IPL 2021: ഞങ്ങള്‍ പുറത്തായിട്ടില്ല, ഇപ്പോഴും മുംബൈക്ക് പ്ലേ ഓഫ് സാധ്യതയുണ്ട്'- ഷെയ്ന്‍ ബോണ്ട്
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ നിര്‍ണ്ണായക മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് മുംബൈ ഇന്ത്യന്‍സ് തോറ്റത് ടീമിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. നിലവില്‍ 12 മത്സരത്തില്‍ നിന്ന് 10 പോയിന്റാണ്് മുംബൈക്കുള്ളത്. രണ്ട് മത്സരങ്ങള്‍ ശേഷിക്കെ മുംബൈക്ക് രണ്ട് മത്സരം ജയിച്ചാലും മറ്റ് ടീമുകളുടെ പ്രകടനത്തിനെ അടിസ്ഥാനമാക്കിയാവും ഇനി പ്ലേ ഓഫ് സാധ്യത. കെകെആര്‍,പഞ്ചാബ് കിങ്‌സ്,രാജസ്ഥാന്‍ റോയല്‍സ് എന്നിവര്‍ക്കും 10 പോയിന്റാണുള്ളത്. എന്നാല്‍ നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ഇവരെല്ലാം മുംബൈക്ക് മുകളിലാണ്.

നിലവില്‍ ഏഴാം സ്ഥാനത്തുള്ള മുംബൈക്ക് പൂര്‍ണ്ണമായും പ്ലേ ഓഫ് പ്രതീക്ഷ കൈവിട്ടിട്ടില്ല. ഭാഗ്യം എപ്പോഴും തുണക്കുന്ന മുംബൈക്കൊപ്പം ഈ സീസണിലും ഭാഗ്യമുണ്ടാവുമോയെന്നത് കണ്ടറിയാം. ഇപ്പോഴിതാ മുംബൈ ഇന്ത്യന്‍സ് പുറത്തായിട്ടില്ലെന്നും ഇപ്പോഴും മത്സരത്തിന്റെ ഭാഗമായി മുംബൈ ഇന്ത്യന്‍സ് ഉണ്ടെന്നും എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സിന്റെ ബൗളിങ് പരിശീലകനായ ഷെയ്ന്‍ ബോണ്ട്.
Also Read: IPL 2021: ആര്‍സിബിക്കും പഞ്ചാബിനും ജയം നിര്‍ണ്ണായകം, ആര് നേടും? കോലിയോ രാഹുലോ?

'ഞങ്ങളുടെ പ്രകടനത്തെ ഭേദപ്പെട്ടത് എന്ന് മാത്രമാണ് ഇപ്പോള്‍ പറയാനാവുന്നത്. എന്നാല്‍ ഞങ്ങളുടെ ഏറ്റവും മികച്ച പ്രകടനം ഇതല്ലെന്ന് അറിയാം. ഞങ്ങള്‍ പുറത്തായിട്ടില്ല.ഇപ്പോഴും ഈ മത്സരത്തിന്റെ ഭാഗമായുണ്ട്. എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.അഞ്ച് ജയം മാത്രമാണ് ഞങ്ങള്‍ക്കുള്ളത്. ഇനിയുള്ള രണ്ട് മത്സരം ജയിക്കുകയും മറ്റ് മത്സരഫലം അനുകൂലമാക്കുകയും ചെയ്താല്‍ ചില മത്സരഫലങ്ങള്‍ ഞങ്ങള്‍ക്കനുകൂലമായി മാറാനും സാധ്യതയുണ്ട്'-ഷെയ്ന്‍ ബോണ്ട് പറഞ്ഞു.
Also Read: IPL 2021: 'പഞ്ചാബ് ഗെയ്‌ലിനെ പരിഗണിച്ച രീതി ശരിയല്ല'- വിമര്‍ശിച്ച് ഗവാസ്‌കറും പീറ്റേഴ്‌സനും

ഈ സീസണില്‍ ബാറ്റിങ് നിരയുടെ മോശം ഫോമാണ് മുംബൈയെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. രോഹിത് ശര്‍മ,സൂര്യകുമാര്‍ യാദവ്,കീറോണ്‍ പൊള്ളാര്‍ഡ്,ഹര്‍ദിക് പാണ്ഡ്യ,സൂര്യകുമാര്‍ യാദവ് എന്നിവരൊന്നും പ്രതിഭക്കൊത്ത് ഉയരുന്നില്ല. ആര്‍ക്കും സ്ഥിരതയുമില്ല. അതിനാല്‍ത്തന്നെ വരുന്ന മത്സരങ്ങളിലും ടീമിന് ആശങ്ക ഉണ്ടാക്കുന്നതും ഇതേ പ്രശ്‌നമാണ്. രാജസ്ഥാന്‍ റോയല്‍സ്,സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരാണ് മുംബൈയുടെ അടുത്ത എതിരാളികള്‍. ഈ മത്സരങ്ങള്‍ക്ക് മുമ്പ് ബാറ്റിങ് നിര ഫോമിലേക്കെത്തേണ്ടത് മുംബൈക്ക് അത്യാവശ്യമാണ്.
Also Read: 'എണീക്കുന്നു, ധോണിയെ കുറ്റം പറയുന്നു, ഉറങ്ങുന്നു'; ധോണിയ്‌ക്കെതിരെ വീണ്ടും ഗംഭീര്‍

ഡല്‍ഹിക്കെതിരായ മുംബൈയുടെ ബാറ്റിങ് പ്രകടനത്തെയും ഷെയ്ന്‍ ബോണ്ട് വിലയിരുത്തി. '145ന് മുകളിലേക്ക് സ്‌കോര്‍ നേടാനായിരുന്നെങ്കില്‍ വിജയിക്കാന്‍ കഴിയുന്ന ടോട്ടലായി അത് മാറുമായിരുന്നെന്ന് ഞങ്ങള്‍ കരുതുന്നു. അത് ഏറെക്കുറെ കൃത്യമായിരുന്നുവെന്നാണ് മത്സരത്തിലൂടെ വ്യക്തമാകുന്നത്. ബൗളര്‍മാര്‍ മികച്ച പ്രകടനം നടത്തി. ഡല്‍ഹി മധ്യ ഓവറുകളെ നന്നായി മുതലാക്കി. സൂര്യകുമാര്‍ യാദവ് അവന്റെ സ്വാഭാവിക ശൈലിയിലാണ് കളിച്ചത്. പരിശീലനത്തില്‍ നന്നായി അവന്‍ ഷോട്ട് കളിച്ചു. കഴിഞ്ഞ സീസണിലെ അതേ ഒഴുക്കിലേക്ക് അവന്റെ ബാറ്റിങ് എത്തുന്നുണ്ട്. അവന്റെ പുറത്താകല്‍ ദൗര്‍ഭാഗ്യകരമായിരുന്നു'-ഷെയ്ന്‍ ബോണ്ട് കൂട്ടിച്ചേര്‍ത്തു.
Also Read: IPL 2021: രവി ബിഷ്‌നോയ് ഇന്ത്യയുടെ റാഷിദ് ഖാനോ? കണക്കുകള്‍ നിരത്തി സാമ്യത പരിശോധിക്കാം

മോശം ഫോമിലായിരുന്ന സൂര്യകുമാറാണ് ഡല്‍ഹിക്കെതിരേ മുംബൈയുടെ ടോപ് സ്‌കോററായത്.26 പന്തില്‍ രണ്ട് വീതം സിക്‌സും ഫോറുമടക്കം 33 റണ്‍സാണ് സൂര്യകുമാര്‍ നേടിയത്. അക്ഷര്‍ പട്ടേലാണ് സൂര്യയെ പുറത്താക്കിയത്. ഡല്‍ഹിയെ ഒരു ഘട്ടത്തില്‍ 77 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയിലേക്കെത്തിക്കാന്‍ മുംബൈക്കായിരുന്നു. എന്നാല്‍ ശ്രേയസ് അയ്യരിന്റെയും (33) ആര്‍ അശ്വിന്റെയും (20*) കൂട്ടുകെട്ട് മുംബൈയുടെ പ്രതീക്ഷകള്‍ തകര്‍ത്തു.
Also Read: യുവാക്കളെ വളര്‍ത്താന്‍ ഇവനാ ബെസ്റ്റ്! കോഹ്ലിയ്ക്ക് ശേഷം ഇന്ത്യയെ നയിക്കേണ്ട് ആരെന്ന് സ്‌റ്റെയ്ന്‍

Also Read: IPL 2021: ഹര്‍ദിക് പാണ്ഡ്യ പന്തെറിയില്ലെന്ന് മുംബൈ, ആശങ്ക ഇന്ത്യക്ക്? ലോകകപ്പില്‍ പകരക്കാരനെത്തുമോ?
തോല്‍വിയില്‍ ബാറ്റിങ് നിരയുടെ പ്രകടനത്തെത്തന്നെയാണ് നായകന്‍ രോഹിത് ശര്‍മയും പഴിച്ചത്. ഇതേ പോലെ സ്ഥിരതയില്ലാതെ ബാറ്റ് ചെയ്താല്‍ എങ്ങനെയാണ് മുംബൈക്ക് ജയിക്കാനാവുകയെന്നാണ് രോഹിത് ശര്‍മ പറഞ്ഞത്. ഹാട്രിക് കിരീടം തേടി ഇറങ്ങിയ മുംബൈയുടെ ബാറ്റിങ് നിര ഫോമിലേക്കെത്തിയാല്‍ ശക്തമായ തിരിച്ചുവരവ് നടത്താന്‍ ഇനിയും ടീമിന് സാധിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications