IPL 2021: 'ചിന്നത്തല ക്ലിക്കാവുന്നില്ല', എന്തിന് റെയ്‌ന ടീമില്‍, ഈ സീസണിലെ പ്രകടനമിതാ
അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണില്‍ ശ്രദ്ധേയ തിരിച്ചുവരവാണ് സിഎസ്‌കെ കാഴ്ചവെച്ചിരിക്കുന്നത്. 2020 സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്തായവരെന്ന ചീത്തപ്പേരില്‍ നിന്ന് 2021 സീസണില്‍ ആദ്യം പ്ലേ ഓഫ് കളിക്കുന്ന ടീമായി മാറാന്‍ സിഎസ്‌കെയ്ക്കായി. എംഎസ് ധോണിയെന്ന ഇതിഹാസ നായകന്റെ കൈപിടിച്ച് കിരീടത്തിലേക്ക് തന്നെയാണ് സിഎസ്‌കെയുടെ കുതിപ്പെന്ന് പറയാം. ഒരു മോശം സീസണ്‍ കൊണ്ട് ടീമിനെ കൈയൊഴിയുകയോ കുറ്റം പറയുകയോ ചെയ്യാത്ത ടീം മാനേജ്‌മെന്റും ആരാധകരുമാണ് സിഎസ്‌കെയുടെ കരുത്ത്.

ഈ സീസണില്‍ മികച്ച ബാറ്റിങ് പ്രകടനമാണ് സിഎസ്‌കെ കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ടോപ് ഓഡറും മധ്യനിരയുമെല്ലാം ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ചവെക്കുന്നു. എന്നാല്‍ സിഎസ്‌കെയ്ക്ക് തലവേദനയായിരിക്കുന്നത് സുരേഷ് റെയ്‌നയുടെ ഫോമാണ്.11 ഇന്നിങ്‌സ് കളിച്ച റെയ്‌ന അര്‍ധ സെഞ്ച്വറി നേടിയത് ഒരു തവണ മാത്രമാണ്. അഞ്ച് തവണ ഒറ്റ സംഖ്യയില്‍ പുറത്തായി.
Also Read: IPL 2021: രവി ബിഷ്‌നോയ് ഇന്ത്യയുടെ റാഷിദ് ഖാനോ? കണക്കുകള്‍ നിരത്തി സാമ്യത പരിശോധിക്കാം

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ ഇന്ത്യയില്‍ വെച്ചായിരുന്നു റെയ്‌നയുടെ അര്‍ധ സെഞ്ച്വറി പ്രകടനം. 8,18,24,17*,2,4,17*,11,2,3 എന്നിങ്ങനെയാണ് റെയ്‌നയുടെ പിന്നീടുള്ള സ്‌കോര്‍.തുടര്‍ച്ചയായി ബാറ്റിങ്ങില്‍ പരാജയപ്പെട്ടിട്ടും റെയ്‌നയെ ധോണി കൈവിട്ടിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. മധ്യനിരയിലും ടോപ് ഓഡറിലുമെല്ലാം മാറി മാറി അവസരം നല്‍കിയിട്ടും റെയ്‌നക്ക് തിളങ്ങാനാവുന്നില്ല. മോയിന്‍ അലിക്ക് മൂന്നാം നമ്പറില്‍ അവസരം നല്‍കിയതോടെ റെയനയെ നാലാം നമ്പറിലും അഞ്ചാം നമ്പറിലുമൊക്കെയായി സിഎസ്‌കെ പരീക്ഷിച്ചെങ്കിലും പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല.
Also Read: യുവാക്കളെ വളര്‍ത്താന്‍ ഇവനാ ബെസ്റ്റ്! കോഹ്ലിയ്ക്ക് ശേഷം ഇന്ത്യയെ നയിക്കേണ്ട് ആരെന്ന് സ്‌റ്റെയ്ന്‍

പഴയ റെയ്‌നയുടെ മികവ് നഷ്ടപ്പെട്ടുവെന്ന് തന്നെ പറയാം. മൂന്നാം നമ്പറിലെ സിഎസ്‌കെയുടെ വിശ്വസ്തന് ഇപ്പോള്‍ പാളിച്ചകള്‍ പറ്റുന്നു. ഇനിയൊരു സീസണ്‍ കളിക്കാന്‍ സാധിക്കുമോയെന്നത് കണ്ടറിയണം. ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള താരങ്ങളിലൊരാളാണ് റെയ്‌ന. 205 മത്സരങ്ങളില്‍ നിന്ന് 32.52 ശരാശരിയില്‍ 5528 റണ്‍സ് റെയ്‌നയുടെ പേരിലുണ്ട്. ഇതില്‍ ഒരു സെഞ്ച്വറിയും 39 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 506 ഫോറും 203 സിക്‌സും ഈ ഇടം കൈയന്‍ ബാറ്റ്‌സ്മാന്റെ പേരിലുണ്ട്.
Also Read: IPL 2021: ഹര്‍ദിക് പാണ്ഡ്യ പന്തെറിയില്ലെന്ന് മുംബൈ, ആശങ്ക ഇന്ത്യക്ക്? ലോകകപ്പില്‍ പകരക്കാരനെത്തുമോ?

റെയ്‌നയെപ്പോലൊരു താരം ഇത്തരത്തില്‍ നിരാശപ്പെടുത്തുന്നതിലുള്ള സങ്കടമാണ് പല ആരാധകരും പങ്കുവെക്കുന്നത്. ഫീല്‍ഡിങ്ങില്‍ ചോരാത്ത കൈകളുമായി റെയ്‌ന ഇപ്പോഴും സജീവമാണെങ്കിലും 34 വയസ് പിന്നിട്ടതും ശരീര ഭാരം ഉയര്‍ന്നതുമെല്ലാം റെയ്‌നയെ പ്രതികൂലമായി ബാധിക്കുന്നു. ഇത് അദ്ദേഹത്തിന്റെ അവസാന സീസണാവാനുള്ള സാധ്യത കൂടുതലാണ്. 2020 ആഗസ്റ്റ് 15ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച റെയ്‌ന നിലവില്‍ ഐപിഎല്ലില്‍ മാത്രമാണ് കളിക്കുന്നത്. സീസണിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ റെയ്‌നയുടെ മികച്ച പ്രകടനം കാണാനാവുമെന്ന് തന്നെ പ്രതീക്ഷിക്കാം.
Also Read: IPL 2021: ഇന്ന് വമ്പന്‍ പോരാട്ടം, മുംബൈ X ഡല്‍ഹി, രോഹിത് ശര്‍മയെ കാത്ത് ചരിത്ര റെക്കോഡ്

അതേ സമയം ആധികാരികമായാണ് സിഎസ്‌കെയുടെ പ്ലേ ഓഫ് പ്രവേശനം. നിലവില്‍ പോയിന്റ് പട്ടികയില്‍ തലപ്പത്താണ് സിഎസ്‌കെയുള്ളത്. 12 മത്സരത്തില്‍ ഒമ്പത് മത്സരത്തിലും ജയിക്കാന്‍ സിഎസ്‌കെയ്ക്കായി. അവസാന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് സിഎസ്‌കെ തോറ്റു. അബുദാബിയില്‍ ബാറ്റിങ് വെടിക്കെട്ട് കണ്ട മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് രാജസ്ഥാന്‍ സിഎസ്‌കെയെ തോല്‍പ്പിച്ചത്.സിഎസ്‌കെ നാല് വിക്കറ്റ് നഷ്ടത്തില്‍ പടുത്തുയര്‍ത്തിയ 189 റണ്‍സ് 15 പന്തും ഏഴ് വിക്കറ്റും ബാക്കിനിര്‍ത്തി രാജസ്ഥാന്‍ മറികടന്നു.
Also Read: 20 ലക്ഷത്തില്‍ നിന്നും 14 കോടിയിലേക്ക്; അടുത്ത ലേലത്തിലെ താരം വെങ്കടേഷ് അയ്യര്‍ എന്ന് മഞ്ചരേക്കര്‍

Also Read: IPL 2021: ഷക്കീബിനെ പുറത്തിരുത്തി എന്തിന് സീഫെര്‍ട്ടിനെ കളിപ്പിച്ചു? വിശദീകരിച്ച് ബ്രണ്ടന്‍ മക്കല്ലം
റുതുരാജ് ഗെയ്ക് വാദ് (101*) സിഎസ്‌കെക്കായി സെഞ്ച്വറി നേടിയപ്പോള്‍ ശിവം ദുബെ (64),യശ്വസി ജയ്‌സ്വാള്‍ (50) എന്നിവരുടെ ബാറ്റിങ് മികവിലാണ് രാജസ്ഥാന്‍ വിജയം പിടിച്ചെടുത്തത്. പ്ലേ ഓഫില്‍ നാലാം സ്ഥാനക്കാരായി ഇടം പിടിക്കാന്‍ ലക്ഷ്യമിട്ട് കെകെആര്‍,പഞ്ചാബ് കിങ്‌സ്,രാജസ്ഥാന്‍ റോയല്‍സ്,മുംബൈ ഇന്ത്യന്‍സ് എന്നിവര്‍ തമ്മില്‍ പോരാട്ടം ശക്തമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications