
നെറ്റ് റണ്‍റേറ്റ് -0.453 ഉും. രാജസ്ഥാന്‍ റോയല്‍സ് 12 മത്സരത്തില്‍ നിന്ന് 10 പോയിന്റുമായി ആറാം സ്ഥാനത്താണ്. നെറ്റ് റണ്‍റേറ്റ് -0.337ഉും. രാജസ്ഥാന്‍ അടുത്തുള്ള രണ്ട് മത്സരവും ജയിച്ചാല്‍ പ്ലേ ഓഫിലെത്തും. മുംബൈ ഇന്ത്യന്‍സിന് അടുത്ത രണ്ട് മത്സരവും ജയിക്കുകയും കെകെആര്‍ തോല്‍ക്കുകയും ചെയ്താല്‍ മാത്രമെ പ്ലേഓഫിലെത്താനാവു. അതിനാല്‍ത്തന്നെ രാജസ്ഥാനും മുംബൈക്കും ജയം അനിവാര്യമാണ്. ഇന്ത്യന്‍ സമയം വൈകീട്ട് 7.30ന് ഷാര്‍ജയിലാണ് മത്സരം.

നേര്‍ക്കുനേര്‍ കണക്കില്‍ ഇഞ്ചോടിഞ്ച്
രാജസ്ഥാനെതിരായ നേര്‍ക്കുനേര്‍ കണക്കില്‍ മുംബൈ ഇന്ത്യന്‍സിന് നേരിയ മുന്‍തൂക്കം മാത്രമാണുള്ളത്. 24 മത്സരത്തില്‍ നിന്ന് 12 ജയമാണ് മുംബൈ നേടിയത്. 11 മത്സരത്തില്‍ ജയം രാജസ്ഥാനൊപ്പമായിരുന്നു. അതിനാല്‍ത്തന്നെ നേര്‍ക്കുനേര്‍ കണക്കില്‍ ആധിപത്യം അവകാശപ്പെടാനാവില്ല. ഈ സീസണിലെ ആദ്യ പാദത്തില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ രാജസ്ഥാനെ ഏഴ് വിക്കറ്റിന് തോല്‍പ്പിക്കാന്‍ മുംബൈക്കായിരുന്നു. എന്നാല്‍ അവസാന അഞ്ച് മത്സര കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മൂന്ന് തവണയും ജയിച്ചത് രാജസ്ഥാനായിരുന്നു. മുംബൈക്കെതിരേ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണിന് മികച്ച റെക്കോഡാണുള്ളത്. അതിനാല്‍ത്തന്നെ മികച്ചൊരു പോരാട്ടം ആരാധകര്‍ പ്രതീക്ഷിക്കുന്നു.

പ്രതീക്ഷയോടെ മുംബൈ ഇന്ത്യന്‍സ്
മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ച് പറഞ്ഞാല്‍ സമ്മര്‍ദ്ദമേറെ. രാജസ്ഥാനെ തോല്‍പ്പിക്കാന്‍ ബാറ്റിങ് നിര ഉണര്‍ന്നു കളിക്കേണ്ടതായുണ്ട്. മുംബൈ നിരയില്‍ ഒരു ബാറ്റ്‌സ്മാന്‍ പോലും ഫോമിലല്ല. രോഹിത് ശര്‍മ-ക്വിന്റന്‍ ഡീകോക്ക് ഓപ്പണിങ്ങില്‍ അതിവേഗം റണ്‍സുയര്‍ത്തേണ്ടതായുണ്ട്. സൂര്യകുമാര്‍ യാദവ് മധ്യ ഓവറുകളിലെ പഴയ മികവിലേക്കെത്തേണ്ടതായുണ്ട്. ഡെത്ത് ഓവറുകളില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ കീറോണ്‍ പൊള്ളാര്‍ഡിനും ഹര്‍ദിക് പാണ്ഡ്യക്കും സാധിക്കണം. മധ്യനിരയില്‍ ഇഷാന്‍ കിഷന്‍ തിരിച്ചെത്തിയേക്കും.
ജസ്പ്രീത് ബുംറ,ട്രന്റ് ബോള്‍ട്ട്,നതാന്‍ കോള്‍ട്ടര്‍ നെയ്ല്‍ എന്നീ പേസര്‍മാര്‍ മികവ് കാട്ടുമ്പോള്‍ സ്പിന്‍ നിരയില്‍ രാഹുല്‍ ചഹാര്‍,ജയന്ത് യാദവ്,ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ക്ക് മികവ് കാട്ടാനാവുന്നില്ല.ഇതും മുംബൈക്ക് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.

പ്രതീക്ഷയോടെ രാജസ്ഥാന്‍
അവസാന മത്സരത്തില്‍ സിഎസ്‌കെയെ തോല്‍പ്പിച്ച ആത്മവിശ്വാസം രാജസ്ഥാന് മുംബൈക്കെതിരെയും കരുത്ത് പകരും. 190 റണ്‍സ് 15 പന്തുകള്‍ ബാക്കിനിര്‍ത്തിയാണ് രാജസ്ഥാന്‍ മറികടന്നത്. യശ്വസി ജയ്‌സ്വാള്‍,എവിന്‍ ലെവിസ് എന്നിവര്‍ നല്‍കുന്ന വെടിക്കെട്ട് തുടക്കം ടീമിന് വളരെ പ്രധാനപ്പെട്ടതാണ്.സഞ്ജു സാംസണ്‍ നിലയുറപ്പിച്ച് നായകന്റെ ഇന്നിങ്‌സ് കളിക്കുമ്പോള്‍ ശിവം ദുബെക്ക് മികവ് തുടരാനാവുമോയെന്നത് കണ്ടറിയണം.
മുസ്തഫിസുര്‍ റഹ്മാന്‍,ചേതന്‍ സക്കറിയ,കാര്‍ത്തിക് ത്യാഗി എന്നീ പേസര്‍മാര്‍ മികവ് കാട്ടുന്നുണ്ട്. സ്പിന്‍ ഓള്‍റൗണ്ടര്‍ രാഹുല്‍ തെവാത്തിയ ശരാശരി മാത്രം. ഹാട്രിക് കിരീടം തേടുന്ന മുംബൈക്കെതിരേ സര്‍വ സന്നാഹങ്ങളുമായി രാജസ്ഥാന്‍ പൊരുതിയാല്‍ പിടിച്ചുകെട്ടാന്‍ രോഹിതും സംഘവും പാടുപെടും.
Also Read: IPL 2021: എന്തുകൊണ്ട് ഉമ്രാന്‍ മാലിക്കിനെ ഇതുവരെ കളിപ്പിച്ചില്ല? അത്ഭുതം തോന്നുന്നു- ആശിഷ് നെഹ്‌റ

സാധ്യതാ 11
മുംബൈ- രോഹിത് ശര്‍മ, ക്വിന്റന്‍ ഡീകോക്ക്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ, ജയന്ത് യാദവ്, നതാന്‍ കോള്‍ട്ടര്‍ നെയ്ല്‍, ജസ്പ്രീത് ബുംറ, ട്രന്റ് ബോള്‍ട്ട്
രാജസ്ഥാന്‍- എവിന്‍ ലെവിസ്, യശ്വസി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, ശിവം ദുബെ, ഗ്ലെന്‍ ഫിലിപ്‌സ്, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാത്തിയ, മായങ്ക് മാര്‍ക്കണ്ഡെ, ചേതന്‍ സക്കറിയ, മായങ്ക് മാര്‍ക്കണ്ഡെ, മുസ്തഫിസുര്‍ റഹ്മാന്‍


Click it and Unblock the Notifications











