
12 മത്സരത്തില്‍ നിന്ന് 7.24 ഇക്കോണമിയില്‍ 14 വിക്കറ്റാണ് ചഹാല്‍ വീഴ്ത്തിയത്. 11 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. യുഎഇയിലെ സാഹചര്യത്തില്‍ ഏറ്റവും മികവ് കാട്ടുന്ന ബൗളറായി ചഹാല്‍ മാറിക്കഴിഞ്ഞു. രണ്ടാം പാദത്തിന് മുമ്പ് മോശം ഫോമിലായതിനാല്‍ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ നിന്ന് ചഹാല്‍ തഴയപ്പെട്ടിരുന്നു. പകരം പരിഗണിച്ച യുവ സ്പിന്നര്‍മാരെല്ലാം പ്രയാസപ്പെടുമ്പോഴും ചഹാല്‍ മികവുകാട്ടിയതോടെ സെലക്ടര്‍മാരും വെട്ടിലായിരിക്കുകയാണ്.

ഈ മാസം 10വരെ ടീമില്‍ മാറ്റങ്ങള്‍ വരുത്താനുള്ള അനുവാദം ഐസിസി നല്‍കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ചഹാല്‍ ഇന്ത്യന്‍ ടീമിലേക്കെത്താനുള്ള സാധ്യതയും കൂടുതലാണ്. എന്തുകൊണ്ടാണ് ഐസിസി ടൂര്‍ണമെന്റില്‍ ചഹാല്‍ പ്രധാനപ്പെട്ട താരമാകുന്നത്?അതിന്റെ മൂന്ന് കാരണങ്ങള്‍ പരിശോധിക്കാം.

പരിചയസമ്പത്ത് കൂടുതല്‍
വരുണ്‍ ചക്രവര്‍ത്തി,രാഹുല്‍ ചഹാര്‍ എന്നിവര്‍ സ്പിന്നര്‍മാരെന്ന നിലയില്‍ ഐപിഎല്ലില്‍ തിളങ്ങുന്നുണ്ട്. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇവര്‍ക്ക് പരിചയസമ്പത്തിന്റെ കുറവുണ്ട്. ടി20 ലോകകപ്പ് പോലെ വലിയ ഐസിസി ടൂര്‍ണമെന്റില്‍ അനുഭവസമ്പത്തിന് വളരെ പ്രാധാന്യമുണ്ട്. നിലവില്‍ ഏറ്റവും ഫോമിലുള്ള പരിചയസമ്പന്നനായ താരം യുസ് വേന്ദ്ര ചഹാലാണ്. 49 ടി20 മത്സരങ്ങളില്‍ നിന്ന് 63 വിക്കറ്റുകള്‍ അദ്ദേഹം ഇന്ത്യക്കായി വീഴ്ത്തിയിട്ടുണ്ട്. 8.32 ആണ് ഇക്കോണമി.
Also Read: IPL 2021: എന്തുകൊണ്ട് ഉമ്രാന്‍ മാലിക്കിനെ ഇതുവരെ കളിപ്പിച്ചില്ല? അത്ഭുതം തോന്നുന്നു- ആശിഷ് നെഹ്‌റ
ഒരു തവണ അഞ്ച് വിക്കറ്റ് പ്രകടനവും അദ്ദേഹം നടത്തിയിട്ടുണ്ട്. 25 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. നിലവിലെ ഇന്ത്യന്‍ സ്പിന്നര്‍മാരില്‍ ടി20യില്‍ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനം നടത്തിയത് ചഹാലാണ്. ഇന്ത്യക്കായി കൂടുതല്‍ ടി20 വിക്കറ്റ് നേടിയതും അദ്ദേഹമാണ്. ലോകകപ്പില്‍ ചഹാലിന്റെ സേവനം ഇന്ത്യക്ക് തീര്‍ച്ചയായും ഗുണം ചെയ്‌തേക്കും.
Also Read: T20 World Cup 2021: 'ഇൗ രണ്ട് ടീമുകളാണ് ഇംഗ്ലണ്ടിന് ഭീഷണി', തുറന്ന് പറഞ്ഞ് ജോസ് ബട്‌ലര്‍

നിലവിലെ ഫോം
നിലവിലെ ഫോം വിലയിരുത്തുമ്പോള്‍ തീര്‍ച്ചയായും ചഹാല്‍ ടി20 ലോകകപ്പ് കളിക്കാന്‍ അര്‍ഹനാണ്. വരുണ്‍ ചക്രവര്‍ത്തിയും രവീന്ദ്ര ജഡേജയും മികച്ച ഫോമിലാണെങ്കിലും അക്ഷര്‍ പട്ടേലും ആര്‍ അശ്വിനും രാഹുല്‍ ചഹാറിനും വലിയ മികവ് കാട്ടാനാവുന്നില്ല. അതിനാല്‍ത്തന്നെ നിലവിലെ ഫോം വിലയിരുത്തുമ്പോഴും ചഹാലിന് മുന്‍തൂക്കമുണ്ട്. ബൗളിങ്ങില്‍ നല്ല വ്യത്യാസങ്ങള്‍ കൊണ്ടുവരാന്‍ താരത്തിനാവുന്നു. നല്ല ടേണ്‍ കണ്ടെത്താനും ഗൂഗ്ലിയെറിഞ്ഞ് വട്ടം കറക്കാനും ചഹാലിന് സാധിക്കുന്നുണ്ട്. പരിചയസമ്പത്തും നിലവിലെ ഫോമും ചേരുമ്പോള്‍ ചഹാല്‍ തീര്‍ച്ചയായും ഇന്ത്യക്കായി ലോകകപ്പ് കളിക്കാന്‍ അര്‍ഹനാണ്.
Also Read: IPL 2021: ഏഴ് മത്സരം ബാക്കി, നാലാമതായി ആര് പ്ലേഓഫില്‍ കടക്കും? സാധ്യതകള്‍ പരിശോധിക്കാം

വിക്കറ്റ് വീഴ്ത്താനുള്ള മികവ്
മറ്റ് സ്പിന്നര്‍മാരില്‍ നിന്ന് യുസ് വേന്ദ്ര ചഹാലിനെ വ്യത്യസ്തനാക്കുന്നത് വിക്കറ്റ് നേടാനുള്ള മികവാണ്. മധ്യ ഓവറുകള്‍ ടി20യില്‍ വളരെ പ്രധാനപ്പെട്ടതാണ്. വിക്കറ്റുകള്‍ വീഴ്ത്തി എതിര്‍ ടീമിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ചഹാല്‍ മിടുക്കനാണ്. ഏത് പിച്ചിലും തന്റേതായ മികവ് കാട്ടാന്‍ അദ്ദേഹത്തിന് മിടുക്കുണ്ട്. പ്രതിസന്ധി സമയങ്ങളില്‍ കോലി ഏറ്റവും കൂടുതല്‍ ആശ്രയിച്ചിരുന്നത് ചഹാലിനെയാണ്. പലപ്പോഴും വിശ്വാസം കാക്കാനും ചഹാലിന് സാധിച്ചിരുന്നു. യുഎഇയിലെ സാഹചര്യത്തില്‍ വിക്കറ്റ് വീഴ്ത്താന്‍ അസാമാന്യമികവ് കാട്ടുന്നതിനാല്‍ ചഹാല്‍ ഒപ്പമുണ്ടായാല്‍ ഇന്ത്യക്കത് വലിയ നേട്ടം തന്നെയായിരിക്കും.


Click it and Unblock the Notifications











