For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: 'ഇങ്ങനെ ബാറ്റിങ് നിര നിരാശപ്പെടുത്തിയാല്‍ എങ്ങനെ ജയിക്കും'- മുംബൈ നായകന്‍ രോഹിത് ശര്‍മ

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിലെ മുംബൈ ഇന്ത്യന്‍സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടിയാണ് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ തോല്‍വി.നിര്‍ണ്ണായക മത്സരത്തിനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് പതിവ് തെറ്റ് ആവര്‍ത്തിച്ചതോടെ നാല് വിക്കറ്റിന്റെ തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു. മുംബൈ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുത്തപ്പോള്‍ അഞ്ച് പന്ത് ബാക്കിനിര്‍ത്തി ഡല്‍ഹി വിജയം നേടുകയായിരുന്നു. ഇതിനോടകം പ്ലേ ഓഫ് ഉറപ്പിച്ച ഡല്‍ഹി 12 മത്സരത്തില്‍ നിന്ന് 18 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്.

1

മുംബൈ ഇന്ത്യന്‍സിന് 12 മത്സരത്തില്‍ നിന്ന് നേടാനായത് 10 പോയിന്റാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്,രാജസ്ഥാന്‍ റോയല്‍സ്,പഞ്ചാബ് കിങ്‌സ് എന്നിവരെല്ലാം മുംബൈയെപ്പോലെ 12 മത്സരത്തില്‍ നിന്ന് 10 പോയിന്റുമായി നില്‍ക്കുന്നവരാണ്. നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ മുംബൈ ഏഴാം സ്ഥാനത്താണുള്ളത്. ഇനിയുള്ള രണ്ട് മത്സരങ്ങള്‍ ജയിച്ചാലും മുംബൈയുടെ പ്ലേ ഓഫ് സാധ്യത മറ്റ് ടീമുകളുടെ പ്രകടനത്തെ ആശ്രയിച്ചിരിക്കും.

Also Read: IPL 2021: 'പഞ്ചാബ് ഗെയ്‌ലിനെ പരിഗണിച്ച രീതി ശരിയല്ല'- വിമര്‍ശിച്ച് ഗവാസ്‌കറും പീറ്റേഴ്‌സനും

2

ഇപ്പോഴിതാ ഡല്‍ഹിക്കെതിരായ തോല്‍വിയിലെ നിരാശ പങ്കുവെച്ചിരിക്കുകയാണ് മുംബൈ നായകന്‍ രോഹിത് ശര്‍മ. ഇങ്ങനെ മുംബൈ ഇന്ത്യന്‍സ് ബാറ്റ്‌സ്മാന്‍മാര്‍ തുടര്‍ച്ചയായി നിരാശപ്പെടുത്തിയാല്‍ എങ്ങനെ ജയിക്കുമെന്നാണ് രോഹിത് ചോദിച്ചിരിക്കുന്നത്. 'ഷാര്‍ജ പ്രയാസമുള്ള വേദിയാണെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇവിടെ നടന്ന നിരവധി മത്സരങ്ങള്‍ നമ്മളെല്ലാവരും കണ്ടതാണ്. അതിനാല്‍ത്തന്നെ ഇവിടെ എളുപ്പത്തില്‍ ബാറ്റ് ചെയ്ത് സ്‌കോര്‍ നേടാനാവില്ല.ഈ സാഹചര്യത്തിന് അനുസരിച്ച് മുന്നൊരുക്കം നടത്തുകയും ഇതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു.

Also Read: 'എണീക്കുന്നു, ധോണിയെ കുറ്റം പറയുന്നു, ഉറങ്ങുന്നു'; ധോണിയ്‌ക്കെതിരെ വീണ്ടും ഗംഭീര്‍

3

എന്നാല്‍ ഞങ്ങള്‍ക്ക് നന്നായി ബാറ്റ് ചെയ്യാനായില്ല. മികച്ച കൂട്ടുകെട്ട് ഉണ്ടാക്കുന്നതിലും പരാജയപ്പെട്ടു. 170-80 സ്‌കോറെങ്കിലും വേണ്ടിയിരുന്നു. എന്നാല്‍ 130 എന്നത് വളരെ കുറഞ്ഞ സ്‌കോറാണ്. ബാറ്റ്‌സ്മാന്‍മാര്‍ക്ക് സ്‌കോര്‍ബോര്‍ഡില്‍ റണ്‍സ് എത്തിക്കാനായില്ലെങ്കില്‍ വിജയിക്കുകയെന്നത് പ്രയാസകരമായി മാറും. ഈ സീസണില്‍ ബാറ്റിങ് നിരയുടെ പ്രകടനമാണ് ഞങ്ങളെ പ്രയാസപ്പെടുത്തുന്നത്. വ്യക്തിപരമായി ഞാന്‍ അത് അംഗീകരിക്കുന്നു'-രോഹിത് ശര്‍മ പറഞ്ഞു.

Also Read: IPL 2021: രവി ബിഷ്‌നോയ് ഇന്ത്യയുടെ റാഷിദ് ഖാനോ? കണക്കുകള്‍ നിരത്തി സാമ്യത പരിശോധിക്കാം

4

അഞ്ച് തവണ ഐപിഎല്‍ കിരീടം ചൂടിയ മുംബൈ ഇത്തവണ ഹാട്രിക് കിരീടം ലക്ഷ്യംവെച്ചാണ് ഇറങ്ങിയത്. ആദ്യ പാദം അവസാനിക്കുമ്പോള്‍ നാലാം സ്ഥാനത്തായിരുന്നു മുംബൈ. എന്നാല്‍ രണ്ടാം പാദത്തിലേക്കെത്തിയപ്പോള്‍ കളി മറന്നു. തുടര്‍ച്ചയായി തോല്‍വി ഏറ്റുവാങ്ങേണ്ടി വന്ന മുംബൈക്ക് ഇനി പ്ലേ ഓഫ് കളിക്കാന്‍ ഭാഗ്യം കൂടി തുണക്കണം. നിലവിലെ സാഹചര്യത്തിനുള്ള പ്ലേ ഓഫ് സാധ്യത വളരെ കുറവാണെന്ന് പറയേണ്ടിയിരിക്കുന്നു.

Also Read: യുവാക്കളെ വളര്‍ത്താന്‍ ഇവനാ ബെസ്റ്റ്! കോഹ്ലിയ്ക്ക് ശേഷം ഇന്ത്യയെ നയിക്കേണ്ട് ആരെന്ന് സ്‌റ്റെയ്ന്‍

5

രോഹിത് ശര്‍മ-ക്വിന്റന്‍ ഡീകോക്ക് ഓപ്പണിങ് കൂട്ടുകെട്ടിന് അതിവേഗം റണ്‍സുയര്‍ത്താനാവുന്നില്ല. സൂര്യകുമാര്‍ യാദവിനും ബാറ്റിങ് മികവ് കാട്ടാനാവുന്നില്ല. ഡല്‍ഹിക്കെതിരേ 26 പന്തില്‍ 33 റണ്‍സ് നേടി മുംബൈയുടെ ടോപ് സ്‌കോററായെങ്കിലും പഴയ മികവില്ല. കീറോണ്‍ പൊള്ളാര്‍ഡ്,സൗരഭ് തിവാരി,ഹര്‍ദിക് പാണ്ഡ്യ,ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ക്കൊന്നും ബാറ്റിങ്ങില്‍ ഫോമിലേക്കെത്താനാവുന്നില്ല.

Also Read: IPL 2021: ഹര്‍ദിക് പാണ്ഡ്യ പന്തെറിയില്ലെന്ന് മുംബൈ, ആശങ്ക ഇന്ത്യക്ക്? ലോകകപ്പില്‍ പകരക്കാരനെത്തുമോ?

6

മുംബൈയുടെ ബാറ്റിങ് നിര പ്രതിഭക്കൊത്ത് ഉയരുന്നില്ലെന്ന് രോഹിത് ശര്‍മയും അഭിപ്രായപ്പെട്ടു. 'ഞങ്ങള്‍ നന്നായിത്തന്നെ തയ്യാറെടുപ്പ് നടത്തിയിരുന്നു. എന്നാല്‍ നടപ്പിലാക്കുന്നതിലാണ് അല്‍പ്പം നിരാശയുള്ളത്. ചില സമയങ്ങളില്‍ ഞങ്ങള്‍ കളിമറക്കുന്നു. ഞങ്ങള്‍ക്കറിയാവുന്ന കരുത്തിലേക്ക് ബാറ്റിങ്ങിനെ എത്തിക്കാനാവുന്നില്ല. ഇതാണ് യുഎഇ പാദത്തില്‍ സംഭവിച്ചിരിക്കുന്നത്. അടുത്ത രണ്ട് മത്സരത്തിലും ഞങ്ങളുടെ ശക്തികാട്ടി ജയിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു'-രോഹിത് കൂട്ടിച്ചേര്‍ത്തു.

Also Read: 20 ലക്ഷത്തില്‍ നിന്നും 14 കോടിയിലേക്ക്; അടുത്ത ലേലത്തിലെ താരം വെങ്കടേഷ് അയ്യര്‍ എന്ന് മഞ്ചരേക്കര്‍

7

Also Read: IPL 2021: ഷക്കീബിനെ പുറത്തിരുത്തി എന്തിന് സീഫെര്‍ട്ടിനെ കളിപ്പിച്ചു? വിശദീകരിച്ച് ബ്രണ്ടന്‍ മക്കല്ലം

ഏത് സമയത്തും ഫോമിലേക്ക് തിരിച്ചെത്താന്‍ കെല്‍പ്പുള്ള താരനിരയാണ് മുംബൈയുടേത്. ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും വമ്പന്‍ ജയം നേടിയാല്‍ നെറ്റ് റണ്‍റേറ്റിലും മുംബൈക്കത് സഹായകരമാവും. രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദുമാണ് മുംബൈയുടെ അടുത്ത എതിരാളികള്‍.

Story first published: Sunday, October 3, 2021, 13:10 [IST]
Other articles published on Oct 3, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+