേര്‍ കണക്കില്‍ പഞ്ചാബിന് മുന്‍തൂക്കം. 27 തവണ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 15 തവണയും ജയം പഞ്ചാബിന് നേടാനായി. 10 തവണയാണ് കോലിക്കും സംഘത്തിനും ജയിക്കാനായത്. യുഎഇയില്‍ മൂന്ന് തവണ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ മൂന്ന് തവണയും ജയിക്കാന്‍ പഞ്ചാബിനായി. ഈ കണക്കുകള്‍ പഞ്ചാബിനെ സംബന്ധിച്ച് ആത്മവിശ്വാസം നല്‍കുന്നതും ആര്‍സിബിക്ക് ചങ്കിടിപ്പേറ്റുന്നതുമാണ്. നിലവിലെ ഫോം വിലയിരുത്തുമ്പോള്‍ തുല്യ ശക്തികളെന്ന് തന്നെ വിശേഷിപ്പിക്കേണ്ടിവരും.
Also Read: IPL 2021: 'വെങ്കടേഷ് അയ്യര്‍ ബെന്‍സ്‌റ്റോക്‌സിനെപ്പോലെ', ഇന്ത്യയുടെ ഭാവിതാരം- ബ്രണ്ടന്‍ മക്കല്ലം

സാധ്യതാ 11
ആര്‍സിബി- വിരാട് കോലി, ദേവ്ദത്ത് പടിക്കല്‍, കെ എസ് ഭരത്, ഗ്ലെന്‍ മാക്‌സ് വെല്‍, എബി ഡിവില്ലിയേഴ്‌സ്, ഡാനിയല്‍ ക്രിസ്റ്റ്യന്‍, ജോര്‍ജ് ഗാര്‍ട്ടന്‍, ഹര്‍ഷല്‍ പട്ടേല്‍, യുസ് വേന്ദ്ര ചഹാല്‍, മുഹമ്മദ് സിറാജ്, നവദീപ് സൈനി.
പഞ്ചാബ് കിങ്‌സ്- കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, നിക്കോളാസ് പൂരാന്‍, എയ്ഡന്‍ മാര്‍ക്രം, ദീപക് ഹൂഡ, ഷാരൂഖ് ഖാന്‍, ഫാബിയന്‍ അലന്‍, നതാന്‍ ഇല്ലിസ്, രവി ബിഷ്‌നോയ്, മുഹമ്മദ് ഷമി, അര്‍ഷദീപ് സിങ്.


Click it and Unblock the Notifications











