
വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ, ഇന്ത്യ എന്നിവരെല്ലാം ലോകകപ്പിലെ ഫേവറേറ്റുകളാണ്.എല്ലാ ടീമുകള്‍ക്കൊപ്പവും ഒന്നിനൊന്ന് മികച്ച താരനിരയുള്ളതിനാല്‍ ഇത്തവണ വാശിയേറിയ പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇപ്പോഴിതാ ടി20 ലോകകപ്പ് വരാനിരിക്കെ ലോക ടി20 11ല്‍ ഉള്‍പ്പെടുന്ന അഞ്ച് താരങ്ങളെ തിരഞ്ഞെടുത്തിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മാക്‌സ്‌വെല്‍.
Also Read: IPL 2021: 'ചിന്നത്തല ക്ലിക്കാവുന്നില്ല', എന്തിന് റെയ്‌ന ടീമില്‍, ഈ സീസണിലെ പ്രകടനമിതാ

അഫ്ഗാനിസ്ഥാന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ റാഷിദ് ഖാനെയാണ് മാക്‌സ് വെല്‍ ആദ്യം പരിഗണിച്ചത്. സ്പിന്നുകൊണ്ട് ബാറ്റ്‌സ്മാനെ വിറപ്പിക്കുന്ന റാഷിദ് നിര്‍ണ്ണായക ഘട്ടത്തില്‍ ബാറ്റുകൊണ്ടും ടീമിന് ഉപകാരിയാണ്. വിവിധ ഫ്രാഞ്ചൈസി ക്രിക്കറ്റിലും സജീവമായ താരം റണ്‍സ് വിട്ടുകൊടുക്കാന്‍ വളരെ പിശുക്കുള്ള ബൗളറാണ്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമാണ് റാഷിദ്. ഈ സീസണില്‍ 11 മത്സരത്തില്‍ നിന്ന് 6.20 ഇക്കോണമിയില്‍ 14 വിക്കറ്റാണ് റാഷിദ് ഖാന്‍ വീഴ്ത്തിയത്. യുഎഇയിലെ സാഹചര്യത്തിനോട് വളരെ അനുയോജ്യനായ താരമാണ് അദ്ദേഹം.
Also Read: IPL 2021: 'ഗെയ്ക്‌വാദിന് മാത്രമല്ല ജയ്‌സ്വാളിനും ദുബെക്കും കൈയടിക്കണം', നേടിയെടുത്ത റെക്കോഡുകളിതാ

വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ആന്‍ഡ്രേ റസലാണ് മാക്‌സ് വെല്‍ തിരഞ്ഞെടുത്ത രണ്ടാമത്തെ താരം. മീഡിയം പേസുകൊണ്ടും ബാറ്റുകൊണ്ടും മത്സരഫലത്തെ ഒറ്റക്ക് മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള താരമാണ് റസല്‍. തന്റെ ഉയര്‍ന്ന കായിക ക്ഷമതയെ ക്രിക്കറ്റില്‍ നന്നായി പ്രയോജനപ്പെടുത്തുന്ന റസല്‍ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ വലിയ താരമൂല്യമുള്ള താരമാണ്. 382 ടി20യില്‍ നിന്ന് 6405 റണ്‍സാണ് റസലിന്റെ സമ്പാദ്യം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മധ്യനിരയിലെ കരുത്തുറ്റ സാന്നിധ്യമാണ് റസല്‍.
Also Read: IPL 2021: 'അടുത്ത കോലിയെ കണ്ടെത്തിയിരിക്കുന്നു', റുതുരാജിന്റെ പ്രകടനത്തിന് അഭിനന്ദന പ്രവാഹം

മൂന്നാമന്‍ ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്‌സാണ്. നിലവില്‍ ഇംഗ്ലണ്ടിന്റെ ടി20 ടീമിന് പുറത്താണ് സ്റ്റോക്‌സുള്ളത്. മാനസിക പ്രശ്‌നത്തെത്തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ് അദ്ദേഹം. എന്നാല്‍ ടി20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് നിരയിലേക്ക് ഇനിയും തിരിച്ചെത്താന്‍ സാധ്യതകളേറെയാണ്. ഫ്രാഞ്ചൈസി ക്രിക്കറ്റിലും സജീവമായ സ്റ്റോക്‌സ് ഗെയിം ചെയിഞ്ചറായ താരമാണ്. 148 ടി20കളില്‍ നിന്ന് 2865 റണ്‍സാണ് സ്‌റ്റോക്‌സ് നേടിയിട്ടുള്ളത്. ഡെത്ത് ഓവറിലടക്കം പന്തുകൊണ്ട് മികവ് കാട്ടാന്‍ സ്റ്റോക്‌സിന് മികവുണ്ട്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരമാണ് ബെന്‍ സ്‌റ്റോക്‌സ്.
Also Read: IPL 2021: രവി ബിഷ്‌നോയ് ഇന്ത്യയുടെ റാഷിദ് ഖാനോ? കണക്കുകള്‍ നിരത്തി സാമ്യത പരിശോധിക്കാം

നാലാമനായി മുന്‍ ഓസീസ് നായകനും വെടിക്കെട്ട് ബാറ്റ്‌സ്മാനും ഇതിഹാസ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ ആദം ഗില്‍ക്രിസ്റ്റിനെയാണ് മാക്‌സ് വെല്‍ തിരഞ്ഞെടുത്തത്. ഓപ്പണറായി ഇറങ്ങി വെടിക്കെട്ട് നടത്തുന്ന അദ്ദേഹം ഐപിഎല്ലില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനെ കിരീടം ചൂടിച്ച നായകന്‍ കൂടിയാണ്. ഓസീസ് ടീമിനെയും ഗില്‍ക്രിസ്റ്റ് നയിച്ചിട്ടുണ്ട്. ഏത് സാഹചര്യത്തിലും ആക്രമിച്ച് കളിക്കാന്‍ മിടുക്കനായിരുന്നു അദ്ദേഹം.
Also Read: യുവാക്കളെ വളര്‍ത്താന്‍ ഇവനാ ബെസ്റ്റ്! കോഹ്ലിയ്ക്ക് ശേഷം ഇന്ത്യയെ നയിക്കേണ്ട് ആരെന്ന് സ്‌റ്റെയ്ന്‍

അഞ്ചാമനായി സര്‍പ്രൈസ് താരത്തെയാണ് മാക്‌സ് വെല്‍ തിരഞ്ഞെടുത്തത്. മുന്‍ ഓസീസ് സൂപ്പര്‍ പേസര്‍ ഷോണ്‍ ടെയ്റ്റാണത്. അതിവേഗ ബൗളറായ ടെയ്റ്റ് ബിബിഎല്ലിലും ഐപിഎല്ലിലുമെല്ലാം കളിച്ചിട്ടുണ്ട്. 150ന് മുകളില്‍ തുടര്‍ച്ചയായി പന്തെറിയാന്‍ കഴിവുള്ള ടെയ്റ്റിന് അന്താരാഷ്ട്ര കരിയറില്‍ വലിയ നേട്ടമുണ്ടാക്കാനായിട്ടില്ല. എന്നാല്‍ ഫാസ്റ്റ് ബൗളറെന്ന നിലയില്‍ ബാറ്റ്‌സ്മാനെ ഭയപ്പെടുത്തുന്ന താരമായിരുന്നു ടെയ്റ്റ്.
Also Read: IPL 2021: ഹര്‍ദിക് പാണ്ഡ്യ പന്തെറിയില്ലെന്ന് മുംബൈ, ആശങ്ക ഇന്ത്യക്ക്? ലോകകപ്പില്‍ പകരക്കാരനെത്തുമോ?
ഐപിഎല്ലില്‍ ആര്‍സിബിയുടെ താരമായ ഗ്ലെന്‍ മാക്‌സ് വെല്‍ ഇത്തവണ മിന്നും ഫോമിലാണ്. തുടര്‍ച്ചയായി രണ്ട് അര്‍ധ സെഞ്ച്വറി യുഎഇയില്‍ നേടിയ അദ്ദേഹം 11 മത്സരങ്ങളില്‍ നിന്ന് 350 റണ്‍സ് ഈ സീസണില്‍ നേടിയിട്ടുണ്ട്.


Click it and Unblock the Notifications











