For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: എന്തുകൊണ്ട് ഉമ്രാന്‍ മാലിക്കിനെ ഇതുവരെ കളിപ്പിച്ചില്ല? അത്ഭുതം തോന്നുന്നു- ആശിഷ് നെഹ്‌റ

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണ്‍ പ്ലേ ഓഫിലേക്കടുക്കുകയാണ്. ഇത്തവണ പ്ലേ ഓഫ് ടിക്കറ്റെടുക്കാന്‍ സാധിക്കാത്ത ഹൈദരാബാദ് സീസണിലെ 10ാം തോല്‍വിയാണ് ഏറ്റുവാങ്ങിയത്. അവസാന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് ആറ് വിക്കറ്റിനാണ് ഹൈദരാബാദ് തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ കൊല്‍ക്കത്ത ആറ് വിക്കറ്റും രണ്ട് ബോളും ബാക്കിനിര്‍ത്തി വിജയം നേടിയെടുക്കുകയായിരുന്നു.

1

ഹൈദരാബാദ് തോറ്റെങ്കിലും ടീമിലെ യുവ പേസര്‍ ഉമ്രാന്‍ മാലിക്ക് അരങ്ങേറ്റ മത്സരത്തില്‍ ഗംഭീര പ്രകടനമാണ് നടത്തിയത്. 21കാരനായ താരം മണിക്കൂറില്‍ 150 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞാണ് വരവറിയിച്ചത്. ജമ്മു കാശ്മീരുകാരനായ താരം കോവിഡിനെത്തുടര്‍ന്ന് പിന്മാറിയ ടി നടരാജന് പകരക്കാരനായി ഹൈദരാബാദിലെത്തിയ താരം ഉമ്രാന്‍. എന്തായാലും ആദ്യ മത്സരത്തിലൂടെത്തന്നെ കൈയടി നേടാന്‍ ഉമ്രാനായി.

Also Read: IPL 2021: ലോക ടി20 11ല്‍ ആരൊക്കെ? അഞ്ച് താരങ്ങളെ തിരഞ്ഞെടുത്ത് ഗ്ലെന്‍ മാക്‌സ്‌വെല്‍

2

ഇപ്പോഴിതാ ഉമ്രാന്‍ മാലിക്കിനെ ഇതുവരെ എന്തുകൊണ്ടാണ് കളിപ്പിക്കാതിരുന്നതെന്ന് ചോദിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ ആശിഷ് നെഹ്‌റ. യുവതാരത്തിന്റെ ബൗളിങ് പ്രകടനത്തെ നെഹ്‌റ പ്രശംസിക്കുകയും ചെയ്തു. 'നേരത്തെ തന്നെ ഉമ്രാന്‍ മാലിക്കിനെ ഹൈദരാബാദ് കളിപ്പിക്കാത്തതോര്‍ത്ത് അത്ഭുതം തോന്നുന്നു. ടി നടരാജന് പകരക്കാരനായി എത്തിയവനാണ്. രണ്ടാം പാദത്തില്‍ ഹൈദാരാബാദ് ബൗളിങ്ങില്‍ പ്രയാസപ്പെട്ടിട്ടും എന്തുകൊണ്ടാണ് അവനെ കളിപ്പിക്കാത്തതെന്നോര്‍ത്ത് അത്ഭുതപ്പെടുന്നു. പ്രത്യേകിച്ച് ദുബായിലെയും അബുദാബിയിലെയും അനുകൂല സാഹചര്യത്തില്‍.

Also Read: T20 World Cup 2021: സാമൂഹ്യ മാധ്യമങ്ങളില്‍ ഏറ്റവും പിന്തുണ ആര്‍ക്ക്? എട്ട് ടീമുകളുടെയും റാങ്കിങ് ഇതാ

3

വെറും പേസ് മാത്രമല്ല ഉമ്രാന്റെ ബൗളിങ്ങിലുള്ളത്. വളരെ അനായാസമായി പന്തെറിയുന്ന ആക്ഷനാണ്. കൂടാതെ കാശ്മീരില്‍ നിന്നുള്ള താരമായതിനാല്‍ത്തന്നെ വളരെ ശക്തനാണ്. അവന്‍ പന്ത് വിടുന്ന രീതി വലിയ ആകര്‍ഷണം ഉണ്ടാക്കുന്നതാണ്. എത്രകാലം അവന്‍ മുന്നോട്ട് പോകുമെന്ന് സമയമാണ് തീരുമാനിക്കേണ്ടത്. എന്നാല്‍ തീര്‍ച്ചയായും ഉമ്രാന്‍ മാലിക്ക് ഒരു എക്‌സ് ഫാക്ടറാണ്.അക്കാര്യത്തില്‍ ഒരു സംശയവുമില്ല. വലിയ മതിപ്പാണ് എനിക്ക് അവനോട് തോന്നുന്നത്.'-നെഹ്‌റ പറഞ്ഞു.

Also Read: IPL 2021: ഇന്ത്യക്കു ആശ്വാസം, ഓള്‍റൗണ്ടറാവാന്‍ വീണ്ടും ഹാര്‍ദിക്- ബൗളിങ് ഉടന്‍!

4

മികച്ച ലൈനും ലെങ്തും ബൗളിങ്ങില്‍ കാത്തുസൂക്ഷിക്കാന്‍ ഉമ്രാന് സാധിക്കുന്നുണ്ട്. നാല് ഓവറില്‍ 27 റണ്‍സ് മാത്രമാണ് അദ്ദേഹം വിട്ടുകൊടുത്തത്. എന്നാല്‍ അരങ്ങേറ്റ മത്സരത്തില്‍ വിക്കറ്റ് നേടാന്‍ അദ്ദേഹത്തിനായില്ല. 6.75 എന്ന മികച്ച ഇക്കോണമിയിലാണ് ഉമ്രാന്റെ പ്രകടനം.നാല് ഫോറുകള്‍ വഴങ്ങിയെങ്കിലും ഒരു സിക്‌സര്‍ പോലും വിട്ടുകൊടുത്തില്ല. ഇതേ വേഗം ഭാവിയിലും തുടരാനായാല്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടായി മാറാന്‍ കെല്‍പ്പുള്ള താരങ്ങളിലൊരാളാണ് ഉമ്രാന്‍.

Also Read: IPL 2021: ഞങ്ങള്‍ പുറത്തായിട്ടില്ല, ഇപ്പോഴും മുംബൈക്ക് പ്ലേ ഓഫ് സാധ്യതയുണ്ട്'- ഷെയ്ന്‍ ബോണ്ട്

5

ഹൈദരാബാദ് നായകന്‍ കെയ്ന്‍ വില്യംസണും ഉമ്രാന്റെ പ്രകടനത്തെ പ്രശംസിച്ചു. 'അവനെ നെറ്റ്‌സില്‍ നേരിട്ടപ്പോള്‍ സവിശേഷമായി തോന്നി. വളരെ വേഗം അവനുണ്ട്. യുവതാരം അനായാസമായാണ് ഇത്രയും വേഗത്തിലെറിയുന്നത്. ഞങ്ങള്‍ക്കുവേണ്ടി കഴിഞ്ഞ കുറച്ച് സീസണുകളിലായി അവന്‍ നെറ്റ്‌സില്‍ പന്തെറിയുന്നുണ്ട്. അസാമാന്യ പ്രതിഭയാണവന്‍'-വില്യംസണ്‍ പ്രശംസിച്ചു. ഹൈദരാബാദിന് രണ്ട് മത്സരങ്ങള്‍ സീസണില്‍ ശേഷിക്കുന്നുണ്ട്. അതിലും ഉമ്രാന് തിളങ്ങാനായാല്‍ അടുത്ത സീസണിന് മുന്നോടിയായുള്ള മെഗാ ലേലത്തില്‍ നേട്ടമുണ്ടാക്കാന്‍ സാധിച്ചേക്കും.

Also Read: IPL 2021: ഇന്ത്യയുടെ അടുത്ത രാഹുല്‍ ഇവന്‍ തന്നെ, അവിശ്വസനീയ ബാറ്റിങെന്നു ലാറ

6

Also Read: IPL 2021: 'സിഎസ്‌കെ ഇത്തവണ കപ്പടിക്കും', വെറും തള്ളല്ല, പറയാന്‍ കൃത്യമായ കാരണമുണ്ട്

ഈ സീസണില്‍ അവസാന സ്ഥാനക്കാരായി ഹൈദരാബാദിന് സീസണ്‍ അവസാനിപ്പിക്കേണ്ടി വരും. നിലവില്‍ 12 മത്സരത്തില്‍ നിന്ന് നാല് പോയിന്റാണ് ഹൈദരാബാദിനുള്ളത്. 10 മത്സരങ്ങളാണ് സീസണില്‍ തോറ്റത്. ഇനിയുള്ള രണ്ട് മത്സരം ജയിച്ചാലും പരമാവധി എട്ട് പോയിന്റാവും ടീമിന് ലഭിക്കുക. അടുത്ത സീസണില്‍ ഹൈദരാബാദില്‍ വലിയ അഴിച്ചുപണികള്‍ ഉണ്ടായേക്കും. ഡേവിഡ് വാര്‍ണര്‍ അടുത്ത സീസണില്‍ പുതിയ തട്ടകത്തിലെത്താനും സാധ്യതകളേറെ.

Story first published: Monday, October 4, 2021, 11:26 [IST]
Other articles published on Oct 4, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+