For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: 'എന്റെ ഒന്നാം നമ്പര്‍ സ്പിന്നര്‍ വരുണ്‍', ടി20 ലോകകപ്പില്‍ ഇന്ത്യ കളിപ്പിക്കണം- ദീപ് ദാസ്ഗുപ്ത

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണ്‍ അവസാനിക്കുന്നതിന് പിന്നാലെ ടി20 ലോകകപ്പും വരികെയാണ്. ഈ മാസം 15ന് ഐപിഎല്‍ അവസാനിക്കും. 17നാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്. യുഎഇയിലാണ് ലോകകപ്പും നടക്കുന്നതെന്നതിനാല്‍ ഇത്തവണത്തെ ഐപിഎല്ലിന് വളരെ പ്രാധാന്യമാണുള്ളത്. ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ട എല്ലാവരും ഐപിഎല്ലില്‍ കളിക്കുന്നുണ്ട്. ഇതില്‍ ഒട്ടുമിക്ക താരങ്ങളും ഫോം ഔട്ടിലുമാണ്.

1

ഇന്ത്യ ടി20 ലോകകപ്പിലേക്ക് അഞ്ച് സ്പിന്നര്‍മാരെയാണ് പരിഗണിച്ചത്. യുഎഇയിലെ സ്പിന്‍ സാഹചര്യം പരിഗണിച്ചാണ് ഇത്തരത്തിലൊരു ടീമിനെ തിരഞ്ഞെടുത്തത്. ആര്‍ അശ്വിന്‍,രാഹുല്‍ ചഹാര്‍,രവീന്ദ്ര ജഡേജ,അക്ഷര്‍ പട്ടേല്‍,വരുണ്‍ ചക്രവര്‍ത്തി എന്നിവരാണ് ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ച മറ്റുള്ളവര്‍. ഇതില്‍ പ്ലേയിങ് 11ല്‍ ഏതൊക്കെ സ്പിന്നര്‍മാര്‍ ഉള്‍പ്പെടുമെന്നത് കണ്ടറിയേണ്ട കാര്യമാണ്. രവീന്ദ്ര ജഡേജക്ക് സ്ഥാനം ഉറപ്പാണെങ്കിലും രണ്ടാം സ്പിന്നര്‍ ആരായിരിക്കും?. വരുണ്‍ ചക്രവര്‍ത്തിയെ ഇന്ത്യ കളിപ്പിക്കണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ദീപ് ദാസ്ഗുപ്ത.

Also Read: IPL 2021: ഒന്നാം സ്ഥാനം വേണം, ഡല്‍ഹിയും സിഎസ്‌കെയും നേര്‍ക്കുനേര്‍, കണക്കില്‍ മുന്നില്‍ ധോണിപ്പട

2

'എന്റെ അഭിപ്രായം പറഞ്ഞാല്‍ രവീന്ദ്ര ജഡേജക്കൊപ്പം ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തുന്ന സ്പിന്നറാരാണ്?ഈ സമയത്തെ കണക്കുകള്‍ നോക്കുമ്പോള്‍ വരുണ്‍ ചക്രവര്‍ത്തിയാണ് എന്റെ ഒന്നാം നമ്പര്‍ സ്പിന്നര്‍. എന്നാല്‍ അവനെ സംബന്ധിച്ച് പറയുമ്പോള്‍ പ്രധാന ആശങ്ക ഫിറ്റ്‌നസാണ്. അവസാന ആറ്-എട്ട് മാസങ്ങളായി അവന്‍ ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്.തോളിനും കാല്‍ക്കുഴക്കും പ്രശ്‌നമുണ്ട്. എന്നാല്‍ ലോകകപ്പില്‍ കളിക്കാന്‍ അവന് പൂര്‍ണ്ണ ഫിറ്റ്‌നസുണ്ടാവുമെന്ന് പ്രതീക്ഷിക്കാം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഞാന്‍ നിര്‍ദേശിക്കുന്ന ഒന്നാം നമ്പര്‍ സ്പിന്നര്‍ വരുണാണ്'-ദീപ് ദാസ്ഗുപ്താണ്.

Also Read: IPL 2021: ലോക ടി20 11ല്‍ ആരൊക്കെ? അഞ്ച് താരങ്ങളെ തിരഞ്ഞെടുത്ത് ഗ്ലെന്‍ മാക്‌സ്‌വെല്‍

3

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായ വരുണ്‍ 13 മത്സരത്തില്‍ നിന്ന് 15 വിക്കറ്റാണ് സീസണില്‍ വീഴ്ത്തിയത്. 20.80 എന്ന മികച്ച സ്‌ട്രൈക്കറേറ്റും 6.73 എന്ന മികച്ച ഇക്കോണമിയും വരുണിന്റെ പേരിലുണ്ട്. യുഎഇയിലെ സാഹചര്യത്തിന് അനുയോജ്യമായ ബൗളിങ് ശൈലിയാണ് താരത്തിന്റേത്. അതിനാല്‍ത്തന്നെ ഇന്ത്യയുടെ പ്ലേയിങ് 11 ഇടം പിടിക്കാന്‍ സാധ്യതയുള്ള താരമാണ് വരുണ്‍.

Also Read: T20 World Cup 2021: സാമൂഹ്യ മാധ്യമങ്ങളില്‍ ഏറ്റവും പിന്തുണ ആര്‍ക്ക്? എട്ട് ടീമുകളുടെയും റാങ്കിങ് ഇതാ

4

വരുണിന്റെ ബൗളിങ് പ്രകടനത്തെ വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റും പ്രശംസിച്ചു. 'വരുണ്‍ പ്ലേയിങ് 11 ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവന്‍ മികച്ച ഫോമിലാണുള്ളത്.പരമ്പരാഗത രീതിയിലുള്ള ബൗളറല്ലവന്‍. അവന്റെ ബൗളിങ് തീര്‍ച്ചയായും എക്‌സ് ഫാക്ടറാണ്.അന്താരാഷ്ട്ര മത്സരങ്ങളില്‍ വലിയ അനുഭവസമ്പത്ത് അവനില്ല.വരുണിനെക്കുറിച്ച് അധികമാര്‍ക്കും അറിവില്ല. അവനെ നേരിടാന്‍ അധികം അവസരം ആര്‍ക്കും ലഭിച്ചിട്ടില്ല. നാല് ഓവറുകള്‍ എറിഞ്ഞ് തുടര്‍ച്ചയായി 20-22 റണ്‍സ് മാത്രമാണ് അവന്‍ വിട്ടുകൊടുക്കുന്നത്. സ്പിന്‍ സൗഹൃദ പിച്ചായതിനാല്‍ വിക്കറ്റുകള്‍ വീഴ്ത്താന്‍ അവന് സാധിച്ചേക്കും'-ബ്രാത്ത്‌വെയ്റ്റ് പറഞ്ഞു.

Also Read: IPL 2021: ഇന്ത്യക്കു ആശ്വാസം, ഓള്‍റൗണ്ടറാവാന്‍ വീണ്ടും ഹാര്‍ദിക്- ബൗളിങ് ഉടന്‍!

5

Also Read: IPL 2021: ഞങ്ങള്‍ പുറത്തായിട്ടില്ല, ഇപ്പോഴും മുംബൈക്ക് പ്ലേ ഓഫ് സാധ്യതയുണ്ട്'- ഷെയ്ന്‍ ബോണ്ട്

ഇന്ത്യയുടെ ടി20 ലോകകപ്പിനുള്ള ബൗളിങ് നിര ശക്തമാണ്. ജസ്പ്രീത് ബുംറ,ഭുവനേശ്വര്‍ കുമാര്‍,മുഹമ്മദ് ഷമി എന്നീ മൂന്ന് സീനിയര്‍ പേസര്‍മാരാണ് ഇന്ത്യന്‍ നിരയിലുള്ളത്. ബുംറയും ഷമിയും മികച്ച ഫോമിലാണെങ്കിലും ഭുവനേശ്വറിന്റെ സമീപകാല പ്രകടനം മികച്ചതല്ല. ഇന്ത്യ നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം ആര്‍ അശ്വിനെ ടീമിലേക്ക് തിരികെയെത്തിച്ചെങ്കിലും പ്ലേയിങ് 11 ഇടം നല്‍കാന്‍ സാധ്യത കുറവാണ്. ഐപിഎല്ലില്‍ ഭേദപ്പെട്ട പ്രകടനം അശ്വിന്‍ കാഴ്ചവെക്കുന്നുണ്ട്. അക്ഷറും ഓള്‍റൗണ്ട് മികവ് കാട്ടുന്നുണ്ട്. എന്നാല്‍ യുഎഇയിലെ പിച്ചിന്റെ സാഹചര്യത്തില്‍ വരുണിന് തന്നെ മുഖ്യ പരിഗണന ലഭിക്കാനാണ് സാധ്യത. ബൗളിങ്ങില്‍ വളരെ വൃത്യസ്തയുള്ള ബൗളറെന്ന നിലയില്‍ വരുണ്‍ ബാറ്റ്‌സ്മാന്‍മാരെ പ്രയാസപ്പെടുത്തുമെന്നുറപ്പ്.

Story first published: Monday, October 4, 2021, 11:53 [IST]
Other articles published on Oct 4, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+