
മത്സരശേഷം തോല്‍വിയെക്കുറിച്ച് എംഎസ് ധോണിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. '190 മികച്ച സ്‌കോര്‍ തന്നെയായിരുന്നു. അതിനാല്‍ത്തന്നെ തോല്‍വി സംഭവിക്കാന്‍ പാടില്ലായിരുന്നു. ആദ്യ 6-8 പന്തുകള്‍ക്ക് ശേഷം തന്നെ പിച്ച് ഫ്‌ളാറ്റാവുകയും പന്ത് ബാറ്റ്‌സ്മാന്റെ നേര്‍ക്ക് കൃത്യമായി ചെല്ലുന്ന രീതിയിലേക്കാവുകയും ചെയ്തു. ബാറ്റ്‌സ്മാന്‍മാര്‍ നന്നായി തന്നെ കളിച്ചു. എന്നാല്‍ ബൗളര്‍മാര്‍ക്ക് സമ്മര്‍ദ്ദം നല്‍കാനായില്ല. ആദ്യ ആറോവറില്‍ത്തന്നെ കളി നഷ്ടപ്പെട്ടു. 250നോടടുത്ത് സ്‌കോര്‍ എങ്കിലും നേടിയാല്‍ ചിലപ്പോള്‍ ജയിക്കാനായേക്കും (ചിരിച്ചുകൊണ്ട് ധോണി പറഞ്ഞു). അവര്‍ 15 പന്തുകള്‍ ബാക്കിനിര്‍ത്തിയാണ് ജയിച്ചതെന്ന വസ്തുത അംഗീകരിക്കുന്നു. റുതുരാജ് നന്നായി കളിച്ചു. അവസരം മുതലാക്കി ബാറ്റ് ചെയ്യാനായി'-ധോണി പറഞ്ഞു.
Also Read: 'എണീക്കുന്നു, ധോണിയെ കുറ്റം പറയുന്നു, ഉറങ്ങുന്നു'; ധോണിയ്‌ക്കെതിരെ വീണ്ടും ഗംഭീര്‍

സിഎസ്‌കെയുടെ ബൗളര്‍മാര്‍ക്ക് തുടക്കത്തില്‍ത്തന്നെ സമ്മര്‍ദ്ദം സൃഷ്ടിക്കാനായില്ല. പവര്‍പ്ലേയില്‍ ടൂര്‍ണമെന്റ് ചരിത്രത്തിലെ ഏറ്റവും മികച്ച സ്‌കോറാണ് സിഎസ്‌കെ നേടിയത്. 81 റണ്‍സാണ് രാജസ്ഥാന്‍ അടിച്ചെടുത്തത്. ജയ്‌സ്വാള്‍ 21 പന്തില്‍ 6 ഫോറും മൂന്ന് സിക്‌സുമടക്കം 50 റണ്‍സും എവിന്‍ ലെവിസ് 12 പന്തില്‍ 27 റണ്‍സും നേടി. സാം കറാന്‍ നാല് ഓവറില്‍ 55 റണ്‍സ് വഴങ്ങിയപ്പോള്‍ ജോഷെ ഹെയ്‌സല്‍വുഡ് നാല് ഓവറില്‍ വഴങ്ങിയത് 54 റണ്‍സാണ്. നാല് ഓവറില്‍ 30 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുമായി ശര്‍ദുല്‍ ഠാക്കൂര്‍ തിളങ്ങി.
Also Read: IPL 2021: രവി ബിഷ്‌നോയ് ഇന്ത്യയുടെ റാഷിദ് ഖാനോ? കണക്കുകള്‍ നിരത്തി സാമ്യത പരിശോധിക്കാം

ദീപക് ചഹാറും ഡ്വെയ്ന്‍ ബ്രാവോയും സിഎസ്‌കെ നിരയിലില്ലായിരുന്നു. പ്ലേ ഓഫ് ഉറപ്പിച്ചതിനാല്‍ത്തന്നെ ടീമിലെ പ്രമുഖ താരങ്ങളായ ഇരുവര്‍ക്കും സിഎസ്‌കെ വിശ്രമം നല്‍കുകയായിരുന്നു. ഇരുവരുടെയും അഭാവം സിഎസ്‌കെയെ ബാധിച്ചെന്നും ധോണി പറഞ്ഞു. 'തീര്‍ച്ചയായും ഡ്വെയ്ന്‍ ബ്രാവോയോയും ദീപക് ചഹാറിനെയും മിസ് ചെയ്തു. ദീപക് ഞങ്ങള്‍ക്കായി നന്നായി തന്നെ പന്തെറിയുന്നു. രണ്ട് പേരും പരിചയസമ്പന്നരാണ്. ഇരുവരുമുള്ളപ്പോള്‍ ഫീല്‍ഡിങ് വിന്യാസവും എളുപ്പമാണ്. ഇത് മറക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. അതോടൊപ്പം പഠിക്കേണ്ടതുമുണ്ട്. കാരണം പ്ലേ ഓഫിലും ഇത്തരം സന്ദര്‍ഭങ്ങള്‍ നേരിടേണ്ടി വന്നേക്കാം'-ധോണി കൂട്ടിച്ചേര്‍ത്തു.
Also Read: യുവാക്കളെ വളര്‍ത്താന്‍ ഇവനാ ബെസ്റ്റ്! കോഹ്ലിയ്ക്ക് ശേഷം ഇന്ത്യയെ നയിക്കേണ്ട് ആരെന്ന് സ്‌റ്റെയ്ന്‍

സിഎസ്‌കെ 12 മത്സരത്തില്‍ നിന്ന് 18 പോയിന്റുമായി പട്ടികയില്‍ തലപ്പത്താണ്. ഒമ്പത് മത്സരങ്ങളും ജയിക്കാന്‍ സിഎസ്‌കെയ്ക്കായി. അവസാന സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്തായ സിഎസ്‌കെ ശക്തമായ തിരിച്ചുവരവാണ് ഇത്തവണ നടത്തിയിരിക്കുന്നത്. പ്ലേ ഓഫ് കാണാതെ ആദ്യം പുറത്തായ ടീമെന്ന നിലയില്‍ നിന്ന് ഇത്തവണ പ്ലേ ഓഫ് ഉറപ്പിച്ച ആദ്യ ടീമാവാന്‍ ധോണിക്കും സംഘത്തിനുമായി.
Also Read: IPL 2021: ഹര്‍ദിക് പാണ്ഡ്യ പന്തെറിയില്ലെന്ന് മുംബൈ, ആശങ്ക ഇന്ത്യക്ക്? ലോകകപ്പില്‍ പകരക്കാരനെത്തുമോ?

Also Read: 20 ലക്ഷത്തില്‍ നിന്നും 14 കോടിയിലേക്ക്; അടുത്ത ലേലത്തിലെ താരം വെങ്കടേഷ് അയ്യര്‍ എന്ന് മഞ്ചരേക്കര്‍
ഇത്തവണത്തോടെ ധോണി കളമൊഴിയാനുള്ള സാധ്യതകള്‍ കൂടുതലാണ്. അതിനാല്‍ത്തന്നെ മൂന്ന് തവണ സിഎസ്‌കെയെ കിരീടത്തിലേക്കെത്തിച്ച നായകന് കിരീടത്തോടെ യാത്രയയപ്പ് നല്‍കാനാവും സഹതാരങ്ങളും ടീം മാനേജ്‌മെന്റും ആഗ്രഹിക്കുന്നത്. ടോപ് ഓഡറിന്റെ ബാറ്റിങ് കരുത്താണ് ടീമിന്റെ ശക്തി. സുരേഷ് റെയ്‌നക്ക് മികവ് കാട്ടാന്‍ സാധിക്കുന്നില്ലത് ടീമിന് തിരിച്ചടിയാണ്.


Click it and Unblock the Notifications











