Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ഇന്ത്യന്‍ ടീമില്‍ നിന്നു തഴഞ്ഞു, സെലക്ടര്‍മാര്‍ ഇപ്പോള്‍ ഖേദിക്കുന്നുണ്ടാവും!

ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും തഴയപ്പെട്ട ചില താരങ്ങള്‍ ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനവുമായി സെലക്ടര്‍മാരെ ഞെട്ടിച്ചിരിക്കുകയാണ്. ലോകകപ്പ് ടീമിന്റെ ഭാഗമായ ചിലരാവട്ടെ ഐപിഎല്ലില്‍ വലിയ ഫ്‌ളോപ്പായി മാറുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ നടന്ന ഐപിഎല്ലിന്റെ ആദ്യപാദത്തിലെ പ്രകടനം കൂടി വിലയിരുത്തിയായിരുന്നു ചേതന്‍ ശര്‍മയുടെ കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ലോകകപ്പ് സംഘത്തെ തിരഞ്ഞെടുത്തത്. പക്ഷെ ആദ്യപാദത്തില്‍ തിളങ്ങിയ ചിലര്‍ യുഎഇയിലെ രണ്ടാംപാദത്തില്‍ ഫോം കണ്ടെത്താനാവാതെ വലയുന്നത് സെലക്ടര്‍മാരുടെ കണക്കുകൂട്ടല്‍ തെറ്റിച്ചിരിക്കുകയാണ്.

T20 World Cup- Indian selectors will regret not picking these players after conclusion IPL 2021

ലോകകപ്പ് ടീമിലേക്കു തിരഞ്ഞെടുക്കാത്തതിന്റെ പേരില്‍ സെലക്ടര്‍മാര്‍ക്കു കുറ്റബോധം തോന്നാനിടയുള്ള ചില കളിക്കാര്‍ ആരൊക്കെയാണെന്നു പരിശോധിക്കാം.

 ശ്രേയസ് അയ്യര്‍ (ഡല്‍ഹി ക്യാപ്പിറ്റല്‍സ്)

ശ്രേയസ് അയ്യര്‍ (ഡല്‍ഹി ക്യാപ്പിറ്റല്‍സ്)

ലോകകപ്പിനുള്ള ഇന്ത്യയുടെ റിസര്‍വ് സംഘത്തിലുണ്ടെങ്കിലും പ്രധാന ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടയാളാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ മധ്യനിര ബാറ്റ്‌സ്മാനും മുന്‍ ക്യാപ്റ്റനുമായ ശ്രേയസ് അയ്യര്‍. തോളിനേറ്റ പരിക്കും തുടര്‍ന്നു നടത്തിയ ശസ്ത്രക്രിയയും കാരണം ഐപിഎല്ലിന്റെ ആദ്യപാദത്തില്‍ അദ്ദേഹത്തിനു വിട്ടുനില്‍ക്കേണ്ടി വന്നിരുന്നു. അതുകൊണ്ടു തന്നെ രണ്ടാംപാദത്തില്‍ ശ്രേയസ് ഡിസിയില്‍ തിരിച്ചെത്തിയപ്പോള്‍ ഫിറ്റ്‌നസ്, ഫോം എന്നിവയുടെ കാര്യത്തില്‍ സംശയങ്ങളുമുയര്‍ന്നിരുന്നു. എന്നാല്‍ മികച്ച പ്രകടനത്തിലൂടെ താരം ഇതിനു മറുപടി നല്‍കുകയായിരുന്നു.
രണ്ടാംപാദത്തില്‍ നാലു മല്‍സരങ്ങളില്‍ നിന്നും 62 എന്ന മികച്ച ശരാശരിയില്‍ 124 റണ്‍സ് ശ്രേയസ് നേടിക്കഴിഞ്ഞു. പുറത്താവാതെ നേടിയ 47 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. അവസാനമായി മുംബൈ ഇന്ത്യന്‍സിനെതിരായ റണ്‍ചേസില്‍ വിലപ്പെട്ട 33 റണ്‍സുമായി ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ ശ്രേയസിനായിരുന്നു.

 യുസ്വേന്ദ്ര ചഹല്‍ (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍)

യുസ്വേന്ദ്ര ചഹല്‍ (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍)

ലോകകപ്പ് സംഘത്തില്‍ തീര്‍ച്ചും അപ്രതീക്ഷിതമായി ഒഴിവാക്കപ്പെട്ട താരമായിരുന്നു സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍. ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന നിശ്ചിത ഓവര്‍ പരമ്പരയിലെയും ഐപിഎല്ലിന്റെ ആദ്യപാദത്തിലെയും മോശം പ്രകടനമായിരുന്നു ചഹലിനു ലോകകപ്പ് ടീമില്‍ സ്ഥാനം നഷ്ടമാക്കിയത്.
പക്ഷെ ഐപിഎല്ലിന്റെ രണ്ടാംപാദത്തില്‍ സെലക്ടര്‍മാരെ അമ്പരപ്പിക്കുന്ന പ്രകടനമാണ് ചഹല്‍ കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. മികച്ച ഇക്കോണമിയില്‍ അഞ്ചു മല്‍സരങ്ങളില്‍ നിന്നും 10 വിക്കറ്റുകള്‍ യുഎഇയില്‍ നിന്നും സ്പിന്നര്‍ നേടിക്കഴിഞ്ഞു. ചഹലിനു പകരം ലോകകപ്പ് ടീമിലെത്തിയ മുംബൈ ഇന്ത്യന്‍സ് സ്പിന്നര്‍ രാഹുല്‍ ചാഹറാവട്ടെ ദയനീയ പ്രകടനമാണ് നടത്തുന്നത്. തുടര്‍ന്ന് മുംബൈയുടെ പ്ലെയിങ് ഇലവനില്‍ നിന്നും താരം ഒഴിവാക്കപ്പെടുകയും ചെയ്തിരുന്നു.

 ആവേശ് ഖാന്‍ (ഡല്‍ഹി ക്യാപ്പിറ്റല്‍സ്)

ആവേശ് ഖാന്‍ (ഡല്‍ഹി ക്യാപ്പിറ്റല്‍സ്)

ഇന്ത്യക്കു വേണ്ടി ഇനിയും അരങ്ങേറിയിട്ടില്ലാത്ത ഫാസ്റ്റ് ബൗളര്‍ ആവേശ് ഖാന്‍ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടി മിന്നുന്ന പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ സ്റ്റാന്റ് ബൈ താരങ്ങളിലൊരാളായി ആവേശ് ഇടം നേടിയിരുന്നെങ്കിലും പരിക്കു കാരണം നാട്ടിലേക്കു മടങ്ങേണ്ടി വരികയായിരുന്നു.
ഐപിഎല്ലിന്റെ ഈ സീസണില്‍ ഡിസിക്കു വേണ്ടി 12 മല്‍സരങ്ങളില്‍ നിന്നും 21 വിക്കറ്റുകള്‍ ആവേശ് വീഴ്ത്തിയിട്ടുണ്ട്. ഏഴ് എന്ന മികച്ച ഇക്കോണമി റേറ്റ് കാത്തുസൂക്ഷിക്കാനും താരത്തിനു കഴിഞ്ഞു. ലോകകപ്പില്‍ റിസര്‍വ് താരങ്ങളുടെ ലിസ്റ്റിലെങ്കിലും സെലക്ടര്‍മാര്‍ക്കു ഉള്‍പ്പെടുത്താമായിരുന്ന താരമാണ് ആവേശ്.

 ഹര്‍ഷല്‍ പട്ടേല്‍ (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍)

ഹര്‍ഷല്‍ പട്ടേല്‍ (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍)

ഇന്ത്യക്കു വേണ്ടി അരങ്ങേറിയിട്ടില്ലാത്ത മറ്റൊരു താരമാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പേസര്‍ ഹര്‍ഷല്‍ പട്ടേല്‍. ഈ സീസണിലെ ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്പിന്റെ അവകാശി കൂടിയാണ് ഹര്‍ഷല്‍. ഒരു ഹാട്രിക്കടക്കം 12 മല്‍സരങ്ങളില്‍ നിന്നും 26 വിക്കറ്റുകള്‍ താരം നേടിയിട്ടുണ്ട്. യുഎഇയിലെ സ്ലോ പിച്ചുകളില്‍ ഹര്‍ഷലിന്റെ സ്ലോ ബോളുകള്‍ എതിര്‍ ബാറ്റ്‌സ്മാന്‍മാരെ കുഴക്കുന്നത് ഇതിനകം കണ്ടു കഴിഞ്ഞു. മാത്രമല്ല ഡെത്ത് ഓവറുകളില്‍ യോര്‍ക്കറുകളെറിയാനുള്ള മിടുക്കും ഹര്‍ഷലിനെ അപകടകാരിയാക്കുന്നു.

 റുതുരാജ് ഗെയ്ക്വാദ് (ചെന്നൈ സൂപ്പര്‍ കിങ്‌സ്)

റുതുരാജ് ഗെയ്ക്വാദ് (ചെന്നൈ സൂപ്പര്‍ കിങ്‌സ്)

ഇന്ത്യയുടെ പുതിയ ബാറ്റിങ് സെന്‍സേഷനായി മാറിയിരിക്കുന്ന താരമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ യുവ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദ്. രാജസ്ഥാന്‍ റോയല്‍സിനെതിരായ കഴിഞ്ഞ കളിയില്‍ റുതുരാജ് കന്നി ഐപിഎല്‍ സെഞ്ച്വറിയുമായി ചരിത്രം കുറിച്ചിരുന്നു. ഈ ഇന്നിങ്‌സിനു ശേഷം അദ്ദേഹത്തെ മുന്‍ താരങ്ങളും ക്രിക്കറ്റ് പ്രേമികളുമെല്ലാം ഒരുപോലെ വാഴ്ത്തുകയാണ്. വിരാട് കോലിയുടെ പിന്‍ഗാമിയെന്നു പോലും റുതുരാജിനെ ചിലര്‍ വിശേഷിപ്പിച്ചിരുന്നു. ഈ സീസണില്‍ 12 മല്‍സരങ്ങളില്‍ നിന്നും 50.80 ശരാശരിയില്‍ 508 റണ്‍സ് താരം അടിച്ചെടുത്തു കഴിഞ്ഞു. ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റികളുമടക്കമാണിത്.
ലോകകപ്പ് സംഘത്തില്‍ അവസരം ലഭിച്ചില്ലെങ്കിലും അധികം വൈകാതെ തന്നെ ഇന്ത്യന്‍ ടീമിലെ സ്ഥിരസാന്നിധ്യമാവാന്‍ റുതുരാജിനു കഴിയുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ശിഖര്‍ ധവാനു കീഴില്‍ ഇന്ത്യന്‍ ടീം ശ്രീലങ്കയില്‍ പര്യടനം നടത്തിയപ്പോള്‍ താരം സംഘത്തിലുണ്ടായിരുന്നു. ടി20 പരമ്പരയിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ റുതുരാജ് രണ്ടു മല്‍സരങ്ങളില്‍ കളിക്കുകയും ചെയ്തിരുന്നു. 35 റണ്‍സാണ് ഇവയില്‍ നിന്നും താരത്തിനു നേടാനായത്.

Story first published: Monday, October 4, 2021, 15:34 [IST]
Other articles published on Oct 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+