For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: 'ഇൗ രണ്ട് ടീമുകളാണ് ഇംഗ്ലണ്ടിന് ഭീഷണി', തുറന്ന് പറഞ്ഞ് ജോസ് ബട്‌ലര്‍

ലണ്ടന്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണ്‍ അവസാനിക്കുന്നതിന് പിന്നാലെ തന്നെ ടി20 ലോകകപ്പ് എത്തുകയാണ്. ഈ മാസം 17ന് യുഎഇയിലാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്. ഇന്ത്യയില്‍ നടക്കേണ്ടിയിരുന്ന ലോകകപ്പായിരുന്നെങ്കിലും കോവിഡ് സാഹചര്യം അനുകൂലമല്ലാത്തതിനെത്തുടര്‍ന്നാണ് യുഎഇയിലേക്ക് വേദി മാറ്റിയത്. ഇന്ത്യ, പാകിസ്താന്‍, ന്യൂസീലന്‍ഡ്, അഫ്ഗാനിസ്ഥാന്‍ ഒരു ഗ്രൂപ്പില്‍ ഉള്‍പ്പെടുമ്പോള്‍ മരണ ഗ്രൂപ്പെന്ന് വിളിക്കാവുന്ന രണ്ടാം ഗ്രൂപ്പില്‍ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക എന്നിവരാണുള്ളത്.

1

ഇത്തവണത്തെ കിരീട ഫേവറ്റേറ്റുകളില്‍ മുന്‍പന്തിയിലാണ് ഇംഗ്ലണ്ട്. നിലവിലെ ഏകദിന ലോകകപ്പ് ജേതാക്കാളായ ഇംഗ്ലണ്ടിന് ശക്തമായ താരനിരയുമുണ്ട്. ബെന്‍ സ്റ്റോക്‌സ്,ജോഫ്രാ ആര്‍ച്ചര്‍ എന്നിവരുടെ അഭാവം ഇംഗ്ലണ്ടിന് ചെറിയ തിരിച്ചടിയാണെങ്കിലും ഇതിനെയും മറികടക്കാനുള്ള മികവ് ഇംഗ്ലീഷ് നിരക്കുണ്ട്. ഇപ്പോഴിതാ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിന് ഏറ്റവും ഭീഷണി ഉയര്‍ത്തുന്ന രണ്ട് ടീമുകള്‍ ഏതൊക്കെയാണ് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോസ് ബട്‌ലര്‍.

Also Read: T20 World Cup 2021: സാമൂഹ്യ മാധ്യമങ്ങളില്‍ ഏറ്റവും പിന്തുണ ആര്‍ക്ക്? എട്ട് ടീമുകളുടെയും റാങ്കിങ് ഇതാ

2

ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസുമാണ് ഇംഗ്ലണ്ടിന് വെല്ലുവിളി ഉയര്‍ത്തുന്നതെന്നാണ് ബട്‌ലര്‍ ഡെയ്‌ലി മിററിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. 'ടി20 ലോകകപ്പില്‍ ബെന്നിനേയും (ബെന്‍ സ്റ്റോക്‌സ്) ജോഫ്രയേയും (ജോഫ്രാ ആര്‍ച്ചര്‍) ഞങ്ങള്‍ തീര്‍ച്ചയായും മിസ് ചെയ്യും. രണ്ട് പേരും സൂപ്പര്‍ താരങ്ങളാണ്. എന്നാല്‍ നിലവിലെ ടീമിലേക്ക് നോക്കിയാലും മാച്ച് വിന്നര്‍മാരായ താരങ്ങളെ കാണാനാവുമെന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്. ശക്തരായ മറ്റ് ടീമുകളും ലോകകപ്പിലുണ്ട്. ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും അതിശക്തരായ താരങ്ങളുള്ള ടീമാണ്. വെസ്റ്റ് ഇന്‍ഡീസിന് ടി20 ക്രിക്കറ്റില്‍ വളരെ അനുഭവസമ്പത്തുണ്ട്.സിക്‌സുകളടിക്കാന്‍ അവര്‍ക്ക് സവിശേഷമായ മികവുണ്ട്. അത് ടീമിനെ കൂടുതല്‍ കരുത്തുറ്റതാക്കും'-ബട്‌ലര്‍ പറഞ്ഞു.

Also Read: IPL 2021: ഇന്ത്യക്കു ആശ്വാസം, ഓള്‍റൗണ്ടറാവാന്‍ വീണ്ടും ഹാര്‍ദിക്- ബൗളിങ് ഉടന്‍!

3

ജോസ് ബട്‌ലര്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമാണ്. എന്നാല്‍ രണ്ടാം പാദം അദ്ദേഹം കളിച്ചിരുന്നില്ല. ഇംഗ്ലണ്ട് ടീം വളരെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന താരമാണ് ബട്‌ലര്‍.ഓയിന്‍ മോര്‍ഗന്‍,ലിയാം ലിവിങ്‌സ്റ്റന്‍,ജേസന്‍ റോയ്,ജോണി ബെയര്‍സ്‌റ്റോ തുടങ്ങി ബാറ്റിങ് നിരയില്‍ എടുത്തുപറയാന്‍ കഴിയുന്ന താരങ്ങള്‍ നിരവധിയാണെങ്കിലും ബൗളിങ് നിരയില്‍ ഇംഗ്ലണ്ടിന് ദൗര്‍ബല്യമുണ്ട്. ഇംഗ്ലണ്ടിലെ മിക്ക താരങ്ങളും യുഎഇയിലെ സാഹചര്യത്തില്‍ കളിച്ച് മുന്‍പരിചയം ഉള്ളവരായതിനാല്‍ വളരെ പ്രതീക്ഷയിലാണ് ടീമുള്ളത്.

Also Read: IPL 2021: ഞങ്ങള്‍ പുറത്തായിട്ടില്ല, ഇപ്പോഴും മുംബൈക്ക് പ്ലേ ഓഫ് സാധ്യതയുണ്ട്'- ഷെയ്ന്‍ ബോണ്ട്

4

മൂന്നാം ടി20 കിരീടം ലക്ഷ്യമിടുന്ന വെസ്റ്റ് ഇന്‍ഡീസ് കരുത്തരുടെ നിരയാണ്. കീറോണ്‍ പൊള്ളാര്‍ഡ് നയിക്കുന്ന വെസ്റ്റ് ഇന്‍ഡീസില്‍ ആന്‍ഡ്രേ റസല്‍,ലിന്‍ഡല്‍ സിമ്മന്‍സ്,ഡ്വെയ്ന്‍ ബ്രാവോ,നിക്കോളാസ് പൂരാന്‍,എവിന്‍ ലെവിസ്,ക്രിസ് ഗെയ്ല്‍ തുടങ്ങിയവരെല്ലാമുണ്ട്. ഏത് സാഹചര്യത്തില്‍ നിന്നും ഒറ്റക്ക് മത്സരം പിടിച്ചെടുക്കാന്‍ കെല്‍പ്പുള്ള താരങ്ങളാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ശക്തി. ഇവരെല്ലാം വിവിധ ഫ്രാഞ്ചൈസി ക്രിക്കറ്റിലൂടെ വളരെ അനുഭവസമ്പത്തുള്ളവരുമാണ്.

Also Read: IPL 2021: ഇന്ത്യയുടെ അടുത്ത രാഹുല്‍ ഇവന്‍ തന്നെ, അവിശ്വസനീയ ബാറ്റിങെന്നു ലാറ

5

വിരാട് കോലി നയിക്കുന്ന ഇന്ത്യ അവസാനമായി ഏറ്റുമുട്ടിയ ടി20 പരമ്പരയില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചിരുന്നു. രോഹിത് ശര്‍മ,കെ എല്‍ രാഹുല്‍,റിഷഭ് പന്ത്,സൂര്യകുമാര്‍ യാദവ്,ജസ്പ്രീത് ബുംറ തുടങ്ങി എടുത്തുപറയേണ്ട നിരവധി താരങ്ങള്‍ ഇന്ത്യന്‍ നിരയിലുണ്ട്. യുഎഇയില്‍ ഐപിഎല്‍ കളിച്ച് തൊട്ടുപിന്നാലെയാണ് ഇന്ത്യ ടി20 ലോകകപ്പിനിറങ്ങുന്നതെന്നതും ടീമിന് ഗുണം ചെയ്‌തേക്കുന്ന കാര്യമാണ്.

Also Read: IPL 2021: 'സിഎസ്‌കെ ഇത്തവണ കപ്പടിക്കും', വെറും തള്ളല്ല, പറയാന്‍ കൃത്യമായ കാരണമുണ്ട്

 6

Also Read: IPL 2021: 'ഇങ്ങനെ ബാറ്റിങ് നിര നിരാശപ്പെടുത്തിയാല്‍ എങ്ങനെ ജയിക്കും'- മുംബൈ നായകന്‍ രോഹിത് ശര്‍മ

അവസാന ടി20 ലോകകപ്പില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടാണ് ഇംഗ്ലണ്ട് എത്തുന്നതെന്നും ബട്‌ലര്‍ പറഞ്ഞു. 'നാല് വര്‍ഷം മുമ്പുള്ള ടി20 ടീമില്‍ നിന്ന് ഇന്നുള്ള ടീമിന്റെ വ്യത്യാസം അനുഭവസമ്പത്താണ്. താരങ്ങളുടെ പ്രായം നോക്കുക. എല്ലാവരും വളരെ അനുഭവസമ്പന്നരാണ്. ഐപിഎല്‍,ബിബിഎല്‍ തുടങ്ങിയവയിലെല്ലാം സജീവമായി ഉള്ളവരാണ് മിക്കവരും. ഏത് സാഹചര്യത്തെയും മറികടക്കാനുള്ള അനുഭവസമ്പത്തുള്ള ടീമാണെന്നത് ആത്മവിശ്വാസം ഉയര്‍ത്തുന്നു'-ബട്‌ലര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Monday, October 4, 2021, 9:47 [IST]
Other articles published on Oct 4, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+