For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: 'ഗെയ്ക്‌വാദിന് മാത്രമല്ല ജയ്‌സ്വാളിനും ദുബെക്കും കൈയടിക്കണം', നേടിയെടുത്ത റെക്കോഡുകളിതാ

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആവേശ പോരാട്ടത്തില്‍ കരുത്തരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്. യുവ പ്രതിഭകള്‍ ബാറ്റിങ് മികവ് കാട്ടിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ നാല് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ രാജസ്ഥാന്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയ ലക്ഷ്യം മറികടന്നു. 15 പന്തുകള്‍ ബാക്കിനിര്‍ത്തിയായിരുന്നു രാജസ്ഥാന്റെ തകര്‍പ്പന്‍ ജയം.

1

സിഎസ്‌കെയ്ക്കുവേണ്ടി റുതുരാജ് ഗെയ്ക് വാദ് 60 പന്തില്‍ 9 ഫോറും 5 സിക്‌സും ഉള്‍പ്പെടെ 101* റണ്‍സുമായി പുറത്താവാതെ നിന്നപ്പോള്‍ രവീന്ദ്ര ജഡേജയും (15 പന്തില്‍ 32*) ബാറ്റിങ്ങില്‍ തിളങ്ങി. മറുപടിക്കിറങ്ങിയ രാജസ്ഥാനായി യശ്വസി ജയ്‌സ്വാള്‍ (21 പന്തില്‍ 50),ശിവം ദുബെ (42 പന്തില്‍ 64*) എന്നിവരെല്ലാം തിളങ്ങി. രാജസ്ഥാന് ജയം നിര്‍ണ്ണായകമായിരുന്ന പോരാട്ടത്തില്‍ നിരവധി റെക്കോഡുകളും പിറന്നിട്ടുണ്ട്. യുവതാരങ്ങള്‍ നേടിയെടുത്ത എല്ലാ റെക്കോഡുകളുമറിയാം.

Also Read: IPL 2021: രവി ബിഷ്‌നോയ് ഇന്ത്യയുടെ റാഷിദ് ഖാനോ? കണക്കുകള്‍ നിരത്തി സാമ്യത പരിശോധിക്കാം

2

സിഎസ്‌കെയ്ക്കായി സെഞ്ച്വറി നേടുന്ന ഏഴാമത്തെ താരമായി റുതുരാജ് ഗെയ്ക് വാദ് മാറിയിരിക്കുകയാണ്. ഗെയ്ക് വാദിന്റെ കന്നി ഐപിഎല്‍ സെഞ്ച്വറിയാണിത്. 2020 സീസണില്‍ പാതിയില്‍ സിഎസ്‌കെ ടീമിലേക്കെത്തുകയും ആദ്യ മൂന്ന് ഇന്നിങ്‌സില്‍ രണ്ട് തവണ ഡെക്കാകുകയും ചെയ്ത താരം പിന്നീട് തുടര്‍ച്ചയായ മൂന്ന് അര്‍ധ സെഞ്ച്വറിയുമായാണ് കരുത്ത് കാട്ടിയത്. നിലവില്‍ സിഎസ്‌കെയുടെ ഏറ്റവും വിശ്വസ്തനായ താരങ്ങളിലൊരാളാണ് ഗെയ്ക്‌വാദ്.

Also Read: യുവാക്കളെ വളര്‍ത്താന്‍ ഇവനാ ബെസ്റ്റ്! കോഹ്ലിയ്ക്ക് ശേഷം ഇന്ത്യയെ നയിക്കേണ്ട് ആരെന്ന് സ്‌റ്റെയ്ന്‍

 3

സിഎസ്‌കെയെ സംബന്ധിച്ച് ഓപ്പണിങ്ങിലെ ഗെയ്ക് വാദ്-ഫഫ് ഡുപ്ലെസിസ് കൂട്ടുകെട്ട് വളരെ പ്രധാനപ്പെട്ടതാണ്. ഇക്കഴിഞ്ഞ മത്സരങ്ങളിലെല്ലാം ഈ ഓപ്പണിങ് കൂട്ടുകെട്ടാണ് ടീമിന് കരുത്തായതും. രാജസ്ഥാനെതിരേ ഒന്നാം വിക്കറ്റില്‍ 47 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കാനും ഇരുവര്‍ക്കുമായി. ഈ സീസണില്‍ 600 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കുന്ന ആദ്യത്തെ ഓപ്പണിങ് കൂട്ടുകെട്ടാണ് ഇരുവരുടേതും. 646 റണ്‍സ് ഇതിനോടകം ഇരുവരുടെയും പേരിലുണ്ട്.

Also Read: IPL 2021: ഹര്‍ദിക് പാണ്ഡ്യ പന്തെറിയില്ലെന്ന് മുംബൈ, ആശങ്ക ഇന്ത്യക്ക്? ലോകകപ്പില്‍ പകരക്കാരനെത്തുമോ?

4

ഗെയ്ക് വാദിന് 24 വയസും 244ദിവസവുമാണ് പ്രായം.സിഎസ്‌കെയ്ക്കായി സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും ഗെയ്ക് വാദ് സ്വന്തം പേരിലാക്കിയിരിക്കുകയാണ്. കൂടാതെ ഈ സീസണില്‍ ആദ്യമായി 500 റണ്‍സ് കടമ്പ പിന്നിട്ട താരമാവാനും അദ്ദേഹത്തിനായി.ഒരു സീസണില്‍ 500ലധികം റണ്‍സ് നേടുന്ന ഏഴാമത്തെ താരമാവാനും അദ്ദേഹത്തിനായി. കൂടാതെ ഈ സീസണിലെ ഏറ്റവും നീളം കൂടിയ സിക്‌സും താരം സ്വന്തം പേരിലാക്കി. 108 മീറ്ററാണ് അദ്ദേഹം പന്ത് പറത്തിയത്.

Also Read: IPL 2021: ഇന്ന് വമ്പന്‍ പോരാട്ടം, മുംബൈ X ഡല്‍ഹി, രോഹിത് ശര്‍മയെ കാത്ത് ചരിത്ര റെക്കോഡ്

5

രാജസ്ഥാന്‍ റോയല്‍സിന്റെ ശിവം ദുബെ കന്നി അര്‍ധ സെഞ്ച്വറിയാണ് കുറിച്ചത്. മോശം ഫോമിനെത്തുടര്‍ന്ന് ടീമിന് പുറത്തായിരുന്ന അദ്ദേഹം മടങ്ങിവരവില്‍ മാച്ച് വിന്നിങ് പ്രകടനം കാഴ്ചവെച്ചു. നാല് വീതം ഫോറും സിക്‌സുമാണ് ദുബെ നേടിയത്. 19 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ യശ്വസി ജയ്‌സ്വാള്‍ ഐപിഎല്ലില്‍ അണ്‍ക്യാപ്പഡ് താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ അര്‍ധ സെഞ്ച്വറി സ്വന്തമാക്കി. 2018ല്‍ 17 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ ഇഷാന്‍ കിഷനാണ് ഈ റെക്കോഡില്‍ തലപ്പത്ത്. കൂടാതെ രാജസ്ഥാനായി വേഗത്തില്‍ അര്‍ധ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമാവാനും ജയ്‌സ്വാളിനായി. ഒവെയ്‌സ് ഷായും 19 പന്തില്‍ രാജസ്ഥാനായി ഫിഫ്റ്റി നേടിയിട്ടുണ്ട്. ജോസ് ബട്‌ലറാണ് ഈ റെക്കോഡില്‍ തലപ്പത്ത്.

Also Read: 20 ലക്ഷത്തില്‍ നിന്നും 14 കോടിയിലേക്ക്; അടുത്ത ലേലത്തിലെ താരം വെങ്കടേഷ് അയ്യര്‍ എന്ന് മഞ്ചരേക്കര്‍

6

Also Read: IPL 2021: ഷക്കീബിനെ പുറത്തിരുത്തി എന്തിന് സീഫെര്‍ട്ടിനെ കളിപ്പിച്ചു? വിശദീകരിച്ച് ബ്രണ്ടന്‍ മക്കല്ലം

ടൂര്‍ണമെന്റ് ചരിത്രത്തിലെ ഉയര്‍ന്ന പവര്‍പ്ലേ സ്‌കോര്‍ രാജസ്ഥാന്‍ സ്വന്തമാക്കി. ഒരു വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സാണ് ടീം നേടിയത്. രാജസ്ഥാന്റെ തന്നെ പേരിലുണ്ടായിരുന്ന 73 റണ്‍സിന്റെ റെക്കോഡാണ് തകര്‍ക്കപ്പെട്ടത്. 2008ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനെതിരെയായിരുന്നു രാജസ്ഥാന്റെ ഈ പ്രകടനം.

Story first published: Sunday, October 3, 2021, 11:00 [IST]
Other articles published on Oct 3, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+