IPL 2021: 'വെങ്കിയുടെ കളി നേരത്തേ കണ്ടിരുന്നു, പക്ഷെ ഇത്ര ഹിറ്റാവുമെന്ന് തോന്നിയില്ല'

ഐപിഎല്ലിലൂടെ ഇന്ത്യന്‍ ക്രിക്കറ്റിനു പുതിയൊരു യുവപ്രതിഭയെക്കൂടി ലഭിച്ചിരിക്കുകയാണ്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേ്‌സിന്റെ ഓപ്പണറും ഓള്‍റൗണ്ടറുമായ വെങ്കടേഷ് അയ്യരാണ് ഇത്. യുഎഇയിലെ രണ്ടാംപാദത്തില്‍ അരങ്ങേറിയ വെങ്കി ഇതിനകം ചില തകര്‍പ്പന്‍ പ്രകടനങ്ങളിലൂടെ എല്ലാവരുടെയും പ്രശംസയേറ്റു വാങ്ങിക്കഴിഞ്ഞു. വെടിക്കെട്ട് ബാറ്റിങിനൊപ്പം വിക്കറ്റെടുക്കാന്‍ ശേഷിയുള്ള ഫാസ്റ്റ് ബൗളര്‍ കൂടിയാണ് താനെന്നു താരം തെളിയിച്ചു കഴിഞ്ഞു.
മധ്യപ്രദേശിനുവേണ്ടി ആഭ്യന്തര ക്രിക്കറ്റില്‍ നടത്തിയ മികച്ച പ്രകടനമാണ് വെങ്കടേഷിന് ഐപിഎല്ലിലേക്കു വഴിയൊരുക്കിയത്. കന്നി സീസണില്‍ തന്നെ ലഭിച്ച അവസരങ്ങള്‍ മുതലാക്കാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്തു. ആറു മല്‍സരങ്ങളില്‍ നിന്നും രണ്ടു ഫിഫ്റ്റിയടക്കം 201 റണ്‍സെടുത്ത വെങ്കി മൂന്നു വിക്കറ്റുകളും വീഴ്ത്തിയിരുന്നു. മധ്യപ്രദേശിനു വേണ്ടി വെങ്കടേഷിന്റെ കളി നേരത്തേ താന്‍ കണ്ടിട്ടുണ്ടെന്നും പക്ഷെ ഐപിഎല്ലില്‍ ഇത്ര വലിയ ഹിറ്റാവുമെന്നു പ്രതീക്ഷിച്ചിരുന്നില്ലെന്നും വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരവും കമന്റേറ്ററുമായ ദീപ് ദാസ്ഗുപ്ത.

അന്താരാഷ്ട്ര ക്രിക്കറ്റിനു തയ്യാര്‍
ഈ സീസണിലെ ഐപിഎല്ലിലെ വലിയ നേട്ടങ്ങളായി ഞാന്‍ കാണുന്നത് ആഭ്യന്തര ക്രിക്കറ്റില്‍ നിന്നുള്ള, ഇന്ത്യക്കു വേണ്ടി അരങ്ങേറിയിട്ടില്ലാത്ത വെങ്കടേഷ് അയ്യരെപ്പോലെയുള്ളവരാണ്. മധ്യപ്രദേശിനു വേണ്ടി വെങ്കടേഷ് കളിക്കുന്നത് ഞാന്‍ നേരത്തേ കണ്ടിട്ടുണ്ട്. ഇപ്പോള്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി ഐപിഎല്ലില്‍ ബാറ്റ് ചെയ്യുന്ന അതേ ശൈലിയിലാണ് അവന്‍ കളിച്ചിരുന്നത്. പക്ഷെ ഐപിഎല്ലില്‍ ഇത്രയും വലിയ വിജയമായി വെങ്കടേഷ് മാറുമെന്ന് എനിക്കു തോന്നിയിരുന്നില്ല. അന്താരാഷ്ട്ര ക്രിക്കറ്റിന്റെ നിലവാരത്തില്‍ നിന്നും തൊട്ടുതാഴെയാണ് ഐപിഎല്‍. അതുകൊണ്ടു തന്നെ ഐപിഎല്ലില്‍ ഒരാള്‍ വളരെ നന്നായി കളിക്കുന്നുണ്ടെങ്കില്‍ അന്താരാഷ്ട്ര ക്രിക്കറ്റിലും തയ്യാറാണെന്നാണ് മനസ്സിലാക്കേണ്ടതെന്നും ദാസ്ഗുപ്ത വ്യക്തമാക്കി.

ഇന്ത്യന്‍ ടീമില്‍ വേണം
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സ്ഥാനമര്‍ഹിക്കുന്ന താരം കൂടിയാണ് വെങ്കടേഷ് അയ്യര്‍. കാരണം ബൗള്‍ ചെയ്യാനുള്ള മിടുക്ക് അദ്ദേഹത്തിനു പ്ലസ് പോയിന്റാണ്. കഴിഞ്ഞ അഞ്ച്- ഏഴ് വര്‍ഷമായി ഇന്ത്യന്‍ ക്രിക്കറ്റ് നേരിടുന്ന പ്രശ്‌നമാണിത്. ടോപ്പ് ഫൈവില്‍ ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന, ബൗളിങും അറിയാവുന്ന ഒരാളെ തിരയുകയാണ് ഇന്ത്യ. അതിനുള്ള ഉത്തരം കൂടിയാണ് വെങ്കടേഷ് അയ്യര്‍. ടീമിന്റെ ബാറ്റിങിനും ഇതോടെ ആഴം കൂടുകയും ചെയ്യും. അതിനാല്‍ തന്നെ ബാറ്റിങിനൊപ്പം ബൗളിങിലും ടീമിനു ഗുണം ചെയ്യുന്ന വെങ്കടേഷിനെപ്പോലെയുള്ള കളിക്കാരെ ഇന്ത്യന്‍ ടീമിലേക്കു പരിഗണിക്കമെന്നും ദാസ്ഗുപ്ത ആവശ്യപ്പെട്ടു.

ഹാര്‍ദിക്കിന്റെ ഫോം
ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും ഓള്‍റൗണ്ടറുമായ കപില്‍ ദേവിന്റെ പിന്‍ഗാമിയെന്നു വിശേഷിപ്പിക്കപ്പെടിരുന്ന യുവ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഇപ്പോള്‍ കരിയറിലെ മോശം ഫോമിലൂടെ കടന്നു പോവുകയാണ്. ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ക്കൊപ്പം മോശം ഫോമും ഹാര്‍ദിക്കിനെ വലയ്ക്കുന്നുണ്ട്. മുംബൈ ഇന്ത്യന്‍സിന്റെ താരം കൂടിയായ അദ്ദേഹം ഈ സീസണിലെ ഐപിഎല്ലില്‍ ഇനിയും ബൗള്‍ ചെയ്തിട്ടില്ല. ബാറ്റിങിലും മോശം പ്രകടനമാണ് നടത്തുന്നത്. ഈ മാസമാരംഭിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പ് ടീമില്‍ അംഗം കൂടിയായ ഹാര്‍ദിക്കിന്റെ പ്രകടനം ഇന്ത്യന്‍ ടീമിനെ ആശങ്കയിലാക്കുന്നുണ്ട്. അതുകൊണ്ടു തന്നെ വെങ്കടേഷ് അയ്യരെപ്പോലെയുള്ള താരങ്ങളെ ഇന്ത്യക്കു പരീക്ഷിക്കാവുന്നതാണെന്നു ദാസ്ഗുപ്ത പറയുന്നു.
26 കാരനായ വെങ്കടേഷ് 2015 മുതല്‍ മധ്യപ്രദേശ് ടീമിനു വേണ്ടി കളിക്കുന്നുണ്ട്. 10 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ നിന്നും 36.33 ശരാശരിയില്‍ 545 റണ്‍സ് താരം നേടിയിട്ടുണ്ട്. ആറു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടുന്നു. ലിസ്റ്റ് എയില്‍ 24 മല്‍സരങ്ങളില്‍ നിന്നും 47.16 ശരാശരിയില്‍ രണ്ടു സെഞ്ച്വറികളും മൂന്നു ഫിഫ്റ്റികളുമടക്കം 849 റണ്‍സും വെങ്കടേഷ് നേടിക്കഴിഞ്ഞു. ടി20യില്‍ 38 മല്‍സരങ്ങളില്‍ നിന്നും 36.20 ശരാശരിയില്‍ രണ്ടു ഫിഫ്റ്റികളോടെ 724 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications