For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഒന്നാം സ്ഥാനം വേണം, ഡല്‍ഹിയും സിഎസ്‌കെയും നേര്‍ക്കുനേര്‍, കണക്കില്‍ മുന്നില്‍ ധോണിപ്പട

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നാളെ (4-10-2021)നടക്കുന്ന മത്സരത്തില്‍ സിഎസ്‌കെയും ഡല്‍ഹി ക്യാപിറ്റല്‍സും നേര്‍ക്കുനേര്‍. രണ്ട് ടീമും പ്ലേ ഓഫ് ഉറപ്പിച്ചതിനാല്‍ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരനാവാനുള്ള പോരാട്ടമാണിത്. 12 മത്സരത്തില്‍ നിന്ന് 18 പോയിന്റുമായി സിഎസ്‌കെയാണ് പോയിന്റ് പട്ടികയില്‍ തലപ്പത്ത്. തുല്യ മത്സരത്തില്‍ നിന്ന് തുല്യ പോയിന്റുമായ ഡല്‍ഹി ക്യാപിറ്റല്‍സ് രണ്ടാം സ്ഥാനത്താണ്. ജയിച്ചാല്‍ സിഎസ്‌കെയെ മറികടന്ന് ഡല്‍ഹിക്ക് ഒന്നാമതെത്താം. നാളെത്തെ മത്സരം ഉള്‍പ്പെടെ രണ്ട് മത്സരങ്ങളാണ് ഇരു ടീമുകള്‍ക്കും ബാക്കിയുള്ളത്.

മുംബൈയെ വീഴ്ത്തി ഡല്‍ഹിയെത്തുന്നു

മുംബൈയെ വീഴ്ത്തി ഡല്‍ഹിയെത്തുന്നു

സംതുലിതമായ താരനിരയാണ് ഡല്‍ഹിയുടേത്. റിഷഭ് പന്ത് എന്ന യുവനായകന്റെ ചിറകിലേറി നിര്‍ണ്ണായക കുതിപ്പാണ് ഡല്‍ഹി നടത്തുന്നത്. ഓപ്പണിങ്ങില്‍ പൃഥ്വി ഷാ-ശിഖര്‍ ധവാന്‍ കൂട്ടുകെട്ടിന് ആദ്യ പാദത്തിലെ മികവ് ആവര്‍ത്തിക്കാനാവുന്നില്ല. ശ്രേയസ് അയ്യര്‍ ബാറ്റിങ്ങില്‍ സ്ഥിരത കാട്ടുന്നത് ടീമിന് വലിയ ആത്മവിശ്വാസം നല്‍കുന്നു. ഷിംറോന്‍ ഹെറ്റ്‌മെയര്‍,സ്റ്റീവ് സ്മിത്ത് തുടങ്ങിയവരും വലിയ ഇന്നിങ്‌സുകള്‍ കാഴ്ചവെക്കേണ്ടിയിരിക്കുന്നു.

Also Read: IPL 2021: 'ഇങ്ങനെ ബാറ്റിങ് നിര നിരാശപ്പെടുത്തിയാല്‍ എങ്ങനെ ജയിക്കും'- മുംബൈ നായകന്‍ രോഹിത് ശര്‍മ

2

ബൗളിങ്ങാണ് ടീമിന്റെ ശക്തി. ആന്റിച്ച് നോക്കിയേ-കഗിസോ റബാദ പേസ് കൂട്ടുകെട്ട് മികച്ച ഫോമിലാണ്. ഇന്ത്യന്‍ യുവ പേസര്‍ ആവേഷ് ഖാനും മികവ് കാട്ടുന്നു. അക്ഷര്‍ പട്ടേല്‍-ആര്‍ അശ്വിന്‍ സ്പിന്‍ കൂട്ടുകെട്ടും നല്ല ഫോമിലുള്ളതിനാല്‍ ടീമിന് പ്രതീക്ഷകളേറെ. അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച ഡല്‍ഹിക്ക് സിഎസ്‌കെയെയും തോല്‍പ്പിക്കാനായാല്‍ ആത്മവിശ്വാസം ഇരട്ടിക്കും.

Also Read: IPL 2021: എത്ര റണ്‍സ് നേടിയാല്‍ ജയിക്കുമായിരുന്നു? 250ന് മുകളിലെങ്കിലും വേണ്ടിവരുമെന്ന് ധോണി

രാജസ്ഥാനോട് തോറ്റ് സിഎസ്‌കെ ഇറങ്ങുന്നു

രാജസ്ഥാനോട് തോറ്റ് സിഎസ്‌കെ ഇറങ്ങുന്നു

രാജസ്ഥാന്‍ റോയല്‍സിനോട് തോറ്റ ക്ഷീണത്തിലാണ് സിഎസ്‌കെയുടെ വരവ്. രാജസ്ഥാനെതിരായ മത്സരത്തില്‍ ദീപക് ചഹാര്‍,ഡ്വെയ്ന്‍ ബ്രാവോ എന്നിവര്‍ സിഎസ്‌കെ നിരയിലില്ലായിരുന്നു. ഡല്‍ഹിക്കെതിരേ ഇരുവരും തിരിച്ചെത്തിയേക്കും. ഇരുവരുടെയും അഭാവം രാജസ്ഥാനെതിരേ തിരിച്ചടിയായെന്ന് ധോണി തന്നെ തുറന്ന് പറഞ്ഞിരുന്നു. അതിനാല്‍ത്തന്നെ ടീമിലേക്ക് ഇരുവരും മടങ്ങിയെത്തിയേക്കും.

Also Read: IPL 2021: 'ചിന്നത്തല ക്ലിക്കാവുന്നില്ല', എന്തിന് റെയ്‌ന ടീമില്‍, ഈ സീസണിലെ പ്രകടനമിതാ

4

പ്ലേ ഓഫ് അടുക്കവെ ഡല്‍ഹിയെ തോല്‍പ്പിച്ച് ആത്മവിശ്വാസം വീണ്ടെടുക്കേണ്ടത് സിഎസ്‌കെയെ സംബന്ധിച്ച് അത്യാവശ്യമാണ്. അതിനാല്‍ത്തന്നെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കാനാവും സിഎസ്‌കെ ശ്രമിക്കുക. ടോപ് ഓഡറിന്റെ ബാറ്റിങ്ങിനെ സിഎസ്‌കെ അമിതമായി ആശ്രയിക്കുന്നു. അമ്പാട്ടി റായിഡു,സുരേഷ് റെയ്‌ന,എംഎസ് ധോണി എന്നിവര്‍ മോശം ഫോമിലാണ്. മധ്യനിരയില്‍ രവീന്ദ്ര ജഡേജ ഫോമിലാണെന്നത് ടീമിന് പ്രതീക്ഷ നല്‍കുന്നു. ബ്രാവോയും ദീപകും തിരിച്ചെത്തുന്നത് ടീമിന്റെ ബാറ്റിങ് കരുത്തും ഉയര്‍ത്തും.

Also Read: IPL 2021: 'ഗെയ്ക്‌വാദിന് മാത്രമല്ല ജയ്‌സ്വാളിനും ദുബെക്കും കൈയടിക്കണം', നേടിയെടുത്ത റെക്കോഡുകളിതാ

നേര്‍ക്കുനേര്‍ കണക്കില്‍ സിഎസ്‌കെ

നേര്‍ക്കുനേര്‍ കണക്കില്‍ സിഎസ്‌കെ

നേര്‍ക്കുനേര്‍ കണക്കില്‍ സിഎസ്‌കെയ്ക്ക് മുന്‍തൂക്കമുണ്ട്. 24 മത്സരങ്ങളില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 15 തവണയും ജയം സിഎസ്‌കെയ്ക്കായിരുന്നു. 9 മത്സരത്തിലാണ് ഡല്‍ഹി ജയിച്ചത്.62.5 എന്ന മികച്ച വിജയശതമാനം ഡല്‍ഹിക്കൊപ്പമുണ്ട്. 2018ന് ശേഷം എട്ട് മത്സരങ്ങള്‍ നേര്‍ക്കുനേര്‍ കളിച്ചപ്പോള്‍ നാല് തവണ വീതം ഇരു ടീമും ജയിച്ചു. നിലവിലെ ഫോമില്‍ രണ്ട് ടീമും തുല്യ ശക്തികളാണ്. അനുഭവസമ്പന്നായ ധോണിയുടെ തന്ത്രങ്ങളെ റിഷഭ് എങ്ങനെ നേരിടുമെന്നത് കാത്തിരുന്ന് തന്നെ കാണാം.

26 മത്സരത്തില്‍ നിന്ന് 661 റണ്‍സുമായി സുരേഷ് റെയ്‌നയാണ് സിഎസ്‌കെയുടെ റണ്‍വേട്ടക്കാരില്‍ മുന്നില്‍. 19 വിക്കറ്റുമായി ബ്രാവോയാണ് വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്ത്. 862 റണ്‍സാണ് ശിഖര്‍ ധവാന്‍ സിഎസ്‌കെയ്‌ക്കെതിരേ നേടിയത്. അമിത് മിശ്ര 13 വിക്കറ്റും നേടി.

Also Read: IPL 2021: 'അടുത്ത കോലിയെ കണ്ടെത്തിയിരിക്കുന്നു', റുതുരാജിന്റെ പ്രകടനത്തിന് അഭിനന്ദന പ്രവാഹം

സാധ്യതാ 11

സാധ്യതാ 11

സിഎസ്‌കെ- റുതുരാജ് ഗെയ്ക് വാദ്, ഫഫ് ഡുപ്ലെസിസ്, മോയിന്‍ അലി, സുരേഷ് റെയ്‌ന, അമ്പാട്ടി റായിഡു, എംഎസ് ധോണി, രവീന്ദ്ര ജഡേജ, ഡ്വെയ്ന്‍ ബ്രാവോ, ശര്‍ദുല്‍ ഠാക്കൂര്‍, ജോഷ് ഹെയ്‌സല്‍വുഡ്, ദീപക് ചഹാര്‍.

ഡല്‍ഹി ക്യാപിറ്റല്‍സ്- പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, സ്റ്റീവന്‍ സ്മിത്ത്, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഷിംറോന്‍ ഹെറ്റ്‌മെയര്‍, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, കഗിസോ റബാദ, ആവേഷ് ഖാന്‍, ആന്‍ റിച്ച് നോക്കിയേ.

Story first published: Sunday, October 3, 2021, 19:03 [IST]
Other articles published on Oct 3, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+