Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലി ശരിക്കും ജെറ്റാണ്! ഭയപ്പെടുത്തിയത് ഹാര്‍ദിക്- മനസ്സ്തുറന്ന് മോറിസ്

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി കളിച്ചു കൊണ്ടിരിക്കുന്ന സൗത്താഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസ് തനിക്കു ഏറ്റവുമധികം വെല്ലുവിളിയുയര്‍ത്തിയ ബാറ്റ്‌സ്മാന്‍മാരെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പമായിരുന്ന അദ്ദേഹം ഇത്തവണ പഴയ തട്ടകമായ റോയല്‍സില്‍ തിരിച്ചെത്തുകയായിരുന്നു. പക്ഷെ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ മോറിസിനായിട്ടില്ല. കഴിഞ്ഞ ലേലത്തിലെ ഏറ്റവും വില പിടിപ്പുള്ള താരം കൂടിയായിരുന്നു അദ്ദേഹം.

10 മല്‍സരങ്ങളില്‍ നിന്നും 16.75 ശരാശരിയില്‍ 67 റണ്‍സാണ് മോറിസിനു നേടാനായത്. ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 36 റണ്‍സാണ്. ആറു ഇന്നിങ്‌സുകളില്‍ മാത്രമേ അദ്ദേഹം ബാറ്റ് ചെയ്തിട്ടുള്ളൂ. ബൗളിങ് എടുക്കുകയാണെങ്കില്‍ 10 മല്‍സരങ്ങളില്‍ നിന്നും 14 വിക്കറ്റുകളാണ് മോറിസിനു ലഭിച്ചത്.

 കോലിയും വാര്‍ണറും

കോലിയും വാര്‍ണറും

ബൗള്‍ ചെയ്യാന്‍ ഏറ്റവുമധികം ബുദ്ധിമുട്ടിയിട്ടുള്ള ബാറ്റ്‌സ്മാന്‍മാര്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ഓസ്‌ട്രേലിയയുടെ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണറുമാണെന്നു മോറിസ് വ്യക്തമാക്കി. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ കോലി നയിച്ച ആര്‍സിബി ടീമിന്റെ ഭാഗം കൂടിയായിരുന്നു അദ്ദേഹം.
വിരാട് കോലി ശരിക്കുമൊരു ജീനിയസാണ്, സമ്പൂര്‍ണ ജെറ്റുമാണ്. ഡേവിഡ് വാര്‍ണര്‍ക്കെതിരേയും ബൗള്‍ ചെയ്യുന്നത് ബുദ്ധിമുട്ടാണ്, കാരണം അദ്ദേഹം നിങ്ങളെ അടിച്ച് അവശനാക്കുമെന്നും മോറിസ് ഖലീജ് ടൈംസിനോടു പറഞ്ഞു.

 വില്ല്യംസണ്‍, ഹാര്‍ദിക്

വില്ല്യംസണ്‍, ഹാര്‍ദിക്

ബൗള്‍ ചെയ്യാന്‍ ഞാന്‍ വെറുക്കുന്നയാള്‍ ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണാണ്. കാരണം ശക്തമായ പ്രതിരോധമാണ് കെയ്‌നിന്റേത്, സൗമ്യനായ വ്യക്തിയുമാണ് അദ്ദേഹം. ഇത്രയും നല്ലൊരു വ്യക്തിക്കെതിരേ ദേഷ്യം പിടിക്കേണ്ടി വരുമ്പോള്‍ അസ്വസ്ഥതയാണ് ഉണ്ടാവാറുള്ളത്. ഈ മൂന്നു പേരുമാണ് ഞാന്‍ ഇതുവരെ ബൗള്‍ ചെയ്തിട്ടുള്ളവരില്‍ ഏറ്റവും കേമന്‍മാരായി അനുഭവപ്പെട്ടിട്ടുള്ളത്.
ഇക്കൂട്ടത്തിലേക്കു ഒരാളെക്കൂടി ഞാന്‍ കൂട്ടിച്ചേര്‍ക്കും. ഇന്ത്യയുടെയും മുംബൈ ഇന്ത്യന്‍സിന്റെയും ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണിത്. ഹാര്‍ദിക് വളരെ മികച്ചവനാണ്. അവന്‍ ബോളിനെ പ്രഹരിക്കുന്നത് കാണുമ്പോള്‍ ഭയമാണ് തോന്നാറുള്ളതെന്നും മോറിസ് കൂട്ടിച്ചേര്‍ത്തു.

 റോയല്‍സിന് നിര്‍ണായകം

റോയല്‍സിന് നിര്‍ണായകം

ഐപിഎല്ലില്‍ മോറിസിന്റെ രാജസ്ഥാന്‍ റോയല്‍സ് സീസണിലെ ഏറ്റവും നിര്‍ണായക പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെ നേരിടുകയാണ്. പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ജയിച്ചേ തീരൂവെന്ന വെല്ലുവിളിയുമായാണ് നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സുമായി സഞ്ജു സാംസണ്‍ നയിക്കുന്ന റോയല്‍സ് ഏറ്റുമുട്ടുന്നത്. ടോസിനു ശേഷം മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബൗളിങ് തിരഞ്ഞെടുത്തു. മോറിസിനെ പ്ലെയിങ് ഇലവനില്‍ നിന്നൊഴിവാക്കിയാണ് റോയല്‍സ് ഈ മല്‍സരത്തില്‍ ഇറങ്ങിയത്.

റോയല്‍സ് പോയിന്റ് പട്ടികയില്‍ ആറാംസ്ഥാനത്തും മുംബൈ ഏഴാംസ്ഥാനത്തുമാണ്. ഇരുടീമുകള്‍ക്കും 10 പോയിന്റ് വീതമാണുള്ളത്. ഇന്നത്തെ കളിയില്‍ തോല്‍ക്കുന്നവരുടെ പ്ലേഓഫ് പ്രതീക്ഷ അസ്തമിക്കും. നിലവില്‍ നാലു ടീമുകളാണ് ഒരു പ്ലേഓഫ് ബെര്‍ത്തിനു വേണ്ടി പോരടിക്കുന്നത്. റോയല്‍സ്, മുംബൈ എന്നിവരെക്കൂടാതെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, പഞ്ചാബ് കിങ്‌സ് ടീമുകളും പ്ലേഓഫ് പ്രതീക്ഷയിലാണ്.

പ്ലെയിങ് ഇലവന്‍
രാജസ്ഥാന്‍ റോയല്‍സ്- എവിന്‍ ലൂയിസ്, യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, ഗ്ലെന്‍ ഫിലിപ്‌സ്, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാത്തിയ, ശ്രേയസ് ഗോപാല്‍, കുല്‍ദിപ് യാദവ്, ചേതന്‍ സക്കരിയ, മുസ്തഫിസുര്‍ റഹ്മാന്‍
മുംബൈ ഇന്ത്യന്‍സ്- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, സൗരഭ് തിവാരി, ഹാര്‍ദിക് പാണ്ഡ്യ, കരെണ്‍ പൊള്ളാര്‍ഡ്, ജെയിംസ് നീഷാം, നതാന്‍ കൂള്‍ട്ടര്‍ നൈല്‍, ജയന്ത് യാദവ്, ജസ്പ്രീത് ബുംറ, ട്രെന്റ് ബോള്‍ട്ട്.

Story first published: Tuesday, October 5, 2021, 19:24 [IST]
Other articles published on Oct 5, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+