Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'എണീക്കുന്നു, ധോണിയെ കുറ്റം പറയുന്നു, ഉറങ്ങുന്നു'; ധോണിയ്‌ക്കെതിരെ വീണ്ടും ഗംഭീര്‍

ഒളിഞ്ഞും തെളിഞ്ഞും പലപ്പോഴും എംഎസ് ധോണിക്കെതിരെ രംഗത്ത് എത്തിയിട്ടുള്ള താരമാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ഇന്ത്യയുടെ രണ്ട് ലോകകപ്പ് നേട്ടങ്ങളിലും ധോണിയ്‌ക്കൊപ്പം തന്നെ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള ഗൗതം ഗംഭീര്‍ പക്ഷെ ടീമിലുള്ള കാലം മുതലേ ധോണിയുമായി പ്രശ്‌നമുണ്ടായിരുന്ന താരമായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിരമിച്ച ശേഷം പലപ്പോഴും ഗംഭീര്‍ ധോണിക്കെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. കിട്ടുന്ന അവസരങ്ങളിലെല്ലാം ധോണിയെ അപമാനിക്കാന്‍ ശ്രമിക്കുന്ന ഗംഭീറിനെ ധോണി ആരാധകര്‍ വെറുതെ വിടാറുമില്ല.

എന്നാല്‍ എത്ര കേട്ടാലും കൊണ്ടാലും മതിയാകില്ലെന്ന് തീരുമാനിച്ച് ഉറപ്പിച്ചിരിക്കുകയാണ് ഗംഭീര്‍ എന്നാണ് പുതിയ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. ഒരിക്കല്‍ കൂടി ധോണിക്കെതിരെ ഒളിയമ്പുമായി എത്തിയിരിക്കുകയാണ് ഗംഭീര്‍. ഇത്തവണ ഗംഭീര്‍ ഉന്നം വച്ചിരിക്കുന്നത് ധോണിയുടെ ഫിനിഷര്‍ വിശേഷണത്തെയാണ്. കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും പഞ്ചാബ് കിംഗ്‌സും തമ്മില്‍ നടന്ന മത്സരത്തിന് ശേഷമായിരുന്നു ഗംഭീറിന്റെ പരാമര്‍ശം.

മികച്ച ഫിനിഷര്‍

കമന്ററി പാനിലിലെ അംഗമായിരുന്നു ഗംഭീര്‍. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഏറ്റവും മികച്ച ഫിനിഷര്‍ വിരാട് കോഹ്ലിയാണെന്നാണ് ഗംഭീര്‍ പറഞ്ഞത്. പല സോ കോള്‍ഡ് ഫിനിഷര്‍മാരേക്കാളും നല്ല റെക്കോര്‍ഡ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്ലിയ്ക്ക് ഉണ്ടെന്നാണ് ഗംഭീര്‍ പറഞ്ഞത്. ഗംഭീറിന്റെ വാക്കുകളിലേക്ക്.

''റസലിനെ വിളിക്കുന്നത് ഫിനിഷര്‍ എന്നാണ്. പക്ഷെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വിരാട് കോഹ്ലിയാണ് ഏറ്റവും മികച്ച ഫിനിഷര്‍. മൂന്നാം സ്ഥാനത്താണ് അദ്ദേഹം ബാറ്റ് ചെയ്യുന്നത്. അതുകൊണ്ട് ഫിനിഷര്‍ എന്ന് പേര് നല്‍കിയത് കൊണ്ട് മാത്രം ഒരാള്‍ നല്ല ഫിനിഷര്‍ ആകില്ല. വിരാട് കോഹ്ലിയുടെ റെക്കോര്‍ഡും ഈ പറയുന്ന ഫിനിഷര്‍മാരുടെ റെക്കോര്‍ഡുകളും താരതമ്യം ചെയ്തു നോക്കൂ അപ്പോഴറിയാം'' എന്നായിരുന്നു ഗംഭീര്‍ പറഞ്ഞത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

 ശരിയല്ലെന്ന് ആരാധകര്‍

ധോണിയുടെ പേര് ഗംഭീര്‍ പരാമര്‍ശിച്ചില്ലെങ്കിലും ചെന്നൈ നായകനെയാണ് ഗംഭീര്‍ ഉദ്ദേശിച്ചതെന്നാണ് ആരാധകര്‍ പറയുന്നത്. ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഫിനിഷര്‍മാരില്‍ ഒരാളാണ് എംഎസ് ധോണി. ധോണിയുടെ പേര് തന്നെ പല ബൗളര്‍മാരേയും പേടിപ്പിക്കുന്നതായിരുന്നു. കഴിഞ്ഞ കുറേക്കാലമായി ധോണി തന്റെ നിഴല്‍ പോലുമാകാന്‍ സാധിക്കാതെ മോശം ഫോമിലൂടെ കടന്നു പോവുകയാണ്. 11 മത്സരങ്ങളില്‍ നിന്നും 66 റണ്‍സ് മാത്രമാണ് ധോണിയ്ക്ക് നേടാന്‍ സാധിച്ചിട്ടുള്ളത്. എന്നാല്‍ ധോണിയെ തള്ളിക്കളയാനോ ചെറുതാക്കി കാണിക്കാനോ ശ്രമിക്കുന്നത് ശരിയല്ലെന്ന് ആരാധകര്‍ പറയുന്നു.

 ഗൗതം ഗംഭീരിനെതിരെ

പിന്നാലെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ ഗൗതം ഗംഭീരിനെതിരെ രംഗത്ത് എത്തിയത്. 2011 ലെ ലോകകപ്പ് ഫൈനലില്‍ ഗംഭീര്‍ പാതി വഴിയില്‍ പുറത്തായപ്പോള്‍ ധോണിയാണ് മത്സരം ഫിനിഷ് ചെയ്തതെന്ന് സോഷ്യല്‍ മീഡിയ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ധോണിയെ ചെറുതാക്കാന്‍ കോഹ്ലിയെ പുകഴ്ത്തും കോഹ്ലിയെ ചെറുതാക്കാന്‍ രോഹിത്തിനെ പുകഴ്ത്തും എന്തൊരു വൃത്തികെട്ട മനസാണ് ഇതെന്നാണ് മറ്റൊരാളുടെ പ്രതികരണം. ഇപ്പോഴും നിങ്ങളുടെ അസൂയ മാറിയില്ലേ, അസൂയയ്ക്ക് മരുന്നില്ല എന്നും ചിലര്‍ പറയുന്നുണ്ട്. രാവിലെ എഴുന്നേല്‍ക്കുന്നു, കുളിക്കുന്നു, ധോണിയെ കളിയാക്കുന്നു, ഉറങ്ങുന്നു ഇതാണ് ഗംഭീറിന്റെ ജീവിതം എന്നാണ് മറ്റൊരു പരിഹാസം.

പ്ലേ ഓഫ് ടിക്കറ്റ്

അതേസമയം ധോണിയുടെ മോശം ഫോം ചെന്നൈയുടെ പ്രകടനത്തെ ബാധിച്ചിട്ടില്ലെന്നതാണ്. ക്യാപ്റ്റന്‍ എന്ന നിലയില്‍ ഇന്നും ധോണിയെ വെല്ലാന്‍ ആരുമില്ലെന്ന് ചെന്നൈയുടെ പ്രകടനം സാക്ഷ്യം പറയുന്നു. ഈ സീസണില്‍ ആദ്യം പ്ലേ ഓഫ് ടിക്കറ്റ് നേടിയ ചെന്നെെ പോയന്റ് പട്ടികയില്‍ ഒന്നാം സ്്ഥാനത്താണ്. കളിച്ച 11 മത്സരങ്ങളില്‍ ഒമ്പതെണ്ണവും ചെന്നൈ വിജയിച്ചു. ഇത്തവണയും കിരീടം ഉയര്‍ത്താന്‍ ധോണിയ്ക്ക് സാധിക്കുമെന്നും തങ്ങളുടെ നായകനെ വെല്ലാന്‍ മറ്റാര്‍ക്കും സാധിക്കില്ലെന്നും ചെന്നൈ ആരാധകര്‍ പറയുന്നു.

Story first published: Saturday, October 2, 2021, 16:43 [IST]
Other articles published on Oct 2, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+