For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: സൂപ്പര്‍ താരങ്ങള്‍, എന്നാല്‍ കളിക്കാന്‍ പോകുന്നത് കന്നി ടി20 ലോകകപ്പ്, എട്ട് താരങ്ങളിതാ

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണ്‍ അവസാനിക്കുന്നതിന് പിന്നാലെ ടി20 ലോകകപ്പ് ആവേശം എത്തുകയാണ്. 17നാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്. യുഎഇയില്‍ നടക്കുന്ന ലോകകപ്പിനായുള്ള അവസാന ഘട്ട ഒരുക്കത്തിലാണ് ടീമുകള്‍. കോവിഡ് സാഹചര്യത്തില്‍ പല തവണ ലോകകപ്പ് മാറ്റിവെക്കേണ്ടി വന്നിരുന്നു. അതിനാല്‍ത്തന്നെ വലിയ കാത്തിരിപ്പുകള്‍ക്ക് ശേഷം നടക്കുന്ന ലോകകപ്പ് കൂടിയാണിത്.

Team-wise one key player going to play maiden T20 WC in 2021
1

ഒട്ടുമിക്ക ടീമിനും ശക്തമായ താരനിരയുള്ളതിനാല്‍ ഇത്തവണ പോരാട്ടവും ശക്തമാവും. മൂന്നാം കിരീടം തേടുന്ന വെസ്റ്റ് ഇന്‍ഡീസിനെ തന്നെയാണ് എല്ലാവരും കൂടുതല്‍ ഭയക്കുന്നത്. ഐപിഎല്ലിന് പിന്നാലെ ലോകകപ്പിനിറങ്ങുന്ന ഇന്ത്യന്‍ ടീമിനും പ്രതീക്ഷകളേറെ. യുഎഇയില്‍ അന്താരാഷ്ട്ര മത്സരം കളിച്ച് അനുഭവസമ്പത്തുള്ള പാകിസ്താനെയും എഴുതിത്തള്ളാനാവുന്നില്ല. ഒട്ടനവധി സൂപ്പര്‍ താരങ്ങള്‍ ഇത്തവണത്തെ ലോകകപ്പിലൂടെ കരുത്ത് തെളിയിക്കാന്‍ ഇറങ്ങുന്നുണ്ട്. എന്നാല്‍ ഇത്തവണ കന്നി ലോകകപ്പ് കളിക്കാനിറങ്ങുന്ന ചില സൂപ്പര്‍ താരങ്ങളുണ്ട്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

Also Read: T20 World cup: ഇവരിലൊരാള്‍ നിങ്ങളെ സര്‍പ്രൈസ് ചെയ്യിക്കും! വരുണാവുമോ അത്?

കെ എല്‍ രാഹുല്‍ (ഇന്ത്യ)

കെ എല്‍ രാഹുല്‍ (ഇന്ത്യ)

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിര്‍ണ്ണായക സ്ഥാനമുള്ള താരമാണ് കെ എല്‍ രാഹുല്‍. ലോകകപ്പില്‍ ഇന്ത്യയുടെ പ്ലേയിങ് 11 തീര്‍ച്ചയായും സ്ഥാനം കല്‍പ്പിക്കുന്ന താരങ്ങളിലൊരാളാണ് രാഹുല്‍. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സ് നായകനായ രാഹുല്‍ 2018ന് ശേഷം കളിച്ച എല്ലാ സീസണിലും 500ന് മുകളില്‍ റണ്‍സ് നേടിയിട്ടുണ്ട്. 48 ടി20യില്‍ നിന്ന് 39.92 എന്ന മികച്ച ശരാശരിയില്‍ 1557 റണ്‍സാണ് രാഹുല്‍ നേടിയിട്ടുള്ളത്. സ്‌ട്രൈക്കറേറ്റ് 142.19.ഇതില്‍ രണ്ട് സെഞ്ച്വറിയും ഉള്‍പ്പെടും. ഇന്ത്യക്കായി ഏകദിന ലോകകപ്പ് കളിച്ചിട്ടുണ്ടെങ്കിലും ടി20 ലോകകപ്പ് കളിക്കാന്‍ പോകുന്നത് ഇതാദ്യമായാണ്. 2016ല്‍ അവസാന ടി20 ലോകകപ്പ് നടക്കുമ്പോള്‍ ഇന്ത്യന്‍ ടീമിലെ സ്ഥിര സാന്നിധ്യമെന്ന നിലയിലേക്ക് രാഹുല്‍ വളര്‍ന്നിരുന്നില്ല.

Also Read: IPL 2021: 500ന്റെ കൂട്ട് വിട്ടില്ല- അപൂര്‍വ്വ റെക്കോര്‍ഡിട്ട് രാഹുല്‍, ആദ്യ ഇന്ത്യന്‍ താരം!

മാര്‍ക്കസ് സ്‌റ്റോയിനിസ് (ഓസ്‌ട്രേലിയ)

മാര്‍ക്കസ് സ്‌റ്റോയിനിസ് (ഓസ്‌ട്രേലിയ)

ബാറ്റുകൊണ്ടും പന്തുകൊണ്ടും മത്സരഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള താരമാണ് ഓസ്‌ട്രേലിയയുടെ മാര്‍ക്കസ് സ്റ്റോയിനിസ്. മീഡിയം പേസ് ഓള്‍റൗണ്ടറായ അദ്ദേഹം ഫ്രാഞ്ചൈസി ലീഗുകളിലെല്ലാം വലിയ മൂല്യമുള്ള താരമാണ്. നിലവിലെ ടി20 ഓള്‍റൗണ്ടര്‍മാരിലെ പ്രമുഖനായ സ്‌റ്റോയിനിസ് തന്റെ കന്നി ടി20 ലോകകപ്പാണ് കളിക്കാന്‍ പോകുന്നത്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമാണ് അദ്ദേഹം. ഏത് പൊസിഷനിലും ബാറ്റ് ചെയ്യിക്കാനും ഡെത്ത് ഓവറിലടക്കം പന്തെറിയിക്കാനും അദ്ദേഹത്തിന് മികവുണ്ട്. 28 മത്സരത്തില്‍ നിന്ന് 376 റണ്‍സും 10 വിക്കറ്റുമാണ് ഓസീസിനായി അദ്ദേഹം നേടിയത്. 55 ഐപിഎല്ലില്‍ നിന്ന് 896 റണ്‍സും 30 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്.

Also Read: IPL 2021: ഒന്നാം സ്ഥാനം വേണം, ഡല്‍ഹിയും സിഎസ്‌കെയും നേര്‍ക്കുനേര്‍, കണക്കില്‍ മുന്നില്‍ ധോണിപ്പട

മാര്‍ക്ക് വുഡ് (ഇംഗ്ലണ്ട്)

മാര്‍ക്ക് വുഡ് (ഇംഗ്ലണ്ട്)

ഇംഗ്ലണ്ടിന്റെ പരിചയസമ്പന്നനായ പേസര്‍മാരിലൊരാളാണ് മാര്‍ക്ക് വുഡ്. എന്നാല്‍ ഇതുവരെ ടി20 ലോകകപ്പ് കളിക്കാന്‍ അദ്ദേഹത്തിന് ഭാഗ്യമുണ്ടായിട്ടില്ല. എന്നാല്‍ ഇത്തവണ ഇംഗ്ലണ്ടിന്റെ മുഖ്യ പേസര്‍മാരിലൊരാളാണ് മാര്‍ക്ക് വുഡ്. ജോഫ്രാ ആര്‍ച്ചര്‍ പരിക്കേറ്റ് പുറത്തായതിനാല്‍ മാര്‍ക്ക് വുഡിനെ വളരെ പ്രതീക്ഷയോടെയാണ് ഇംഗ്ലണ്ട് കാണുന്നത്. 17 മത്സരത്തില്‍ നിന്ന് 26 വിക്കറ്റുകള്‍ ഇതിനോടകം ടി20 യില്‍ അദ്ദേഹം നേടിയിട്ടുണ്ട്. 8.58 എന്ന ഭേദപ്പെട്ട ഇക്കോണമിയുമുണ്ട്. ന്യൂബോളിലും ഡെത്ത് ഓവറിലും തിളങ്ങാന്‍ കെല്‍പ്പുള്ള താരങ്ങളിലൊരാളാണ് അദ്ദേഹം.

Also Read: IPL 2021: ലോക ടി20 11ല്‍ ആരൊക്കെ? അഞ്ച് താരങ്ങളെ തിരഞ്ഞെടുത്ത് ഗ്ലെന്‍ മാക്‌സ്‌വെല്‍

ലോക്കി ഫെര്‍ഗൂസന്‍ (ന്യൂസീലന്‍ഡ്)

ലോക്കി ഫെര്‍ഗൂസന്‍ (ന്യൂസീലന്‍ഡ്)

ന്യൂസീലന്‍ഡിന്റെ നിലവിലെ പേസര്‍മാരില്‍ പ്രധാനപ്പെട്ട താരമാണ് ലോക്കി ഫെര്‍ഗൂസന്‍. 2019ലെ ഏകദിന ലോകകപ്പിനുള്ള കിവീസ് ടീമില്‍ ഉള്‍പ്പെട്ടിരുന്ന താരവും ആദ്യത്തെ ടി20 ലോകകപ്പ് കളിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഡെത്ത് ഓവറുകളില്‍ മികവ് കാട്ടാന്‍ കെല്‍പ്പുള്ള പേസറാണ് ഫെര്‍ഗൂസന്‍. അതിവേഗത്തില്‍ പന്തെറിയുന്നതിനോടൊപ്പം നന്നായി സ്ലോ ബോളെറിയാനും അദ്ദേഹത്തിന് സാധിക്കും. 13 ടി20യില്‍ നിന്ന് 24 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമാണ്.

Also Read: T20 World Cup 2021: സാമൂഹ്യ മാധ്യമങ്ങളില്‍ ഏറ്റവും പിന്തുണ ആര്‍ക്ക്? എട്ട് ടീമുകളുടെയും റാങ്കിങ് ഇതാ

തബ്രൈസ് ഷംസി (ദക്ഷിണാഫ്രിക്ക)

തബ്രൈസ് ഷംസി (ദക്ഷിണാഫ്രിക്ക)

നിലവിലെ ഒന്നാം നമ്പര്‍ ടി20 ബൗളറാണ് ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ തബ്രൈസ് ഷംസി. ഫ്രാഞ്ചൈസി ക്രിക്കറ്റിലെ സജീവ താരമായ അദ്ദേഹം ദക്ഷിണാഫ്രിക്കന്‍ ടീമിനൊപ്പം കന്നി ലോകകപ്പ് കളിക്കാനുള്ള തയ്യാറെടുപ്പിലാണ്. 42 മത്സരത്തില്‍ നിന്ന് 49 വിക്കറ്റുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. 6.79 എന്ന മികച്ച ഇക്കോണമിയും ഷംസിക്കുണ്ട്. ചൈനാമാന്‍ സ്പിന്നറെന്ന നിലയില്‍ ബാറ്റ്‌സ്മാനെ വട്ടം കറക്കുന്ന ഷംസിയുടെ പ്രകടനം ദക്ഷിണാഫ്രിക്കയുടെ കുതിപ്പില്‍ നിര്‍ണ്ണായകമാവും.

Also Read: IPL 2021: ഇന്ത്യക്കു ആശ്വാസം, ഓള്‍റൗണ്ടറാവാന്‍ വീണ്ടും ഹാര്‍ദിക്- ബൗളിങ് ഉടന്‍!

ബാബര്‍ അസാം (പാകിസ്താന്‍)

ബാബര്‍ അസാം (പാകിസ്താന്‍)

ആധുനിക കാലഘട്ടത്തിലെ താരങ്ങളില്‍ വിരാട് കോലിയോട് പോലും ഉപമിക്കപ്പെടുന്ന താരമാണ് പാകിസ്താന്‍ നായകന്‍ ബാബര്‍ അസാം. അസാമാന്യ ബാറ്റിങ് മികവുള്ള ബാബര്‍ കന്നി ടി20 ലോകകപ്പ് കളിക്കാനുള്ള തയ്യാറെടുപ്പിലാണ്. 61 ടി20യില്‍ നിന്ന് 2204 റണ്‍സാണ് പാക് നായകന്റെ പേരിലുള്ളത്. 20 അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും ഇതിനോടകം നേടിയിട്ടുള്ള ബാബര്‍ ടി20 ലോകകപ്പിലെ പല റെക്കോഡുകളും തകര്‍ക്കാന്‍ കെല്‍പ്പുള്ള താരമാണ്.

Also Read: IPL 2021: ഞങ്ങള്‍ പുറത്തായിട്ടില്ല, ഇപ്പോഴും മുംബൈക്ക് പ്ലേ ഓഫ് സാധ്യതയുണ്ട്'- ഷെയ്ന്‍ ബോണ്ട്

ഫാബിയന്‍ അലന്‍ (വെസ്റ്റ് ഇന്‍ഡീസ്)

ഫാബിയന്‍ അലന്‍ (വെസ്റ്റ് ഇന്‍ഡീസ്)

വെസ്റ്റ് ഇന്‍ഡീസിന്റെ സ്പിന്‍ ഓള്‍റൗണ്ടറാണ് ഫാബിയന്‍ അലന്‍. ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ തിളങ്ങുന്ന താരം ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനായും തിളങ്ങുന്നുണ്ട്. മത്സരഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള താരങ്ങളിലൊരാളാണ് അദ്ദേഹം. 21 ഇന്നിങ്‌സില്‍ നിന്ന് 250 റണ്‍സ് ഇതിനോടകം നേടിയിട്ടുണ്ട്. 24 ഇന്നിങ്‌സില്‍ നിന്ന് 20 വിക്കറ്റാണ് നേടിയത്. ഫിനിഷര്‍ റോളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന താരങ്ങളിലൊരാള്‍ക്കൂടിയാണ് അദ്ദേഹം.

Also Read: IPL 2021: ഇന്ത്യയുടെ അടുത്ത രാഹുല്‍ ഇവന്‍ തന്നെ, അവിശ്വസനീയ ബാറ്റിങെന്നു ലാറ

വനിന്‍ഡു ഹസരങ്ക (ശ്രീലങ്ക)

വനിന്‍ഡു ഹസരങ്ക (ശ്രീലങ്ക)

അവസാന ഇന്ത്യന്‍ പരമ്പരയിലൂടെ ശ്രീലങ്കന്‍ ടീമില്‍ നിന്ന് ഏറ്റവും ചര്‍ച്ചയായ താരമാണ് വനിന്‍ഡു ഹസരങ്ക. സ്പിന്‍ ഓള്‍റൗണ്ടറായ താരം 24 മത്സരത്തില്‍ നിന്ന് 36 വിക്കറ്റുകള്‍ ഇതിനോടകം വീഴ്ത്തിയിട്ടുണ്ട്. അതും 6.58 എന്ന മികച്ച ഇക്കോണമിയില്‍. 200 റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഐപിഎല്ലില്‍ ആര്‍സിബിയുടെ താരമായ ഹസരങ്ക തന്റെ കന്നി ടി20 ലോകകപ്പാണ് കളിക്കാന്‍ പോകുന്നത്. ശ്രീലങ്കക്ക് വളരെ പ്രതീക്ഷ നല്‍കുന്ന താരമാണ് അദ്ദേഹം.

Story first published: Monday, October 4, 2021, 14:29 [IST]
Other articles published on Oct 4, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+