
ആര്‍സിബിയെ സംബന്ധിച്ച് വലിയ പ്രതീക്ഷ നല്‍കുന്ന സീസണായി ഇത് മാറിയിരിക്കുകയാണ്. തുടര്‍ച്ചയായ രണ്ടാം സീസണിലാണ് ആര്‍സിബി പ്ലേ ഓഫ് കളിക്കുന്നത്. വിരാട് കോലിക്ക് കീഴില്‍ ആര്‍സിബി കളിക്കുന്ന നാലാം പ്ലേ ഓഫാണിത്. ആര്‍സിബിയെ സംബന്ധിച്ച് ഇത്തവണ കിരീടത്തിലേക്കെത്തേണ്ടത് അഭിമാന പ്രശ്‌നമാണ്. കന്നിക്കിരീടം എന്നതിലുപരിയായി വിരാട് കോലി ആര്‍സിബി നായകസ്ഥാനം ഒഴിയുന്നു എന്നതാണ് വളരെ പ്രധാനപ്പെട്ടകാര്യം.
Also Read: IPL 2021: ഏഴ് മത്സരം ബാക്കി, നാലാമതായി ആര് പ്ലേഓഫില്‍ കടക്കും? സാധ്യതകള്‍ പരിശോധിക്കാം

അതിനാല്‍ത്തന്നെ ഈ സീസണില്‍ കിരീടം നേടിക്കൊടുത്ത് കോലിക്ക് യാത്രയയപ്പ് നല്‍കാമെന്ന പ്രതീക്ഷയിലാണ് സഹതാരങ്ങള്‍. കോലി പടിയിറങ്ങിയാല്‍ പകരമാരെന്നത് വലിയ ചോദ്യമാണ്. എബി ഡിവില്ലിയേഴ്‌സിനെ പ്രായം തളര്‍ത്തുന്നതിനാല്‍ത്തന്നെ പുതിയ നായകനെ കണ്ടെത്തേണ്ടതായുണ്ട്. ഡേവിഡ് വാര്‍ണറെ നായകസ്ഥാനത്തേക്കെത്തിക്കണമെന്നടക്കം പല നിര്‍ദേശങ്ങളും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ഇപ്പോഴിതാ ദേവ്ദത്ത് പടിക്കലിനെ ആര്‍സിബി നായകനാക്കണമെന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര.
Also Read: IPL 2021: രാഹുലിന് ഇന്ത്യന്‍ നായകനാവാന്‍ യോഗ്യതയില്ല! ആയാല്‍ ഏറെക്കാലം തുടരുമെന്നും ജഡേജ

'ആര്‍സിബിയുടെ അടുത്ത നായകനാരെന്നത് ഉത്തരം പറയാന്‍ പ്രയാസമുള്ള ചോദ്യമാണ്. എന്റെ ഒരു അഭിപ്രായം പറഞ്ഞാല്‍ ദേവ്ദത്ത് പടിക്കലിനെ നായകനാക്കണം. ദേവ്ദത്തിന്റെ ക്യാപ്റ്റന്‍സി ഇതുവരെ നമ്മള്‍ കണ്ടിട്ടില്ല. അതിനാല്‍ത്തന്നെ അത് എങ്ങനെയായിരിക്കുമെന്നത് സംബന്ധിച്ച് ഒരു ഊഹവുമില്ല. നിലവിലെ ടീമില്‍ ദേവ്ദത്തിനെ മാത്രമാണ് പരിഗണിക്കാന്‍ കഴിയുന്നതായുള്ളത്. എന്നാല്‍ അവന്റെ നായക മികവ് എന്തെന്ന് ആര്‍ക്കും അറിയില്ലാത്ത കാര്യമാണ്'-ആകാശ് പറഞ്ഞു.
Also Read: IPL 2021: ഇനിയും റെയ്‌നയെ കളിപ്പിക്കണോ? ഉത്തപ്പയ്ക്കു അവസരം നല്‍കണമെന്ന് പൊള്ളോക്ക്

യുവ താരമായ ദേവ്ദത്ത് ഇക്കഴിഞ്ഞ ശ്രീലങ്കന്‍ പരമ്പരയിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. 2020ലാണ് അദ്ദേഹം ആര്‍സിബിയിലെത്തുന്നത്. അരങ്ങേറ്റ സീസണില്‍ത്തന്നെ ടീമിന്റെ ടോപ് സ്‌കോററാവാന്‍ ദേവ്ദത്തിനായി. ഈ സീസണില്‍ ഒരു സെഞ്ച്വറിയടക്കം ഭേദപ്പെട്ട പ്രകടനവും താരം കാഴ്ചവെക്കുന്നുണ്ട്. എന്നാല്‍ വലിയ ഭാവി മുന്നിലുള്ള താരത്തിന് ഇപ്പോഴേ ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദം നല്‍കിയാല്‍ അത് അദ്ദേഹത്തിന്റെ പ്രകടനത്തെ ബാധിച്ചേക്കും.
Also Read: T20 World cup: ഇവരിലൊരാള്‍ നിങ്ങളെ സര്‍പ്രൈസ് ചെയ്യിക്കും! വരുണാവുമോ അത്?

അതിനാല്‍ത്തന്നെ ദേവ്ദത്തിന് ഇപ്പോള്‍ നായകസ്ഥാനം നല്‍കാനുള്ള സാധ്യത വളരെ കുറവാണ്. വരുന്ന സീസണില്‍ മെഗാ താരലേലമാണ് നടക്കാന്‍ പോകുന്നത്. നായകമികവുള്ള സീനിയര്‍ താരത്തെ ടീമിലെത്തിച്ച് ക്യാപ്റ്റന്‍സി നല്‍കാനാണ് സാധ്യത. നായകസ്ഥാനം ഒഴിഞ്ഞാലും കോലി ആര്‍സിബിയില്‍ തുടരുമെന്ന് പറഞ്ഞിട്ടുണ്ട്. അതിനാല്‍ത്തന്നെ കോലിക്കും സ്വീകാര്യനായ താരത്തെയാവും നായകസ്ഥാനത്തേക്ക് എത്തിക്കാന്‍ സാധ്യത.
Also Read: IPL 2021: 500ന്റെ കൂട്ട് വിട്ടില്ല- അപൂര്‍വ്വ റെക്കോര്‍ഡിട്ട് രാഹുല്‍, ആദ്യ ഇന്ത്യന്‍ താരം!

ആര്‍സിബിക്ക് പരിഗണിക്കാന്‍ കഴിയുന്ന മറ്റ് താരങ്ങളെയും ആകാശ് നിര്‍ദേശിച്ചു. 'ഡല്‍ഹി ക്യാപിറ്റല്‍സ് വിട്ടാല്‍ ശ്രേയസ് അയ്യര്‍,പഞ്ചാബ് കിങ്‌സ് ഒഴിവാക്കിയാല്‍ കെഎല്‍ രാഹുല്‍,മായങ്ക് അഗര്‍വാള്‍,ആര്‍ അശ്വിന്‍ എന്നിവരെയെല്ലാം പരിഗണിക്കാവുന്നതാണ്.എബി ഡി തുടരുകയാണെങ്കിലും അവനെയും മാക്‌സ് വെല്ലിനെയും പരിഗണിക്കാം'-ആകാശ് പറഞ്ഞു.
Also Read: IPL 2021: ഒന്നാം സ്ഥാനം വേണം, ഡല്‍ഹിയും സിഎസ്‌കെയും നേര്‍ക്കുനേര്‍, കണക്കില്‍ മുന്നില്‍ ധോണിപ്പട

Also Read: IPL 2021: ലോക ടി20 11ല്‍ ആരൊക്കെ? അഞ്ച് താരങ്ങളെ തിരഞ്ഞെടുത്ത് ഗ്ലെന്‍ മാക്‌സ്‌വെല്‍
മെഗാ ലേലത്തിന് മുമ്പ് ടീമുകളിലെല്ലാം വലിയ അഴിച്ചുപണി നടന്നേക്കും. അങ്ങനെയാണെങ്കില്‍ ആര്‍സിബിക്ക് മുന്നില്‍ പരിഗണിക്കാന്‍ കഴിയുന്ന നിരവധി താരങ്ങളും എത്തിയേക്കാം. ഇതില്‍ ആരെയാവും അവര്‍ നായകസ്ഥാനത്തേക്കെത്തിക്കുകയെന്നത് കാത്തിരുന്ന് കാണാം. നിലവിലെ സാഹചര്യത്തില്‍ മാക്‌സ് വെല്ലിനെയും എബിഡിയേയും നായകസ്ഥാനത്തേക്ക് എത്തിക്കാന്‍ സാധ്യത കുറവാണ്. ഡേവിഡ് വാര്‍ണറെ ആര്‍സിബി നോട്ടമിടാന്‍ സാധ്യത കൂടുതലാണ്. എന്നാല്‍ കോലിയുടെ തീരുമാനവും ഇക്കാര്യത്തില്‍ നിര്‍ണ്ണായകമായിരിക്കും.


Click it and Unblock the Notifications











