For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: 500ന്റെ കൂട്ട് വിട്ടില്ല- അപൂര്‍വ്വ റെക്കോര്‍ഡിട്ട് രാഹുല്‍, ആദ്യ ഇന്ത്യന്‍ താരം!

നാലാം സീസണിലും 500 റണ്‍സ് തികച്ചിരിക്കുകയാണ് താരം

ഐപിഎല്ലില്‍ ഇന്ത്യയുടെ മറ്റൊരു താരത്തിനും അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് പഞ്ചാബ് കിങ്‌സ് ക്യാപ്റ്റനും ഓപ്പണറുമായ കെഎല്‍ രാഹുല്‍. റോയല്‍ ചാലഞ്ചേഴ്‌സിനെതിരായ കളിയില്‍ 39 റണ്‍സെടുത്ത് അദ്ദേഹം പുറത്തായിരുന്നു. 35 ബോളില്‍ രണ്ടു സിക്‌സറും ഒരു ബൗണ്ടറിയുമടക്കമായിരുന്നു ഇത്. ഈ ഇന്നിങ്‌സോടെ ഈ സീസണില്‍ 500 റണ്‍സും രാഹുല്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. തുടര്‍ച്ചയായി നാലാമത്തെ സീസണിലാണ് അദ്ദേഹം 500ന് മുകളില്‍ വാരിക്കൂട്ടിയത്. ഈ റെക്കോര്‍ഡിന് അവകാശിയായ ആദ്യ ഇന്ത്യന്‍ താരമായും ഇതോടെ രാഹുല്‍ മാറി.

IPL 2021-അപൂര്‍വ്വ റെക്കോര്‍ഡിട്ട് KL Rahul,ആദ്യ ഇന്ത്യന്‍ താരം.! | Oneindia Malayalam

ആര്‍സിബിക്കെതിരേ ബാറ്റ് ചെയ്യാനിറങ്ങുമ്പോള്‍ 500 റണ്‍സെന്ന നാഴികക്കല്ല് പൂര്‍ത്തിയാക്കാന്‍ രാഹുലിന് 25 റണ്‍സ് മതിയായിരുന്നു. അദ്ദേഹം ഇതു അനായാസം സാധിച്ചെടുക്കുകയും ചെയ്തു. ഇതോടൊപ്പം ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ റുതുരാജ് ഗെയ്ക്വാദിനെ പിന്തള്ളി ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പും രാഹുല്‍ സ്വന്തമാക്കി.

 സീസണിലെ റണ്‍വേട്ടക്കാര്‍

സീസണിലെ റണ്‍വേട്ടക്കാര്‍

12 മല്‍സരങ്ങളില്‍ നിന്നും 52.80 ശരാശരിയില്‍ 528 റണ്‍സോടെയാണ് രാഹുല്‍ ഓറഞ്ച് ക്യാപ്പ് കരസ്ഥമാക്കിയത്. അഞ്ചു ഫിഫ്റ്റികളാണ് ഈ സീസണില്‍ അദ്ദേഹം കുറിച്ചത്. ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 91 റണ്‍സാണ്. രാഹുലിനെക്കൂടാതെ കരിയറിലാദ്യമായി ചെന്നൈയുടെ യുവതാരം റുതുരാജും 500 റണ്‍സ് ക്ലബ്ബിലെത്തിയിട്ടുണ്ട്. 12 മല്‍സരങ്ങളില്‍ നിന്നും 50.80 ശരാശരിയില്‍ 508 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റികളും റുതുരാജിന്റെ അക്കൗണ്ടിലുണ്ട്. രാജസ്ഥാന്‍ റോയല്‍സിനെതിരേ ശനിയാഴ്ച നടന്ന കളിയില്‍ പുറത്താവാതെ നേടിയ 101 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. റുതുരാജിന്റെ കന്നി ഐപിഎല്‍ സെഞ്ച്വറി കൂടിയാണിത്.

റണ്‍വേട്ടിയില്‍ മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളിലുള്ളത് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍, ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഓപ്പണര്‍ ശിഖര്‍ ധവാന്‍, ചെന്നൈ സൂപ്പര്‍ കിങ്‌സ് ഓപ്പണര്‍ ഫഫ് ഡുപ്ലെസി എന്നിവരാണ്. സഞ്ജു 12 മല്‍സരങ്ങളില്‍ നിന്നും 480 റണ്‍സും (ശരാശരി 48, ഒരു സെഞ്ച്വറി, 2 ഫിഫ്റ്റി) ധവാന്‍ 12 മല്‍സരങ്ങളില്‍ നിന്നും 462 റണ്‍സും (ശരാശരി 42, മൂന്നു ഫിഫ്റ്റി) ഡുപ്ലെസി 12 മല്‍സരങ്ങളില്‍ നിന്നും 460 റണ്‍സും (ശരാശരി 46, നാലു ഫിഫ്റ്റി) നേടിയിട്ടുണ്ട്.

 രാഹുലിന്റെ തുടക്കം 2016ല്‍

രാഹുലിന്റെ തുടക്കം 2016ല്‍

2016ലാണ് രാഹുല്‍ ഐപിഎല്ലില്‍ 500 റണ്‍സ് വേട്ടയ്ക്കു തിരി കൊളുത്തിയത്. പിന്നീടൊരു സീസണിലും അദ്ദേഹം ഈ പതിവ് തെറ്റിച്ചിട്ടില്ല. പഞ്ചാബ് കിങ്‌സിനൊപ്പമായിരുന്നു തുടക്കം. പഞ്ചാബിനായി ആദ്യ സീസണില്‍ തന്നെ 54.91 ശരാശരിയില്‍ 659 റണ്‍സ് രാഹുല്‍ വാരിക്കൂട്ടി. പഞ്ചാബിന് കിരീടം നേടാനായില്ലെങ്കിലും ഈ സീസണില്‍ മുതല്‍ എല്ലാ തവണയും 50ന് മുകളില്‍ ബാറ്റിങ് ശരാശരി താരം നിലനിര്‍ത്തുകയും ചെയ്തു.

 ആദ്യത്തെയാള്‍ വാര്‍ണര്‍

ആദ്യത്തെയാള്‍ വാര്‍ണര്‍

ഐപിഎല്ലില്‍ തുടര്‍ച്ചയായി അഞ്ചു സീസണുകളില്‍ 500ന് മുകളില്‍ നേടിയ ആദ്യ താരമല്ല രാഹുല്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മുന്‍ ക്യാപ്റ്റനും ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരവുമായ ഡേവിഡ് വാര്‍ണറാണ് ഈ റെക്കോര്‍ഡിട്ട ആദ്യത്തെയാള്‍. ഈ സീസണില്‍ നിരാശപ്പെടുത്തിയെങ്കിലും തുടര്‍ച്ചയായി നാലു സീസണുകളില്‍ 500ന് മുകളില്‍ നേടിയ ആദ്യ താരം വാര്‍ണറാണ്.

 രാഹുലിന്റെ റെക്കോര്‍ഡുകള്‍

രാഹുലിന്റെ റെക്കോര്‍ഡുകള്‍

രാഹുലിന്റെ കാര്യമെടുത്താല്‍ ഐപിഎല്ലില്‍ ചില ബാറ്റിങ് റെക്കോര്‍ഡുകള്‍ നേരത്തേ തന്നെ അദ്ദേഹത്തിന്റെ പേരിലുണ്ട്. ടൂര്‍ണമെന്റിലെ അതിവേഗ ഫിഫ്റ്റിയെന്ന റെക്കോര്‍ഡ് രാഹുലിന് സ്വന്തമാണ്. വെറും 14 ബോളിലാണ് അദ്ദേഹം ഫിഫ്റ്റിയടിച്ചിട്ടുള്ളത്. കൂടാതെ ഐപിഎല്ലില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോറെന്ന റെക്കോര്‍ഡും രാഹുലിന്റെ പേരിലാണ്. പുറത്താവാതെ 132 റണ്‍സെടുത്താണ് താരം ചരിത്രം കുറിച്ചത്.

Story first published: Sunday, October 3, 2021, 20:03 [IST]
Other articles published on Oct 3, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+