For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: 'പ്രീതി സിന്റ മുതല്‍ ശില്‍പ്പാ ഷെട്ടി വരെ', ഐപിഎല്ലിലെ ഗ്ലാമറസ് ഉടമകളെ അറിയാം

മുംബൈ: ലോക ഫ്രാഞ്ചൈസി ക്രിക്കറ്റിലെ ഏറ്റവും ആരാധകരുള്ളതും ഏറ്റവും സാമ്പത്തിക വളര്‍ച്ചയുള്ളതുമായ ടൂര്‍ണമെന്റാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്. ഉയര്‍ന്ന പ്രതിഫലം ലഭിക്കുന്നു എന്നതിനാല്‍ ഐപിഎല്ലിലേക്ക് സൂപ്പര്‍ താരങ്ങളുടെ ഒഴുക്കാണ്. 18 കോടിയോളം പ്രതിഫലം വാങ്ങുന്ന നിരവധി താരങ്ങള്‍ ഐപിഎല്ലിലുണ്ട്. എന്നാല്‍ മറ്റ് പല ഫ്രാഞ്ചൈസി ക്രിക്കറ്റിന്റെയും ആകെ സമ്മാനത്തുക പോലും ഇത്രത്തോളം വരില്ലെന്നാണ് വസ്തുത.

1

300 കോടിയോളം രൂപയാണ് ടീമുകളുടെ അടിസ്ഥാന തുകയായി കണക്കാക്കുന്നത്. ഓരോ സീസണിന് ശേഷവും വലിയ സാമ്പത്തിക വളര്‍ച്ചയാണ് ഐപിഎല്ലിനുണ്ടാവുന്നത്. ലോകത്തെല്ലായിടത്തും കാണികളുള്ള ടൂര്‍ണമെന്റായ ഐപിഎല്‍ ദേശീയ ടീമിലേക്കുള്ള ചവിട്ടുപടിയായി മാറിക്കഴിഞ്ഞു. ഐപിഎല്‍ മത്സരങ്ങള്‍ക്കിടെ തങ്ങളുടെ ടീമുകള്‍ക്ക് പിന്തുണയുമായി ഉടമകളും ഗാലറയിലെത്താറുണ്ട്. ബോളിവുഡിലെ പല താരങ്ങള്‍ക്കും ഐപിഎല്‍ ടീമുകളുടെ ഉടമസ്ഥാവകാശമുണ്ട്. ഐപിഎല്ലില്‍ ടീമുകളുടെ ഉടമസ്ഥരായിട്ടുള്ള ഗ്ലാമറസ് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

Also Read: IPL 2021: ഇനിയും റെയ്‌നയെ കളിപ്പിക്കണോ? ഉത്തപ്പയ്ക്കു അവസരം നല്‍കണമെന്ന് പൊള്ളോക്ക്

ശില്‍പ്പ ഷെട്ടി

ശില്‍പ്പ ഷെട്ടി

ബോളിവുഡ് സൂപ്പര്‍ നായികമാരിലൊരാളായ ശില്‍പ്പ ഷെട്ടി രാജസ്ഥാന്‍ റോയല്‍സിന്റെ മുന്‍ ഉടമയായിരുന്നു. പിന്നീട് ഉടമസ്ഥാവകാശം കൈവിട്ടെങ്കിലും ഏറെ നാളുകള്‍ രാജസ്ഥാന്റെ ഉടമയായിരുന്ന് ടീമിന് പിന്തുണയുമായി ഗാലറിയില്‍ ശില്‍പ്പാ ഷെട്ടി പ്രത്യക്ഷപ്പെട്ടിരുന്നു. ഐപിഎല്ലിലെ പ്രഥമ ചാമ്പ്യന്മാരാണ് രാജസ്ഥാന്‍ റോയല്‍സ്. പിന്നീട് ഇതുവരെ കപ്പ് നേടാനായിട്ടില്ല. ഇത്തവണ പ്ലേ ഓഫില്‍ ഇടം പിടിക്കാനായി രാജസ്ഥാന്‍ റോയല്‍സ് പൊരുതുകയാണ്.

Also Read: T20 World cup: ഇവരിലൊരാള്‍ നിങ്ങളെ സര്‍പ്രൈസ് ചെയ്യിക്കും! വരുണാവുമോ അത്?

പ്രീതി സിന്റ

പ്രീതി സിന്റ

ബോളിവുഡിലെ മറ്റൊരു സൂപ്പര്‍ നായികയാണ് പ്രീതി സിന്റ്. നിരവധി ഹിന്ദി ചിത്രങ്ങളില്‍ നായകനായിട്ടുള്ള പ്രീതിക്ക് വലിയ ആരാധകപിന്തുണയുമുണ്ട്. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ സഹ ഉമടസ്ഥയാണ് പ്രീതി. ഒട്ടുമിക്ക സീസണിലുകളിലും ടീമിന് പിന്തുണ അറിയിച്ച് പ്രീതി എത്താറുണ്ട്. ഇത്തവണയും പഞ്ചാബിനായി ആര്‍പ്പുവിളിച്ച് പ്രീതി ഗാലറിയില്‍ എത്തിയിരുന്നു. എന്നാല്‍ ഇതുവരെ ഒരു തവണ പോലും കിരീടം നേടാന്‍ പഞ്ചാബിന് സാധിച്ചിട്ടില്ല.

Also Read: IPL 2021: 500ന്റെ കൂട്ട് വിട്ടില്ല- അപൂര്‍വ്വ റെക്കോര്‍ഡിട്ട് രാഹുല്‍, ആദ്യ ഇന്ത്യന്‍ താരം!

കാവ്യ മാരന്‍

കാവ്യ മാരന്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മത്സരങ്ങളില്‍ ടീമിനായി ആര്‍പ്പുവിളിക്കുന്ന സുന്ദരിയാരാണെന്നത് പല ആരാധകരും തിരഞ്ഞ കാര്യമാണ്. അത് മറ്റാരുമല്ല ഹൈദരാബാദിന്റെ സിഇഒ ആയ കാവ്യാ മാരനാണത്.സണ്‍ഗ്രൂപ്പ് ഉടമ കലാനിധി മാരന്റെ മകളാണ്. മൈസ്റ്ററി ഗേണ്‍ എന്ന നിലയില്‍ ആരാധകര്‍ക്കിടിയില്‍ സുപരിചിതയാണ് കാവ്യ. ടീമിന് പിന്തുണയുമായി ഒട്ടുമിക്ക സീസണിലും കാവ്യ ഗാലറിയിലെത്താറുണ്ട്. ഇത്തവണ പ്ലേ ഓഫ് കാണാതെ പുറത്തായ ഹൈദരാബാദ് അവസാന സ്ഥാനത്താണ്.

Also Read: IPL 2021: ഒന്നാം സ്ഥാനം വേണം, ഡല്‍ഹിയും സിഎസ്‌കെയും നേര്‍ക്കുനേര്‍, കണക്കില്‍ മുന്നില്‍ ധോണിപ്പട

ജൂഹി ചൗള

ജൂഹി ചൗള

ബോളിവുഡ് താരം ജൂഹി ചൗള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സഹ ഉടമയാണ്. ഷാരൂഖ് ഖാനൊപ്പം ടീമിന് പിന്തുണ അറിയിക്കാന്‍ പല തവണ താരം ഗാലറിയിലെത്തിയിട്ടുണ്ട്. മലയാളത്തിലടക്കം അഭിനയിച്ചിട്ടുള്ള ജൂഹി ചൗളക്ക് വലിയ ആരാധകരാണുള്ളത്. നിലവില്‍ സിനിമാ മേഖലയില്‍ അത്ര സജീവമല്ലെങ്കിലും കെകെആറിന് പിന്തുണയുമായി നിര്‍ണ്ണായക മത്സരങ്ങളിലെല്ലാം താരം എത്താറുണ്ട്. രണ്ട് തവണ ഐപിഎല്‍ കിരീടം ചൂടിയ കെകെആര്‍ ഇത്തവണ പ്ലേ ഓഫിന് തൊട്ടരികെയാണ്.

Also Read: IPL 2021: ലോക ടി20 11ല്‍ ആരൊക്കെ? അഞ്ച് താരങ്ങളെ തിരഞ്ഞെടുത്ത് ഗ്ലെന്‍ മാക്‌സ്‌വെല്‍

ഗായത്രി റെഡ്ഡി

ഗായത്രി റെഡ്ഡി

ഐപിഎല്ലില്‍ കിരീടം നേടിയ മുന്‍ ടീമാണ് ഡെക്കാന്‍ ചാര്‍ജേഴ്‌സ്. ടീമിന്റെ ഉടമസ്ഥാവകാശം ഡെക്കാന്‍ ക്രോണിക്കിള്‍ പ്രൈവറ്റ് ലിമിറ്റഡിനായിരുന്നു. ഇതിന്റെ ഇടമ വെങ്കട്ടറാം റെഡ്ഡിയുടെ മകളായ ഗായത്രി റെഡ്ഡിയെ ഐപിഎല്‍ ആരാധകര്‍ മറക്കാനിടയില്ല. പല തവണ ഡെക്കാന്റെ മത്സരങ്ങളില്‍ പിന്തുണ അറിയിച്ച് താരം രംഗത്തെത്തിയിട്ടുണ്ട്. 2009ല്‍ കിരീടം നേടിയ ഡെക്കാന്‍ പിന്നീട് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്ന പേരിലേക്ക് പുതിയ ഉടമക്ക് കീഴില്‍ മാറുകയായിരുന്നു.

Story first published: Monday, October 4, 2021, 15:23 [IST]
Other articles published on Oct 4, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+