
ഹൈദരാബാദിനെക്കുറിച്ച് പറയുമ്പോള്‍ അവരുടെ സ്ഥിരതയാണ് എപ്പോഴും പറയാറുള്ളത്. ആ നിലയിലേക്ക് ടീമിനെ വളര്‍ത്തിയത് ഡേവിഡ് വാര്‍ണര്‍ എന്ന നായകനാണ്. 2016ല്‍ ഹൈദരാബാദിന്റെ അലമാരയിലേക്ക് കപ്പെത്തിച്ചതും വാര്‍ണറെന്ന നായകന്റെ മികവ് തന്നെയാണ്. ബാറ്റുകൊണ്ട് ടീമിനെ മുന്നില്‍ നിന്ന് നയിക്കുന്ന വാര്‍ണര്‍ക്ക് ഈ സീസണില്‍ പ്രതീക്ഷക്കൊത്ത് ഉയരാനായില്ലെന്നത് വസ്തുതയാണ്. എന്നാല്‍ പ്ലേയിങ് 11 പുറത്തിരുത്തേണ്ട സാഹചര്യം ഉണ്ടായിരുന്നോ എന്നത് വലിയ ചോദ്യമാണ്.
Also Read: T20 World Cup 2021: 'ഇൗ രണ്ട് ടീമുകളാണ് ഇംഗ്ലണ്ടിന് ഭീഷണി', തുറന്ന് പറഞ്ഞ് ജോസ് ബട്‌ലര്‍

വാര്‍ണറും ഹൈദരാബാദ് ടീം മാനേജ്‌മെന്റും തമ്മില്‍ അഭിപ്രായഭിന്നതയുണ്ടെന്ന് വ്യക്തം. അതിനാല്‍ത്തന്നെ ഈ സീസണിന് ശേഷം ഹൈദരാബാദില്‍ നിന്ന് വാര്‍ണര്‍ വിടപറയുമെന്നുറപ്പാണ്. പല ടീമുകളും നായകന്മാരെ തേടുന്നതിനാല്‍ വാര്‍ണര്‍ ലേലത്തിലേക്കെത്തിയാല്‍ വലിയ താരമൂല്യം ലഭിക്കുമെന്നുറപ്പ്. ആര്‍സിബി,പഞ്ചാബ് കിങ്‌സ്,കെകെആര്‍ എന്നിവരെല്ലാം പുതിയ നായകന്മാരെ തേടാന്‍ സാധ്യതകളേറെയാണ്. ഇവരെല്ലാം പരിഗണിക്കാന്‍ സാധ്യതയുള്ള താരമാണ് വാര്‍ണര്‍.
Also Read: IPL 2021: ഏഴ് മത്സരം ബാക്കി, നാലാമതായി ആര് പ്ലേഓഫില്‍ കടക്കും? സാധ്യതകള്‍ പരിശോധിക്കാം

സീസണിലെ 12 മത്സരത്തില്‍ 10ലും തോറ്റ ഹൈദരാബാദ് അവസാന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് ആറ് വിക്കറ്റിനാണ് പരാജയപ്പെട്ടത്. മത്സരത്തില്‍ പ്ലേയിങ് 11 പുറത്തായിരുന്ന വാര്‍ണര്‍ ഹൈദരാബാദിന്റെ കൊടിയും പിടിച്ച് ഗാലറിയിലിരുന്ന് ടീമിനെ പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നതോടെ ആരാധകര്‍ കട്ടക്കലിപ്പില്ലാണ്. ഹൈദരാബാദ് വാര്‍ണറെ അപമാനിക്കുകയാണെന്ന തരത്തിലാണ് ആരാധകര്‍ പ്രതികരിച്ചത്.
Also Read: IPL 2021: രാഹുലിന് ഇന്ത്യന്‍ നായകനാവാന്‍ യോഗ്യതയില്ല! ആയാല്‍ ഏറെക്കാലം തുടരുമെന്നും ജഡേജ

വാര്‍ണര്‍ ഗാലറിയിലിരുന്ന് ടീമിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ വീഡിയോ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിലും പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ വാര്‍ണറോട് ഈ ക്രൂരത ചെയ്യാന്‍ പാടില്ലായിരുന്നുവെന്നാണ് ആരാധക പക്ഷം. ട്വിറ്ററില്‍ നിരവധി ആരാധകര്‍ വാര്‍ണറെ പുറത്തിരുത്തിയതിന്റെ പേരില്‍ ഹൈദരാബാദിനെ വിമര്‍ശിക്കുന്നുണ്ട്. പുറത്താക്കുമ്പോള്‍ ടീമിലെ മറ്റാരെക്കാളും ഭേദപ്പെട്ട പ്രകടനം അദ്ദേഹത്തിനുണ്ടായിരുന്നു. ഏത് പ്രതിസന്ധിയില്‍ നിന്നും തിരിച്ചുവരാനുള്ള മികവും വാര്‍ണര്‍ക്കുണ്ടായിരുന്നു. എന്നിട്ടും പുറത്തിരുത്തിയത് മനപ്പൂര്‍വ്വം അപമാനിക്കാനാണെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു.
Also Read: IPL 2021: ഇനിയും റെയ്‌നയെ കളിപ്പിക്കണോ? ഉത്തപ്പയ്ക്കു അവസരം നല്‍കണമെന്ന് പൊള്ളോക്ക്

എട്ട് മത്സരത്തില്‍ നിന്ന് 195 റണ്‍സാണ് വാര്‍ണര്‍ നേടിയത്. നിലവിലെ നായകനായ കെയ്ന്‍ വില്യംസണ്‍ എട്ട് മത്സരത്തില്‍ നിന്ന് നേടിയത് 209 റണ്‍സാണ്. രണ്ട് പേരും തമ്മില്‍ വലിയ വ്യത്യാസം പറയാനാവില്ല. എന്നിട്ടും രണ്ട് പേരോടും രണ്ട് നീതിയെന്നാണ് ആരാധകര്‍ പറയുന്നത്. എന്തായാലും വാര്‍ണര്‍ ഈ സീസണോടെ ഹൈദരാബാദിനോട് വിടപറയുമെന്ന് ഉറപ്പായിരിക്കുകയാണ്.
Also Read: T20 World cup: ഇവരിലൊരാള്‍ നിങ്ങളെ സര്‍പ്രൈസ് ചെയ്യിക്കും! വരുണാവുമോ അത്?

Also Read: IPL 2021: 500ന്റെ കൂട്ട് വിട്ടില്ല- അപൂര്‍വ്വ റെക്കോര്‍ഡിട്ട് രാഹുല്‍, ആദ്യ ഇന്ത്യന്‍ താരം!
ആദ്യ പാദത്തിനിടെ ടീമിന് പുറത്താക്കിയപ്പോള്‍ വാട്ടര്‍ബോയിയായി എത്താന്‍ വാര്‍ണര്‍ തയ്യാറെടുത്തതും ബൗണ്ടറി ലൈനിന് പുറത്തിരുന്ന് കരഞ്ഞതുമെല്ലാം ആരാധകര്‍ കണ്ടതാണ്. ഇതുവരെ മികച്ച രീതിയില്‍ പോയിരുന്ന ടീമില്‍ ഇപ്പോള്‍ എന്താണ് സംഭവിക്കുന്നതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഈ സീസണില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ഹൈദരാബാദ്. ബാറ്റിങ് നിരയിലെ എല്ലാവരും ഒന്നിച്ച് ഫോം ഔട്ടായതാണ് ഹൈദരാബാദിന് തിരിച്ചടിയായത്. വരുന്ന സീസണില്‍ ടീമില്‍ അടിമുടി മാറ്റം ഉറപ്പാണ്. നായകനായി കെയ്ന്‍ വില്യംസണ്‍ തുടരാന്‍ സാധ്യതയുണ്ട്. റാഷിദ് ഖാനെ നിലനിര്‍ത്തി ഭുവനേശ്വര്‍ കുമാറിനെയടക്കം ഒഴിവാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും അടുത്ത സീസണില്‍ പുതിയൊരു താരനിരയുമായി ഹൈദരാബാദിന്റെ ശക്തമായ തിരിച്ചുവരവ് പ്രതീക്ഷിക്കാം.


Click it and Unblock the Notifications