Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: രാഹുലിന് ഇന്ത്യന്‍ നായകനാവാന്‍ യോഗ്യതയില്ല! ആയാല്‍ ഏറെക്കാലം തുടരുമെന്നും ജഡേജ

ഐസിസിയുടെ ടി20 ലോകകപ്പിനു ശേഷം വിരാട് കോലി ഇന്ത്യന്‍ ടി20 ടീമിന്റെ നായകസ്ഥാനമൊഴിയുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ പകരക്കാരനെക്കുറിച്ച് ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. നിലവില്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായ രോഹിത് ശര്‍മയ്ക്കാണ് മുന്‍തൂക്കമെങ്കിലും ദീര്‍ഘകാലത്തേക്കുള്ള ഓപ്ഷനല്ല. രണ്ടോ, മൂന്നോ വര്‍ഷത്തേക്കു മാത്രമേ രോഹിത് ക്രിക്കറ്റില്‍ തുടരാന്‍ സാധ്യതയുള്ളൂ. അതുകൊണ്ടു തന്നെ പ്രായം കുറഞ്ഞ യുവതാരത്തെ നായകസ്ഥാനത്തേക്കു കൊണ്ടു വരണമെന്നു പലരും ആവശ്യപ്പെട്ടു കഴിഞ്ഞു.

സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ കെഎല്‍ രാഹുല്‍, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് എന്നിവരുടെ പേരുകളാണ് ഇക്കൂട്ടത്തില്‍ മുന്നിട്ടുനില്‍ക്കുന്നത്. നിലവില്‍ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമുകളുടെ ക്യാപ്റ്റന്‍മാര്‍ കൂടിയാണ് ഇരുവരും. അതിനിടെ രാഹുലിനെ ഇന്ത്യന്‍ ടീമിന്റെ നായകനാക്കുന്നതിനോടു തനിക്കു യോജിപ്പില്ലെന്നു വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ അജയ് ജഡേജ.

 ലീഡറെന്നു തോന്നിയിട്ടില്ല

ലീഡറെന്നു തോന്നിയിട്ടില്ല

നിങ്ങള്‍ കെഎല്‍ രാഹുലിനെ നോക്കിയാല്‍ അദ്ദേഹം കഴിഞ്ഞ രണ്ടു വര്‍ഷമായി ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെ നയിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷെ രാഹുല്‍ ഒരു ലീഡറാണെന്നു എനിക്കു ഒരിക്കലും തോന്നിയിട്ടില്ല. പഞ്ചാബ് ടീം നല്ല ഘട്ടത്തിലൂടെയും മോശം ഘട്ടത്തിലൂടെയുമെല്ലാം കടന്നുപോയപ്പോഴും നമ്മള്‍ രാഹുലിനെ നോക്കിയിട്ടില്ല. ഇന്നു കളിച്ച പഞ്ചാബ് ടീമും മുന്‍ മുന്‍ മല്‍സരങ്ങളിലെ ടീമിലെ മാറ്റങ്ങളും നോക്കൂ. ഈ മാറ്റങ്ങള്‍ വരുത്തിയത് രാഹുലാണെന്നു നിങ്ങള്‍ക്കു കരുതുന്നുണ്ടോ?
കെഎല്‍ രാഹുല്‍ നേതൃശേഷിയുള്ളതായി എനിക്കു ഇതുവരെ തോന്നിയിട്ടില്ല. വളരെ മൃദുവായി സംസാരിക്കുന്ന, എല്ലാത്തിനോടും പൊരുത്തപ്പെടുന്ന രീതിയാണ് അദ്ദേഹത്തിന്റേത്. ഒരു ദിവസം രാഹുല്‍ ഇന്ത്യന്‍ ക്യാപ്റ്റനാവുകയാണെങ്കില്‍ അദ്ദേഹം ഈ സ്ഥാനത്ത് ദീര്‍ഘകാലം തുടരുമെന്ന കാര്യമുറപ്പാണ്. കാരണം എന്തിനോടും പൊരുത്തപ്പെടാവുന്നവര്‍ക്കാണ് ഈ സ്ഥാനത്ത് ഏറെക്കാലം തുടരാനാവുകയെന്നും ജഡേജ നിരീക്ഷിച്ചു.

 രണ്ടും വ്യത്യസ്തം

രണ്ടും വ്യത്യസ്തം

ഐപിഎല്ലില്‍ ഒരു ഫ്രാഞ്ചൈസിയെ നയിക്കുന്നതും ഒരു ദേശീയ ടീമിനെ നയിക്കുന്നതും തമ്മില്‍ വളരെയധികം വ്യത്യാസമുണ്ടെന്നു ജഡേജ അഭിപ്രായപ്പെട്ടു. രാഹുലിന്റെ തത്വചിന്തയോയു ഞാന്‍ യോജിക്കുന്നില്ല. ഇന്ത്യന്‍ ക്യാപ്റ്റനാവുന്നയാള്‍ക്കു ഒരു തത്വശാസ്ത്രമെങ്കിലും വേണം. കാരണം ഐപിഎല്‍ ക്യാപ്റ്റന്‍സിയും ദേശീയ ടീമിന്റെ ക്യാപ്റ്റന്‍സിയും രണ്ടാണ്. ദേശീയ ടീമിന്റെ നായകനാവുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ക്യാപ്റ്റനു കൈകാര്യം ചെയ്യേണ്ടതായി വരുമെന്നും ജഡേജ വിലയിരുത്തി.

 ധോണിയെപ്പോലെ ശാന്തപ്രകൃതം

ധോണിയെപ്പോലെ ശാന്തപ്രകൃതം

വ്യക്തിപരമായി കെഎല്‍ രാഹുലിനെ എനിക്കറിയില്ല. എന്നാല്‍ ഗ്രൗണ്ടില്‍ എംഎസ് ധോണിയെപ്പോലെ വളരെ ശാന്തനായാണ് അദ്ദേഹം കാണപ്പെടാറുള്ളത്. നല്ല കാര്യങ്ങളുമുണ്ടെങ്കിലും ഏറ്റവും വലുത് നിങ്ങളൊരു ലീഡറാവണമെന്നതാണ്. നിങ്ങളുടെ തീരുമാനങ്ങളെ ആളുകള്‍ ചര്‍ച്ച ചെയ്യണം. എന്തുകൊണ്ടാണ് നിങ്ങള്‍ അതു ചെയ്തത്? അല്ലെങ്കില്‍ ചെയ്യാത്തത് എന്നൊക്കെ ചര്‍ച്ച ചെയ്യപ്പെടണം. പക്ഷെ രാഹുലിന്റെ കാര്യത്തില്‍ ഇങ്ങനെരൊയു ചര്‍ച്ച ഒരിക്കലും സംഭവിക്കാന്‍ പോവുന്നില്ല. ഐപിഎല്‍ ടീമിന്റെ ക്യാപ്റ്റനായിരിക്കുമ്പോള്‍ അതു നടക്കുന്നില്ല. കാരണം സ്വയം ഒരു തരത്തലുള്ള ഉത്തരവാദിത്വവും രാഹുല്‍ ഏറ്റെടുക്കുന്നില്ല. മറ്റുള്ളവരെ ടീം നടത്തിക്കാന്‍ അനുവദിക്കുകയാണ് ചെയ്യുന്നതെന്നും ജഡേജ കൂട്ടിച്ചേര്‍ത്തു.

25 മല്‍സരങ്ങളില്‍ നയിച്ചു

25 മല്‍സരങ്ങളില്‍ നയിച്ചു

ഐപിഎല്ലില്‍ ഇതുവരെ 25 മല്‍സരങ്ങളിലാണ് രാഹുല്‍ പഞ്ചാബിനെ നയിച്ചിട്ടുള്ളത്. ഇതില്‍ 11 എണ്ണത്തില്‍ ടീം ജയിച്ചപ്പോള്‍ 14 കളികളില്‍ തോല്‍വിയേറ്റുവാങ്ങുകയും ചെയ്തു. 44 ശതമാനമാണ് ക്യാപ്റ്റനെന്ന നിലയില്‍ വിജയശതമാനം. കഴിഞ്ഞ രണ്ടു സീസണുകളിലും പോയിന്റ് പട്ടികയില്‍ ആറാംസ്ഥാനത്തായിരുന്നു പഞ്ചാബ് ഫിനിഷ് ചെയ്തത്. ഈ സീസണിലും പ്ലേഓഫ് സാധ്യത തുലാസിലാണ്. 13 മല്‍സരങ്ങളില്‍ നിന്നും 10 പോയിന്റോടെ ആറാമതാണ് രാഹുലിന്റെ ടീം. ഇനിയൊരു മല്‍സരം മാത്രമേ സീസണില്‍ അവര്‍ക്കു ബാക്കിയുള്ളൂ. ഇതില്‍ ജയിച്ചാലും മറ്റു മല്‍സരഫലങ്ങള്‍ കൂടി ആശ്രയിച്ചാവും പഞ്ചാബിന്റെ പ്ലേഓഫ് സാധ്യത.

Story first published: Monday, October 4, 2021, 0:27 [IST]
Other articles published on Oct 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+