Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ കെകെആര്‍, വില്ലനാവാന്‍ വില്യംസണും സംഘവും

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നാളെ നടക്കുന്ന (3-9-2021) രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും നേര്‍ക്കുനേര്‍. 12 മത്സരത്തില്‍ നിന്ന് 10 പോയിന്റുള്ള കെകെആര്‍ നാലാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 11 മത്സരത്തില്‍ നിന്ന് നാല് പോയിന്റാണ് ഹൈദരാബാദിനുള്ളത്. ഇനിയുള്ള മത്സരങ്ങളിലെല്ലാം ജയിച്ചാലും ഹൈദാരാബാദിന് പ്ലേ ഓഫിലെത്താനാവില്ല. അതിനാല്‍ത്തന്നെ കെകെആറിന്റെ വഴിമുടക്കാനാവും ഹൈദരാബാദിന്റെ ശ്രമം.

1

കെകെആറിനെ സംബന്ധിച്ച് ജയം അത്യാവശ്യമാണ്. തോറ്റാല്‍ പ്ലേ ഓഫിലേക്കുള്ള വഴി മുടങ്ങുമെന്ന് തന്നെ പറയാം. പഞ്ചാബ് കിങ്‌സിനും മുംബൈ ഇന്ത്യന്‍സിനും 10 പോയിന്റ് വീതമാണുള്ളത്. അതിനാല്‍ത്തന്നെ കെകെആറിനെ സംബന്ധിച്ച് സമ്മര്‍ദ്ദമേറെ. ഒന്നും നഷ്ടപ്പെടാനില്ലാത്ത ഹൈദരാബാദ് കടന്നാക്രമിച്ച് കളിച്ചാല്‍ തോല്‍വിയോടെ കെകെആര്‍ പാടുപെട്ടേക്കും.

Also Read: 20 ലക്ഷത്തില്‍ നിന്നും 14 കോടിയിലേക്ക്; അടുത്ത ലേലത്തിലെ താരം വെങ്കടേഷ് അയ്യര്‍ എന്ന് മഞ്ചരേക്കര്‍

മധ്യനിരയുടെ ഫോം കെകെആറിന് പ്രശ്‌നം

മധ്യനിരയുടെ ഫോം കെകെആറിന് പ്രശ്‌നം

മധ്യനിര ബാറ്റ്‌സ്മാന്‍മാരുടെ മോശം ഫോമാണ് കെകെആറിന്റെ പ്രശ്‌നം.ഓപ്പണര്‍ വെങ്കടേഷ് അയ്യര്‍ മികച്ച ഫോമിലാണ്. ശുഭ്മാന്‍ ഗില്ലും ഭേദപ്പെട്ട പ്രകടനം നടത്തുന്നു. രാഹുല്‍ ത്രിപാഠി മൂന്നാം നമ്പറില്‍ തിളങ്ങുന്നുണ്ട്. എന്നാല്‍ പിന്നീടുള്ള ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം കണ്ടറിയേണ്ട അവസ്ഥ. നിധീഷ് റാണയും മോശമില്ല. എന്നാല്‍ അവസാന ഓവറുകളില്‍ കളി കൈവിടുന്നു. അതിവേഗം റണ്‍സുയര്‍ത്താന്‍ ആര്‍ക്കുമാവുന്നില്ല. ദിനേഷ് കാര്‍ത്തിക് തിളങ്ങിയാല്‍ തിളങ്ങുന്ന അവസ്ഥ. നായകന്‍ ഓയിന്‍ മോര്‍ഗന്‍ സീസണില്‍ ഒമ്പത് തവണയാണ് ഒറ്റ സംഖ്യയില്‍ പുറത്തായത്. അവസാന രണ്ട് മത്സരത്തിലും ആന്‍ഡ്രേ റസല്‍ കളിച്ചിട്ടില്ല. സീഫെര്‍ട്ടിന് ആദ്യ മത്സരത്തില്‍ തിളങ്ങാനായില്ലെങ്കിലും ടീം വളരെ പ്രതീക്ഷവെക്കുന്നു.

ബൗളിങ്ങില്‍ സുനില്‍ നരെയ്ന്‍,വരുണ്‍ ചക്രവര്‍ത്തി എന്നിവരുടെ സ്പിന്‍ മികവിലാണ് ടീമിന്റെ കുതിപ്പ്. പേസര്‍മാര്‍ക്കാര്‍ക്ക് മികവ് കാട്ടാനാവുന്നില്ല എന്നത് ടീമിന് തിരിച്ചടിയാണ്. റണ്‍സ് പ്രതിരോധിക്കുമ്പോള്‍ സമ്മര്‍ദ്ദം സൃഷ്ടിക്കാന്‍ കെകെആര്‍ ബൗളര്‍മാര്‍ക്കാകുന്നില്ല.

Also Read: IPL 2021: ഷക്കീബിനെ പുറത്തിരുത്തി എന്തിന് സീഫെര്‍ട്ടിനെ കളിപ്പിച്ചു? വിശദീകരിച്ച് ബ്രണ്ടന്‍ മക്കല്ലം

അഭിമാന ജയം തേടി ഹൈദരാബാദ്

അഭിമാന ജയം തേടി ഹൈദരാബാദ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ സംബന്ധിച്ച് നഷ്ടപ്പെടാനൊന്നുമില്ല. പ്ലേ ഓഫില്‍ കടക്കില്ലെന്ന് ഉറപ്പായതിനാല്‍ത്തന്നെ ശേഷിക്കുന്ന മത്സരങ്ങള്‍ ജയിച്ച് അഭിമാനം കാക്കാനാവും ഹൈദരാബാദിന്റെ ശ്രമം. സന്ദീപ് ശര്‍,ഭുവനേശ്വര്‍ കുമാര്‍,സിദ്ധാര്‍ത്ഥ് കൗള്‍,റാഷിദ് ഖാന്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്ന ഹൈദരാബാദിന്റെ ബൗളിങ് നിര ഏത് മികച്ച ടീമിനെയും സമ്മര്‍ദ്ദത്തിലാക്കാന്‍ കെല്‍പ്പുള്ളവരാണ്. എന്നാല്‍ ബാറ്റിങ് നിരയുടെ മോശം ഫോമാണ് പ്രശ്‌നം.

Also Read: എല്ലാവരും കയ്യടിക്കട്ടെ, പക്ഷെ അവന്റെ കളിയില്‍ ഞാന്‍ സന്തോഷിക്കുന്നില്ല; രാഹുലിനെതിരെ സെവാഗ്‌

4

കെയ്ന്‍ വില്യംസണ്‍,ജേസന്‍ റോയ്,വൃദ്ധിമാന്‍ സാഹ എന്നിവര്‍ക്കൊന്നും ഫോമില്ല.അതിനാല്‍ത്തന്നെ ബാറ്റിങ് ടീമിന് വലിയ തലവേദനയാവുന്നു. ശേഷിക്കുന്ന മത്സരങ്ങളില്‍ ഹൈദരാബാദിന്റെ രക്ഷകനാവാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോയെന്ന് കാത്തിരുന്ന് കാണാം. അടുത്ത സീസണില്‍ മെഗാ താരലേലം നടക്കാനിരിക്കെ വലിയ പൊളിച്ചെഴുത്ത് ഹൈദരാബാദ് നിരയിലുണ്ടാവുമെന്നുറപ്പ്. മോശം ഫോമിനെത്തുടര്‍ന്ന് ഡേവിഡ് വാര്‍ണറെ ഹൈദരാബാദ് പ്ലേയിങ് 11 നിന്ന് ഒഴിവാക്കിയിരുന്നു.

Also Read: IPL 2021: കെഎല്‍ രാഹുല്‍ ഔട്ടോ നോട്ടൗട്ടോ? ത്രിപാഠിയുടെ ക്യാച്ചില്‍ വിവാദം കത്തുന്നു, 'വില്ലന്‍' അംപയര്‍

നേര്‍ക്കുനേര്‍ കണക്ക്

നേര്‍ക്കുനേര്‍ കണക്ക്

ഇരു ടീമും 20 തവണയാണ് നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. ഇതില്‍ 13 തവണ കെകെആര്‍ ജയിച്ചപ്പോള്‍ ഏഴ് തവണയാണ് ഹൈദരാബാദിന് ജയിക്കാനായത്. രണ്ട് തവണ യുഎഇയില്‍ ഏറ്റുമുട്ടിയപ്പോഴും ജയം കെകെആറിനായിരുന്നു. അതിനാല്‍ത്തന്നെ മാനസികമായ മുന്‍തൂക്കം കെകെആറിന് അവകാശപ്പെടാം. നിലവിലെ ഫോം വിലയിരുത്തുമ്പോഴും മുന്‍തൂക്കം കെകെആറിനാണ്.

Also Read:

Story first published: Saturday, October 2, 2021, 19:18 [IST]
Other articles published on Oct 2, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+