IPL 2021: ഇന്ത്യയുടെ അടുത്ത രാഹുല്‍ ഇവന്‍ തന്നെ, അവിശ്വസനീയ ബാറ്റിങെന്നു ലാറ
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ ശനിയാഴ്ച തകര്‍പ്പന്‍ സെഞ്ച്വറി നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദിനെ വാനോളം പ്രശംസിച്ചിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ് മുന്‍ ഇതിഹാസം ബ്രയാന്‍ ലാറ. സിഎസ്‌കെ പരാജയപ്പെട്ടെങ്കിലും റുതുരാജിന്റെ ഇന്നിങ്‌സിനെ ക്രിക്കറ്റ് ലോകം മുഴുവന്‍ വാഴ്ത്തുകയാണ്. വെറും 60 ബോളില്‍ ഒമ്പതു ബൗണ്ടറികളും അഞ്ചു സിക്‌സറുമടക്കം പുറത്താവാതെ 101 റണ്‍സാണ് താരം നേടിയത്. റുതുരാജിന്റെ കന്നി ഐപിഎല്‍ സെഞ്ച്വറി കൂടിയായിരുന്നു ഇത്. ആദ്യത്തെ 30 റണ്‍സെടുക്കാന്‍ 29 ബോളുകളെടുത്ത റുതുരാജ് പിന്നീട് മധ്യ ഓവറുകളിലും ഡെത്ത് ഓവറുകളിലും തകര്‍ത്തടിച്ചാണ് സെഞ്ച്വറിയിലേക്കു കുതിച്ചത്.
ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ കെഎല്‍ രാഹുലിന്റെ ബാറ്റിങ് ശൈലിയോടാണ് റുതുരാജിന്റെ ബാറ്റിങിനെ ലാറ വിശേഷിപ്പിച്ചത്. അവിശ്വസനീയമായിരുന്ന ുതാരത്തിന്റെ ബാറ്റിങെന്നും ലാറ സ്റ്റാര്‍ സ്‌പോര്‍ടസിന്റെ ഷോയില്‍ അഭിപ്രായപ്പെട്ടു.

135 റണ്‍സെങ്കിലും നേടുമായിരുന്നു
രാജസ്ഥാന്‍ റോയല്‍സിനെതിരായ കളിയില്‍ കുറച്ചുകൂടി സ്‌ട്രൈക്ക് കിട്ടിയിരുന്നെങ്കില്‍ റുതുരാജ് ഗെയ്ക്വാദിനു 135 റണ്‍സെങ്കിലും നേടാന്‍ കഴിയുമായിരുന്നുവെന്നു ലാറ നിരീക്ഷിച്ചു. എങ്കിലും ബാറ്റ്‌സ്മാന്‍ഷിപ്പിന്റെ കംപ്ലീറ്റ് ഷോ തന്നെയായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. റുതുരാജില്‍ ഞാന്‍ ഇഷ്ടപ്പെടുന്നതും ഇക്കാര്യം തന്നെയാണ്, തന്റെ ഇന്നിങ്‌സ് എത്ര മികച്ച രീതിയിലാണ് അവന്‍ മുന്നോട്ടു കൊണ്ടു പോയത് എന്നത് അഭിനന്ദനീയമാണ്. മാത്രല്ല ഇന്നിങ്‌സിന്റെ രണ്ടാംപകുതിയില്‍ റുതുരാജ് ഏതു തരത്തിലാണ് സ്‌ട്രൈക്ക് റേറ്റ് സ്‌കോറിങിനു വേഗം കൂട്ടിയതെന്നും ശ്രദ്ധിക്കണം. അതിശയിപ്പിക്കുന്ന ബാറ്റിങ് പ്രകടനമായിരുന്നു റുതുരാജിന്റേതെന്നും ലാറ നിരീക്ഷിച്ചു.

രാഹുലിന്റെ ഗണത്തില്‍പ്പെട്ട താരം
മനോഹരമായ ക്രിക്കറ്റ് ഷോട്ടുകള്‍ കളിച്ചാലും നിങ്ങള്‍ക്കു വലിയ സ്‌കോര്‍ നേടാന്‍ സാധിക്കുമെന്ന് റുതുരാജ് ഗെയ്ക്വാദ് കാണിച്ചുതന്നു. ഒരു ബാറ്ററെന്ന നിലയില്‍ എനിക്കു അഭിമാനം നല്‍കുന്നതും ഇതു തന്നെയാണ്. ശരിക്കും അവിശ്വസനീയ ബാറ്റിങ് പ്രകടനം തന്നെയായിരുന്നു റുതുരാജിന്റേത്. കെഎല്‍ രാഹുലിന്റെ ഗണത്തില്‍ പെടുത്താവുന്ന ബാറ്റ്‌സ്മാനാണ് അവനെന്നും ലാറ വിശദമാക്കി.

ഓറഞ്ച് ക്യാപ്പിന് അവകാശി
രാജസ്ഥാന്‍ റോയല്‍സിനെതിരായ ഉജ്ജ്വല സെഞ്ച്വറിയോടെ ഈ സീസണിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പും റുതുരാജ് ഗെയ്ക്വാദ് സ്വന്തമാക്കിയിരുന്നു. 12 മല്‍സരങ്ങളില്‍ നിന്നും 50.8 എന്ന മികച്ച ശരാശരിയില്‍ 508 റണ്‍സാണ് 24 കാരനായ താരം അടിച്ചെടുത്തത്. ഒരു സെഞ്ച്വറിയും നാലു ഫിഫ്റ്റി പ്ലസ് സ്‌കോറും ഉള്‍പ്പെടെയാണിത്. 53 ബൗണ്ടറികളും 20 സിക്‌സറുകളുമടക്കമാണിത്. സീസണില്‍ ഏറ്റവുമധികം ബൗണ്ടറികളടിച്ചതും റുതുരാജാണ്. മാത്രമല്ല കൂടുതല്‍ സിക്‌സറുകളില്‍ പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ കെഎല്‍ രാഹുവിനോടൊപ്പം ഒന്നാംസ്ഥാനം പങ്കിടുകയുമാണ്.
റണ്‍വേട്ടയില്‍ 489 റണ്‍സോടെ രാഹുലാണ് റുതുരാജിനു പിന്നില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത്. രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (480 റണ്‍സ്), ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഓപ്പണര്‍ ശിഖര്‍ ധവാന്‍ (462), ചെന്നൈ സൂപ്പര്‍ കിങ്‌സ് ഓപ്പണര്‍ ഫഫ് ഡുപ്ലെസി (460 റണ്‍സ്) എന്നിവരാണ് മൂന്നു മുതല്‍ അഞ്ചു വരെയുള്ളത്.

റോയല്‍സിന് മിന്നുന്ന ജയം
റുതുരാജിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സിനു മല്‍സരത്തില്‍ സിഎസ്‌കെയെ വിജയിപ്പിക്കാനായില്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിയക്കപ്പെട്ട ചെന്നൈ നിശ്ചിത ഓവറില്‍ നാലു വിക്കറ്റിന് 189 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയിരുന്നു. റുതുരാജിനെക്കൂടാതെ രവീന്ദ്ര ജഡേജ (32*), ഫഫ് ഡുപ്ലെസി (25), മോയിന്‍ അലി (21) എന്നിവരും സിഎസ്‌കെ ഇന്നിങ്‌സിനു വേഗം കൂട്ടി. റോയല്‍സിനു വേണ്ടി രാഹുല്‍ തെവാത്തിയ മൂന്നു വിക്കറ്റുകളെുത്തു.
മറുപടിയില്‍ റോയല്‍സും ഇതേ നാണയത്തില്‍ തിരിച്ചടിച്ചു. ടീമിലേക്കു തിരികെ വിളിക്കപ്പെട്ട ശിവം ദുബെ (64*), യശസ്വി ജയ്‌സ്വാള്‍ (50) എന്നിവരുടെ ഇന്നിങ്‌സുകള്‍ 17.3 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ റോയല്‍സിനെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 28ഉം എവിന്‍ ലൂയിസ് 27ഉം റണ്‍സെടുത്ത് പുറത്തായി.
42 ബോളില്‍ നാലു വീതം ബൗണ്ടറികളും സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ദുബെയുടെ ഇന്നിങ്‌സ്. ജയ്‌സ്വാള്‍ വെറും 21 ബോളിലാണ് ആറു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം 50 റണ്‍സെടുത്തത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications