Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2021: 'ഈ കൈകള്‍ ചോരില്ല', ഓരോ ടീമിലെയും മികച്ച ഫീല്‍ഡര്‍മാരെ പരിചയപ്പെടാം

ദുബായ്: യുഎഇയില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അവസാനിക്കുന്നതിന് പിന്നാലെ ടി20 ലോകകപ്പിന്റെ പോരാട്ടം ആരംഭിക്കുകയാണ്. ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് 17നാണ് കുട്ടിക്രിക്കറ്റ് പൂരം ആരംഭിക്കുന്നത്. ഇന്ത്യ,ന്യൂസീലന്‍ഡ്,അഫ്ഗാനിസ്ഥാന്‍,പാകിസ്താന്‍ എന്നിവര്‍ ഒരു ഗ്രൂപ്പിലും ഇംഗ്ലണ്ട്,ദക്ഷിണാഫ്രിക്ക,ഓസ്‌ട്രേലിയ,വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ രണ്ടാം ഗ്രൂപ്പിലുമാണുള്ളത്. നൂട്രല്‍ വേദിയായതിനാല്‍ ആര്‍ക്കും ആധിപത്യം അവകാശപ്പെടാനാവില്ല. അതിനാല്‍ത്തന്നെ ഇത്തവണ പല അട്ടിമറികള്‍ക്കും സാധ്യതയുണ്ട്.

1

ഐപിഎല്‍ കഴിഞ്ഞെത്തുന്ന ഇന്ത്യന്‍ ടീമിന് മുന്‍തൂക്കം അവകാശപ്പെടാമെങ്കിലും വെസ്റ്റ് ഇന്‍ഡീസും ഇംഗ്ലണ്ടും ഓസ്‌ട്രേലിയയുമെല്ലാം ശക്തരായ താരനിരയുമായാണ് ലോകകപ്പിനിറങ്ങുന്നത്. അതിനാല്‍ത്തന്നെ കിരീടപ്പോരാട്ടം കടുക്കും. ടി20 ഫോര്‍മാറ്റില്‍ ഓരോ റണ്‍സും മത്സരഫലത്തെ മാറ്റിമറിച്ചേക്കും. മികച്ച ഫീല്‍ഡിങ് കുട്ടിക്രിക്കറ്റ് പോരാട്ടത്തില്‍ വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതിനാല്‍ത്തന്നെ ടി20 ലോകകപ്പിന് മുമ്പ് ഓരോ ടീമിലെയും ഏറ്റവും മികച്ച ഫീല്‍ഡര്‍ ആരൊക്കെയാണെന്ന് നോക്കാം.

Also Read: T20 World Cup 2021: ഇന്ത്യക്ക് മികച്ച ടീം കരുത്ത്, എന്നാല്‍ കപ്പടിക്കാന്‍ ഈ മൂന്ന് ബൗളര്‍മാര്‍ മിന്നണം

ഗ്ലെന്‍ മാക്‌സ്‌വെല്‍ (ഓസ്‌ട്രേലിയ)

ഗ്ലെന്‍ മാക്‌സ്‌വെല്‍ (ഓസ്‌ട്രേലിയ)

ഫീല്‍ഡിങ്ങിന്റെ കാര്യത്തില്‍ ഓസീസ് ക്രിക്കറ്റ് താരങ്ങള്‍ എപ്പോഴും മിടുക്കുകാട്ടാറുണ്ട്. നിലവിലെ ഓസീസ് ടീമിലും ഫീല്‍ഡിങ്ങില്‍ മികവ് കാട്ടാന്‍ സാധിക്കുന്ന നിരവധി താരങ്ങളുണ്ട്. ഡേവിഡ് വാര്‍ണര്‍,സ്റ്റീവ് സ്മിത്ത്,ആരോണ്‍ ഫിഞ്ച് എന്നിവരെല്ലാം മികച്ച ഫീല്‍ഡര്‍മാരാണെങ്കിലും ഏറ്റവും മികച്ചതെന്ന് പറയാന്‍ സാധിക്കുന്നത് ഗ്ലെന്‍ മാക്‌സ് വെല്ലിനെയാണ്. ബൗണ്ടറി ലൈനിനരികെ പറക്കും ക്യാച്ചുകള്‍ നേടാന്‍ മാക്‌സ് വെല്ലിനുള്ള പല തവണ കാട്ടിയിട്ടുള്ളതാണ്. ആര്‍സിബിക്കായി ഐപിഎല്ലില്‍ മിന്നും പ്രകടനമാണ് മാക്‌സ് വെല്‍ കാഴ്ചവെക്കുന്നത്. ഹാട്രിക് അര്‍ധ സെഞ്ച്വറിയോടെ കുതിക്കുന്ന താരത്തിന്റെ പ്രകടനം ഓസീസ് ടീമിന് വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്. 300ലധികം ടി20 മത്സരങ്ങളില്‍ നിന്ന് 161 ക്യാച്ചുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്.

Also Read: IPL 2021: സിഎസ്‌കെയെ വീഴ്ത്തി ഡല്‍ഹി തലപ്പത്ത്, റെക്കോഡ് നേട്ടത്തില്‍ ധവാന്‍, ധോണിക്ക് നാണക്കേട്

രവീന്ദ്ര ജഡേജ (ഇന്ത്യ)

രവീന്ദ്ര ജഡേജ (ഇന്ത്യ)

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെയും ഒട്ടുമിക്ക താരങ്ങളും മികച്ച ഫീല്‍ഡര്‍മാരാണ്. വിരാട് കോലി,രോഹിത് ശര്‍മ,കെ എല്‍ രാഹുല്‍,ഹര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം പറക്കും ക്യാച്ചുകളെടുക്കാന്‍ മിടുക്കരാണ്. എന്നാല്‍ ടീമിലെ ഏറ്റവും മികച്ച ഫീല്‍ഡറെന്ന ബഹുമതി രവീന്ദ്ര ജഡേജക്കാവും കൂടുതല്‍ യോജിക്കുന്നത്. 262ലധികം ടി20യില്‍ നിന്ന് 100ലധികം ക്യാച്ച് നേടാന്‍ ജഡേജക്കായിട്ടുണ്ട്. നേരിട്ട് ത്രോ എറിഞ്ഞ് വിക്കറ്റ് പറിക്കാന്‍ മിടുക്കനാണ് ജഡേജ. സിഎസ്‌കെയ്‌ക്കൊപ്പം ഓള്‍റൗണ്ട് മികവുകൊണ്ട് കൈയടി നേടാന്‍ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. ടി20 ലോകകപ്പില്‍ ഇന്ത്യയും വളരെ പ്രതീക്ഷവെക്കുന്ന താരമാണ് ജഡ്ഡു.

Also Read: IPL 2021: 'അവന്‍ ടി20യിലെ എല്ലാം തികഞ്ഞ താരം', രവീന്ദ്ര ജഡേജയെ പ്രശംസിച്ച് മൈക്കല്‍ വോണ്‍

മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (ന്യൂസീലന്‍ഡ്)

മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (ന്യൂസീലന്‍ഡ്)

ന്യൂസീലന്‍ഡ് ടീമിലും പ്രതിഭാശാലികളായ നിരവധി ഫീല്‍ഡര്‍മാരുണ്ട്.കെയ്ന്‍ വില്യംസണ്‍ നയിക്കുന്ന കിവീസ് നിര ടി20 ലോകകപ്പിലെ ഫേവറേറ്റ് ടീമുകളിലൊന്നാണ്. 2019ലെ ഏകദിന ലോകകപ്പിന്റെ ഫൈനല്‍ കളിച്ച ന്യൂസീലന്‍ഡിന്റെ ഏറ്റവും മിടുക്കനായ ഫീല്‍ഡര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലാണ്. ഇടവേളക്ക് ശേഷം കിവീസ് ടീമിലേക്ക് തിരിച്ചെത്തിയ ഗുപ്റ്റില്‍ 34ാം വയസിലും മികച്ച ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കുന്ന താരമാണ്. 2019ലെ ഏകദിന ലോകകപ്പ് സെമിയില്‍ ഇന്ത്യയുടെ എംഎസ് ധോണിയെ നേരിട്ടുള്ള ത്രോയിലൂടെ പുറത്താക്കി കൈയടി നേടിയ താരമാണ് ഗുപ്റ്റില്‍. തേര്‍ട്ടി യാര്‍ഡ് സര്‍ക്കിളിനുള്ളിലാണ് കൂടുതലും ഗുപ്റ്റിലിന്റെ ഫീല്‍ഡിങ് വിന്യാസം. ഡൈവിങ് ക്യാച്ച് ചെയ്യാനും മിടുക്കനാണ്. 277 ടി20യില്‍ നിന്ന് 165 ക്യാച്ച് അദ്ദേഹത്തിന്റെ പേരിലുണ്ട്.

Also Read: IPL 2021: 'വെങ്കിയുടെ കളി നേരത്തേ കണ്ടിരുന്നു, പക്ഷെ ഇത്ര ഹിറ്റാവുമെന്ന് തോന്നിയില്ല'

ഡേവിഡ് മില്ലര്‍ (ദക്ഷിണാഫ്രിക്ക)

ഡേവിഡ് മില്ലര്‍ (ദക്ഷിണാഫ്രിക്ക)

നിരവധി ഇതിഹാസ താരങ്ങളെ ലോക ക്രിക്കറ്റിന് സമ്മാനിച്ചിട്ടുള്ള ടീമാണ് ദക്ഷിണാഫ്രിക്ക. മരണ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടിരിക്കുന്ന ദക്ഷിണാഫ്രിക്കയുടെ ഏറ്റവും പ്രധാന ഫീല്‍ഡര്‍ സീനിയര്‍ താരം ഡേവിഡ് മില്ലറാണ്. അത്ഭുതകരമായ പല ക്യാച്ചുകളും ഇതിനോടകം നേടാന്‍ മില്ലര്‍ക്കായിട്ടുണ്ട്. കൂടുതലും ബൗണ്ടറി ലൈനിലാണ് അദ്ദേഹം ഫീല്‍ഡ് ചെയ്യാറ്. ഡൈവിങ് ക്യാച്ചുകളോടൊപ്പം അതിവേഗം ത്രോ ചെയ്യാനും മില്ലര്‍ മിടുക്കനാണ്. 350 ടി20യില്‍ നിന്ന് 223 ക്യാച്ചുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. വിവിധ ഫ്രാഞ്ചൈസി ലീഗുകളില്‍ സജീവമായ അദ്ദേഹം ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരമാണ്. എന്നാല്‍ നിലവിലെ ഫോം അത്ര മികച്ചതല്ല. എന്നാല്‍ ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ പ്ലേയിങ് 11 മില്ലര്‍ ഉള്‍പ്പെടാന്‍ സാധ്യതകളേറെ.

Also Read: IPL 2021: എല്ലാ കണ്ണുകളും മുംബൈ ഇന്ത്യന്‍സിലേക്ക്, രാജസ്ഥാനും ജയം അനിവാര്യം, തീ പാറും പോരാട്ടം

ക്രിസ് ജോര്‍ദാന്‍ (ഇംഗ്ലണ്ട്)

ക്രിസ് ജോര്‍ദാന്‍ (ഇംഗ്ലണ്ട്)

നിലവിലെ ഏകദിന ലോകകപ്പ് കിരീട ജേതാക്കളായ ഇംഗ്ലണ്ട് മികച്ച താരനിരയുമാണ് ടി20 ലോകകപ്പിനിറങ്ങുന്നത്. ബെന്‍ സ്റ്റോക്‌സ്,ജോഫ്രാ ആര്‍ച്ചര്‍ എന്നിവരുടെ അഭാവമുണ്ടെങ്കിലും മികവ് കാട്ടാന്‍ കെല്‍പ്പുള്ള മറ്റ് നിരവധി താരങ്ങളും ഇംഗ്ലണ്ടിലുണ്ട്. ടീമിലെ ഏറ്റവും മികച്ച ഫീല്‍ഡറെ പറയുക പ്രയാസമാണെങ്കിലും പേസ് ഓള്‍റൗണ്ടര്‍ ക്രിസ് ജോര്‍ദാനെ മികച്ച ഫീല്‍ഡറെന്ന് വിശേഷിപ്പിക്കാം. 65 ടി20യില്‍ നിന്ന് 36 ക്യാച്ചാണ് അദ്ദേഹം നേടിയിട്ടുള്ളത്. ബൗണ്ടറി ലൈനിനടുത്ത് അത്ഭുതകരമായ ക്യാച്ചുകള്‍ നേടി പല തവണ ഞെട്ടിക്കാന്‍ ജോര്‍ദാനായിട്ടുണ്ട്.

Also Read: IPL 2021: ചഹാലിനെ ഇന്ത്യക്ക് മാറ്റിനിര്‍ത്താനാവില്ല, ടി20 ലോകകപ്പ് ടീമില്‍ വേണം, മൂന്ന് കാരണങ്ങളിതാ

കീറോണ്‍ പൊള്ളാര്‍ഡ് (വെസ്റ്റ് ഇന്‍ഡീസ്)

കീറോണ്‍ പൊള്ളാര്‍ഡ് (വെസ്റ്റ് ഇന്‍ഡീസ്)

മൂന്നാം ടി20 ലോകകപ്പ് കിരീടം തേടുന്ന വെസ്റ്റ് ഇന്‍ഡീസ് ടി20 ലോകകപ്പിലെ ഫേവറേറ്റുകളാണ്. മികച്ച ഓള്‍റൗണ്ടര്‍മാരാല്‍ സമ്പന്നമായ വെസ്റ്റ് ഇന്‍ഡീസിലെ എല്ലാ താരങ്ങളും നന്നായി ഫീല്‍ഡ് ചെയ്യുന്നവരാണ്. എവിന്‍ ലെവിസ്,ലിന്‍ഡല്‍ സിമ്മന്‍സ്,ആന്‍ഡ്രേ റസല്‍ എന്നിവരെല്ലാം മികച്ച ഫീല്‍ഡര്‍മാരാണെങ്കിലും നായകന്‍ കീറോണ്‍ പൊള്ളാര്‍ഡ് തന്നെയാണ് ഏറ്റവും മികച്ച ഫീല്‍ഡര്‍. ഡൈവിങ് ക്യാച്ചുകള്‍ നേടാനും ബൗണ്ടറി ലൈനില്‍ പറക്കും ക്യാച്ച് നേടാനും പൊള്ളാര്‍ഡിന് അസാമാന്യ മികവുണ്ട്. മുംബൈ ഇന്ത്യന്‍സ് വൈസ് ക്യാപ്റ്റനായ പൊള്ളാര്‍ഡ് വിവിധ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ സജീവമാണ്. 311 ക്യാച്ചുകള്‍ ടി20യില്‍ അദ്ദേഹം നേടിയിട്ടുണ്ട്.

Also Read: IPL 2021: അശ്വിന്‍ ടി20 കളിക്കുമ്പോള്‍ വിക്കറ്റല്ല നോക്കുന്നത്, ഇക്കോണമിയാണ്- സഞ്ജയ് മഞ്ജരേക്കര്‍

ഷദാബ് ഖാന്‍ (പാകിസ്താന്‍)

ഷദാബ് ഖാന്‍ (പാകിസ്താന്‍)

പാകിസ്താന്‍ ടീമില്‍ നായകന്‍ ബാബര്‍ അസാം മികച്ച ഫീല്‍ഡറാണ്. എന്നാല്‍ ഏറ്റവും മികച്ച ഫീല്‍ഡറെന്ന് അവകാശപ്പെടാനാവുന്നത് ഷദാബ് ഖാനാണ്.മികച്ച ഡൈവിങ് ക്യാച്ചുകള്‍ നേടാന്‍ ഷദാബ് ഖാന് സാധിച്ചിട്ടുണ്ട്. സ്പിന്നറെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും മാത്രമല്ല ഫീല്‍ഡറെന്ന നിലയിലും തന്റെ മികവ് പിഎസ്എല്ലില്‍ ഉള്‍പ്പെടെ നിരവധി തവണ തെളിയിക്കാന്‍ ഷദാബ് ഖാനായിട്ടുണ്ട്.

Also Read: IPL 2021: ഇതു സംഭവിച്ചാല്‍ ധോണി അടുത്ത സീസണിലും കളിക്കും! പ്രവചിച്ച് സ്റ്റെയ്ന്‍

 റാഷിദ് ഖാന്‍ (അഫ്ഗാനിസ്ഥാന്‍)

റാഷിദ് ഖാന്‍ (അഫ്ഗാനിസ്ഥാന്‍)

അഫ്ഗാനിസ്ഥാന്‍ ടി20 ലോകകപ്പിലെ കറുത്ത കുതിരകളാണ്. അട്ടിമറിക്കാന്‍ കെല്‍പ്പുള്ള അഫ്ഗാന്‍ നിരയിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍ സ്പിന്‍ ഓള്‍റൗണ്ടറായ റാഷിദ് ഖാനാണ്. 23കാരനായ താരം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം പല വട്ടം തന്റെ ഫീല്‍ഡിങ് മികവ് തെളിയിച്ചതാണ്. മറ്റ് പല ഫ്രാഞ്ചൈസി ക്രിക്കറ്റിലും അദ്ദേഹം തന്റെ ഫീല്‍ഡിങ് മികവ് കാട്ടിയിട്ടുണ്ട്. 280 ടി20യില്‍ നിന്ന് 87 ക്യാച്ചുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്.

Story first published: Tuesday, October 5, 2021, 18:01 [IST]
Other articles published on Oct 5, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+