
പ്രവചനങ്ങള്‍ പലതാണെങ്കിലും ഇത്തവണ സിഎസ്‌കെ കപ്പടിക്കാനുള്ള സാധ്യതയാണ് കൂടുതല്‍. അതിന് കൃത്യമായ കാരണവുമുണ്ട്. രാജസ്ഥാന്‍ റോയല്‍സിനെതിരേ സിഎസ്‌കെ താരം സെഞ്ച്വറി നേടിയ സീസണിലെല്ലാം ധോണിയും സംഘവും കപ്പുയര്‍ത്തിയിട്ടുണ്ട്. 2010ലും 2018ലും സിഎസ്‌കെ കപ്പുയര്‍ത്തിയപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ സിഎസ്‌കെ താരം സെഞ്ച്വറി നേടിയിരുന്നു. 2021 ല്‍ റുതുരാജ് ഗെയ്ക് വാദ് സിഎസ്‌കെ ജഴ്‌സിയില്‍ രാജസ്ഥാനായി സെഞ്ച്വറി നേടിയിരിക്കുകയാണ്. അതിനാല്‍ത്തന്നെ ചരിത്രത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ സിഎസ്‌കെ കിരീടം നേടുമെന്നാണ് ആരാധകര്‍ പറയുന്നത്.
Also Read: IPL 2021: ആര്‍സിബിക്കും പഞ്ചാബിനും ജയം നിര്‍ണ്ണായകം, ആര് നേടും? കോലിയോ രാഹുലോ?

രാജസ്ഥാനെതിരേ 60 പന്തില്‍ പുറത്താവാതെ 101 റണ്‍സാണ് ഗെയ്ക് വാദ് നേടിയത്.9 ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെ 168.33 സ്‌ട്രൈക്കറേറ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. കളിയിലെ താരമായതും ഗെയ്ക്‌വാദായിരുന്നു. എന്നാല്‍ മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ തോല്‍വി സിഎസ്‌കെയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നു. എങ്കിലും ഗെയ്ക് വാദിന്റെ സെഞ്ച്വറി സിഎസ്‌കെയുടെ കിരീടത്തിലേക്കുള്ള കുതിപ്പിന്റെ സൂചനയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
Also Read: IPL 2021: 'പഞ്ചാബ് ഗെയ്‌ലിനെ പരിഗണിച്ച രീതി ശരിയല്ല'- വിമര്‍ശിച്ച് ഗവാസ്‌കറും പീറ്റേഴ്‌സനും

2010ല്‍ മുരളി വിജയിയാണ് സിഎസ്‌കെയ്ക്കായി രാജസ്ഥാനെതിരേ ആദ്യ സെഞ്ച്വറി നേടിയത്. 2010ലെ 32ാം മത്സരത്തിലായിരുന്നു ഇത്. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെയ്ക്കായി മുരളി വിജയ് 56 പന്തില്‍ 127 റണ്‍സാണ് നേടിയത്. എട്ട് ഫോറും 11 സിക്‌സും ഉള്‍പ്പെടെ തകര്‍പ്പന്‍ ഇന്നിങ്‌സാണ് മുരളി കാഴ്ചവെക്കുന്നത്. 226.78 സ്‌ട്രൈക്കറേറ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം.
Also Read: 'എണീക്കുന്നു, ധോണിയെ കുറ്റം പറയുന്നു, ഉറങ്ങുന്നു'; ധോണിയ്‌ക്കെതിരെ വീണ്ടും ഗംഭീര്‍

ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ രാജസ്ഥാന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സാണ് നേടിയത്. 23 റണ്‍സിന് സിഎസ്‌കെ ജയിക്കുകയും ചെയ്തു.2010ലെ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ചാണ് സിഎസ്‌കെ കിരീടം നേടിയത്. 22 റണ്‍സിനായിരുന്നു ധോണിയും സംഘവും ജയിച്ചത്. മുരളി വിജയ് 19 പന്തില്‍ 26 റണ്‍സാണ് നേടിയത്. ഒരു ഫോറും രണ്ട് സിക്‌സുമാണ് മുരളി പറത്തിയത്.
Also Read: IPL 2021: രവി ബിഷ്‌നോയ് ഇന്ത്യയുടെ റാഷിദ് ഖാനോ? കണക്കുകള്‍ നിരത്തി സാമ്യത പരിശോധിക്കാം

പിന്നീട് 2018ല്‍ ഷെയ്ന്‍ വാട്‌സണും സിഎസ്‌കെയ്ക്കായി രാജസ്ഥാനെതിരേ സെഞ്ച്വറി നേടി. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെയ്ക്കായി ഓപ്പണറായി ഇറങ്ങിയ വാട്‌സണ്‍ 57 പന്തില്‍ 106 റണ്‍സാണ് നേടിയത്. 9 ഫോറും ആറ് സിക്‌സും ഇതില്‍ ഉള്‍പ്പെടും. 185.96 സ്‌ട്രൈക്കറേറ്റിലായിരുന്നു വാട്‌സണിന്റെ പ്രകടനം. മത്സരത്തില്‍ സിഎസ്‌കെ 204 റണ്‍സെടുത്തപ്പോള്‍ രാജസ്ഥാന്റെ പോരാട്ടം 140 റണ്‍സില്‍ അവസാനിച്ചു. 2018ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ചാണ് സിഎസ്‌കെയുടെ കിരീട നേട്ടം. എട്ട് വിക്കറ്റിനായിരുന്നു ധോണിയുടെയും സംഘത്തിന്റെയും ജയം.
Also Read: യുവാക്കളെ വളര്‍ത്താന്‍ ഇവനാ ബെസ്റ്റ്! കോഹ്ലിയ്ക്ക് ശേഷം ഇന്ത്യയെ നയിക്കേണ്ട് ആരെന്ന് സ്‌റ്റെയ്ന്‍

Also Read: IPL 2021: ഹര്‍ദിക് പാണ്ഡ്യ പന്തെറിയില്ലെന്ന് മുംബൈ, ആശങ്ക ഇന്ത്യക്ക്? ലോകകപ്പില്‍ പകരക്കാരനെത്തുമോ?
ഈ കണക്കുകള്‍ വിലയിരുത്തുമ്പോള്‍ ഇത്തവണ സിഎസ്‌കെ കപ്പടിക്കേണ്ടതാണ്. എന്നാല്‍ ഇതിലുള്ള പ്രധാന വ്യത്യാസം മുരളി വിജയിയും ഷെയ്ന്‍ വാട്‌സണും സിഎസ്‌കെയ്ക്കായി രാജസ്ഥാനെതിരേ സെഞ്ച്വറി നേടിയപ്പോള്‍ സിഎസ്‌കെ ജയിച്ചിരുന്നു. എന്നാല്‍ ഗെയ്ക് വാദ് സെഞ്ച്വറി നേടിയപ്പോള്‍ ടീം തോറ്റു. അതിനാല്‍ത്തന്നെ ഈ സീസണില്‍ സിഎസ്‌കെ കപ്പില്‍ മുത്തമിടുമോയെന്ന് കാത്തിരുന്ന് കാണാം.


Click it and Unblock the Notifications











